karuvannur-bank – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Feb 2022 08:35:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png karuvannur-bank – malayalees.ch https://malayalees.ch 32 32 കരുവന്നൂർ ബാങ്ക് തട്ടിപ്പ്: കേരള ബാങ്ക് 250 കോടിയുടെ രക്ഷാപാക്കേജ് പ്രഖ്യാപിക്കും https://malayalees.ch/karuvannur-bank-scam-kerala-bank-to-announce-rs-250-crore-bailout-package/ Wed, 02 Feb 2022 08:34:55 +0000 https://malayalees.ch/?p=56387 തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിന്‍റെ ബാധ്യത തീർക്കാൻ കേരള ബാങ്ക് 250 കോടിയുടെ രക്ഷാപാക്കേജ് പ്രഖ്യാപിക്കും. ജില്ലയിലെ 136 സഹകരണ ബാങ്കുകളിൽ നിന്ന് ആദ്യ ഘട്ടത്തിൽ 50 കോടി സമാഹരിക്കും. ഈ മാസം എട്ടാം തിയതിയോടെ ഇതിനായി പ്രത്യേക സർക്കാർ ഉത്തരവ് ഇറങ്ങുമെന്ന് കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണൻ വ്യക്തമാക്കി. തൃശൂർ ജില്ലയിലെ സഹകരണ ബാങ്കുകളുടെ കോൺസൊർഷ്യം രൂപീകരിച്ച് പണം സമാഹരിക്കാനാണ് കേരള ബാങ്ക് തീരുമാനം. 7 ശതമാനം പലിശക്ക് 3 വർഷത്തേക്കാണ് പണം സമാഹരിക്കുക. വായ്പക്ക് സർക്കാർ ഗ്യാരണ്ടി നൽകും. ഈ മാസം 8 ന് ധനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങും. സഞ്ചരിക്കുന്ന തുകയുടെ 25 ശതമാനം നിക്ഷേപകർക്ക് നൽകും. ബാക്കി തുക പ്രവർത്തന മൂലധനമായി ഉപയോഗിക്കും.

]]>
കരുവന്നൂർ തട്ടിപ്പ് കേസ്: പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു https://malayalees.ch/minister-r-bindu-presence-in-karuvannur-bank-scam/ Mon, 15 Nov 2021 07:46:27 +0000 https://malayalees.ch/?p=52509 കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മന്ത്രി ഡോ. ആർ ബിന്ദു. തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്. കഴിഞ്ഞ മാസം 24 ന് ഇരിങ്ങാലക്കുടയിൽ വച്ചായിരുന്നു വിവാഹം നടന്നത്.

കേസിൽ ഇനി പിടികൂടാനുള്ള മൂന്ന് പ്രതികളിൽ ഒരാളാണ് അമ്പിളി. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. തട്ടിപ്പിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങളായ ബാങ്കിലെ ചില മുൻ ഉദ്യോഗസ്ഥർക്ക് എതിരെ സിപിഐഎം നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്. ​

എന്നാൽ വിഷയത്തില്‍ കാര്യമായ പ്രതികരണം നടത്താന്‍ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. മന്ത്രി പ്രതിനിധീകരിക്കുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടന്നത്.

]]>