karunya medical scheme – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 10:25:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png karunya medical scheme – malayalees.ch https://malayalees.ch 32 32 സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത് 400 കോടി; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു https://malayalees.ch/private-hospitals-withdraw-from-karunya-health-and-safety-scheme/ Tue, 26 Dec 2023 10:24:46 +0000 https://malayalees.ch/?p=93524 നിർധന രോഗികളുടെ ചികിത്സയ്ക്കായുള്ള സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു. കോടികൾ കുടിശിക ആയതോടെയാണ് പിന്മാറ്റം. നാനൂറ് കോടി രൂപയാണ് സ്വകാര്യ ആശുപത്രികൾക്ക് നൽകാൻ ഉള്ളത്.

നാനൂറോളം സ്വകാര്യ ആശുപത്രികളാണ് സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നത്. രോഗി ആശുപത്രി വിട്ട് പതിനഞ്ചു ദിവസത്തിനകം പണം ആശുപത്രിക്ക് കൈമാറണം എന്നാണ് വ്യവസ്ഥ. വൈകുന്ന ഓരോ ദിവസത്തിനും പലിശ നൽകണം. എന്നാൽ മാസങ്ങളായി ഈ തുക കുടിശികയാണ്. മലപ്പുറം ജില്ലയിൽ മാത്രം നൂറ് കോടി രൂപയോളമാണ് കുടിശിക.

സ്വകാര്യ ആശുപത്രികളുടെ തീരുമാനം നിർധന രോഗികളെ പ്രതികൂലമായി ബാധിക്കും. 150 ഓളം ആശുപത്രികൾ പദ്ധതിയിൽ നിന്ന് പിന്മാറി. പണം നൽകിയില്ലെങ്കിൽ മറ്റു ആശുപത്രികളും ഉടൻ പിന്മാറും. ഇക്കഴിഞ്ഞ ഒക്ടോബറിലും പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് ആശുപത്രികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ഉടൻ കുടിശിക തീർക്കാമെന്ന സർക്കാർ ഉറപ്പിൻമേൽ തുടർന്നും സഹകരിക്കാൻ തയ്യാറായി. രണ്ട് മാസം പിന്നിട്ടിട്ടും തുച്ഛമായ പണം മാത്രമാണ് ലഭിച്ചതെന്നാണ് പരാതി. കേന്ദ്ര സഹായം ലഭിക്കാത്തതും രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനയുമാണ് പ്രശ്നത്തിന് കാരണമെന്നാണ് സർക്കാർ വിശദീകരണം.

]]>
ഇസ്നോഫീലിയക്കുള്ള മരുന്നിനു പകരം നൽകിയത് മൂത്രസംബന്ധമായ അസുഖത്തിനുള്ള മരുന്ന്; കാരുണ്യ ഫാർമസിക്കെതിരെ പരാതി https://malayalees.ch/karunya-pharmacy-distributed-fake-medicine/ Fri, 07 Oct 2022 12:02:25 +0000 https://malayalees.ch/?p=69211 തിരുവനന്തപുരം മെഡിക്കൽ കോളജ് കാരുണ്യ ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയതായി പരാതി. ഇസ്നോഫീലിയക്കുള്ള മരുന്നിനു പകരം നൽകിയത് മൂത്രസംബന്ധമായ അസുഖത്തിനുള്ള മരുന്ന്. സംഭവത്തിൽ അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി വിനോദ് പൊലീസിലും മെഡിക്കൽ കോളജ് സൂപ്രണ്ടിനും പരാതി നൽകി.

പതിനൊന്ന് വയസുള്ള മകനുമായി കഴിഞ്ഞദിവസമാണ് അണ്ടൂർകോണം സ്വദേശി വിനോദ് മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. ഡോക്ടർ കുറിച്ച് നൽകിയ മരുന്ന് ലഭിക്കാതെ വന്നതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാരുണ്യ ഫാർമസിയിൽ എത്തിയത്. കുറപ്പടിയിൽ പറഞ്ഞ ചുമയ്ക്കുള്ള സോളിടൈർ മരുന്നിനുപകരമായി മറ്റൊരു കമ്പനിയുടെ മരുന്നാണ് ഫാർമസിസ്റ്റ് നൽകിയത്. എന്നാൽ തിരികെ മംഗലാപുരം പ്രഥമികാരോഗ്യ കേന്ദ്രത്തിലെത്തിയപ്പോഴാണ് നൽകിയത് മൂത്രസംബന്ധമായ അസുഖത്തിനുള്ള മരുന്നാണെന്ന് അറിഞ്ഞത്.

ഫാർമസിയിലെ ജീവനക്കാരുടെ പെരുമാറ്റം മോശം ആയിരുന്നുവെന്നും അലംഭാവം കാണിച്ചവർക്ക് എതിരെ നടപടി വേണമെന്നും പൊലീസിനും സൂപ്രണ്ടിനും നൽകിയ പരാതിയിൽ വിനോദ് പറയുന്നുണ്ട്.

]]>