Karthi – malayalees.ch https://malayalees.ch Malayalam Online News Portal Thu, 09 Nov 2023 04:32:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Karthi – malayalees.ch https://malayalees.ch 32 32 ‘ജനങ്ങൾക്ക് എന്നേക്കാളും ഇഷ്ടം കാർത്തിയെ’; പലപ്പോഴും അസൂയ തോന്നാറുണ്ട്: സൂര്യ https://malayalees.ch/suriya-about-brother-actor-karthi/ Thu, 09 Nov 2023 04:32:13 +0000 https://malayalees.ch/?p=90815 തമിഴകത്ത് തിളങ്ങി നില്‍ക്കുന്ന താരസഹോദരങ്ങളാണ് സൂര്യയും കാര്‍ത്തിയും. അനിയൻ കാര്‍ത്തിയെ കുറിച്ച്‌ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആളുകള്‍ക്ക് തന്നേക്കാള്‍ ഇഷ്ടം കാര്‍ത്തിയെ ആണെന്ന് കേൾക്കുമ്പോൾ അസൂയ തോന്നാറുണ്ടെന്നും കാര്‍ത്തിയുടെ വളര്‍ച്ചയെ അഭിമാനത്തോടെയാണ് നോക്കി കാണുന്നതെന്നും സൂര്യ പറയുന്നു.

“കാര്‍ത്തി അഭിനയിക്കാൻ തുടങ്ങിയതില്‍ പിന്നെ ആളുകള്‍ വന്ന് ഞാൻ നിങ്ങളുടെ ഫാനല്ല, തമ്പിയുടെയുടെ ഫാനാണ് എന്നു പറയും. നിങ്ങളേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം കാര്‍ത്തിയെ ആണെന്നു പറയും. അമ്പലങ്ങളിലും എയര്‍പോര്‍ട്ടുകളിലും എല്ലാം ആളുകള്‍ എന്റെ അടുത്ത് വന്ന് കാര്‍ത്തിയെ അണ് കൂടുതല്‍ ഇഷ്ടം എന്നു പറയുമ്പോൾ ചെറിയ അസൂയ തോന്നും.

കാര്‍ത്തിക്ക് വേണമെങ്കില്‍ ഇപ്പോള്‍ തന്നെ 50 സിനിമകളെങ്കിലും ചെയ്യാമായിരുന്നു, എന്നാല്‍ ചെയ്ത ഓരോ ചിത്രത്തിനും ആവശ്യമായ സമയവും പരിശ്രമവും കാര്‍ത്തി നല്‍കി. അതുകൊണ്ടാണ് നമ്മള്‍ ഇപ്പോള്‍ കാര്‍ത്തിയുടെ 25-ാം ചിത്രം ആഘോഷിക്കുന്നത്.

പരുത്തിവീരൻ, നാൻ മഹാൻ അല്ല തുടങ്ങിയ ചിത്രങ്ങള്‍ കാര്‍ത്തി എങ്ങനെ ചെയ്തെന്നാണ് എന്റെ അത്ഭുതം. ഞങ്ങളുടെ റൂട്ട് വേറെയാണ്”, സൂര്യ പറഞ്ഞു.കാര്‍ത്തി നായകനായെത്തുന്ന 25-ാം ചിത്രത്തിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു സൂര്യ. കാര്‍ത്തിയുടെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ല് കൂടിയാണ് ‘ജപ്പാൻ’ എന്ന് പേരിട്ടിരിക്കുന്ന രാജുമുരുഗൻ ചിത്രം. നവംബർ 10നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

2007-ല്‍ മികച്ച വിജയം നേടിയ ‘പരുത്തിവീരൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു കാര്‍ത്തിയുടെ അരങ്ങേറ്റം. ‘ആയിരത്തില്‍ ഒരുവൻ’, ‘പൈയ്യ’, ‘നാൻ മഹാൻ അല്ല’, ‘സിരുതെയ്’, കൈദി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേതാവാണ് കാര്‍ത്തി.

]]>
“കർഷകരെ മറക്കരുത്”; കർഷക സമരത്തിന് പിന്തുണയുമായി കാർത്തി https://malayalees.ch/karthi-extends-support-to-farmers-protest/ Sat, 05 Dec 2020 05:15:21 +0000 https://malayalees.ch/?p=36347 കർഷക സമരത്തിന് പിന്തുണയുമായി തമിഴ് സിനിമാ താരം കാർത്തി. നമ്മുടെ കർഷകരെ മറക്കരുത് എന്ന തലക്കെട്ടോടെ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് കാർത്തി കർഷകർക്ക് പിന്തുയണര്‍പ്പിച്ചത്. തങ്ങളുടെ കൃഷിയിടങ്ങളില്‍ അധ്വാനിച്ച്, ദിവസേന നമുക്ക് ഭക്ഷണം നല്‍കുന്നവര്‍ റോഡില്‍ പ്രതിഷേധത്തിലാണെന്നും, അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് നടപടിയെടുക്കണമെന്നും കാര്‍ത്തി ആവശ്യപ്പെട്ടു.

ജലദൗരർഭല്യതയും പ്രകൃതി ദുരന്തങ്ങളും മൂലം കർഷകർ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ ഉത്പന്നങ്ങൾക്ക് മതിയായ പ്രതിഫലം ലഭിക്കുന്നില്ല. അധികാരികൾ അവരുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെടുക്കണം.

കാർഷിക ബില്ലിനെതിരെ ഒരാഴ്ച്ചയിലേറെയായി തെരുവിൽ കർഷകർ സമരം ചെയ്യുന്ന കാഴ്ച്ചയാണ് കാണുന്നത്. ബില്ലിനെതിരെ കർഷകർ എന്ന ഒറ്റ സ്വത്വമായാണ് അവർ അണിനിരന്നിരിക്കുന്നത്. അധ്വാനിക്കാതെ ഒരു ദിവസം പോലും മുന്നോട്ടു കൊണ്ടുപോകാനാത്ത ജനങ്ങളാണ് തങ്ങളുടെ സ്വത്തും കൃഷി ഭൂമിയും കാർഷിക വിളകളും ജീവിതോപാധികളും ഉപേക്ഷിച്ച് ഡൽഹിയിലേക്കുള്ള റോഡുകളിൽ നിൽക്കുന്നത്.

]]>