Karnataka – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Aug 2023 07:24:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Karnataka – malayalees.ch https://malayalees.ch 32 32 മലയാളികൾക്ക് കർണാടക സർക്കാരിന്റെ ഓണസമ്മാനം; ബാംഗ്ലൂരിൽ നിന്ന് ആലപ്പുഴയിലേക്ക് സ്പെഷ്യൽ ബസ് സർവീസ് https://malayalees.ch/special-bus-service-from-bangalore-to-alappuzha/ Sat, 12 Aug 2023 07:24:51 +0000 https://malayalees.ch/?p=86057 ഓണക്കാലത്ത് ബാംഗ്ലൂരിൽ നിന്ന് കേരളത്തിൽ എത്തുന്ന യാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർടിസി. ബാംഗ്ലൂരിൽ നിന്നും ആലപ്പുഴയിലേക്ക് രണ്ട് സ്പെഷ്യൽ എസി ബസുകൾ അനുവദിച്ചു. ഓണക്കാലത്തെ യാത്ര തിരക്ക് കണക്കിലെടുത്തും സ്വകാര്യ ബസ്സുകളുടെ ടിക്കറ്റ് കൊള്ള ഒഴിവാക്കുന്നതിനും വേണ്ടിയാണ് നടപടി.

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിയുടെ ഇടപെടലിനെ തുടർന്ന് കർണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡിയാണ് രണ്ട് എസി സ്പെഷ്യൽ ബസുകൾ ബാംഗ്ലൂരിൽ നിന്ന് ആലപ്പുഴയിലേക്ക് അനുവദിച്ചത്. ഓഗസ്റ്റ് 25 ന് രാത്രി 8.14 നും 8.30 നും ബാംഗ്ലൂരിൽ നിന്നും
സ്പെഷ്യൽ ബസുകൾ ആലപ്പുഴയിലേക്ക് സർവീസ് നടത്തും.

വിദ്യാർത്ഥികൾക്കും ജോലി സംബന്ധമായ ആവശ്യങ്ങൾക്കും ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്കും ഏറെ ഗുണകരമാണ് ഈ സ്പെഷ്യൽ ബസ്സ് സർവീസുകൾ. ഉത്സവകാലം കണക്കിലെടുത്ത് വൻ കൊള്ളയാണ് സ്വകാര്യ ബസ് സർവീസുകൾ നടത്തുന്നത്. ഓണക്കാലമായതിനാൽ ട്രെയിനുകളിലും മറ്റും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിലുള്ളവർക്ക് ബാംഗ്ലൂരിൽ നിന്നുള്ള സ്പെഷ്യൽ ബസ്സ് സർവ്വീസ് ഈ ഓണക്കാലത്ത് ഏറെ പ്രയോജനം ചെയ്യും.

]]>
ബജറ്റ് സമ്മേളനത്തിനിടെ എംഎൽഎയെന്ന വ്യാജേന നിയമസഭയ്ക്കുള്ളിൽ കടന്നയാൾ പിടിയിൽ https://malayalees.ch/man-posing-as-mla-sneaks-into-karnataka-assembly/ Sat, 08 Jul 2023 04:33:47 +0000 https://malayalees.ch/?p=84049
ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നി​ടെ എം.​എ​ൽ.​എ​യെ​ന്ന വ്യാ​ജേ​ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​ക്കു​ള്ളി​ൽ ക​ട​ന്ന​യാ​ൾ പി​ടി​യി​ൽ. വെ​ള്ളി​യാ​ഴ്ച​യാ​ണ് വ​ൻ സു​ര​ക്ഷാ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടു​ന്ന സം​ഭ​വം അ​ര​​ങ്ങേ​റി​യ​ത്.തി​പ്പെ​രു​ദ്ര എ​ന്ന​യാ​ളാ​ണ് 15 മി​നി​റ്റോ​ളം സ​ഭാ​ഹാ​ളി​ൽ എം.​എ​ൽ.​എ​മാ​രു​ടെ ഇ​രി​പ്പി​ട​ത്തി​ൽ ഇ​രു​ന്ന​ത്. പ്ര​തി​പ​ക്ഷ നി​ര​യി​ൽ ജെ.​ഡി-​എ​സ് എം.​എ​ൽ.​എ​മാ​രാ​യ കാ​രെ​മ്മ ജി ​നാ​യ​ക്, ശ​ര​ൺ ഗൗ​ഡ എ​ന്നി​വ​ർ​ക്കി​ട​യി​ലെ സീ​റ്റി​ലാ​ണ് ഇ​യാ​ൾ ഇ​രു​ന്ന​ത്.

നി​യ​മ​സ​ഭ​യി​ലെ സ​ന്ദ​ർ​ശ​ക ഗാ​ല​റി​യി​ലേ​ക്കു​ള്ള പാ​സ് സം​ഘ​ടി​പ്പി​ച്ച് വി​ധാ​ൻ സൗ​ധ​യി​ൽ ക​ട​ന്ന പ്ര​തി എം.​എ​ൽ.​എ​യു​ടെ പേ​രു പ​റ​ഞ്ഞാ​ണ് സ​ഭാ​ഹാ​ളി​ൽ ക​ട​ന്ന​തെ​ന്ന് ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ഡി.​സി.​പി ആ​ർ. ശ്രീ​നി​വാ​സ ഗൗ​ഡ പ​റ​ഞ്ഞു.15 മി​നി​റ്റോ​ളം സ​ഭ​യി​ൽ ചെ​ല​വ​ഴി​ച്ച ഇ​യാ​ളെ പി​ന്നീ​ട് വി​ധാ​ൻ സൗ​ധ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് ജോ​യ​ന്റ് ക​മീ​ഷ​ണ​ർ എ​സ്.​ഡി. ശ​ര​ണ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.നി​യ​മ​സ​ഭ​യി​ലെ സു​ര​ക്ഷ വീ​ഴ്ച സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര വി​ശ​ദ റി​പ്പോ​ർ​ട്ട് തേ​ടി.

]]>
‘അമ്പതിനായിരം കോടിയുടെ വികസന പദ്ധതികൾ’ ; പ്രധാനമന്ത്രി https://malayalees.ch/narendra-modi-visit-telegana-and-karnataka/ Sat, 08 Jul 2023 04:27:34 +0000 https://malayalees.ch/?p=84042 തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ പര്യടനം തുടരുന്നു. പ്രധാനമന്ത്രി ഇന്ന് തെലങ്കാനയും രാജസ്ഥാനും സന്ദർശിക്കും. തെലങ്കാനയിലും രാജസ്ഥാനിലും പ്രചാരണ റാലികളിലും മോദി പങ്കെടുക്കും.കോടികളുടെ വികസനപദ്ധതികള്‍ക്കാകും ഇരു സംസ്ഥാനങ്ങളിലും തറക്കല്ലിടുക.

കഴി‌ഞ്ഞ ദിവസം ഛത്തിസ്ഗട്ടിലും ഉത്തര്‍പ്രേദശിലും പ്രധാനമന്ത്രി പര്യടനം നടത്തിയിരുന്നു. നാല് സംസ്ഥാനങ്ങള്‍ക്കായി അന്‍പതിനായിരം കോടിയുടെ വികനപദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.ഛത്തീസ്ഗഢിലെ റായ്പുരിൽ 7500 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കാണ് ഇന്നലെ പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തത്. ഏകദേശം 6,400 കോടി രൂപയുടെ 5 ദേശീയ പാത പദ്ധതികൾക്കാണ് അദ്ദേഹം തറക്കല്ലിടുകയും നാടിനു സമർപ്പിക്കുകയും ചെയ്തത്.

ചത്തീസ്ഗഡിലെത്തിയ പ്രധാനമന്ത്രി സംസ്ഥാന ഭരണത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കോൺഗ്രസിന് ചത്തീസ്ഡഡ് എ ടി എം മാത്രമാണെന്നാണ് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത്. അഴിമതിയാണ് അവരുടെ മുഖമുദ്രയെന്നും വ്യാജ വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് ജനങ്ങളെ പറ്റിക്കുകയാണെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.

]]>
ബസിൽ സൗജന്യ യാത്രയ്ക്കായി ബുർഖയണിഞ്ഞ് പുരുഷൻ്റെ യാത്ര; കയ്യോടെ പിടികൂടി നാട്ടുകാർ https://malayalees.ch/man-burqa-get-free-bus-seat-karnataka/ Fri, 07 Jul 2023 08:40:25 +0000 https://malayalees.ch/?p=84001 സൗജന്യ യാത്രക്കായി ബസിൽ ബുർഖയണിഞ്ഞ് യാത്ര ചെയ്തയാൾ പിടിയിൽ. കർണാടകയിലെ ധർവാഡ് ജില്ലയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ബുർഖയണിഞ്ഞ് യാത്ര ചെയ്യുന്നത് പുരുഷനാണെന്ന് മനസിലാക്കിയ നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ സ്ത്രീകൾക്ക് ബസിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന നിയമം കൊണ്ടുവന്നിരുന്നു.

വീരഭദ്രയ്യ മതപടി എന്നയാളാണ് കുടുങ്ങിയത്. ഒറ്റക്ക് ബസിൽ ഇരിക്കുകയായിരുന്ന ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സഹയാത്രികർ ഇയാളെ പരിശോധിക്കുകയായിരുന്നു. ഭിക്ഷയെടുക്കാനായാണ് താൻ ബുർഖ ധരിച്ചതെന്ന് ഇയാൾ പറഞ്ഞെങ്കിലും അത് നാട്ടുകാർ വിശ്വസിച്ചില്ല. ഒരു സ്ത്രീയുടെ ആധാർ കാർഡിൻ്റെ കോപ്പിയും ഇയാളുടെ പക്കലുണ്ടായിരുന്നു.

]]>
‘ഹെലൻ ഓഫ് സ്പാർട്ട’ കർണാടകയിൽ നിന്ന് കോഴ്സ് പാസായി; പേര് ‘ചന്ദന’, അതിലൊരു ട്വിസ്റ്റ് https://malayalees.ch/helen-of-sparta-karnataka-college-instagram/ Wed, 21 Jun 2023 04:42:24 +0000 https://malayalees.ch/?p=83073 സോഷ്യ മീഡിയ ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട അഥവാ ധന്യ എസ് രാജേഷിന് ആരാധകർ ഏറെയുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 10 ലക്ഷം പേരാണ് താരത്തെ പിന്തുടരുന്നത്. 25 വയസുകാരിയായ ഈ കാസർഗോഡ് സ്വദേശിനി ടിക് ടോക് വിഡിയോകളിലൂടെയാണ് പ്രശസ്തയായത്. ടിക് ടോക് നിരോധിച്ചതോടെ ഇൻസ്റ്റഗ്രാം റീൽസ് ആരംഭിച്ചു. ഇപ്പോഴിതാ, കർണാടകയിലെ ഒരു പാരലൽ കോളജ് തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് കോഴ്സ് പാസായവരിൽ ധന്യയുടെ ചിത്രവും ഉൾപ്പെടുത്തിയിരിക്കുകയാണ്. കർണാടകയിലെ ചിക്കബിഡരക്കല്ലു എന്ന സ്ഥലത്തുള്ള ബി4 ട്യൂട്ടോറിയൽ എന്ന കോളജിനെതിരെ ധന്യ തന്നെ രംഗത്തുവന്നിട്ടുണ്ട്.

പിയുസി കൊമേഴ്സ് കോഴ്സ് 98 ശതമാനം മാർക്കോടെ പാസായ ചന്ദന എന്ന വിദ്യാർത്ഥിയുടെ ചിത്രമായാണ് ധന്യയുടെ ഫോട്ടോ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴ്സ് പാസായവരുടെ ചിത്രം ഉൾപ്പെടുത്തി കോളജ് തന്നെ സ്ഥാപിച്ച ഫ്ലക്സിലാണ് അബദ്ധം കടന്നുകൂടിയത്. ഇക്കാര്യം ധന്യ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു.

“ഞാൻ പോലും അറിയാതെ, പിയുസി കൊമേഴ്സിന് 98 ശതമാനം മാർക്കോടെ പാസായിരിക്കുകയാണ്. അതിൻ്റെ വലിയ പോസ്റ്ററൊക്കെ അടിച്ചുവന്നിട്ടുണ്ട്. എൻ്റെ പേരും മാറി. ഞാൻ ഇനി മുതൽ ധന്യ എന്നല്ല, ചന്ദന എന്നറിയപ്പെടും. 600ൽ 587ഓ 588ഓ മാർക്കോടെയാണ് പാസായിരിക്കുന്നത്. എല്ലാവർക്കും ട്രീറ്റ് ഉണ്ടായിരിക്കും.”- വിഡിയോയിൽ ധന്യ പറയുന്നു.

]]>
ബംഗളൂരുവിൽ മകൾ അമ്മയെ കൊലപ്പെടുത്തി; മൃതദേഹം സ്യൂട് കേസിലാക്കി പൊലിസ് സ്റ്റേഷനിലെത്തിച്ചു https://malayalees.ch/woman-murders-mother-in-bengaluru-turns-herself-in-to-police/ Wed, 14 Jun 2023 04:32:20 +0000 https://malayalees.ch/?p=82688 കർണാടക ബംഗളൂരുവിൽ മകൾ അമ്മയെ കൊലപ്പെടുത്തി. മൃതദേഹം സ്യൂട് കേസിലാക്കി പൊലിസ് സ്റ്റേഷനിലെത്തിച്ചു. പശ്ചിമബംഗാൾ സ്വദേശിയും എഴുപതുകാരിയുമായ ബിവാ പാൽ ആണ് കൊല്ലപ്പെട്ടത്. മകൾ സെനാലി സെൻ ആണ് പൊലിസിൽ കീഴടങ്ങിയത്.

ബെംഗളുരു മൈക്കോ ലേ ഔട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. സെനാലിയുടെ മാതാവും ഭർതൃമാതാവും തമ്മിൽ പതിവായി വഴക്കിടാറുണ്ട്. ഇതിൻ്റെ പേരിൽ സെനാലിയും ബീവയും തമ്മിൽ വാക്കുതർക്കങ്ങളും പതിവായിരുന്നു. ഭർത്താവില്ലാതിരുന്ന ഇന്നലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതോടെയാണ് മാതാവിനെ കൊലപ്പെടുത്താൻ സെനാലി തീരുമാനിച്ചത്. അതിനിടെ, ബിവാ പാൽ ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു. ബിവയ്ക്ക് പാലിൽ ഉറക്ക ഗുളിക നൽകി മയക്കി കിടത്തിയ ശേഷം ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണ് സെനാലി കൊലപ്പെടുത്തിയത്.

കൊലപാതകത്തിനു ശേഷം, മൃതദേഹം സ്യൂട്ട് കേസിലാക്കി എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു നീക്കം. എന്നാൽ, ഭയന്നു പോയ സെനാലി പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവ സമയത്ത് സെനാലിയുടെ ഭർതൃമാതാവും ഫ്ലാറ്റിലുണ്ടായിരുന്നു. ഇത് സംബന്ധിച്ചും പൊലിസ് അന്വേഷിയ്ക്കുന്നുണ്ട്. കഴിഞ്ഞ അ‍ഞ്ച് വർഷമായി ബംഗളൂരുവിൽ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുകയാണ് സെനാലി സെൻ.

]]>
കർണാടകയിലെ കെജിഎഫ് വില്ലയിൽ നിന്ന് കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു https://malayalees.ch/cash-worth-4-5-crore-seized-from-kgf-villa/ Fri, 05 May 2023 04:15:28 +0000 https://malayalees.ch/?p=80711 നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടന്മാര്‍ക്ക് വിതരണം ചെയ്യാനായിരുന്നു പണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.(Cash worth 4-5 crore seized from KGF villa)

കർണാടകയിലെ കൊല്ലാർ ഗോൾഡ് ഫീൽഡിലെ (കെജിഎഫ്) ബനാർപേട്ട് താലൂക്കിലെ വില്ലയിൽ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ അകമ്പടിയോടെയാണ് കർണാടക പൊലീസ് സംഘം റെയ്ഡ് നടത്തിയത്.

കോലാറിലാണ് സംഭവം. റിയല്‍ എസ്‌റ്റേറ്റുകാരനില്‍ നിന്നാണ് പണം പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 29ന് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 117 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇത് കൂടാതെ 85.53 കോടിയുടെ സ്വര്‍ണവും 78.71 കോടിയുടെ മദ്യവും പിടിച്ചെടുത്തു. കര്‍ണാടകയില്‍ മെയ് പത്തിനാണ് തെരഞ്ഞെടുപ്പ്. മെയ് പതിമൂന്നിന് ഫലപ്രഖ്യാപനം നടക്കും.

]]>
നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തെരുവുനായ കടിച്ചുകൊണ്ട് പോയി; പിന്നാലെ കുഞ്ഞ് മരിച്ച നിലയിൽ https://malayalees.ch/stray-dog-drags-baby-hospital-death/ Tue, 04 Apr 2023 04:34:24 +0000 https://malayalees.ch/?p=79099 നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തെരുവുനായ കടിച്ചുകൊണ്ട് പോയി. ഇതിനു പിന്നാലെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. നായ കടിച്ചാണോ കുഞ്ഞ് മരിച്ചതെന്ന് വ്യക്തമല്ല. കർണാടകയിലെ ശിവമോഗ ജില്ലയിലാണ് സംഭവം. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

മാർച്ച് 31നാണ് ശിവമോഗ ജില്ലിയലെ മക്ഗാൻ ആശുപത്രിയിൽ നിന്ന് തെരുവുനായ കുഞ്ഞിനെ കടിച്ചുകൊണ്ടുപോയത്. രാവിലെ ഏഴ് മണിയോടെ ഡ്യൂട്ടിക്കെത്തിയ സെക്യൂരിറ്റി ഗാർഡാണ് പ്രസവ വാർഡിൽ നിന്ന് നായ ഇറങ്ങിവരുന്നത് ശ്രദ്ധിച്ചത്. നായ കുഞ്ഞിനെ കടിച്ചുപിടിച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ട ഗാർഡ് പട്ടിയുടെ പിന്നാലെ ഓടിയെങ്കിലും കിട്ടിയില്ല. പിന്നീട് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തുകയായിരുന്നു. മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.

]]>
‘മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ല’; മുസ്ലിം സംവരണം നിർത്തലാക്കിയതിനെ ന്യായീകരിച്ച് അമിത് ഷാ https://malayalees.ch/minority-reservation-amit-shah/ Mon, 27 Mar 2023 04:55:04 +0000 https://malayalees.ch/?p=78640 കർണാടകയിൽ മുസ്ലിം സംവരണം നിർത്തലാക്കിയതിനെ ന്യായീകരിച്ച് അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷ സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ മുസ്ലിങ്ങൾക്കുള്ള നാല് ശതമാനം സംവരണം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അമിത് ഷായുടെ പ്രതികരണം.

“ഇന്നലെ, കർണാടക സർക്കാർ ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം നീക്കി. കോൺഗ്രസിൻ്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ന്യൂനപക്ഷങ്ങൾക്ക് 4 ശതമാനം സംവരണം അനുവദിച്ചത്. ഇപ്പോൾ അത് റദ്ദാക്കിയിരിക്കുന്നു. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് നാല് ശതമാനം സംവരണം നടപ്പാക്കിയത്. ഇതിനർത്ഥം ലിം​ഗാ​യ​ത്തി​നും വൊ​ക്ക​ലി​ഗ​ർ​ക്കും രണ്ട് ശതമാനം വീതം സംവരണം ലഭിക്കും. ഇങ്ങനെ ഒരു ശക്തമായ തീരുമാനം എടുത്തതിന് ഞാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും സംസ്ഥാന സർക്കാരിനെയും അഭിനന്ദിക്കുന്നു.”- അമിത് ഷാ പറഞ്ഞു.

]]>
ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനായി തയാറെടുത്ത് പാര്‍ട്ടികള്‍;കര്‍ണാടകയില്‍ ബിജെപി മെനയുന്നത് വന്‍ തന്ത്രങ്ങള്‍ https://malayalees.ch/yeddyurappa-to-become-bjp-election-campaign-committee-chief-in-karnataka-says-reports/ Fri, 03 Mar 2023 04:34:49 +0000 https://malayalees.ch/?p=77244 ആറ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പുകള്‍ ആരംഭിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് രണ്ട് മാസങ്ങള്‍ക്കുള്ളില്‍. ഛത്തിസ്ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലുങ്കാന തെരഞ്ഞെടുപ്പുകള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് നടക്കുക.
കര്‍ണ്ണാടക തെരഞ്ഞെടുപ്പിനായി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ആഴ്ച പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. യെദ്യൂരപ്പയെ പ്രചരണ ചുമതല നല്‍കി ജാതി സമവാക്യങ്ങള്‍ അനുകൂലമാക്കാന്‍ ബിജെപി നീക്കം നടത്തുകയാണ്. (Yeddyurappa to become BJP election campaign committee chief in karnataka says reports)

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ യെദ്യൂരപ്പയെ വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാനാണ് കര്‍ണാടകയില്‍ ബിജെപി നീക്കം നടത്തുന്നത്. ലിംഗായത്ത വോട്ട് ബാങ്ക് ലക്ഷ്യം വച്ച് യെദ്യൂരപ്പയെ മുന്‍നിര്‍ത്തി വിപുലമായ പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ കര്‍ണാടക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയെ പ്രശംസിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ബിജെപിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം വരും തെരഞ്ഞെടുപ്പുകള്‍ക്കായുള്ള ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്നാണ് വിലയിരുത്തല്‍.

]]>