karnataka jds – malayalees.ch https://malayalees.ch Malayalam Online News Portal Sat, 13 May 2023 04:23:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png karnataka jds – malayalees.ch https://malayalees.ch 32 32 തെരഞ്ഞെടുപ്പ് ഫലത്തിന് മുന്‍പേ കര്‍ണാടകയില്‍ ജനങ്ങള്‍ക്ക് തിരിച്ചടി; വൈദ്യുതി നിരക്കില്‍ വര്‍ധന https://malayalees.ch/electricity-charge-raised-ahead-of-karnataka-election-result/ Sat, 13 May 2023 04:01:42 +0000 https://malayalees.ch/?p=81163 തെരഞ്ഞെടുപ്പ് അന്തിമ ഫലം പുറത്തുവരും മുന്‍പേ കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് കൂട്ടി സര്‍ക്കാര്‍. യൂണിറ്റിന് 70 പൈസയാണ് വര്‍ധിപ്പിച്ചത്. ഏപ്രിലില്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ചാര്‍ജ് വര്‍ധനവ് നിലവില്‍ വരിക.

ഇന്നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം വരിക. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളില്‍ കോണ്‍ഗ്രസ് ആണ് മുന്നില്‍. ആദ്യ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോണ്‍ഗ്രസിന് ഇപ്പോള്‍ നേരിയ മുന്‍തൂക്കമുണ്ട്. കോണ്‍ഗ്രസ് -98, ബിജെപി -77, ജെഡിഎസ് -11, മറ്റുള്ളവര്‍-0 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറുന്നത്. വരുണയില്‍ സിദ്ധരാമയ്യ തന്നെയാണ് ലീഡ് ചെയ്യുന്നത്. ചന്നപട്ടണയില്‍ കുമാര സ്വാമിയും കനക് പുരയില്‍ ഡി.കെ ശിവകുമാറും ഹുബ്ബള്ളി ധാര്‍വാര്‍ഡില്‍ ജഗദീഷ് ഷെട്ടാറും ഷിഗോണില്‍ ബസവരാജ് ബൊമ്മയും മുന്നിലാണ്.

ജെഡിഎസ് 30 കടന്നാല്‍ കാര്യം തീരുമാനിക്കുക അവരാകുമെന്നാണ് വിലയിരുത്തല്‍. ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ ജെഡിഎസ് പിളര്‍പ്പിലേക്ക് നീങ്ങുമോയെന്ന കാര്യത്തിലും ആശങ്ക തുടരുകയാണ്. ആദ്യ ഫലസൂചനകളില്‍ ഒമ്പതരയോടെ ട്രെന്‍ഡ് വ്യക്തമാകും. എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും ജെഡിഎസിന്റെ നിലപാട് നിര്‍ണായകമാകും.

]]>
കര്‍ണാടകയില്‍ ഈ മൂന്ന് മേഖലകള്‍ ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്; അവസാനഘട്ട വിലയിരുത്തലുകള്‍ ഇങ്ങനെ https://malayalees.ch/karnataka-election-2023-congress-calculations-about-votes-live-updates/ Fri, 12 May 2023 09:11:22 +0000 https://malayalees.ch/?p=81123 കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് മേഖലകള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഓള്‍ഡ് മൈസൂരു, മധ്യ കര്‍ണ്ണാടക, ഹൈദ്രാബാദ് കര്‍ണ്ണാടക എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നത്. ബിജെപി, ജെഡിഎസ് ശക്തികേന്ദ്രങ്ങളാണ് ഇതില്‍ രണ്ടെണ്ണം. 

ലിംഗായത്ത് സമുദായവും മഠങ്ങളും കാര്യങ്ങള്‍ തീരുമാനിക്കുന്ന മധ്യകര്‍ണ്ണാടകത്തില്‍ യദ്യൂരപ്പയായിരുന്നു ബിജെപി മുഖം. ഇത്തവണ യദ്യൂരപ്പ മത്സരിക്കാത്തതും ബസവരാജ് ബൊമ്മെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും ലിംഗായത്തുകള്‍ പൂര്‍ണ്ണമായും ബിജെപിയില്‍ കേന്ദ്രീകരിക്കുന്നത് തടയും. ബിജെപി ജയിച്ചാലും ലിംഗായത്ത് മുഖ്യമന്ത്രിക്ക് പകരം ബ്രാഹ്മണ മുഖം പ്രള്‍ഹാദ് ജോഷിക്ക് സാധ്യതയുണ്ടെന്നതും വോട്ടു ചോര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ഒപ്പം ഷെട്ടാര്‍, ലക്ഷ്മണ്‍ സാവഡി എന്നിവര്‍ കോണ്‍ഗ്രസിനനുകൂലമായി ലിംഗായത്തിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്തതും നിര്‍ണ്ണായകമാണ്.

ഹൈദ്രാബാദ് കര്‍ണ്ണാടകയില്‍ 17.5 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകളിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കോണ്‍ഗ്‌സ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ ഈ മേഖലയില്‍ നിന്നുള്ള ഹൊലേയ വിഭാഗത്തിലെ നേതാവാണ്. ഒപ്പം മുന്‍ ബിജെപി നേതാവും ഖനി രാജാവുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ പാര്‍ട്ടി ചോര്‍ത്തുന്ന ബിജെപി വോട്ടുകളും മേഖലയില്‍ കോണ്‍ഗ്രസിന് നിര്‍ണ്ണായകം. വൊക്കലിഗ ബെല്‍റ്റായ ഓള്‍ഡ് മൈസൂരു മേഖലയില്‍ വൊക്കലിഗ വിഭാഗക്കാരനായ ഡി.കെ.ശിവകുമാറിന്റെ സാന്നിദ്ധ്യം, മേഖലയില്‍ നിന്നും മത്സരിക്കുന്ന സിദ്ധരാമയ്യയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് എന്നിവ സുപ്രധാനമാണ്. ഒപ്പം ആര്‍എസ്എസിനെ നേരിടാന്‍ ജെഡിഎസിനേക്കാള്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് മുസ്ലിം വിഭാഗം കൂടി തീരുമാനിച്ചാല്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ ക്ലീന്‍ സ്വീപ് കാണാം.

]]>