karnataka highcourt – malayalees.ch https://malayalees.ch Malayalam Online News Portal Thu, 24 Mar 2022 11:28:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png karnataka highcourt – malayalees.ch https://malayalees.ch 32 32 പരീക്ഷയ്ക്ക് ഹിജാബുമായി എന്ത് ബന്ധം? ഹിജാബ് നിരോധനത്തിൽ സുപ്രീം കോടതി https://malayalees.ch/dont-sensationalise-supreme-court-refuses-early-hearing-on-hijab-ban/ Thu, 24 Mar 2022 11:28:01 +0000 https://malayalees.ch/?p=59031 ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷയും ഹിജാബും തമ്മിൽ ബന്ധമില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിപ്രായപ്പെട്ടു. സ്‌കൂളുകളിലും കോളജുകളിലും പരീക്ഷകൾ ആരംഭിക്കാനിരിക്കെ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

വിഷയം കൂടുതൽ പ്രക്ഷുബ്ദമാക്കരുതെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഹൈക്കോടതി വിധിക്കെതിരെ നിബ നാസ്, ഐഷ ഷിഫത് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാം മത ആചാരത്തിന്റെ അഭിഭാജ്യ ഘടകമല്ലെന്ന ഹൈക്കോടതി വിധി തെറ്റാണെന്ന് ഹർജിക്കാർ പറയുന്നു. നേരത്തെ കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീൽ ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

ഹിജാബ് ധരിക്കുന്നത് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്നു വിലയിരുത്തിയാണ് കര്‍ണാടക ഹൈക്കോടതി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ചത്. യൂണിഫോം ഉള്ള സ്ഥാപനങ്ങളില്‍ അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. യൂണിഫോം ഏര്‍പ്പെടുത്തുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നു കരുതാനാവില്ലെന്നുമായിരുന്നു കോടതിയുടെ പരാമര്‍ശം..

]]>
ഹിജാബ് ധരിച്ചും ഇല്ലാതെയും വിദ്യാർത്ഥികൾ; ഉഡുപ്പിയിൽ വിദ്യാലയങ്ങൾ തുറന്നു https://malayalees.ch/karnataka-schools-colleges-reopen-in-udupi/ Wed, 16 Mar 2022 09:35:12 +0000 https://malayalees.ch/?p=58664 ഉഡുപ്പിയിൽ സ്കൂളുകളും കോളജുകളും വീണ്ടും തുറന്നു. ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ച് ഒരു ദിവസത്തിന് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നത്. അതേസമയം നിയന്ത്രണങ്ങളോടെ പ്രദേശത്ത് നിരോധനാജ്ഞ മാർച്ച് 21 വരെ തുടരും. ഹൈക്കോടതി വിധിക്ക് മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലയിലെ സ്‌കൂളുകളും കോളജുകളും അടച്ചിടാൻ അധികൃതർ ഉത്തരവിട്ടിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. സ്‌കൂൾ, കോളജ് യൂണിഫോം നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഹിജാബ് മതപരമായ ആചാരമല്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസില്‍ വിധിപറഞ്ഞിരിക്കുന്നത്.

ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗബെഞ്ച് രണ്ടുദിവസത്തെ വാദം കേട്ടശേഷം ഹര്‍ജികള്‍ വിശാലബെഞ്ചിനു വിടുകയായിരുന്നു. റംസാന്‍ കാലത്ത് ഹിജാബ് ധരിക്കാന്‍ അനുവദിച്ച് ഇടക്കാല ഉത്തരവിറക്കണമെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികളുടെ അഭിഭാഷകന്‍ വിനോദ് കുല്‍ക്കര്‍ണി ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു. ജനുവരിയിലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്.

]]>