Karnataka election results – malayalees.ch https://malayalees.ch Malayalam Online News Portal Wed, 17 May 2023 11:48:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Karnataka election results – malayalees.ch https://malayalees.ch 32 32 ഉപമുഖ്യമന്ത്രി പദം തനിക്കാവശ്യമില്ല, എം.എൽ.എ ആയി തുടരാം; നിരാശ പ്രകടിപ്പിച്ച് ഡി.കെ. ശിവകുമാർ https://malayalees.ch/suspense-over-karnataka-cm-continues-siddaramaiah-vs-dk-shivakumar/ Wed, 17 May 2023 11:07:48 +0000 https://malayalees.ch/?p=81356 കർണാടകയിലെ ഉപമുഖ്യമന്ത്രി വാ​ഗ്ദാനം നിരസിച്ച് പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാർ. ഉപമുഖ്യമന്ത്രി പദം തനിക്കാവശ്യമില്ലെന്നും എം.എൽ.എ ആയി തുടരാമെന്നുമാണ് ഡി.കെ.എസ് നേതൃത്വത്തെ അറിയിക്കുന്നത്. ഇത് ദേശീയ നേതൃത്വം അം​ഗീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. കർണാടകയിൽ ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയും ശേഷം ഡി.കെ.എസും മുഖ്യമന്ത്രിയാകണം എന്ന നിർദേശമാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്.

കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ആദ്യ രണ്ടര വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കും. അതിന് ശേഷമുള്ള രണ്ടര വർഷമാവും ഡി.കെ ശിവകുമാർ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ദേശീയ നേതൃത്വം ഇടപെട്ടാണ് ഡികെ ശിവകുമാറുമായി ധാരണയിലെത്തിയത്.

നാടകീയ നീക്കങ്ങള്‍ക്കും നീണ്ട ആലോചനങ്ങള്‍ക്കും ശേഷമാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ പോകുന്നത്. കര്‍ണാടകത്തില്‍ മുഖ്യമന്ത്രിപദം പങ്കുവെക്കുന്ന വിഷയത്തില്‍ സോണിയാഗാന്ധിയുടെ നിര്‍ണ്ണായക ഇടപെടല്‍ ഉണ്ടായിരുന്നു. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണ് സിദ്ധരാമയ്യക്ക് ആദ്യ രണ്ടുവര്‍ഷ ഊഴം നല്‍കാനുള്ള തീരുമാനം ദേശീയ നേതൃത്വം കൈക്കൊണ്ടത്. രാഹുല്‍ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ഖാര്‍ഗെ ചര്‍ച്ച നടത്തിയിരുന്നു.

സോണിയാഗാന്ധിയുടെ ഉറപ്പോടെയാണ് ഡി.കെ. ശിവകുമാര്‍ നിലപാട് മയപ്പെടുത്തി സമവായത്തിന് വഴങ്ങിയത്. കോണ്‍ഗ്രസ് വിജയത്തില്‍ മുഖ്യപങ്കുവഹിച്ച പി.സി.സി അധ്യക്ഷന്‍ കൂടിയാണ് ഡി.കെ.ശിവകുമാര്‍. മുഖ്യമന്ത്രി സ്ഥാനത്തിനായി അവസാന നിമിഷം വരെയും ഡി.കെ സമ്മര്‍ദം ചെലുത്തിയിരുന്നു. മുഖ്യമന്ത്രി പദം വീതം വയ്ക്കുകയാണെങ്കില്‍ ആദ്യ ടേം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയില്‍ ഡി കെ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

പാര്‍ട്ടിയെ ചതിക്കാനോ പിന്നില്‍ നിന്ന് കുത്താനോ ഇല്ലെന്നാണ് എഎന്‍എയോട് ഡി കെ ശിവകുമാര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി തനിക്ക് മാതാവിനെപ്പോലെയാണ്. മകന് ആവശ്യമുള്ളത് മാതാവ് തരുമെന്നും ഡി കെ പറയുന്നു. ഒരു തരത്തിലും വിഭാഗീയത ഉണ്ടാക്കാനില്ലന്നും ഡി കെ ശിവകുമാര്‍ പറയുന്നു.

]]>
‘ഹിജാബ് ധരിച്ച് നിയമസഭയിലെത്തും, തടയാമെങ്കില്‍ തടഞ്ഞോളൂ’; ഹിജാബ് സമരം നയിച്ച കോണ്‍ഗ്രസ് മുസ്ലീം എംഎല്‍എയ്ക്ക് വിജയം https://malayalees.ch/congress-muslim-mla-kaneez-fatima-who-lead-hijab-protest-won-karnataka-election/ Sat, 13 May 2023 11:52:57 +0000 https://malayalees.ch/?p=81209 കര്‍ണാടകയില്‍ ബിജെപിക്ക് അടിപതറിയതോടെ ദക്ഷിണേന്ത്യയില്‍ പൂര്‍ണമായും ഭരണം കൈവിട്ട പാര്‍ട്ടിയായി ബിജെപി. ഹലാലും ഹിജാബും ഹനുമാനും ബജ്‌റംഗ്ദളുമെല്ലാം കന്നഡ രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് ചൂടില്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അതേ നാണയത്തില്‍ തന്നെ ബിജെപിക്ക് തിരിച്ചടിയും കിട്ടി. ഹിജാബ് സമരത്തിന് മുന്നില്‍ നിന്ന കോണ്‍ഗ്രസ് മുസ്ലിം എംഎല്‍എ കനീസ് ഫാത്തിമ 

ഹിജാബ് വിവാദം കര്‍ണാടക രാഷ്ട്രീയത്തില്‍ ഏറെ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു. സ്‌കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളും ശ്രമങ്ങളും. യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിച്ചോളമാമെന്ന് കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞപ്പോഴും അത് വരെ പൂര്‍ണമായും ബിജെപി തള്ളിക്കളഞ്ഞു.

വിവാദങ്ങള്‍ക്കിടെ ഹിജാബ് ധരിച്ചതിന് പുറത്താക്കപ്പെട്ട മുസ്ലിം പെണ്‍കുട്ടികള്‍ ഉടുപ്പിയിലെ സര്‍ക്കാര്‍ കോളജിലേക്ക് പ്രതിഷേധം നടത്തുകയുണ്ടായി. കനീസ ഫാത്തിമയായിരുന്നു ഈ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നേതൃത്വനിരയില്‍ അണിനിരന്നത്. പ്രതിഷേധം നടത്തുക മാത്രമല്ല, താന്‍ ഹിജാബ് ധരിച്ച് നിയമസഭയില്‍ കയറുമെന്നും ബിജെപിക്ക് അത് തടയാമെങ്കില്‍ തടഞ്ഞോളൂ എന്നും കനീസ വെല്ലുവിളിച്ചു. ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപി സൃഷ്ടിച്ച ഹിജാബ് വിവാദത്തോടെ തന്നെ ആ വെല്ലുവിളി കോണ്‍ഗ്രസിന് അനുഗ്രഹമായി.

ബിജെപി ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ത്ഥിയെ പോലും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കില്ല. മാത്രമല്ല, മുസ്ലിം സംവരണം അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി പലകുറി ആവര്‍ത്തിച്ചു.
224 സീറ്റുകളില്‍ 137 സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ വിജയം. കേവല ഭൂരിപക്ഷവും മറികടന്നുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ നേട്ടത്തോടെ, ബിജെപി പക്ഷേ ദക്ഷിണേന്ത്യയില്‍ സംപൂജ്യരായി. ബിജെപി 62 സീറ്റിലും ജെഡിഎസ് 21 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലുമാണ് വിജയിച്ചത്.

]]>
കർണാടക; കുതിച്ച് കോൺ​ഗ്രസ്, 132 സീറ്റുകളിൽ മുന്നേറ്റം, ബിജെപി 78 ഇടത്ത് മുന്നിൽ https://malayalees.ch/karnataka-election-2023-congress-is-ahead-in-132-seats/ Sat, 13 May 2023 08:34:35 +0000 https://malayalees.ch/?p=81197 കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തീർത്ത് ഇവിഎം വോട്ടുകൾ കൗണ്ട് ചെയ്ത് തുടങ്ങിയതോട കോൺ​ഗ്രസിന് വ്യക്തമായ മുന്നേറ്റം. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺ​ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോൺ​ഗ്രസിന് ഇപ്പോൾ നല്ല മുൻതൂക്കമുണ്ട്. ഇതോടെ ഡെൽഹിയിലെ പാർട്ടി ഓഫീസിന് മുന്നിൽ കോൺ​ഗ്രസ് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. കോൺ​ഗ്രസ് -132, ബിജെപി -78, ജെഡിഎസ് -15, മറ്റുള്ളവർ-0 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറുന്നത്. വരുണയിൽ സിദ്ധരാമയ്യ തന്നെയാണ് ലീഡ് ചെയ്യുന്നത്. കനക് പുരയിൽ ഡി.കെ ശിവകുമാറും ഹുബ്ബള്ളി ധാർവാർഡിൽ ജ​ഗദീഷ് ഷെട്ടാറും ഷി​ഗോണിൽ ബസവരാജ് ബൊമ്മയും മുന്നിലാണ്. 

ജെഡിഎസ് ആർക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു. സംസ്ഥാനത്ത് തൂക്ക് നിയമസഭ വരുമെന്നാണ് താൻ കരുതുന്നതെന്നും തെര‍ഞ്ഞെടുപ്പിൽ ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളിലൊന്നും ജെഡിഎസിന് ഇത്രയും സീറ്റ് പ്രവചിച്ചിട്ടില്ല. അഞ്ച് വികസന പദ്ധതികൾ നടപ്പാക്കാൻ തനിക്ക് കഴിയണമെന്നും തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്നുമാണ് കുമാരസ്വാമിയുടെ നിലപാട്.

ആരെ പിന്തുണക്കണം എന്ന കാര്യത്തിൽ ജെഡിഎസ് തീരുമാനമെടുത്തതായി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ സി എം ഇബ്രാഹിം ഇന്നലെ വ്യക്തമാക്കിയിരുന്നു. ജെഡിഎസ്സുമായി കോൺഗ്രസും ബിജെപിയും ചർച്ചകൾ ആരംഭിച്ചും എന്നും വാർത്തകളുണ്ടായിരുന്നു. പാർട്ടി വക്താവ് തൻവീർ അഹമ്മദാണ് ഇക്കാര്യം രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ തൻവീർ അഹമ്മദിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിഎം ഇബ്രാഹിം പറഞ്ഞു.

എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നതായാണ് ജെഡിഎസിന്റെ ആരോപണം. സ്ഥാനാർത്ഥികളെ കോൺഗ്രസ് ഏജന്റുമാർ സമീപിക്കുന്നതായാണ് ആരോപണം. മുൻ മുഖ്യമന്ത്രി കൂടിയായ എച്ച് ഡി കുമാരസ്വാമി കിംഗ് മേക്കറാകുമെന്ന് കൂടി വിലയിരുത്തപ്പെടുന്നതിനിടെ അദ്ദേഹം ചികിത്സയ്ക്കായി സിംഗപ്പൂരിൽ പോയത് ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ജെഡിഎസുമായി ബിജെപി അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടെന്ന് വാർത്തകൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ സിംഗപ്പൂർ യാത്രയും ഏറെ ചർച്ചയായത്. ഇന്ന് രാവിലെ സിങ്കപ്പൂരിൽ നിന്ന് കുമാരസ്വാമി ബാംഗ്ലൂരിൽ തിരിച്ചെത്തിയിരുന്നു. ഇപ്പോൾ കുമാരസ്വാമി ജെപി നഗറിലെ വീട്ടിലാണുള്ളത്. ഉച്ചയോടെ പത്മനാഭ നഗറിൽ ദേവഗൗഡയുടെ വീട്ടിലെത്തും.

വീണ്ടും ബിജെപി സംസ്ഥാനത്തിൽ അധികാരത്തിൽ വരുമെന്ന് ബസവരാജ് ബൊമ്മ പ്രതികരിച്ചു. മതനിരപേക്ഷ സർക്കാർ വരുമെന്നും കോൺ​ഗ്രസ് വൻ മുന്നേറ്റമുണ്ടാക്കുമെന്നുമാണ് സിദ്ധരാമയ്യ പറയുന്നത്. 37 വർഷമായി ഒരു മുന്നണിയും തുടർച്ചയായി അധികാരത്തിലെത്താത്ത സംസ്ഥാനമാണ് കർണാടക എന്ന പ്രത്യേകതയുമുണ്ട്. നന്നായി ഹോം വർക്ക് ചെയ്തിട്ടുണ്ടെന്നും ബാക്കി കാത്തിരുന്ന് കാണാമെന്നും ഡികെ ശിവകുമാർ രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ജെഡിഎസ് 30 കടന്നാൽ കാര്യം തീരുമാനിക്കുക അവരാകുമെന്നാണ് വിലയിരുത്തൽ. ഫലസൂചനകൾ പുറത്തു വരുമ്പോൾ ജെഡിഎസ് പിളർപ്പിലേക്ക് നീങ്ങുമോയെന്ന കാര്യത്തിലും ആശങ്ക തുടരുകയാണ്. ഇതിനിടെ ബിജെപിയുടെ യെദ്യൂരപ്പ, ബസവരാജ് ബൊമ്മെ അടക്കമുള്ള നേതാക്കൾ ബംഗളൂരുവിൽ യോഗം ചേരുകയാണ്. യെദ്യൂരപ്പയുടെ വസതിയിലാണ് യോഗം. ബംഗളൂരുവിലെ നഗരമേഖല, മൈസൂർ, മംഗളൂരു, ഹുബ്ബള്ളി തുടങ്ങിയ നഗരമേഖലകളിലെ ഫലമാകും ആദ്യം അറിയാനാവുക. ഗ്രാമീണ മേഖലകൾ ധാരാളമുള്ള ജില്ലകളിലെ ഫലം വരാൻ വൈകും.
പ്രാഥമിക ഫലസൂചനകൾ എട്ടരയോടെ അറിയാനാകും. ഒമ്പതരയോടെ ട്രെൻഡ് വ്യക്തമാകും. എക്സിറ്റ് പോളുകൾ കോൺഗ്രസിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും ജെഡിഎസിന്റെ നിലപാട് നിർണായകമാകും.

]]>
കർണാടകയിൽ വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകളിൽ കോൺ​ഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം https://malayalees.ch/karnataka-election-results-counting-of-votes-begins-at-36-centres/ Sat, 13 May 2023 03:58:22 +0000 https://malayalees.ch/?p=81160 കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ആദ്യ ഫലസൂചനകളിൽ കോൺ​ഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കോൺ​ഗ്രസ് 60, ബിജെപി 62, ജെഡിഎസ് 6, മറ്റുള്ളവർ-1 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നേറുന്നത്. ജെഡിഎസ് ആർക്കൊപ്പമെന്ന ചോദ്യത്തിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പ്രതികരിക്കുന്നു. സംസ്ഥാനത്ത് തൂക്ക് നിയമസഭ വരുമെന്നാണ് താൻ കരുതുന്നതെന്നും തെര‍ഞ്ഞെടുപ്പിൽ ജെഡിഎസിന് 50 സീറ്റ് വരെ കിട്ടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളിലൊന്നും ജെഡിഎസിന് ഇത്രയും സീറ്റ് പ്രവചിച്ചിട്ടില്ല. അഞ്ച് വികസന പദ്ധതികൾ നടപ്പാക്കാൻ തനിക്ക് കഴിയണമെന്നും തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്നുമാണ് കുമാരസ്വാമിയുടെ നിലപാട്.