karnataka election 2023 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 13 May 2023 11:59:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png karnataka election 2023 – malayalees.ch https://malayalees.ch 32 32 ജയ് ബജ്‌രംഗ് ബലി വിളികളും ഹനുമാൻ വേഷധാരികളും; കോൺഗ്രസ് ആസ്ഥാനത്ത് വിജയമാഘോഷിച്ച് പ്രവർത്തകർ https://malayalees.ch/karnataka-elections-2023-congress-supporters-dress-up-as-hanuman/ Sat, 13 May 2023 11:55:43 +0000 https://malayalees.ch/?p=81215 കർണാടക തെരഞ്ഞെടുപ്പ് ജയത്തിൽ കോൺഗ്രസ് ആസ്ഥാനത്ത് വിജയമാഘോഷിച്ച് പ്രവർത്തകർ. ഹനുമാന്റെ ഫോട്ടോ കയ്യിൽ പിടിച്ചും പ്രസാദമായി ലഡ്ഡു നൽകിയുമാണ് കോൺഗ്രസ് പ്രവർത്തകർ വിജയമാഘോഷിച്ചത്. കോൺഗ്രസ് പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് ഹനുമാൻ വേഷധാരികളും ജയ് ബജ്‌രംഗ് ബലി വിളികളും ഉണ്ടായി.

‘ഹനുമാൻ സ്വാമി ഞങ്ങളുടെ ഒപ്പമാണ്, സ്വാമി ബിജെപിക്ക് പിഴ ചുമത്തി’ എന്നും കോൺഗ്രസ് പ്രവർത്തകർ പറയുന്നു. കർണാടകയിൽ ബിജെപിയെ നേരിട്ട കോൺഗ്രസിന്റെ പ്രധാനപ്പെട്ട ഒരു പ്രചാരണ ആയുധം ബജ്‌രംഗ് ദളിനെ നിരോധിക്കുമെന്നതായിരുന്നു. എന്നാൽ ബിജെപി കൂടുതൽ ശക്തിയോടെ ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നതോട് കൂടി കോൺഗ്രസിന് നിലപാട് മാറ്റേണ്ടി വന്നു.

അതേസമയം, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വികാരനിര്‍ഭരനായി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാർ. കേഡർ പ്രവർത്തനത്തിന്റെ വിജയമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കളായ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും ശിവകുമാര്‍ നന്ദി പറഞ്ഞു.

]]>
കന്നഡനാട് വിധിയെഴുത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ് https://malayalees.ch/karnataka-election-2023-silent-period-in-state/ Tue, 09 May 2023 04:00:34 +0000 https://malayalees.ch/?p=80912 കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം. വോട്ടുകൾ ഉറപ്പിക്കാൻ ഒരുവട്ടം കൂടി സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും വോട്ടർമാരുടെ വീടുകൾ കയറി പ്രചാരണം നടത്തും. നാളെയാണ് വോട്ടെടുപ്പ്. മെയ് 13ന് വോട്ടെണ്ണും. കർണാടകയിൽ അധികാരം നിലനിർത്താൻ വേണ്ടിയുള്ള ശക്തമായ പോരാട്ടത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമുൾപ്പെടെ ഇറക്കിയാണ് പാർട്ടി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്.

സംസ്ഥാനം കൈയ്യിലാക്കാൻ കോൺഗ്രസും കഠിനമായ പരിശ്രമത്തിലാണ്. സോണിയ ഗാന്ധിയെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രചാരണത്തിന് എത്തിച്ചു. പതിവ് പോലെ രാഹുലും പ്രിയങ്കയും പരിപാടികളിൽ പങ്കെടുത്തു. ജെഡിഎസിന്റെ എച്ച് ഡി കുമാരസ്വാമിയും വളരെയധികം ആത്മവിശ്വാസത്തിലാണ്.

5.2 കോടി വോട്ടർമാരാണ് ഇക്കുറി കർണാടകയിലുള്ളത്. ഇതിൽ 9.17 ലക്ഷം പേർ കന്നിവോട്ടർമാരാണ്. ആകെ 2,613 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 185 പേർ സ്ത്രീകളാണ്. ബിജെപി 224 പേരെയും കോൺഗ്രസ് 223 പേരെയും ജെഡിഎസ് 207 പേരെയുമാണ് മത്സരിപ്പിക്കുന്നത്. സംസ്ഥാനത്താകെ 58,282 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം ഇന്ത്യ ടുഡേ-സി വോട്ടർ സർവേയിൽ ഇക്കുറി ബിജെപി കർണാടകയിൽ 74-86 സീറ്റുകളിൽ ഒതുങ്ങുമെന്നാണ് പ്രവചനം. കോൺഗ്രസ് 107- 119 സീറ്റുകൾ നേടുമെന്നും സർവേ ഫലം പറയുന്നു. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്കു മങ്ങലേൽപ്പിക്കുന്നതാണ് അഭിപ്രായ സർവേ റിപ്പോർട്ട് എന്നാണു നിരീക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിയുള്ള ബിജെപിയുടെ പ്രചാരണത്തിലാണ് പാർട്ടിയുടെ ആത്മവിശ്വാസം.

]]>
കർണാടകം തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം https://malayalees.ch/last-day-of-election-advertising-campaign-in-karnataka/ Mon, 08 May 2023 04:31:35 +0000 https://malayalees.ch/?p=80861 കർണാടകം തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. നാൽപത് ദിവസം നീണ്ടു നിന്ന പ്രചാരണത്തിൽ വീറും വാശിയും പ്രകടമായിരുന്നു. അന്തിമ ഘട്ടത്തിൽ പൂർണ്ണമായും മോദി ഷോ ആയി മാറിയ പ്രചാരണമാണ് ബിജെപി നടത്തിയത്. കോൺഗ്രസ് ആകട്ടെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിച്ചു. മോദിക്കെതിരെ മല്ലികാർജ്ജുൻ ഖാർഗ്ഗെയുടെ വിഷപാമ്പ് പരാമർശം, ബജറംഗ് ദൽ വിവാദം തുടങ്ങിയവ പ്രചാരണത്തിന് ചൂട് പിടിപ്പിച്ചു. 

ജെഡിഎസിന് വേണ്ടി പ്രായാധിക്യം മറന്ന് ദേവെഗൗഡ രംഗത്തിറങ്ങിയതും ആവേശം പകർന്നു. തുടക്കത്തിൽ കോണ്ഗ്രസിന് മേൽക്കൈ ഉണ്ടായിരുന്ന കർണാടകയിൽ, പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ ബിജെപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ആര്ക്കും ഭൂരിപക്ഷം കിട്ടാനിടയില്ലാത്തതിനാൽ ആര് ഭരിക്കണമെന്ന് ജെഡിഎസ് തിരുമാനിക്കാനാണ് സാധ്യത.

]]>
കർണ്ണാടകത്തിൽ പോരാട്ടം ഇഞ്ചോടിഞ്ചെന്ന് സർവ്വേ ഫലം https://malayalees.ch/karnataka-election-2023-new-survey/ Fri, 05 May 2023 10:58:49 +0000 https://malayalees.ch/?p=80771 നിയമസഭാ തെരഞ്ഞെടുപ്പിന് 5 ദിവസം മാത്രം ശേഷിക്കെ കർണ്ണാടകത്തിൽ പോരാട്ടം ഇഞ്ചോടിഞ്ചെന്ന് ഏറ്റവും പുതിയ സർവ്വേ ഫലം. ബിജെപി 100 മുതൽ 114 സീറ്റും കോൺഗ്രസ് 86 – 98 വരെ സീറ്റും നേടുമെന്നാണ് പ്രവചനം. അതേസമയം കർണ്ണാടക പിടിക്കാൻ നാളെയും മറ്റന്നാളും പ്രധാനമന്ത്രിയും, സോണിയാഗാന്ധിയും സംസ്ഥാനത്ത് പ്രചാരണം നയിക്കും. ( karnataka election 2023 new survey )

https://likevertising.com/r/p.html?f=kwmbkuj&e=1651463743513https://likevertising.com/r/p.html?f=iphojtyohzo&e=1651463743513

നേരത്തെ ഇറങ്ങിയ ആദ്യ മൂന്ന് സർവ്വേകളിലും കോൺഗ്രസിനായിരുന്നു മുൻതൂക്കമെങ്കിൽ, നിലവിൽ ബിജെപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഒരു പാർട്ടിയും ഭൂരിപക്ഷം നേടില്ലെന്നും പോരാട്ടം ഇഞ്ചോടിഞ്ചെന്നുമാണ് ഒടുവിലത്തെ സർവ്വേയും ചൂണ്ടിക്കാട്ടുന്നത്. ബിജെപി 100 മുതൽ 114 സീറ്റും കോൺഗ്രസ് 86 – 98 വരെ സീറ്റും നേടുമെന്ന് ജൻ കി ബാത്ത് സർവ്വേ പ്രവചിക്കുന്നു. ജെഡിഎസ് ആകട്ടെ കഴിഞ്ഞ തവണത്തെ 37 സീറ്റിൽ നിന്നും 20 മുതൽ 26 സീറ്റുകളിലേക്ക് താഴുമെന്നും സർവ്വേ വ്യക്തമാക്കുന്നു. ഓൾഡ് മൈസൂരു, ബെംഗലുരു മേഖല, മധ്യ കർണാടക, ഹൈദരബാദ് കർണാടക എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും കോസ്റ്റൽ കർണാടകയും മുംബൈ കർണാടകയും ബിജെപി പിടിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.

അതേസമയം കർണ്ണാടക പിടിക്കാൻ താരപ്രചാരകരുടെ ഒഴുക്കാണ് സംസ്ഥാനത്തേക്ക്. നാളെയും മറ്റന്നാളും പ്രധാനമന്ത്രിയും, സോണിയാഗാന്ധിയും സംസ്ഥാനത്ത് പ്രചാരണം നയിക്കും. ബെംഗളുരുവിൽ 22 മണ്ഡലങ്ങളിലായി 78 കിലോമീറ്റർ പ്രധാനമന്ത്രി റോഡ്‌ഷോ നടത്തും.

]]>
കർണാടകയിലെ കെജിഎഫ് വില്ലയിൽ നിന്ന് കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു https://malayalees.ch/cash-worth-4-5-crore-seized-from-kgf-villa/ Fri, 05 May 2023 04:15:28 +0000 https://malayalees.ch/?p=80711 നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടന്മാര്‍ക്ക് വിതരണം ചെയ്യാനായിരുന്നു പണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.(Cash worth 4-5 crore seized from KGF villa)

കർണാടകയിലെ കൊല്ലാർ ഗോൾഡ് ഫീൽഡിലെ (കെജിഎഫ്) ബനാർപേട്ട് താലൂക്കിലെ വില്ലയിൽ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ അകമ്പടിയോടെയാണ് കർണാടക പൊലീസ് സംഘം റെയ്ഡ് നടത്തിയത്.

കോലാറിലാണ് സംഭവം. റിയല്‍ എസ്‌റ്റേറ്റുകാരനില്‍ നിന്നാണ് പണം പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 29ന് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 117 കോടി രൂപയാണ് പിടിച്ചെടുത്തത്. ഇത് കൂടാതെ 85.53 കോടിയുടെ സ്വര്‍ണവും 78.71 കോടിയുടെ മദ്യവും പിടിച്ചെടുത്തു. കര്‍ണാടകയില്‍ മെയ് പത്തിനാണ് തെരഞ്ഞെടുപ്പ്. മെയ് പതിമൂന്നിന് ഫലപ്രഖ്യാപനം നടക്കും.

]]>
തോല്‍വി ഭയന്ന് ബിജെപി വര്‍ഗീയ കാര്‍ഡിറക്കിത്തുടങ്ങി; കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയം സുനിശ്ചിതമെന്ന് ഡി.കെ ശിവകുമാര്‍ https://malayalees.ch/congress-will-win-karnataka-elections-dk-shivakumar-html/ Thu, 27 Apr 2023 07:40:15 +0000 https://malayalees.ch/?p=80309 കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയം സുനിശ്ചിതമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ 140ന് മുകളില്‍ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും. ഓപ്പറേഷന്‍ ലോട്ടസ് ഇക്കുറി വിലപ്പോവില്ലെന്നും തോല്‍വി ഭയന്ന് ബിജെപി വര്‍ഗീയ കാര്‍ഡിറക്കി തുടങ്ങിയതായും ശിവകുമാര്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് ദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഡി.കെ.ശിവകുമാര്‍. ജയം സുനിശ്ചിതമാണ്. 140 സീറ്റിന് മുകളില്‍ പ്രതീക്ഷയുണ്ട്. വിശ്വസ്തരായ പ്രവര്‍ത്തകര്‍ക്കാണ് ഇക്കുറി സീറ്റ് നല്‍കിയതെന്നതിനാല്‍ ഓപ്പറേഷന്‍ താമര ഇക്കുറി വിലപ്പോകില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങവേ ബിജെപി വര്‍ഗ്ഗീയ കാര്‍ഡിറക്കുകയാണ്. കോണ്‍ഗ്രസ് ജയിച്ചാല്‍ കലാപമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ജനങ്ങളെ ഭയപ്പെടുത്തുകയാണ്. അതേസമയം കോണ്‍ഗ്രസ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകും എന്നത് ഇപ്പോള്‍ ചര്‍ച്ചയായിട്ടില്ലെന്നും ഫലം വന്ന ശേഷം അക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും ഡി.കെ.ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

]]>