karnataka covid update – malayalees.ch https://malayalees.ch Malayalam Online News Portal Thu, 23 Jul 2020 05:00:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png karnataka covid update – malayalees.ch https://malayalees.ch 32 32 ചികിത്സ നിഷേധിച്ചെന്ന്; കോവിഡ് രോഗിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ആംബുലന്‍സിന് തീയിട്ടു https://malayalees.ch/covid-patient-dies-in-karnataka-hospital-family-torches-ambulance-news/ Thu, 23 Jul 2020 05:00:29 +0000 https://malayalees.ch/?p=28951 ബംഗളൂരുവില്‍ നിന്ന് ഏകദേശം 500കിലോമീറ്റര്‍ അകെലയുള്ള ബെലഗാവി ബി.ഐ.എം.എസ് ആശുപത്രിയിലായിരുന്നു സംഭവം.

കോവിഡ് രോഗിയുടെ മരണം ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതുകൊണ്ടാണെന്ന് ആരോപിച്ച് കര്‍ണാടകയില്‍ ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചു. ആംബുലന്‍സിന് തീയിടുകയും ചെയ്തു. ബംഗളൂരുവില്‍ നിന്ന് ഏകദേശം 500കിലോമീറ്റര്‍ അകലെയുള്ള ബെലഗാവി ബി.ഐ.എം.എസ് ആശുപത്രിയിലായിരുന്നു സംഭവം. ഈ മാസം 19നാണ് ശ്വാസതടസവുമായി രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

ആരോഗ്യനില വഷളായതോടെ ഇയാളെ ഐസിയുവിലേക്ക് മാറ്റി. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് ബുധനാഴ്ച രാത്രിയാണ് ആശുപത്രി ജീവനക്കാരെ ബന്ധുക്കള്‍ ആക്രമിച്ചത്. ആശുപത്രിയുടെ ചില്ലുകള്‍ തകര്‍ത്തു. അതേസമയം ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് കോവിഡ് രോഗിയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കര്‍ണാടകയില്‍ 4,764 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു ദിവസം രേഖപ്പെടുത്തുന്ന ഉയര്‍ന്ന കോവിഡ് നിരക്കാണിത്. 55 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 75,838 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

]]>