karat faisal – malayalees.ch https://malayalees.ch Malayalam Online News Portal Tue, 17 Nov 2020 08:57:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png karat faisal – malayalees.ch https://malayalees.ch 32 32 വിമതനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസല്‍ https://malayalees.ch/karat-faisal-says-he-will-contest-as-a-rebel/ Tue, 17 Nov 2020 08:57:21 +0000 https://malayalees.ch/?p=35234 കെടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ വിമതനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസല്‍. ഫൈസലിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. എന്നാല്‍ ഫൈസലിന്‍റെ സ്ഥാനാര്‍ഥിത്വം മുന്നണിക്കുള്ളില്‍ തന്നെ വിഭാഗിയതക്ക് കാരണമായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്ക് ഇടതുമുന്നണി എത്തിയത്. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. എന്നാല്‍ സ്വയം പിന്മാറിയതാണെന്ന് കാരാട്ട് ഫൈസലിന്‍റെ വിശദീകരണം.

കൊടുവള്ളി നഗരസഭയില്‍ നിന്നും എല്‍.ഡി.എഫ് സ്വതന്ത്രനായി കാരാട്ട് ഫൈസല്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇടത് എം.എല്‍.എ പി.ടി. റഹീമാണ് കാരാട്ട് ഫൈസലിന്‍റെ പേര് പ്രഖ്യാപിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. കാരാട്ട് ഫൈസല്‍ നിലവില്‍ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ് ഫൈസലിന്‍റെ പുതിയ തീരുമാനം.

]]>
കാരാട്ട് ഫൈസലിനെ ഇടത് സ്ഥാനാർഥിയായി മത്സരിപ്പിക്കില്ല https://malayalees.ch/karat-faisal-will-not-contest-as-a-left-candidate/ Tue, 17 Nov 2020 05:46:34 +0000 https://malayalees.ch/?p=35222 തദ്ദേശ തെരഞ്ഞെടുപ്പിൽ കാരാട്ട് ഫൈസലിനെ ഇടത് സ്ഥാനാർഥിയായി മത്സരിപ്പിക്കില്ല. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. സ്വയം പിന്മാറിയതാണെന്ന് കാരാട്ട് ഫൈസലിന്‍റെ വിശദീകരണം.

കൊടുവള്ളി നഗരസഭയില്‍ നിന്നും എല്‍.ഡി.എഫ് സ്വതന്ത്രനായി കാരാട്ട് ഫൈസല്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇടത് എം.എല്‍.എ പി.ടി. റഹീമാണ് കാരാട്ട് ഫൈസലിന്‍റെ പേര് പ്രഖ്യാപിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. കാരാട്ട് ഫൈസല്‍ നിലവില്‍ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറാണ്.

]]>
തിരുവനന്തപുരം സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലെന്ന് കസ്റ്റംസ് https://malayalees.ch/customs-about-karat-faisal/ Thu, 01 Oct 2020 08:48:39 +0000 https://malayalees.ch/?p=32633 തിരുവനന്തപുരം സ്വര്‍ണക്കടത്തിന്‍റെ മുഖ്യകണ്ണിയാണ് കൊടുവള്ളിയിലെ ഇടത് മുന്നണി കൌണ്‍സിലര്‍ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്. നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണം വില്‍ക്കാന്‍ ഫൈസല്‍ സഹായിച്ചിട്ടുണ്ട്. കെ ടി റമീസ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴി ഫൈസലിന് എതിരാണെന്നും കസ്റ്റംസ്.

ഇന്ന് രാവിലെയാണ് കൊടുവള്ളിയിലെ വീട്ടിലെ റെയ്ഡിന് ശേഷം കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഫൈസലിന്‍റെ വീട്ടില്‍ ഇന്ന് വെളുപ്പിന് കസ്റ്റംസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം.

നേരത്തെയും കസ്റ്റംസ് കോഴിക്കോടും കൊടുവള്ളിയിലും പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വര്‍ണം എവിടെയെല്ലാം എത്തിയെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്.

]]>