karamana – malayalees.ch https://malayalees.ch Malayalam Online News Portal Fri, 16 Jun 2023 04:29:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png karamana – malayalees.ch https://malayalees.ch 32 32 കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു https://malayalees.ch/student-drowns-to-death-in-karamana/ Fri, 16 Jun 2023 04:29:30 +0000 https://malayalees.ch/?p=82819 കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. അരുവിക്കര ഗവ എച്ച്.എസ്.എസ് ഏഴാം ക്ലാസ് വിദ്യാർത്ഥി ബിജിൻ (13) ആണ് മരിച്ചത്.

സ്കൂൾ വിട്ട് നാല് കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ബിജിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

]]>
ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂര മര്‍ദനം https://malayalees.ch/government-employee-brutally-beaten-thiruvananthapuram/ Fri, 11 Nov 2022 10:37:13 +0000 https://malayalees.ch/?p=71095 തിരുവനന്തപുരത്ത് സര്‍ക്കാര്‍ ജീവനക്കാരന് ക്രൂര മര്‍ദനം. ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ചാണ് മര്‍ദിച്ചത്. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് നിറമണ്‍കരയില്‍ വെച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുടെ മര്‍ദനമേറ്റത്.

കഴി‍ഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായി സംഭവം. വൈകിട്ട് ആറരയോടെ നിറമൺ​കരയിൽ സി​ഗ്നലിന് സമീപം പ്രദീപിന്റെ പുറകിലുണ്ടായിരുന്ന ബൈക്ക് ഹോൺ മുഴക്കി. പ്രദീപാണ് ഹോൺ മുഴക്കിയതെന്നാരോപിച്ച് മുൻപിൽ പോയിരുന്ന ബൈക്കിലെ യുവാക്കൾ പ്രദീപിനെ മർദിക്കുകയായിരുന്നു.

ഹോണ്‍ അടിച്ചത് താനല്ലെന്ന് പറഞ്ഞിട്ടും മര്‍ദനം തുടർന്നു. ​ഗുരുതരമായി പരിക്കേറ്റ പ്രദീപ് ചികിത്സ തേടിയ ശേഷം കരമന പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ലെന്നാണ് ആക്ഷേപം.

]]>