Karakonam murder – malayalees.ch https://malayalees.ch Malayalam Online News Portal Sat, 26 Dec 2020 13:24:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Karakonam murder – malayalees.ch https://malayalees.ch 32 32 കാരക്കോണത്ത് 51കാരിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ച് https://malayalees.ch/51-year-old-killed-in-karakoram-was-news/ Sat, 26 Dec 2020 13:23:49 +0000 https://malayalees.ch/?p=37549 തിരുവനന്തപുരം കാരക്കോണത്ത് 51കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. മരിച്ച ശാഖയെ ഭർത്താവ് അരുൺ കുമാർ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അരുണ്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മരണത്തിൽ ദുരൂഹത സംശയിച്ച് ഭർത്താവിനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇന്ന് പുലർച്ചെയാണ് വീടിനുള്ളില്‍ ശാഖയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ ഷോക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് അരുണ്‍ പറയുന്നത്. അരുണാണ് വിവരം അയൽവാസികളെ അറിയിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിട്ട് മണിക്കൂറുകൾ ആയെന്നായിരുന്നു ഡോക്ടറുടെ മറുപടി. രണ്ടുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. 51 വയസ്സാണ് ശാഖയുടെ പ്രായം. അരുണിന് 28ഉം. സ്വത്ത് മോഹിച്ചാണ് അരുണ്‍ ശാഖയെ വിവാഹം കഴിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്ന സംശയം നേരത്തെ തന്നെ ശാഖയുടെ ബന്ധുക്കള്‍ക്ക് ഉണ്ടായിരുന്നു.

തുടർന്ന് സംഭവത്തിൽ ദുരൂഹത സംശയിച്ചാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മണിക്കൂറുകളോളം ഇയാളെ ചോദ്യംചെയ്തതിനൊടുവിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. വീട്ടിനകത്ത് അലങ്കാര ബൾബുകളിടാനായി വൈദ്യുത മീറ്ററിൽ നിന്നെടുത്ത കേബിളിൽ നിന്നാണ് ഷോക്കേറ്റത്.

]]>