karakonam csi hospital – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 Jul 2022 04:29:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png karakonam csi hospital – malayalees.ch https://malayalees.ch 32 32 കാരക്കോണം മെഡിക്കല്‍ കോളജ് അഴിമതിക്കേസ്: ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇ ഡി വീണ്ടും ചോദ്യംചെയ്‌തേക്കും https://malayalees.ch/ed-may-question-bishop-dharmaraj-rasalam-again/ Thu, 28 Jul 2022 04:29:20 +0000 https://malayalees.ch/?p=65521 കാരക്കോണം മെഡിക്കല്‍ കോളജ് അഴിമതി കേസില്‍ സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മരാജ് റസാലത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും.ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ഇ ഡിയുടെ നടപടി. കേസിലെ മറ്റു പ്രതികളായ കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിനേയും സെക്രട്ടറി ടി.പി പ്രവീണിനെയും വരും ദിവസങ്ങളില്‍ ഇ.ഡി ചോദ്യം ചെയ്യും.

മെഡിക്കല്‍ കോളജ് പ്രവേശനത്തിന് ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങിയതും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസിലാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. സഭാ ആസ്ഥാനത്തടക്കം ഇ ഡി നടത്തിയ പരിശോധനയില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തത്.10 മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.

കേസില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി തെളിയിക്കുന്ന രേഖകള്‍ ഇ ഡി ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം. കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം , സെക്രട്ടറി ടി.പി പ്രവീണ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കേസില്‍ മൂന്നാം പ്രതിയായ ടി പി പ്രവീണ്‍ വിദേശത്ത് കടന്നതായും സൂചനയുണ്ട്.

]]>
കാരക്കോണം മെഡിക്കല്‍ കോളജ് തലവരിപ്പണക്കേസ്: സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇ ഡി പരിശോധന https://malayalees.ch/ed-inspection-at-csi-headquarters-thiruvananthapuram/ Mon, 25 Jul 2022 04:46:05 +0000 https://malayalees.ch/?p=65361 തിരുവനന്തപുരത്തെ സി എസ് ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കാരക്കോണം മെഡിക്കല്‍ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ഒരേ സമയം നാലിടങ്ങളില്‍ ആണ് പരിശോധന നടക്കുന്നത്.

സി എസ് ഐ സഭയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍പ് തന്നെ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ പരിശോധന.

പാളയം എല്‍എംഎസ് ആസ്ഥാനത്ത് രാവിലെ മുതല്‍ കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘം പരിശോധന നടത്തിവരികയാണ്. കൂടാതെ സി എസ് ഐ സഭാ സെക്രട്ടറി ടി ടി പ്രവീണിന്റെ രണ്ട് വീടുകളിലും കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിന്റെ വസിതിയിലും ഇ ഡിയുടെ പരിശോധന നടക്കുകയാണ്.

]]>