kappela movie – malayalees.ch https://malayalees.ch Malayalam Online News Portal Sat, 28 Nov 2020 06:32:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kappela movie – malayalees.ch https://malayalees.ch 32 32 കപ്പേള തെലുങ്കിലേക്ക്; ജെസിയായി അനിഖ https://malayalees.ch/chapel-to-telugu-anikha-as-jesse/ Sat, 28 Nov 2020 06:32:37 +0000 https://malayalees.ch/?p=35899 അടുത്തിടെ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു കപ്പേള. 2020 ല്‍ മുസ്തഫയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. അന്ന ബെന്‍, റോഷിന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം കോവിഡ് പ്രതിസന്ധികള്‍ കാരണം ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

തെലുങ്കില്‍ അന്ന ബെന്നിന്‍റെ കഥാപാത്രമായി സ്ക്രീനെലെത്തുന്നത് ബാലതാരമായി സിനിമയിലെത്തിയ അനിഖ സുരേന്ദ്രനാണ്. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രം കൂടിയാണ് ഇത്. മലയാളത്തില്‍ റോഷന്‍ മാത്യുവും, ശ്രീനാഥ് ഭാസിയും ചെയ്ത കഥാപാത്രങ്ങള്‍ തെലുങ്കില്‍ വിശ്വക് സെന്നും നവീന്‍ ചന്ദ്രയുമാകും ചെയ്യുകയെന്നും അറിയുന്നു. സിത്താര എന്‍റര്‍ടെയ്‍മെന്‍റാണ് ആണ് ചിത്രം നിര്‍മ്മിക്കുന്നത് നടന്‍ മുസ്തഫയുടെ ആദ്യത്തെ സംവിധാന സംരംഭമായ കപ്പേള മാര്‍ച്ച് ആദ്യവാരമാണ് പ്രേക്ഷകരിലേക്കെത്തിയത്.

]]>
അതിശയിപ്പിക്കുന്ന തിരക്കഥ; മുസ്തഫയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു’- ‘കപ്പേള’ക്ക് അഭിനന്ദനവുമായി അനുരാഗ് കശ്യപ് https://malayalees.ch/anurag-kashyap-praises-kappela-movie/ Wed, 01 Jul 2020 07:38:07 +0000 https://malayalees.ch/?p=27858 മാര്‍ച്ച് 6നാണ് കപ്പേള റിലീസ് ചെയ്യുന്നത്. തിയറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് പ്രതിസന്ധി പിടിമുറുക്കുന്നത്

മലയാള സിനിമാ ലോകം ഈയിടെ ചര്‍ച്ച ചെയ്ത സിനിമകളൊന്നായിരുന്നു നടന്‍ മുസ്തഫയുടെ ആദ്യ സംവിധാന സംരംഭമായ കപ്പേള. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോള് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ‘മികച്ച സിനിമ, അമ്പരപ്പിക്കുന്ന തിരക്കഥ; മുഹമ്മദ് മുസ്തഫയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു’- അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു.

മാര്‍ച്ച് 6നാണ് കപ്പേള റിലീസ് ചെയ്യുന്നത്. തിയറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് പ്രതിസന്ധി പിടിമുറുക്കുന്നത്. പിന്നീട് തിയറ്ററുകള്‍ അടക്കുകയും ചെയ്തു. ഈയിടെ ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തിരുന്നു.

കോഴിക്കോടുള്ള ഒരു മലയോര ഗ്രാമത്തിലുള്ള ജെസി എന്ന പെണ്‍കുട്ടി ഫോണിലൂടെ വിഷ്ണു എന്ന യുവാവുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കപ്പേളയിലൂടെ പറയുന്നത്.

]]>