Kapil Sibal – malayalees.ch https://malayalees.ch Malayalam Online News Portal Thu, 09 Mar 2023 04:38:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kapil Sibal – malayalees.ch https://malayalees.ch 32 32 കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർക്ക് ബാർ അസോസിയേഷൻ്റെ കാരണം കാണിക്കൽ നോട്ടീസ് https://malayalees.ch/kapil-sibal-neeraj-kishan-kaul-bar-assosiation-notice/ Thu, 09 Mar 2023 04:38:32 +0000 https://malayalees.ch/?p=77649 മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർക്ക് ബാർ അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ബാർ അസോസിയേഷൻ പ്രസിഡൻറും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ചീഫ് ജസ്റ്റിസിനോട് ഖേദം പ്രകടിപ്പിച്ചതിനാണ് നടപടി.

ബാർ അസോസിയേഷന് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് മാർച്ച് രണ്ടിനാണ് ചീഫ് ജസ്റ്റിസും എസ്.സി.ബി.എ പ്രസിഡൻറ് വികാസ് സിങ്ങും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായത്. മാർച്ച് ആറിന് ചേർന്ന ബാർ അസോസിയേഷൻ എക്‌സിക്യൂട്ടിവ് യോഗത്തിൽ ആണ് കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസുമായുള്ള തർക്കത്തിൽ പ്രസിഡൻറ് വികാസ് സിങ്ങിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി യോഗം പ്രഖ്യാപിച്ചു. അസോസിയേഷൻ എടുത്ത നിലപാടിനെ തരംതാഴ്ത്തുന്നതിനു വേണ്ടി മുതിർന്ന അഭിഭാഷകർ നടത്തിയ പരാമർശങ്ങളെ അപലപിക്കുന്നു. അത്തരം അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്.സി.ബി.എ വ്യക്തമാക്കി.

]]>
‘കോൺഗ്രസിന്റെ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് കത്തിൽ’; കപിൽ സിബൽ പാർട്ടിവിട്ടത് തിരിച്ചടിയല്ലെന്ന് കെ.സി വേണുഗോപാൽ https://malayalees.ch/%e0%b4%95%e0%b5%8b%e0%b5%ba%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%82%e0%b4%b2%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3/ Thu, 26 May 2022 04:28:34 +0000 https://malayalees.ch/?p=62427 മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടത് തിരിച്ചടിയല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കോൺ​ഗ്രസ് പാർട്ടിയിലേക്ക് ചിലർ വരുന്നു, ചിലർ പാർട്ടിയിൽ നിന്ന് പോകുന്നു. ഈ വിഷയത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് വേണു​ഗോപാൽ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.(never blame kapilsibal for leaving congress says kc venugopal)

കോൺഗ്രസിന് വിശാലമായ ഇടമുണ്ട്, ഞങ്ങളുടെ പാർട്ടിയിലേക്ക് ആളുകൾ വരുന്നു, ചിലർ പോകുന്നു. ഇതൊരു വലിയ പാർട്ടിയാണ്. ചിലർ പാർട്ടി വിട്ടേക്കാം, ചിലർ മറ്റ് പാർട്ടികളിലേക്ക് പോയേക്കാം. പാർട്ടി വിട്ട ആരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹം നേരത്തെ തന്നെ പാർട്ടി അധ്യക്ഷന് കത്ത് എഴുതിയിരുന്നു. കോൺഗ്രസിന്റെ മൂല്യങ്ങളിൽ താൻ അടിയുറച്ച് വിശ്വസിക്കുന്നു എന്നാണ് കത്തിൽ പറയുന്നത്. അദ്ദേഹം മറ്റൊന്നും പറഞ്ഞില്ല. അദ്ദേഹം തന്റെ നിലപാട് പറയട്ടെ. അപ്പോൾ മറുപടി പറയാം. – വേണു​ഗോപാൽ പറഞ്ഞു.

പാർട്ടി പുനർനിർമ്മിക്കപ്പെടും. സമഗ്രമായ ഒരു പുനഃസംഘടനയുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. ഒരുപാട് മാർ​ഗനിർദേശങ്ങൾ വരാൻ പോകുന്നു. ഓരോ വ്യക്തിക്കും ഓരോ ചുമതല നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അംഗത്വം രാജിവെക്കുന്നതായി മെയ് 16ന് കപിൽ സിബൽ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് വിട്ട കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. പിന്നാലെ, സമാജ് വാദി പാർട്ടി പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥിയായി രാജ്യസഭയിലേക്ക് മത്സരിക്കാൻ നാമനിർദേശപത്രിക നൽകി.

]]>
കോൺ​ഗ്രസിന് വൻതിരിച്ചടി, കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിൽ; രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു https://malayalees.ch/kapil-sibal-left-the-congress-and-joined-samajwadi-party/ Wed, 25 May 2022 08:21:27 +0000 https://malayalees.ch/?p=62390 കോൺ​ഗ്രസിന് വലിയ തിരിച്ചടിയായി മുതിർന്ന നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടി ക്യാമ്പിൽ. കപിൽ സിബൽ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്. ഈ മാസം 16ന് രാജിക്കത്ത് കൈമാറിയെന്നാണ് കപിൽ സിബൽ വെളിപ്പെടുത്തുന്നത്. എന്നാൽ ഇക്കാര്യം ഇതുവരെ കോൺ​ഗ്രസ് പുറത്തുവിട്ടിരുന്നില്ല.

കാലാവധി പൂർത്തിയാവുന്ന കപിൽ സിബലിനെ ഇനി രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ് നിലപാടെടുത്തിരുന്നു. തുടർന്നാണ് കോൺ​ഗ്രസിന്റെ നാവായിരുന്ന കപിൽ സിബൽ സമാജ് വാദി പാർട്ടിയിലേക്കെത്തുന്നത്. എസ് പിക്ക് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഉത്തർപ്രദേശിൽ നിന്നുള്ളത്. ഇതിൽ ഒരു സീറ്റാണ് അദ്ദേഹത്തിന് നൽകുന്നത്. നിരന്തരം കോൺ​ഗ്രസിനെ വിമർശിച്ചുകൊണ്ടിരുന്ന കപിൽ സിബലിനോട് ഇനി സന്ധിയില്ലെന്ന നിലപാട് കോൺ​ഗ്രസ് കൈക്കൊണ്ടിരുന്നു.

കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ട് കപിൽ സിബൽ ഉൾപ്പടെയുള്ള 23 നേതാക്കൾ രം​ഗത്തെത്തിയിരുന്നെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പലരും വിമർശനം മയപ്പെടുത്തിയിരുന്നു. എന്നാൽ കപിൽ സിബൽ അപ്പോഴും നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചുകൊണ്ട് പല തവണ രം​ഗത്തെത്തിയിരുന്നു. ചിന്തർ ശിബിരത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

]]>
കോണ്‍ഗ്രസ് ദുര്‍ബലമായെന്നുള്ളത് അംഗീകരിക്കണമെന്ന് കപില്‍ സിബല്‍ https://malayalees.ch/congress-is-not-effective-opposition-at-the-moment-kapil-sibal-once-again-calls-for-change-in-party/ Sat, 21 Nov 2020 08:41:04 +0000 https://malayalees.ch/?p=35504 കോണ്‍ഗ്രസിലെ നേതൃ പ്രതിസന്ധിയിൽ വിമർശനമാവർത്തിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. കോണ്‍ഗ്രസ് ദുർബലമായെന്നുള്ളത് അംഗീകരിക്കണം. രാജ്യത്ത് ബി.ജെ.പിക്ക് ബദലില്ലാതായി. ഒന്നര വർഷമായി സ്ഥിരം അധ്യക്ഷൻ പോലുമില്ലാത്ത പാർട്ടി എങ്ങനെ പ്രവർത്തകരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമെന്നും സിബൽ ചോദിച്ചു.

നേതൃമാറ്റത്തിൽ ഇനി പ്രതികരിക്കേണ്ടത് നേതൃത്വമാണ്. സോണിയ ഗാന്ധിക്ക് പാർട്ടിയെ വേണ്ട വിധം ചലിപ്പിക്കാനാകുമോയെന്ന് സംശയമാണ്. കോടിക്കണക്കിന് സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരമാണ് താൻ ആവർത്തിച്ച് പങ്കുവയ്ക്കുന്നതെന്നും കപിൽ സിബൽ വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും പഴക്കമുളള രാഷ്ട്രീയ പാർട്ടിയായ കോണ്‍ഗ്രസിന് ഒന്നര വർഷമായി സ്ഥിരം അധ്യക്ഷനില്ല. എങ്ങനെ ഇതിന് കഴിയുന്നു. അധ്യക്ഷൻ ആകാൻ തയ്യാറല്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നില്ല. അധ്യക്ഷനില്ലാത്ത പാർട്ടി, പ്രവർത്തകരുടെ പ്രശ്നങ്ങൾ എങ്ങിനെ അഭിമുഖീകരിക്കുമെന്നുമാണ് ഒരു ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തില് കോണ്‍ഗ്രസിലെ മുതിർന്ന നേതാവായ കപില് സിബല്‍ ചോദിക്കുന്നത്.

സ്ഥിരം അധ്യക്ഷനെ ആവശ്യപ്പെട്ട് ആഗസ്റ്റിൽ 23 നേതാക്കള്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു. അതിന് മുന്‍പ് ഗുലാം നബി ആസാദ് രണ്ടു കത്തുകൾ അയച്ചിരുന്നു. ഇക്കാര്യങ്ങളിലൊന്നും ചർച്ച ഉണ്ടായില്ല. പ്രവർത്തകസമിതിയില്‍ തെരഞ്ഞെടുപ്പുണ്ടായാല്‍ മാത്രമേ പ്രശ്നങ്ങളെ ഗൌരവത്തോടെ അഭിമുഖീകരിക്കൂ.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തിന് ശേഷം കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കപില്‍ രംഗത്ത് വന്നിരുന്നു. ജനം കോണ്‍ഗ്രസിനെ ബദലായി കാണുന്നില്ലെന്നായിരുന്നു കപില്‍ പറഞ്ഞത്. നമ്മള്‍ തകര്‍ച്ചയിലാണെന്ന് കോണ്‍ഗ്രസുകാര്‍ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. പോരായ്മകള്‍ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പോലും വേണ്ട ഫലത്തിലേക്കെത്തില്ല. പാർട്ടിയിൽ പ്രതികരിക്കാൻ വേദികളില്ലാത്തതിനാലാണ് താൻ ആശങ്ക പരസ്യമാക്കിയതെന്നും സിബൽ വ്യക്തമാക്കിയിരുന്നു.

]]>