Kanthapuram – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Oct 2022 10:09:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kanthapuram – malayalees.ch https://malayalees.ch 32 32 ‘ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്, അത് തടയണം’: മാർ ജോസഫ് പാംപ്ലാനി-കാന്തപുരം കൂടികാഴ്ച്ച https://malayalees.ch/kanthapuram-meet-archbishop-of-thalassery/ Thu, 06 Oct 2022 10:09:20 +0000 https://malayalees.ch/?p=69133 കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടികാഴ്ച്ച നടത്തി. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത് തടയാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

സമുദായ നേതൃത്വങ്ങൾക്കിടയിലെ സൗഹാർദ പൂർണ്ണമായ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും മാത്രമേ ഇത്തരം അനൈക്യ ശ്രമങ്ങൾ വിപാടനം ചെയ്യാൻ സാധിക്കുകയുള്ളു. നിലവിലെ സാമൂഹിക സാഹചര്യത്തെക്കുറിച്ച് സംസാരിച്ച ഇരുവരും ഇരു മതങ്ങൾക്കുമിടയിലെ സൗഹാർദം ഊട്ടിയുറപ്പിക്കണമെന്ന സന്ദേശം നൽകി. എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൾ ഹക്കീമും കൂടികാഴ്ച്ചയിൽ പങ്കെടുത്തു.

മതങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനുമുള്ള സാഹചര്യങ്ങളും വേദികളും ഒരുക്കുന്നത് പരസ്പര ധാരണയെയും വിശ്വാസ്യതയേയും ബലപ്പെടുത്തും. സാമൂഹ്യ അഭിവൃദ്ധിക്കായി ഭാവിയിൽ സഹകരിച്ച് പ്രവർത്തിക്കാമെന്ന പ്രതീക്ഷ നൽകുന്നതായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ ഫേസ്ബുക്കിൽ കുറിച്ചു.

കൂടികാഴ്ച്ചയെക്കുറിച്ച് കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചത്-

തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ബഹു. മാർ ജോസഫ് പാംപ്ലാനിയുമായി ഇന്ന് മർകസിൽ നടന്ന കൂടിക്കാഴ്ച ഹൃദ്യമായിരുന്നു.വ്യത്യസ്ത സാമുദായിക പശ്ചാത്തലത്തിൽ നിന്നുള്ളവരോടൊപ്പമുള്ള ഇത്തരം സന്ദർഭങ്ങൾ പരസ്പരം അറിയാനും മനസ്സിലാക്കാനും വലിയ അവസരമാണ് നൽകുന്നത്. ഏറെക്കാലമായി വളരെ സൗഹാർദപരമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെങ്കിലും അടുത്തിടെയായി ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ അസ്വസ്ഥതയുണ്ടാക്കാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങൾ ചില കോണുകളിൽ നിന്നുണ്ടാവുന്നത് നേതൃത്വങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.സമുദായ നേതൃത്വങ്ങൾക്കിടയിലെ സൗഹാർദ പൂർണ്ണമായ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും മാത്രമേ ഇത്തരം അനൈക്യ ശ്രമങ്ങൾ വിപാടനം ചെയ്യാൻ സാധിക്കുകയുള്ളു. അതിന് അടിവരയിടുന്നതായിരുന്നു മാർ ജോസഫ് പാംപ്ലാനിയുമായുള്ള സംസാരം. ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ കാലങ്ങളായി നിലനിൽക്കുന്ന ഐക്യവും നന്മയും കൂടുതൽ സജീവമാക്കേണ്ടതുണ്ടെന്നും ജനങ്ങൾ ഇതിനായി രംഗത്തിറങ്ങേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

ചെറിയ കാര്യങ്ങൾ ഊതിവീർപ്പിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചും അനൈക്യമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ നന്മയുടെ പാഠങ്ങൾ വിളംബരം ചെയ്യാൻ മതനേതൃത്വം മുന്നിൽ നിൽക്കണം. മതങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പരസ്പരം അടുത്തറിയാനും മനസ്സിലാക്കാനുമുള്ള സാഹചര്യങ്ങളും വേദികളും ഒരുക്കുന്നത് പരസ്പര ധാരണയെയും വിശ്വാസ്യതയേയും ബലപ്പെടുത്തും. സാമൂഹ്യ അഭിവൃദ്ധിക്കായി ഭാവിയിൽ സഹകരിച്ച് പ്രവർത്തിക്കാമെന്ന പ്രതീക്ഷ നൽകുന്നതായിരുന്നു ഈ കൂടിക്കാഴ്ച.മർകസ് നോളേജ് സിറ്റിയിൽ ഈമാസം 17 മുതൽ 19 വരെ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ മുന്നോടിയായി നടക്കുന്ന പ്രീസമ്മിറ്റ് ക്യാമ്പയിനിലും അദ്ദേഹം ഭാഗമായി.

]]>
കാന്തപുരത്തിനും വെള്ളാപ്പള്ളി നടേശനും ഡോക്ടറേറ്റ് നല്‍കണമെന്ന് ആവശ്യം; കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രമേയത്തെച്ചൊല്ലി തര്‍ക്കം https://malayalees.ch/give-doctorate-to-vellappally-natesan-and-kanthapuram-resolution-calicut-university/ Wed, 07 Sep 2022 04:20:33 +0000 https://malayalees.ch/?p=67726 കാലിക്കറ്റ് സര്‍വകലാശാലയിലെ ഡി ലിറ്റ് പ്രമേയം വിവാദത്തില്‍. കാന്തപുരം കെ പി അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്നായിരുന്നു പ്രമേയം. ഇടത് സിന്‍ഡിക്കേറ്റ് അംഗമായ ഇ. അബ്ദുറഹീമാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെച്ചൊല്ലി ഇടതുപക്ഷ അംഗങ്ങള്‍ തമ്മില്‍ തന്നെ തര്‍ക്കങ്ങളുണ്ടാകുകയായിരുന്നു. യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

കഴിഞ്ഞ ദിവസം നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇടതുപക്ഷ അനുകൂലിയായ ഇ. അബ്ദുറഹീം വൈസ് ചാന്‍സലറുടെ അനുവാദത്തോടെ പ്രമേയം അവതരിപ്പിച്ചത്. സ്വന്തം കുടുംബത്തിലേക്ക് പണം സ്വരൂപിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളല്ല കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും വെള്ളാപ്പള്ളി നടേശനും ചെയ്യുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തി ന്യൂജെന്‍ കോഴ്‌സുകള്‍ കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്ന വിപ്ലവകരമായ പ്രവര്‍ത്തനമാണ് കാന്തപുരം ചെയ്തുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹത്തിനായി പടുത്തുയര്‍ത്തി മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളുമാണ് വെള്ളാപ്പള്ളി നടേശന്‍. ഇരുവരുടേയും പ്രൊഫൈലുകള്‍ ഡി ലിറ്റ് നല്‍കുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്.

അതേസമയം ഡി ലിറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടുള്ള പ്രമേയം അനുവദിക്കില്ലെന്നും പ്രമേയം പിന്‍വലിക്കണമെന്നും ഒരു വിഭാഗം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ വി സിയുടെ അനുവാദത്തോടെ അവതരിപ്പിക്കപ്പെട്ട പ്രമേയം അംഗീകരിക്കണമെന്ന് അവതാരകന്‍ പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ ഡി ലിറ്റ് നല്‍കാന്‍ പ്രമുഖരായ വ്യക്തികളെ കണ്ടെത്തുന്നതിന് രൂപീകരിച്ച സമിതിയുടെ പരിഗണനയിലേക്ക് പ്രമേയം നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.

]]>