Kanpur – malayalees.ch https://malayalees.ch Malayalam Online News Portal Mon, 08 Nov 2021 04:14:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kanpur – malayalees.ch https://malayalees.ch 32 32 യുപിയില്‍ സിക ബാധിതരുടെ എണ്ണം കൂടുന്നു; കാണ്‍പൂരില്‍ പത്ത് പേര്‍ക്കുകൂടി രോഗം https://malayalees.ch/zika-virus-kanpur/ Mon, 08 Nov 2021 04:13:55 +0000 https://malayalees.ch/?p=52145 ഉത്തര്‍പ്രദേശില്‍ സിക ബാധിതരുടെ എണ്ണം കൂടുന്നു. കാണ്‍പൂരില്‍ 10 പേര്‍ക്കുകൂടി സിക വൈറസ് ബാധിച്ചു. ഇതോടെ സംസ്ഥാനത്ത് സിക ബാധിതരുടെ ആകെ എണ്ണം 89ആയി. മൂന്ന് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും സിക സ്ഥിരീകരിച്ചു. ശനിയാഴ്ച 13 പേര്‍ക്ക് സിക സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധിച്ചവരില്‍ 23 പേര്‍ 21 വയസിന് താഴെയുള്ളവരും 12 പേര്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമാണ്.

വ്യാഴാഴ്ച മുതല്‍ അഞ്ഞൂറിലധികം പേരുടെ രക്തസാമ്പിളുകളാണ് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി പരിശോധനയ്ക്കയച്ചത്. ഒക്ടോബറിലാണ് കാണ്‍പൂരില്‍ ആദ്യമായി സിക സ്ഥിരീകരിക്കുന്നത്.

കൊതുകുകളിലൂടെ പകരുന്ന വൈറസാണ് സിക വൈറസ്. 1947 ല്‍ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. തുടര്‍ന്ന് 1952 ല്‍ മനുഷ്യരിലും കണ്ടെത്തി. ഇന്ത്യ, ആഫ്രിക്ക, അമേരിക്ക, ഏഷ്യ, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഇതുവരെ സിക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സിക വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 3 മുതല്‍ 14 ദിവസത്തിന് ശേഷം മാത്രമേ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയുള്ളു. എന്നാല്‍ എല്ലാവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല.

]]>
ഉത്തര്‍പ്രദേശില്‍ ഗുണ്ടാസംഘത്തിന്‍റെ വെടിയേറ്റ് 8 പൊലീസുകാര്‍ കൊല്ലപ്പെട്ടു https://malayalees.ch/eight-police-personnel-lost-their-lives/ Fri, 03 Jul 2020 04:20:35 +0000 https://malayalees.ch/?p=27949 നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേയ്ക്കു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്.

യുപിയിലെ കാണ്‍പൂരിൽ ഗുണ്ടാസംഘത്തിന്‍റെ വെടിയേറ്റ് 8 പോലീസുകാർ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരാള്‍ ഡിവൈഎസ്‍പിയാണ്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേയ്ക്കു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം.

ഡിവൈഎസ്‍പി ദേവേന്ദ്ര മിശ്രയാണ് കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍. 3 സബ് ഇന്‍സ്പെക്ടര്‍മാരും നാല് കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ട മറ്റ് ഏഴുപേര്‍. പരിക്കേറ്റ നാലുപേരുടെയും നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

]]>