Kannur – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Nov 2023 07:39:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kannur – malayalees.ch https://malayalees.ch 32 32 ‘വെടിയുതിർത്തത് ആകാശത്തേക്ക്, പൊലീസാണെന്ന് അറിഞ്ഞിരുന്നില്ല’; ചിറക്കൽ വെടിവെപ്പിൽ പ്രതിയുടെ ഭാര്യ https://malayalees.ch/wife-of-accused-in-chirakkal-shooting/ Sat, 04 Nov 2023 07:39:17 +0000 https://malayalees.ch/?p=90581 വധശ്രമക്കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനുനേരെ പ്രതിയുടെ പിതാവ് വെടിവെച്ച സംഭവത്തിൽ പൊലീസിനെതിരെ ബാബു തോമസിൻ്റെ ഭാര്യ. പൊലീസ് ആണെന്ന് അറിഞ്ഞിരുന്നില്ല. ഗുണ്ടകൾ ആണെന്നാണ് കരുതിയാണ് വെടിയുതിർത്തത്. ആകാശത്തേക്കാണ് വെടിവെച്ചതെന്നും തോമസിന്റെ ഭാര്യ പറഞ്ഞു.

രാത്രിയിൽ പൊലീസ് വീടിന് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നു. വാതിൽ ചവിട്ടി തുറന്ന് വീടിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോഴാണ് വെടിയുത്തത്. പൊലീസ് ആണെന്ന് അറിഞ്ഞിരുന്നില്ല. ഗുണ്ടകൾ ആണെന്നാണ് കരുതിയിരുന്നത്. ആകാശത്തേക്കാണ് വെടിവെച്ചതെന്നും തോമസിന്റെ ഭാര്യ വ്യക്തമാക്കി.

തോക്കിന് ലൈസൻസ് ഇല്ലെന്ന എഫ്‌ഐആറിലെ വാദം തെറ്റ്. തോക്കിന് ലൈസെൻസുണ്ട്, 2024 ഡിസംബർ വരെയാണ് ലൈസൻസ്. തോക്ക് പൊലീസ് എടുത്തുകൊണ്ടുപോയതായും തോമസിന്റെ ഭാര്യ പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിയുതിർത്തത്. വളപ്പട്ടണം സ്റ്റേഷനിലെ എസ്‌ഐക്കും സംഘത്തിനും നേരെയാണ് ആക്രമണം.

തലനാരിഴയ്ക്ക് രക്ഷപ്പെട്ട പൊലീസ് സംഘം വെടിയുതിർത്ത ബാബു ഉമ്മൻ തോമസിനെ അറസ്റ്റ് ചെയ്തു. വധശ്രമക്കേസ് പ്രതി റോഷനെ പിടിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് പിതാവ് വെടിയുതിർത്തതെന്ന് പൊലീസ്. തമിഴ്നാട് സ്വദേശിയെ ആക്രമിച്ച കേസിലാണ് റോഷനെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയത്. സംഭവത്തിനിടെ റോഷൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ബാബു ഉമ്മൻ തോമസിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

]]>
ഗാനമേളക്കിടെ കയ്യാങ്കളി; മാറ്റാന്‍ ശ്രമിച്ച കണ്ണൂർ മേയര്‍ക്ക് മര്‍ദനം https://malayalees.ch/kannur-mayor-attacked-during-festival/ Sat, 21 Oct 2023 09:38:36 +0000 https://malayalees.ch/?p=89833 കണ്ണൂർ ദസ്‌റയുടെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെ കയ്യാങ്കളി. വേദിയിൽ ഡാൻസ് ചെയ്യുന്നത് തടഞ്ഞ മേയർ ടി ഓ മോഹനന് മർദ്ദനമേറ്റു. സ്റ്റേജിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയറെ പിടിച്ച് തള്ളിയത്. സംഭവത്തില്‍ അലവിൽ സ്വദേശി ജബാറിനെ അറസ്റ്റ് ചെയ്തു.(kannur mayor attacked during festival)

ഇന്നലെ കോർപ്പറേഷൻ സംഘടിപ്പിച്ച ദസറ പരിപാടിയോടനുബന്ധിച്ച് നടത്തിയ ​ഗാനമേളയിൽ വേദിയിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയർക്കെതിരെ കൈയേറ്റ ശ്രമമുണ്ടായത്.

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

പ്രകോപിതനായ യുവാവ് മേയറെ പിന്നിലേക്ക് ശക്തിയോടെ തള്ളി. കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിലാണ് ​ഗാനമേള. ​ഗാനമേള നടക്കുന്നതിനിടെ ഇയാൾ വേദിയിൽ കയറി നൃത്തം ചെയ്തു. ഇയാൾ തങ്ങളുടെ ​ഗ്രൂപ്പിന്റെ ഭാ​ഗമല്ലെന്ന് ​ഗാനമേള സംഘം അറിയിച്ചതോടെയാണ് മേയർ ഇടപെട്ടത്.

ഇയാളെ വേദിയിൽ നിന്ന് മാറ്റാൻ വളണ്ടറിയമാർക്കൊപ്പം മേയറും വേ​ദിയിലെത്തുകയായിരുന്നു. മൂന്ന് വളണ്ടിയർമാർക്കും പരുക്കേറ്റു. പിന്നീട് കണ്ണൂർ ടൗൺ പൊലീസ് എത്തിയാണ് ഇയാളെ മാറ്റിയത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ജാമ്യത്തിൽ വിട്ടു.

]]>
റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി കുട്ടികൾ; രണ്ട് പേരെ പൊലീസ് പിടികൂടി https://malayalees.ch/kannur-valapattanam-railway-track-stone-two-children-custody/ Wed, 23 Aug 2023 12:14:56 +0000 https://malayalees.ch/?p=86659 വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തിയ കുട്ടികൾ പിടിയിൽ. സംഭവത്തിൽ രണ്ട് കുട്ടികളെ പൊലീസ് പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. റെയിൽവേ ട്രാക്കുകളിൽ പൊലീസിന്റെ പരിശോധന ശക്തമായി നടന്നു വരികെയാണ്. ഇതിനിടെയാണ് സംഭവം ഉണ്ടായത്.

വളപട്ടണം പൊലീസ് ആണ് കുട്ടികളെ പിടികൂടിയത്. ഇന്ന് രാവിലെയാണ് കുട്ടികൾ ട്രാക്കിൽ കല്ല് വച്ചത്. ഈ സമയം പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസാണ് കുട്ടികളെ റെയിൽവേ ട്രാക്കിൽ കണ്ടത്. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകി.

ഇത്തരത്തിലുള്ള സംഭവങ്ങൾ സ്ഥിരം നടന്നുവരുന്നതായി പൊലീസ് പറയുന്നു. നേരത്തെയും കണ്ണൂർ കാസർഗോഡ് പാതകളിലെ വിവിധ ഇടങ്ങളിൽ കല്ലുകളും ഇരുമ്പ് കമ്പികളും ക്ലോസറ്റ് കഷ്ണങ്ങൾ പോലും റെയിൽവേ ട്രാക്കിന് മുകളിൽ വയ്ക്കുന്ന സാഹചര്യമുണ്ടെന്നും പൊലീസ് പറയുന്നു.

]]>
ചുമരുകളില്‍ ബ്ലാക്ക്മാനെന്ന് എഴുതിവച്ച് ഭീതിവിതച്ച് അജ്ഞാതന്‍; സിസിടിവിയില്‍ ദൃശ്യം പതിഞ്ഞിട്ടും ആളെക്കിട്ടാതെ വലഞ്ഞ് നാട്ടുകാര്‍ https://malayalees.ch/black-man-cctv-kannur/ Wed, 02 Aug 2023 09:01:02 +0000 https://malayalees.ch/?p=85487 കണ്ണൂരിലെ മലയോരത്ത് ഭീതി വിതയ്ക്കുന്ന രാത്രി യാത്രികനായ അജ്ഞാതനെ കണ്ടെത്താനാകാതെ പൊലീസും നാട്ടുകാരും. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന അജ്ഞാതനെ പിടികൂടാനായിട്ടില്ല. ബ്ലാക്ക്മാനെന്ന് പല വീടുകളുടെയും ചുവരിലെഴുതിയ അജ്ഞാതനെ കണ്ടെത്താന്‍ പൊലീസും നാട്ടുകാരും പണിപ്പെടുകയാണ്.

കണ്ണൂരിലെ മലയോരത്ത് കഴിഞ്ഞ രണ്ടാഴ്ചയോളമായി ആശങ്ക വിതയ്ക്കുകയാണ് അജ്ഞാതനായ രാത്രി യാത്രികന്‍. നാട്ടുകാര്‍ മാത്രമല്ല ഈ അജ്ഞാതനും സ്വയം വിശേഷിപ്പിക്കുന്നത് ബ്ലാക്ക് മാന്‍ എന്നുതന്നെ. ചെറുപുഴയിലെ വീടുകളുടെ ചുമരില്‍ ചിത്രങ്ങള്‍ വരക്കുകയും ഇംഗ്ലീഷിലും മലയാളത്തിലും ബ്ലാക്ക് മാനെന്ന് എഴുതുകയും ചെയ്തു. ഇതിനിടെ അജ്ഞാതന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. എന്നാല്‍ ദൃശ്യങ്ങള്‍ വ്യക്തമല്ല. ഓരോ സ്ഥലത്തും പരിശോധന വര്‍ധിക്കുമ്പോള്‍ അജ്ഞാതന്‍ അടുത്ത സ്ഥലത്തേക്ക് മാറും.

തേര്‍ത്തല്ലി കോടോപ്പള്ളി മേഖലയില്‍ ആണ് ആദ്യം അജ്ഞാതന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും പിന്നീടത് ചെറുപുഴയിലായി. സംശയം തോന്നിയവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. അജ്ഞാതന്‍ രാത്രിയില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെടും വീടുകളുടെ ചുമരുകളില്‍ എഴുതും വാതിലുകളിലും ജനാലകളിലും മുട്ടി ഭയപ്പെടുത്തും. നാട്ടുകാരും പോലീസും തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പോലീസ് പലവഴികള്‍ നോക്കിയെങ്കിലും ബ്ലാക്ക് മാന്‍ കഥയിലെ വില്ലനെ തിരിച്ചറിയാനായിട്ടില്ല. മോഷണ പരാതി ഇതുവരെ ഇല്ല. ആസൂത്രിതമായി ഭീതി പരത്തുകയാണ് അജ്ഞാതന്റെ ലക്ഷ്യമെന്ന് വ്യക്തം. ബ്ലാക്മാനെ പൂട്ടാന്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ടെങ്കിലും ബ്ലാക് മാന്‍ സഞ്ചാരം ചുരുളഴിയാത്ത രഹസ്യമായി തുടരുകയാണ്.

]]>
കണ്ണൂരിൽ അംഗൻവാടിയുടെ അടുക്കളയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി https://malayalees.ch/cobra-caught-from-the-kitchen-of-an-anganwadi-in-kannur/ Fri, 28 Jul 2023 07:12:34 +0000 https://malayalees.ch/?p=85161
കണ്ണൂർ കൊട്ടിയൂരിൽ അംഗൻവാടിയുടെ അടുക്കളയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കൊട്ടിയൂരിലെ ഒറ്റപ്ലാവ് ഈസ്റ്റ് അംഗൻവാടിയിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അടുക്കളയിൽ അംഗൻവാടിയിലെ ഹെൽപ്പറാണ് പാമ്പിനെ ആദ്യം കണ്ടത്.

അടുക്കളയുടെ മുകൾ ഭാഗത്തായി ചുറ്റിയിരിക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടത്. ഈ സമയം കുട്ടികൾ അംഗൻവാടിയിൽ ഉണ്ടായിരുന്നില്ല. മഴ മൂലം കുട്ടികളെ നേരത്തെ വീട്ടിൽ വിട്ടിരുന്നു. കൊട്ടിയൂർ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പമ്പിനെ പിടികൂടുകയായിരുന്നു. ഫൈസൽ വിളക്കോട്, തോമസ് കൊട്ടിയൂർ, ബിനോയ് എന്നിവരാണ് രാജവെമ്പാലയെ സാഹസികമായി പിടികൂടിയത്.

]]>
ബാറിൽ സംഘർഷം; കണ്ണൂരിൽ യുവാവിനെ കുത്തിക്കൊന്നു https://malayalees.ch/man-stabbed-to-death-kannur/ Fri, 14 Jul 2023 04:47:30 +0000 https://malayalees.ch/?p=84368 കണ്ണൂർ കാട്ടമ്പള്ളിയിലെ ബാറിലുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കൽ വളപട്ടണം സ്വദേശി റിയാസാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് റിയാസിന് കുത്തേറ്റത്. പ്രതിയെന്ന് സംശയിക്കുന്നയാൾ ഓടി രക്ഷപ്പെട്ടു

മദ്യപാനത്തിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ശേഷം ബാറിന് പുറത്തിറങ്ങിയ റിയാസിനെ മൂന്നുനിരത്ത് സ്വദേശിയായ നിഷാൻ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

]]>
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; കണ്ണൂര്‍, കാസ‍ര്‍ഗോട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് https://malayalees.ch/rain-alert-in-kerala-21/ Fri, 07 Jul 2023 11:27:58 +0000 https://malayalees.ch/?p=84020
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനാക്കാൻ സാധ്യത. ഉച്ചയ്ക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസ‍ര്‍ഗോട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടാണ്. ആറ് ജില്ലകളിൽ യെല്ലോ അലേര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ടാണ്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയുമെങ്കിലും, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയെ കരുതിയിരിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്ത മലയോരമേഖലകളിൽ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

നാളെയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. കണ്ണൂരിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെളളമിറങ്ങിയിട്ടില്ല. ഇരുനൂറോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. പാനൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പതിനെട്ടുകാരനായി തെരച്ചിൽ തുടരുകയാണ്.

]]>
കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി https://malayalees.ch/kannur-drowned-student-death/ Fri, 07 Jul 2023 04:25:48 +0000 https://malayalees.ch/?p=83980 കണ്ണൂർ പാനൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പാനൂർ, ജാതിക്കൂട്ടം സ്വദേശി ഷഫാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കല്ലിക്കണ്ടി കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ്. കാണാതായ ചെറുപറമ്പ് സ്വദേശി സിനാനെ കണ്ടെത്താനായി ഇന്നും തിരച്ചിൽ തുടരും. ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വിവിധ ഭാഗങ്ങളിലായി 300 ഓളം പേരെ ഇതിനകം മാറ്റി പാർപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്.

]]>
സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി https://malayalees.ch/man-burned-relatives-commit-suicide-kannur/ Mon, 03 Jul 2023 04:23:29 +0000 https://malayalees.ch/?p=83670 സഹോദരനുൾപ്പടെ മൂന്ന് പേരെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ പാട്യം പത്തായക്കുന്നിലാണ് സംഭവം. പത്തായക്കുന്ന് സ്വദേശി രഞ്ജിത്താണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരൻ രജീഷ്, ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് എന്നിവരുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു.

ഇയാളുടെ സഹോദരനും സഹോദരന്റെ ഭാര്യക്കും ആറ് വയസുള്ള മകനും പൊള്ളലേറ്റു. തീയിട്ടതിനു ശേഷം രഞ്ജിത്ത് കിടപ്പുമുറിയിൽ കയറി തൂങ്ങിമരിച്ചു. പൊള്ളലേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

]]>
ഉത്സവച്ചടങ്ങിന് പോകുന്നതിനിടെ കുളത്തിൽ കുളിക്കവേ മകൻ മുങ്ങിമരിച്ചു; പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു https://malayalees.ch/man-drowned-death-in-kannur/ Mon, 05 Jun 2023 12:00:55 +0000 https://malayalees.ch/?p=82230 കണ്ണൂർ എടയന്നൂരിൽ കുളത്തില്‍ മുങ്ങിമരിച്ച മകന് പിന്നാലെ ചികിത്സയിലിരുന്ന അച്ഛനും മരിച്ചു.അരോളി സ്വദേശി രാജേഷാണ് മരിച്ചത്. മകനോടൊപ്പം കുളിക്കുന്നതിനിടയില്‍ കുളത്തില്‍ മുങ്ങിപ്പോയ രാജേഷ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ രംഗീത് രാജ് ഇന്നലെയാണ് മരിച്ചത്.

കൊട്ടിയൂര്‍ ഉത്സവത്തിന്‍റെ ഭാഗമായ ഇളനീര്‍വെയ്പ്പ് ചടങ്ങിന് പോകുന്നതിനിടെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കുളത്തിന്‍റെ കരയില്‍ മാലയും വസ്ത്രവും അഴിച്ച് വെച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് രണ്ട് പേരേയും കുളത്തില്‍ അവശ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രംഗീത് രാജ് മരിച്ചിരുന്നു.

കീച്ചേരിയിൽ ഓട്ടോ ഡ്രൈവറാണ് രാജേഷ്. അരോളി ഗവ.ഹയർ സെക്കന്‍ഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു രംഗീത്. മുങ്ങിപ്പോയ രാജേഷ് അവശനിലയിലായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

]]>