KANNUR UNIVERSITY – malayalees.ch https://malayalees.ch Malayalam Online News Portal Mon, 11 Sep 2023 05:31:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KANNUR UNIVERSITY – malayalees.ch https://malayalees.ch 32 32 കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിന് എതിരായ ഹർജി ഇന്ന് സുപ്രിം കോടതിയിൽ https://malayalees.ch/kannur-university-vc-dr-gopinath-ravindrans-re-appointment-supreme-court/ Mon, 11 Sep 2023 05:31:18 +0000 https://malayalees.ch/?p=87532 കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിന് എതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ഹർജിയിൽ ഗവർണർക്ക് സർവകലാശാലയുടെ ചാൻസലർ എന്ന നിലയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഹർജിയിൽ ഒന്നാം എതിർകക്ഷിയാണ് ഗവർണർ. ഗവർണറെ കൂടാതെ സംസ്ഥാന സർക്കാർ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.

കണ്ണൂർ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാഡമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കണ്ണൂർ സർവകലാശാല ആക്ടിന്റെ സെക്ഷൻ പത്തിന്‍റെയും ഏഴിന്‍റെയും ലംഘനം വഴിയാണ് പുനർനിയമനം നടത്തിയതെന്ന് ഹർജിക്കാരുടെ വാദം. വിസിയെ നീക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും നേരത്തെ തള്ളിയിരുന്നു.

പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. പുനർനിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിൽ വലിയ വാക്കുതർക്കം നടന്നിരുന്നു.

]]>
”മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കും” സാമ്പത്തിക സഹായം നൽകും; കണ്ണൂർ സർവകലാശാല https://malayalees.ch/students-from-manipur-continue-their-studies-in-kannur/ Mon, 07 Aug 2023 09:40:10 +0000 https://malayalees.ch/?p=85766 മണിപ്പൂരിലെ കലാപബാധിത മേഖലകളിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂർ സർവകലാശാല. ബിരുദ ബിരുദാനന്തര കോഴ്‌സുകൾക്ക് സൂപ്പർ ന്യൂമറിയായി പ്രവേശനം നൽകും. സാമ്പത്തിക സഹായവും നൽകാനും സർവകലാശാല സിന്ഡിക്കേറ്റ് പ്രമേയം പാസ്സാക്കി. വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായവും നൽകാൻ തീരുമാനമായി.

മണിപ്പൂരിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യവും സാമ്പത്തിക സഹായവും നൽകുമെന്നും വൈസ് ചാൻസിലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സർവകലാശാല മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് സഹായവുമായെത്തുന്നത്. കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഒന്നുമില്ലാതെ തന്നെ കണ്ണൂരിലെത്തി പഠിക്കാം.

സർട്ടിഫിക്കറ്റുകളെല്ലാം കോഴ്സ് പൂർത്തിയാകുന്നതിന് മുൻപ് ഹാജരാക്കിയാൽ മതി. മണിപ്പൂരിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്കായി സർവകലാശാല ക്യാമ്പസുകളിൽ സൂപ്പർ ന്യൂമറിയായി അധിക സീറ്റുകൾ ഒരുക്കുമെന്ന് വൈസ് ചാൻസിലർ ഡോ.ഗോപിനാഫ് രവീന്ദ്രൻ പറഞ്ഞു.

കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് ചേർന്ന അടിയന്തിര സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. മനുഷ്യത്വപരവും മതനിരപേക്ഷവുമായ നിലപാട് ഉയർത്തിപ്പിടിക്കുകയാണ് സർവകലാശാലയെന്ന് സിൻഡിക്കേറ്റ് അംഗം എൻ സുകന്യ പറഞ്ഞു.

മണിപ്പൂർ കലാപത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് പഠനം മുടങ്ങിയത്. സഹായം അഭ്യർത്ഥിച്ച് ട്രൈബൽ വിദ്യാർത്ഥി യൂണിയനുകൾ അയച്ച കത്ത് പരിഗണിച്ചാണ് അവരെ ചേർത്ത് പിടിക്കാനുള്ള കണ്ണൂർ സർവകലാശാലയുടെ തീരുമാനം.

]]>
പ്രിയ വർഗീസിനെതിരായ വിധിയിൽ കണ്ണൂർ സർവകലാശാല അപ്പീൽ നൽകില്ല; അടിയന്തര സിൻഡിക്കേറ്റ് യോഗം ഇന്ന് https://malayalees.ch/kannur-university-will-not-appeal-the-verdict-against-priya-varghese/ Fri, 18 Nov 2022 04:10:29 +0000 https://malayalees.ch/?p=71484 പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന കേരള ഹൈക്കോടതി വിധിയിൽ കണ്ണൂ‍ര്‍ സര്‍വകലാശാല അപ്പീൽ നൽകില്ല. വിഷയം ചര്‍ച്ച ചെയ്യാൻ അടിയന്തിര സിൻ്റിക്കറ്റ് യോഗം ഇന്ന് ചേരും. തുടർ നടപടിയെ കുറിച്ച് ആലോചിക്കാനാണ് യോഗം.വിഷയം സംബന്ധിച്ച് വൈസ് ചാൻസലർ നിയമോപദേശം തേടിയിട്ടുണ്ട് . വിസി ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. അതേസമയം നിയമോപദേശം തേടാൻ പ്രിയ വർഗീസും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസമാണ് പ്രിയ വര്‍ഗീസിന് യോഗ്യത ഇല്ലെന്ന വിധി വന്നത്. കോടതി വിധി മാനിക്കുന്നുവെന്നും ഈ വിഷയത്തിൽ ഇടപെടില്ലെന്നും കണ്ണൂര്‍ സര്‍വകലാശാലയാണ് തുടര്‍ നടപടികൾ സ്വീകരിക്കേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആ‍ര്‍ ബിന്ദു പ്രതികരിച്ചിരുന്നു.

പ്രിയാ വർഗീസിന്റെ യോഗ്യത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. പ്രിയാ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്നും പ്രിയയുടെ വാദം സാധൂകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സെലക്ഷൻ കമ്മിറ്റിക്കും സ്‌ക്രൂട്ടിണി കമ്മിറ്റിക്കും തെറ്റ് പറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി. യുജിസി നിബന്ധനകൾ മറികടക്കാനാകില്ലെന്ന് കോടതി ഓർമിപ്പിച്ചു.

അതേസമയം പ്രിയ വര്‍ഗീസിൻ്റെ നിയമനത്തിൻ്റെ പേരിൽ ഹൈക്കോടതിയിൽ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് സർക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നത്. കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങൾ കോടതി റദ്ദാക്കിയതും തിരിച്ചടിയായിട്ടുണ്ട്.

]]>
പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ ചട്ടം ലംഘിച്ചിട്ടില്ല; കണ്ണൂര്‍ സര്‍വകലാശാല ഹൈക്കോടതിയില്‍ https://malayalees.ch/no-rule-violated-in-priya-varghese-appointment-kannur-university/ Wed, 26 Oct 2022 12:22:58 +0000 https://malayalees.ch/?p=70245 മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല. യുജിസി ചട്ടം അനുസരിച്ച് രൂപീകരിച്ച വിദഗ്ധ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്ന് സര്‍വകലാശാല വ്യക്തമാക്കി.

യുജിസിയെ തള്ളിയ കണ്ണൂര്‍ സര്‍വകലാശാല പ്രിയ വര്‍ഗീസിനെ തസ്തികയിലേയ്ക്ക് പരിഗണിച്ചത് മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. അസോസിയേറ്റ് പ്രഫസര്‍ തസ്തികയ്ക്കു വേണ്ട യോഗ്യതകള്‍ പ്രിയ വര്‍ഗീസിനുണ്ടെന്നു കാട്ടി സര്‍വകലാശാല കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

നിയമനം ചോദ്യം ചെയ്തുള്ള രണ്ടാം റാങ്കുകാരന്റെ ഹര്‍ജി അപക്വമാണെന്നും ഹര്‍ജി തള്ളണമെന്നുമുള്ള ആവശ്യമാണ് സര്‍വകലാശാല കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റിന്മേലുള്ള അന്തിമ അനുമതി ആയിട്ടില്ലെന്നും നിയമന നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും സര്‍വകലാശാല വിശദീകരിച്ചിട്ടുണ്ട്.

]]>
പ്രിയ വർഗീസിന് തിരിച്ചടി; ഗവേഷണകാലം അധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന് യുജിസി https://malayalees.ch/ugc-on-priya-varghese-appointment/ Wed, 31 Aug 2022 12:19:20 +0000 https://malayalees.ch/?p=67390 കണ്ണൂർ സർവകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസർ നിയമനത്തിൽ പ്രിയ വർഗീസിനെ തള്ളി യു.ജി.സി. ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി കോടതിയെ അറിയിച്ചു. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയിൽ യുജിസി നിലപാട് അറിയിച്ചത്. ഇക്കാര്യം രേഖമൂലം നൽകാൻ സിംഗിൾ ബെഞ്ച് യുജിസിക്ക് നിർദ്ദേശം നൽകി.

പ്രിയ വർഗീസിന്റെ നിയമനത്തിന് നേരത്തെ ഇടക്കാല സ്റ്റേ നൽകിയ ഹൈക്കോടതി ഇത് ഒരു മാസം കൂടി നീട്ടി. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയി ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ നീട്ടുകയായിരുന്നു. നേരത്തെ കേസിൽ യുജിസിയെ കക്ഷി ചേർത്ത ഹൈക്കോടതി, ചാൻസലറായ ഗവർണ്ണർ, വൈസ് ചാൻസലർ, സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണവും തേടിയിരുന്നു.

അതേസമയം തനിക്ക് അസോസിയേറ്റ് പ്രൊഫസർ ആയി നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരൻ ഡോ.ജോസഫ് സ്കറിയ മറ്റൊരു ഹർജി കൂടി നൽകിയിട്ടുണ്ട്. എന്നാൽ ജോസഫ് സ്കറിയയുടെ ആവശ്യം കോടതി നടപടികളുടെ ദുരുപയോഗമെന്ന് സർവകലാശാല കോടതിയിൽ നിലപാടെടുത്തു. ഇക്കാര്യങ്ങൾ കോടതി പിന്നീട് പരിഗണിക്കും.

]]>
പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി; സര്‍വകലാശാലയ്ക്ക് തിരിച്ചടി https://malayalees.ch/appointment-of-priya-varghese-as-associate-professor-in-kannur-university-stayed-high-court/ Mon, 22 Aug 2022 11:18:15 +0000 https://malayalees.ch/?p=66844 കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഏറെ വിവാദമായ നിയമനം റദ്ദാക്കിയത് കണ്ണൂര്‍ സര്‍വകലാശാലയ്ക്കും വലിയ തിരിച്ചടിയാകുകയാണ്. 

നിയമനം റദ്ദാക്കിയത് അറിയിച്ച് പ്രത്യേക ദൂതന്‍ വഴി പ്രിയാ വര്‍ഗീസിന് നോട്ടീസ് കൈമാറും. റാങ്ക് പട്ടികയില്‍ നിന്നും പ്രിയാ വര്‍ഗീസിനെ ഒഴിവാക്കണമെന്ന ആവശ്യമായിരുന്നു ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നത്. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണം എന്നുള്‍പ്പെടെ വ്യക്തമാക്കിയായിരുന്നു ഹര്‍ജി. അസോസിയേറ്റ് പ്രൊഫസര്‍ക്കുള്ള മിനിമം യോഗ്യതയായ എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചരം പ്രിയാ വര്‍ഗീസിനില്ലെന്നും ഹര്‍ജിയില്‍ വാദമുണ്ടായിരുന്നു.

റിസേര്‍ച്ച് സ്‌കോര്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ പരിശോധിക്കാതെയാണ് കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ അധ്യക്ഷതയിലുള്ള സമിതി പ്രിയാ വര്‍ഗീസിന് ഉയര്‍ന്ന മാര്‍ക്ക് നല്‍കിയത് എന്നുള്‍പ്പെടെയാണ് ആരോപണം. ഹര്‍ജി പരിഗണിച്ച ശേഷം പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഹൈക്കോടതി കേസില്‍ യുജിസിയെ കക്ഷിയാക്കാനും തീരുമാനിച്ചു. വിഷയത്തില്‍ യുജിസിയുടെ നിലപാടും ഹൈക്കോടതി ആരാഞ്ഞിട്ടുണ്ട്. ഈ മാസം 31ന് വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

]]>
‘ഇല്ലാത്ത അധികാരങ്ങള്‍ എടുത്തണിഞ്ഞ് മേനി നടിക്കുന്നു’; ഗവര്‍ണര്‍ പരിഹാസ്യനാകുന്നുവെന്ന് സിപിഐ മുഖപത്രം https://malayalees.ch/cpi-mouthpiece-editorial-against-governor-arif-muhammed-khan/ Mon, 22 Aug 2022 04:55:55 +0000 https://malayalees.ch/?p=66791 ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ നടത്തിയ വിവാദ പ്രസ്താവന ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം. ഗവര്‍ണറുടെ നിലപാടുകള്‍ താന്‍പ്രമാണിത്തത്തോടെയുള്ളതാണെന്ന് ജനയുഗം മുഖപ്രസംഗം വിമര്‍ശിക്കുന്നു. കേരള, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്കെതിരെ ഗവര്‍ണര്‍ നിഴല്‍യുദ്ധം നടത്തുകയാണ്. അന്ധമായ രാഷ്ട്രീയ മനസാണ് ഗവര്‍ണറുടേത്. നിഴലിനോട് യുദ്ധം ചെയ്ത് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയുടെ മഹത്വം കളഞ്ഞുകുളിക്കുന്നുവെന്നും സിപിഐ മുഖപത്രം വിമര്‍ശിക്കുന്നുണ്ട്.

ഗവര്‍ണറുടെ നിഴല്‍ യുദ്ധം എന്ന തലക്കെട്ടിലാണ് ജനയുഗത്തിന്റെ എഡിറ്റോറിയല്‍. ഓര്‍ഡിനന്‍സുകൡ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ ഭരണ നടപടികളെ പ്രതിസന്ധിയിലാക്കുന്ന നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരമായി സഭ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഗവര്‍ണര്‍ സ്വയം പരിഹാസ്യനായെന്ന് സിപിഐ മുഖപത്രം വിമര്‍ശിച്ചു. ലോകായുക്ത ബില്ലിനെതിരെ സിപിഐ വിയോജിപ്പറിയിക്കുന്ന പശ്ചാത്തലത്തിലാണ് മുഖപ്രസംഗമെന്നത് ഏറെ ശ്രദ്ധേയമാണ്.

 

]]>
വിസി ചട്ടം ലംഘിച്ച് ശുപാര്‍ശ നല്‍കിയ കോളജിന് സര്‍ക്കാര്‍ അനുമതിയും; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് https://malayalees.ch/govt-gives-sanction-to-college-which-vc-recommended-by-violating-rules/ Sat, 30 Jul 2022 07:51:02 +0000 https://malayalees.ch/?p=65647 കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ചട്ടം ലംഘിച്ച് ശുപാര്‍ശ നല്‍കിയെന്ന പരാതി ഉയര്‍ന്ന കോളജിന് സര്‍ക്കാര്‍ അനുമതി. കാസര്‍ഗോഡ് പടന്നയിലെ ടികെസി എജ്യുക്കേഷന്‍ സൊസൈറ്റിക്കാണ് കോളജ് അനുവദിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.

സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച ചെയ്യാതെ ക്രമവിരുദ്ധമായി ശുപാര്‍ശ നല്‍കിയെന്ന് കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ യുജിസി ചട്ടങ്ങള്‍ അനുവദിക്കാതെയാണ് കോളജിന് അനുമതി ശുപാര്‍ശ ചെയ്തതെന്നായിരുന്നു പ്രധാന ആരോപണം.

എല്ലാ കോളജുകളിലും അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ സര്‍വകലാശാലക്ക് മുന്നില്‍ വരുമ്പോള്‍ അത് സിന്‍ഡിക്കറ്റില്‍ വച്ച് ചര്‍ച്ച ചെയ്യണം. ശേഷം ഉപസമിതിയും റിപ്പോര്‍ട്ട് തയ്യാറാക്കണം. സിന്‍ഡിക്കേറ്റാണ് ഈ ഉപസമിതിയെ നിയോഗിക്കേണ്ടത്. പിന്നീട് ഉപസമിതി റിപ്പോര്‍ട്ട് വിസിയുടെ പരിഗണനയ്ക്ക് വിടും. വീണ്ടും സിന്‍ഡിക്കറ്റിലേക്ക് എത്തണം. ഈ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് വിസി ശുപാര്‍ശ ചെയ്തത്.

]]>
കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപ്പേപ്പർ അവർത്തനം; ബോട്ടണി പരീക്ഷയ്ക്ക് നൽകിയത് 2020 ലെ ചോദ്യപേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി https://malayalees.ch/kannur-university-repeats-botany-question-paper/ Sat, 23 Apr 2022 04:41:00 +0000 https://malayalees.ch/?p=60581 കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷയിൽ വീണ്ടും ചോദ്യപ്പേപ്പർ ആവർത്തനം. മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയിൽ വീഴ്ച വന്നതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന പരീക്ഷയ്ക്കായി നൽകിയത് 2020ലെ ചോദ്യപേപ്പറിന്റെ തനിപ്പകർപ്പ്.

2020 ലെ ചോദ്യപ്പേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയായിരുന്നു പരീക്ഷയ്ക്ക് നൽകിയത്. തിയതി മാത്രം മാറ്റിയാണ് പരീക്ഷാർത്ഥികൾക്ക് ചോദ്യപേപ്പർ നൽകിയത്. സാധാരണഗതിയിൽ മുപ്പത് ശതമാനം ചോദ്യങ്ങൾ ആവർത്തിക്കാറുണ്ട്. ഇത് പക്ഷേ തയിതി മാത്രം മാറ്റി തനിപ്പകർപ്പാണ് നൽകിയത്.

ബിഎസ്‌സി പരീക്ഷകൾക്ക് കൃത്യമായി തന്നെ ചോദ്യ പേപ്പറുകൾ തയാറാക്കണം, വ്യത്യസ്ത സെറ്റുകൾ തയാറാക്കണം എന്നിങ്ങനെയാണ് സർവകലാശാല ചട്ടങ്ങൾ. ഇതിൽ ഉപയോഗിക്കാത്ത സെറ്റുകളാണ് സേ പരീക്ഷയ്ക്ക് ഉപയോഗിക്കേണ്ടത്.

നേരത്തെ സൈക്കോളജി പരീക്ഷയിലും സമാന വീഴ്ച കണ്ടത്തിയിരുന്നു. സൈക്കോളജി ബിരുദ പരീക്ഷകളിൽ 2020 തിലെ അതേ ചോദ്യപേപ്പർ ഇത്തവണയും ആവർത്തിക്കുകയായിരുന്നു. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ആവർത്തിച്ചത്. തുടർന്ന് ഈ പരീക്ഷ റദ്ദാക്കുകയും ചോദ്യപേപ്പർ വീഴ്ചയിൽ റിപ്പോർട്ട് തേടുകയും ചെയ്തു വൈസ് ചാൻസലർ. പരീക്ഷാ കൺട്രോളറോടാണ് വൈസ് ചാൻസലർ റിപ്പോർട്ട് തേടിയത്.

ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവം പഠിക്കാൻ അന്വേഷണ കമ്മീഷനെയും നിയോഗിച്ചതായി സർവകലാശാല അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നടക്കാനുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ ഇനി നടക്കാനുള്ള പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ.ആർ.കെ.ബിജു വൈസ് ചാൻസിലർക്ക് കത്ത് നൽകി. വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകൾ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

]]>
കണ്ണൂർ സർവകലാശാല വി.സി നിയമനം : ഗവർണർക്ക് സുപ്രിംകോടതി നോട്ടിസ് https://malayalees.ch/supreme-court-sends-governor-notice/ Mon, 04 Apr 2022 07:40:59 +0000 https://malayalees.ch/?p=59536 കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ ഗവർണർക്ക് സുപ്രിംകോടതിയുടെ നോട്ടിസ്. കണ്ണൂർ സർവകലാശാല ചാൻസലർ എന്ന നിലയിലാണ് നോട്ടിസ്. ഹർജിയിൽ ഗവർണർ ഒന്നാം എതിർ കക്ഷിയാണ്. ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നടപടി. (

പുനർനിയമനം ശരിവച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. വിസിയെ നീക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും തള്ളിയിരുന്നു. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. പുനർനിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

വി.സിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. സമ്മർദ്ദത്തോടെ പ്രവർത്തിക്കാനാകില്ലെന്നും സംസ്ഥാനത്തെ ചാൻസലർ പദവി ഒഴിയുമെന്നുമുള്ള ഗവർണറുടെ പരാമർശങ്ങളും വിവാദമായി. പുനർനിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഗവർണർക്ക് കത്തെഴുതിയെന്ന വിഷയം പ്രതിപക്ഷവും രാഷ്ട്രീയ ആയുധമാക്കിയിരുന്നു.

]]>