kannur covid update – malayalees.ch https://malayalees.ch Malayalam Online News Portal Mon, 03 Aug 2020 08:04:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kannur covid update – malayalees.ch https://malayalees.ch 32 32 കോവിഡ്; കണ്ണൂരിലെ പരിയാരം, പിലാത്തറ ടൗണുകൾ അടച്ചിടാന്‍ തീരുമാനം https://malayalees.ch/kannur-covid-update-news/ Mon, 03 Aug 2020 08:04:32 +0000 https://malayalees.ch/?p=29514 ദേശീയപാതയിലെ പരിയാരം മെഡിക്കൽ കോളേജ് ടൗൺ മുതൽ വിളയാങ്കോട്, പിലാത്തറ, പീരക്കാംതടംവരെയുള്ള വ്യാപാരകേന്ദ്രങ്ങൾ ഒരാഴ്ച പൂർണമായും അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ പരിയാരം, പിലാത്തറ ടൗണുകൾ അടച്ചിടാന്‍ തീരുമാനം. നാളെ മുതല്‍ ഒരാഴ്ചത്തേക്കാണ് അടച്ചിടല്‍. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് മാത്രമാകും അനുമതിയുണ്ടാകുക.

കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ പശ്ചാതലത്തില്‍ പരിയാരം മെഡിക്കല്‍ കോളജും ഇതിന്റെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളും ചേര്‍ത്ത് ക്ലസ്റ്റര്‍ രൂപീകരിച്ചിരുന്നു. ഈ ക്ലസ്റ്ററുകളില്‍ ശക്തമായ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിന് പിന്നാലെയാണ് ദേശീയപാതയിലെ പരിയാരം മെഡിക്കൽ കോളേജ് ടൗൺ മുതൽ വിളയാങ്കോട്, പിലാത്തറ, പീരക്കാംതടംവരെയുള്ള വ്യാപാരകേന്ദ്രങ്ങൾ ഒരാഴ്ച പൂർണമായും അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. മെഡിക്കല്‍ സ്റ്റോറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

ദീർഘനാൾ അടച്ചിടുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ കരുതുന്നതിനായി തിങ്കളാഴ്ച വ്യാപാരസ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം.

]]>