Kanjirapally – malayalees.ch https://malayalees.ch Malayalam Online News Portal Fri, 30 Dec 2022 04:11:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kanjirapally – malayalees.ch https://malayalees.ch 32 32 കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്‌കനെ വഴിയിലിട്ട് ആക്രമിച്ച് മദ്യപസംഘം https://malayalees.ch/man-attacked-in-kanjirappally/ Fri, 30 Dec 2022 04:11:26 +0000 https://malayalees.ch/?p=73631 കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ മധ്യവയസ്കനെ മദ്യപസംഘം വഴിയിലിട്ട് ആക്രമിച്ചതായി പരാതി .ക്രിസ്മസ് തലേന്നായിരുന്നു സംഘം കൂവപ്പള്ളി സ്വദേശി ജോബിയെ മർദിച്ചത്. പരിക്കേറ്റ ജോബി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അക്രമിസംഘം തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്

മദ്യപിച്ചും ലഹരി ഉപയോഗിച്ചും സംഘം സ്ഥിരമായി പ്രദേശത്തുണ്ടെന്നാണ് വിവരം. വാക്കു തർക്കമുണ്ടായതിനെ തുടർന്ന് ജോബിയെ സംഘം മർദിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുക്കാൻ ആദ്യം പൊലീസ് തയ്യാറായില്ലെങ്കിലും പിന്നീട് കേസെടുത്ത പൊലീസ് ജോബിയുടെ മൊഴി രേഖപ്പെടുത്തി.

]]>
പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക്; എന്‍.സി.പി പിളര്‍പ്പിലേക്ക് https://malayalees.ch/pala-and-kanjirapally-seat-to-jose-k-mani/ Sat, 02 Jan 2021 07:53:12 +0000 https://malayalees.ch/?p=37921 പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണ. കാഞ്ഞിരപ്പള്ളി സീറ്റ് സി.പി.ഐ വിട്ട് നൽകും. കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഒരു സീറ്റ് സി.പി.ഐ ആവശ്യപ്പെടും. പാലാ സീറ്റ് വിട്ടുനൽകുമ്പോൾ എൻ.സി.പിയിലെ ഒരു വിഭാഗം മുന്നണി വിടാൻ സാധ്യത.

ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതും. ഇടതുമുന്നണിക്കിടയില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും സിപിഎമ്മിനും സിപിഐയ്ക്കുമിടയില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് സൂചന.

പാലാ സീറ്റ് വിട്ടുനല്‍കുകയാണെങ്കില്‍ പിന്നെ മുന്നണിക്കൊപ്പം നില്‍ക്കേണ്ടതില്ലെന്ന് എന്‍സിപിയിലെ ഒരു വിഭാഗം തീരുമാനമെടുത്തിട്ടുണ്ട്. ടി പി പീതാംബരനും മാണി സി. കാപ്പനും യുഡിഎഫുമായി ഇത് സംബന്ധിച്ച് അനൌദ്യോഗിക ചര്‍ച്ചകളും നടത്തിക്കഴിഞ്ഞു. പാലയിലെ യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി മാണി. സി കാപ്പന്‍ എന്ന അര്‍ത്ഥത്തിലുള്ള ചില സൂചനകളും കഴിഞ്ഞ ദിവസം പി. ജെ ജോസഫ് നല്‍കിയിരുന്നു.

എന്നാല്‍ പാലാ സീറ്റിന്‍റെ കാര്യത്തിൽ മുന്നണിയിൽ ചർച്ച നടന്നിട്ടില്ലെന്നായിരുന്നു എ. കെ ശശീന്ദ്രന്‍റെ പ്രതികരണം. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. എൽ.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. മുന്നണി വിപുലീകരിക്കുമ്പോൾ ചെറിയ നഷ്ടങ്ങൾ പാർട്ടികൾക്ക് സംഭവിക്കും. അത് സ്വാഭാവികമാണെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

]]>