Kani Kusruti – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 Jan 2021 04:05:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kani Kusruti – malayalees.ch https://malayalees.ch 32 32 മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പി.കെ റോസിയുടെ പേരില്‍ നല്‍കണം; കനി കുസൃതി https://malayalees.ch/state-film-award-for-best-actress-pk-rosie-kani-kusruthi/ Sat, 30 Jan 2021 04:05:37 +0000 https://malayalees.ch/?p=39331 തനിക്ക് ലഭിച്ച സംസ്ഥാന പുരസ്കാരം പി.കെ റോസിക്ക് സമര്‍പ്പിക്കുന്നതായി കനി കുസൃതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലൂടെയാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. ഇതിന് മുമ്പ് 2-മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലിലും ബിരിയാണിയിലെ അഭിനയമികവിന് കനി കുസൃതിയെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മലയാളത്തിലെ മികച്ച ചിത്രമായി റഹ്മാന്‍ ബ്രദേഴ്സ് സംവിധാനം ചെയ്ത വാസന്തിയാണ് പുരസ്കാര നേട്ടത്തിന് അര്‍ഹമായത്. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ജല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി ആണ് മികച്ച സംവിധായകന്‍. പുരസ്കാര ജേതാക്കള്‍ക്ക് എല്ലാവര്‍ക്കും തന്നെ ഇന്ന് അവാർഡ് വിതരണം ചെയ്തു. ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പുതിയ അവാർഡ് നൽകാൻ സർക്കാർ തീരുമാനിച്ചു. രണ്ട് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. പുതിയ അവാര്‍ഡ് അടുത്ത വർഷം മുതൽ നൽകി തുടങ്ങും.

]]>