KANE WILLIAMSON – malayalees.ch https://malayalees.ch Malayalam Online News Portal Sat, 14 Oct 2023 10:16:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KANE WILLIAMSON – malayalees.ch https://malayalees.ch 32 32 ഏകദിന ലോകകപ്പ്: ന്യൂസിലാൻഡിന് തിരിച്ചടി, കെയ്ൻ വില്യംസണിൻ്റെ തള്ളവിരലിന് പൊട്ടൽ https://malayalees.ch/kane-williamson-ruled-out-of-india-vs-new-zealand-clash/ Sat, 14 Oct 2023 10:16:50 +0000 https://malayalees.ch/?p=89463 ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിന് തിരിച്ചടി. കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് വീണ്ടും പരിക്ക്. താരത്തിന്റെ ഇടത് തള്ളവിരലിന് പൊട്ടൽ. ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ വില്യംസണ് ലോകകപ്പ് നഷ്ടമായേക്കും.

കിവീസ് നായകൻ്റെ സ്കാനിംഗ് ഫലത്തിലാണ് പൊട്ടൽ കണ്ടെത്തിയത്. ഇതോടെ ഇന്ത്യക്കെതിരായ കളിയടക്കം അടുത്ത മൂന്ന് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമാകും. ടോം ബ്ലണ്ടലിനെ ഇന്ത്യയിലേക്ക് വിളിച്ചിട്ടുണ്ട്. ലോകകപ്പിലെ ലീഗ് മത്സരങ്ങളുടെ അവസാന പാദത്തിൽ വില്യംസൺ സുഖം പ്രാപിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ് ടീം മാനേജ്‌മെന്റ്.

]]>
സൺറൈസേഴ്സ് തന്നെ റിലീസ് ചെയ്തത് അത്ഭുതപ്പെടുത്തിയില്ലെന്ന് വില്ല്യംസൺ https://malayalees.ch/sunrisers-hyderabad-kane-williamson/ Thu, 17 Nov 2022 04:34:29 +0000 https://malayalees.ch/?p=71422 സൺറൈസേഴ്സ് ഹൈദരാബാദ് തന്നെ റിലീസ് ചെയ്തത് അത്ഭുതപ്പെടുത്തിയില്ലെന്ന് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ. സൺറൈസേഴ്സിൽ കളിച്ച സമയം ഏറെ ആസ്വദിച്ചു എന്നും തനിക്ക് ഒരുപാട് നല്ല ഓർമകൾ അവിടെയുണ്ടെന്നും വില്ല്യംസൺ പറഞ്ഞു. 14 കോടി രൂപ മുടക്കി ടീമിലെത്തിച്ച വില്ല്യംസൺ ആണ് കഴിഞ്ഞ സീസണിൽ സൺറൈസേഴ്സിനെ നയിച്ചത്. 

“നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോൾ അത് അത്ഭുതപ്പെടുത്തിയില്ല. അങ്ങനെയാണ് കാര്യങ്ങൾ. സൺറൈസേഴ്സിൽ കളിച്ച സമയം ഞാൻ ഏറെ ആസ്വദിച്ചു. ഒരുപാട് നല്ല ഓർമകൾ എനിക്ക് അവിടെയുണ്ട്. ലോകത്ത് വിവിധ ടൂർണമെൻ്റുകളുണ്ട്. ഐപിഎലും അത്തരത്തിൽ വളരെ മികച്ച ഒരു ടൂർണമെൻ്റാണ്. താരങ്ങൾ പല ടീമുകളിൽ കളിക്കും.”- വില്ല്യംസൺ പറഞ്ഞു.

ക്യാപ്റ്റൻ കെയിൻ വില്ല്യംസണെയും (14 കോടി) സൂപ്പർ താരം നിക്കോളാസ് പൂരാനെയുമടക്കം (10.75 കോടി) റിലീസ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് ഏറ്റവുമധികം തുകയുമായാണ് ലേലത്തിനെത്തുക. ഇരുവരെയും കുറഞ്ഞ തുകയിൽ തിരിച്ചുപിടിക്കാൻ അവർ ശ്രമിച്ചേക്കും. ജഗദീശ സുചിത്, പ്രിയം ഗാർഗ്, രവികുമാർ സമർത്ഥ്, വിൻഡീസ് താരം റൊമാരിയോ ഷെപ്പേർഡ്, സൗരഭ് ദുബേ, ഓസീസ് പേസർ ഷോൺ ആബട്ട്, ശശാങ്ക് സിംഗ്, ശ്രേയാസ് ഗോപാൽ, സുശാന്ത് മിശ്ര, മലയാളി താരം വിഷ്ണു വിനോദ് എന്നിവരെയും സൺറൈസേഴ്സ് റിലീസ് ചെയ്തു. ഇത്രയധികം താരങ്ങളെ റിലീസ് ചെയ്തെങ്കിലും ഒരു കോർ ഗ്രൂപ്പ് ഇപ്പോഴും ഹൈദരാബാദിനുണ്ട്. ലേലത്തിൽ സമർത്ഥമായി ഇടപെട്ടാൽ വരും സീസണിൽ ഹൈദരാബാദിന് മികച്ച ഇലവനെ അണിനിരത്താനാവും.

ഐപിഎൽ താരലേലം ഡിസംബർ 23ന് കൊച്ചിയിലാണ് നടക്കുക. മിനി ലേലമാവും കൊച്ചിയിൽ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക് സാധിക്കും. കഴിഞ്ഞ സീസണിൽ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.

ഇംഗ്ലണ്ട് ഓൾറൗണ്ടർമാരായ ബെൻ സ്റ്റോക്സ്, സാം കറൻ, ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ തുടങ്ങിയവർ ലേലത്തിൽ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ

]]>
പരുക്ക്: മിച്ചൽ മാർഷിന് ഐപിഎൽ നഷ്ടമായേക്കും; കെയിൻ വില്ല്യംസണും പരിക്ക്; സൺറൈസേഴ്സ് ക്യാമ്പിൽ ആശങ്ക https://malayalees.ch/mitchell-marsh-kane-williamson-injury-upsets-srh/ Tue, 22 Sep 2020 12:57:17 +0000 https://malayalees.ch/?p=32178 റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിൽ പരുക്കേറ്റ് പുറത്തായ ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിന് ഐപിഎൽ സീസൺ നഷ്ടമായേക്കുമെന്ന് സൂചന. കാലിനു പരുക്കേറ്റതിനെ തുടർന്ന് നാല് പന്തുകൾ മാത്രം എറിഞ്ഞ താരം മുടന്തിക്കൊണ്ട് ഫീൽഡ് വിട്ടിരുന്നു. പിന്നീട് 9ആം വിക്കറ്റിൽ വീണ്ടും ക്രീസിലെത്തിയെങ്കിലും അപ്പോഴും മുടന്തുന്നുണ്ടായിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ വിരാട് കോലിക്ക് പിടികൊടുത്ത് താരം മടങ്ങുകയും ചെയ്തു.

അതേസമയം, ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണും പരുക്കേറ്റതിനാലാണ് മത്സരത്തിൽ കളിക്കാതിരുന്നത്. ട്രെയിനിങ്ങിനിടെയാണ് താരത്തിനു പരുക്കേറ്റത്. വില്ല്യംസണിൻ്റെ പരുക്ക് എത്ര ഗുരുതരമാണെന്ന് ടീം മാനേജ്മെൻ്റ് അറിയിച്ചിട്ടില്ല. മാർഷ് പരുക്കേറ്റ് പുറത്തായതിൻ്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ മൊഹമ്മദ് നബി ടീമിൽ കളിച്ചേക്കും.

മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരാജയപ്പെടുത്തിയിരുന്നു. 10 റൺസിനാണ് ആർസിബി വിജയിച്ചത്. ബാംഗ്ലൂർ മുന്നോട്ടുവച്ച 164 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് 19.4 ഓവറിൽ 153 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തിൽ ബാക്ക്ഫൂട്ടിൽ നിന്നിരുന്ന റോയൽ ചലഞ്ചേഴ്സ് അവസാന ഘട്ടത്തിൽ തുടർച്ചയായി വിക്കറ്റ് വീഴ്ത്തിയാണ് വിജയിച്ചത്. 61 റൺസെടുത്ത ജോണി ബെയർസ്റ്റോ ആണ് സൺറൈസേഴ്സിൻ്റെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി യുസ്‌വേന്ദ്ര ചഹാൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. നവദീപ് സെയ്നി, ശിവം ദുബേ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 56 റൺസെടുത്ത യുവ ഓപ്പണർ ദേവദത്ത് പടിക്കലാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. എബി ഡിവില്ല്യേഴ്സ് 51 റൺസെടുത്തു.

]]>