Kanam Rajendran – malayalees.ch https://malayalees.ch Malayalam Online News Portal Sat, 09 Dec 2023 04:19:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kanam Rajendran – malayalees.ch https://malayalees.ch 32 32 കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച; തിരുവനന്തപുരത്ത് നാളെ പൊതുദര്‍ശനം; ഭൗതികശരീരം വിലാപയാത്രയായി നാളെ കോട്ടയത്തേക്ക് കൊണ്ടുപോകും https://malayalees.ch/kanam-rajendrans-funeral-on-sunday-at-kottayam/ Sat, 09 Dec 2023 04:19:53 +0000 https://malayalees.ch/?p=92553 അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം മറ്റന്നാള്‍. കാനം രാജേന്ദ്രന്റെ ഭൗതികശരീരം നാളെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിക്കും. 8.30ന് ജഗതിയിലെ വീട്ടില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് 2 മണി വരെ പട്ടത്തെ എഐടിയുസി ഓഫിസില്‍ പൊതുദര്‍ശനം ന
ക്കും. 2 മണിയ്ക്ക് കോട്ടയത്തേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോകും. കോട്ടയത്തെ സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനം നടത്തും. സംസ്‌കാരം മറ്റന്നാള്‍ രാവിലെ 11 മണിക്ക് കോട്ടയം വാഴൂരിലെ വീട്ടില്‍ നടക്കും.ഇന്ന് വൈകീട്ടോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ച് കാനത്തിന്റെ അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കോട്ടയം വാഴൂര്‍ സ്വദേശിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചുമതലയില്‍ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കെയാണ് അന്ത്യം.2015 മുതല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്.

52 വര്‍ഷം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. രണ്ട് തവണ വാഴൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട്. 1982ലും 1987ലുമാണ് കാനം നിയമസഭയിലെത്തിയത്. മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി.

വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐവൈഎഫില്‍ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ തുടക്കം. തന്റെ പത്തൊന്‍പതാം വയസില്‍ കാനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. പിന്നീട് എഐടിയുസിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും തൊഴിലാളി പ്രസ്ഥാനത്തിലെ പ്രവര്‍ത്തന മികവിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും ഇടതുപക്ഷമുന്നണിയ്ക്കുള്ളിലെ പ്രധാന തിരുത്തല്‍ ശക്തിയായി കാനം പ്രവര്‍ത്തിച്ചുവരികയായിരുന്നു.

]]>
മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറി കസേരയിൽ; പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി കാനം രാജേന്ദ്രന്‍ https://malayalees.ch/kanam-rajendran-became-the-unquestioned-leader-in-cpi/ Tue, 04 Oct 2022 04:17:04 +0000 https://malayalees.ch/?p=68965 മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറി കസേരയിൽ എത്തിയതോടെ പാർട്ടിയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി കാനം രാജേന്ദ്രന്‍ മാറി. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സംസ്ഥാന എക്സിക്യൂട്ടീവ് രൂപീകരിക്കുമ്പോള്‍ കാനത്തിന്‍റെ തീരുമാനങ്ങൾക്ക് ആകും മുന്‍തൂക്കം ഉണ്ടാവുക. പാര്‍ട്ടി കോണ്‍ഗ്രസോടെ മുൻ അസിസ്റ്റന്‍റ് സെക്രട്ടറിയായ കെ.പ്രകാശ് ബാബു ദേശീയ നേതൃത്വത്തിലേക്ക് എത്തിയേക്കുമെന്നാണ് വിവരം.

മുന്നില്‍ നിന്ന് നയിക്കാന്‍ നേതൃത്വം ഇല്ലാഞ്ഞതിനാലാണ് കാനത്തിനെതിരായ എതിര്‍ നീക്കങ്ങൾക്ക് കരുത്ത് ഉണ്ടാകാതെ പോയത്. കെ.ഇ.ഇസ്മയിലും സി.ദിവാകരനും പരസ്യ വിമർശനം നടത്തിയതിൻ്റെ പേരിൽ ജില്ലാ റിപ്പോർട്ടിംഗിൽ വിമർശനം കൂടി ഏറ്റുവാങ്ങിയതോടെ പിന്നിൽ നിന്ന് പിന്തുണച്ചവരും തിരിഞ്ഞു. ഇതെല്ലാം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള കാനത്തിന്‍റെ മൂന്നാം വരവ് ലളിതമാക്കി.

ഉടൻ ഒന്നും സിപിഐക്ക് ഉള്ളിൽ നിന്ന് വിമത നീക്കങ്ങൾ കാനത്തിന് എതിരെ ഉണ്ടാവുകയും ഇല്ല. പരസ്യപ്രതികരണങ്ങള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുവെന്ന കടുത്ത വിമർശനം സമ്മേളനത്തിൽ ഉയർന്നതോടെ കാനം വിരുദ്ധര്‍ക്ക് അപകടം മനസിലായതാണ്. ഇതോടെയാണ് ചോദ്യം ചെയ്യപ്പെടാത്ത നേതാവായി കാനം പാർട്ടിയിൽ മാറിയത്.

ഈ മാസം 14 മുതല്‍ 18 വരെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം സംസ്ഥാന എക്സിക്യൂട്ടീവും രൂപീകരിക്കുമ്പോള്‍ കാനത്തിന്‍റെ താത്പര്യങ്ങള്‍ ആയിരിക്കും പ്രാധാന്യം. നിലവിലെ അസിസ്റ്റന്‍റ് സെക്രട്ടറിമാരായ പ്രകാശ് ബാബു, സത്യന്‍മൊകേരി എന്നിവരില്‍ മാറ്റമുണ്ടാകും. പി.പി.സുനീര്‍ പുതിയ അസിസ്റ്റന്‍റ് സെക്രട്ടറി ആയേക്കാനാണ് സാധ്യത. കെ.ഇ.ഇസ്മയില്‍ ദേശീയ നേതൃത്വത്തില്‍ നിന്ന് ഒഴിയുന്നതോടെ പ്രകാശ് ബാബു അവിടേക്ക് എത്തിയേക്കും.

]]>
‘പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലാത്തത്’; സിപിഐയിലെ പ്രായപരിധിക്കെതിരെ സി.ദിവാകരന്‍ https://malayalees.ch/c-divakaran-against-age-limit-in-cpi/ Tue, 27 Sep 2022 05:03:11 +0000 https://malayalees.ch/?p=68650 സിപിഐയില്‍ നേതൃമാറ്റം വേണമെന്ന് എക്‌സിക്യുട്ടീവ് അംഗം സി ദിവാകരന്‍. മാര്‍ക്‌സിസം മാറ്റത്തിന് വിധേയാണ്. സ്വാഭാവികമായും സിപിഐ നേതൃത്വത്തിലും മാറ്റങ്ങള്‍ വരുമെന്ന് സി ദിവാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പാക്കാനുള്ള തീരുമാനം അപ്രായോഗികവും അശാസ്ത്രീയവുമാണ്. ഭരണഘടനയില്‍ ഇല്ലാത്തതാണ് ഈ നിര്‍ദേശം. ഇങ്ങനെയൊരു തീരുമാനം വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും സി ദിവാകരന്‍ പ്രതികരിച്ചു.

പ്രായപരിധി നടപ്പാക്കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായിലും ഇന്നലെ രംഗത്തെത്തിയിരുന്നു. ചെറുപ്പമാണ് പ്രവര്‍ത്തനത്തിന്റെ മാനദണ്ഡം എന്നുപറയാനാകില്ല. പ്രായപരിധി കൊണ്ടുവരുന്നതുകൊണ്ട് മിടുക്കരായ യുവാക്കള്‍ നേതൃത്വത്തിലേക്ക് കടന്നുവരണമെന്നില്ലെന്നും കെ ഇ ഇസ്മായില്‍ ട്വന്റിഫോറിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഭൂരിഭാഗം പേരും പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുമെന്നും കെ ഇ ഇസ്മായില്‍ വ്യക്തമാക്കി. പ്രായപരിധി നിശ്ചയിക്കുന്നതിന് മുന്‍പും അര്‍ഹരായ യുവാക്കള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്കും നാടിനും വേണ്ടിയും പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ പ്രമോട്ട് ചെയ്യുന്ന പാര്‍ട്ടിയാണിത്. ഈ വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച് ഭേദഗതി കൊണ്ടുവന്നാലേ അംഗീകരിക്കപ്പെടുകയുള്ളൂ.

75 വയസ് എന്ന പ്രായപരിധിയാണ് സിപിഐയില്‍ കാനം രാജേന്ദ്രന്‍ പക്ഷം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഈ പരിധി തീരുമാനിച്ചാല്‍ കെ ഇ ഇസ്മായിലും സി ദിവാകരനും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്താകും. കെ ഇ ഇസ്മായിലിന് ദേശീയ നിര്‍വാഹക സമിതി അംഗത്വവും നഷ്ടമാകും. ജില്ലാ സെക്രട്ടറിമാരുടെ പ്രായപരിധി 65 ആക്കാനും നീക്കമുണ്ട്.

]]>
ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടതു പോലെ; കാനം രാജേന്ദ്രൻ. https://malayalees.ch/kanam-rajendran-criticizes-arif-mohammad-khan/ Mon, 19 Sep 2022 12:41:38 +0000 https://malayalees.ch/?p=68304 ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടതു പോലെയാണെന്ന പരിഹാസവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വളരെ ബാലിശമായ വാദങ്ങളാണ് ആരിഫ് മുഹമ്മ​ദ് ഖാൻ ഉന്നയിക്കുന്നത്. ഗവർണറുടെ അവകാശങ്ങളെ പറ്റി ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്. ഗവർണർ പറയുന്നത് നടപ്പിലാക്കുകയല്ല സർക്കാരിന്റെ ചുമതല. ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള കാത്തിടപാട് പുറത്തുവിട്ടത് ഏത് വകുപ്പ് പ്രകാരമാണെന്ന് അദ്ദേഹം വ്യക്തമാക്കണം. ഗവർണർ ഭരണഘടന ലംഘിച്ചിരിക്കുകയാണെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു.

കടക്ക് പുറത്തെന്ന് മാധ്യമങ്ങളോട് പറഞ്ഞയാളാണ് മുഖ്യമന്ത്രിയെന്നും തന്റെയടുത്ത് വരുന്ന മാധ്യമങ്ങളോട് മുഖ്യമന്ത്രിയെ പോലെ പറയാൻ തനിക്കാവില്ലെന്നുമായിരുന്നു ഗവർണറുടെ അഭിപ്രായപ്രകടനം. അതിനാലാണ് മാധ്യമങ്ങൾ എത്തുമ്പോൾ സംസാരിക്കുന്നത്. വിസിക്കെതിരായ വിമർശനവും ഗവർണർ ആവർത്തിച്ചു. ചരിത്ര കോൺഗ്രസ് വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ താൻ സെക്യൂരിറ്റി എക്സ്പേർട്ട് അല്ലെന്ന് മറുപടി നൽകി. 2019ലെ ചരിത്ര കോൺഗ്രസ് ആക്രമണം എന്ത് കൊണ്ട് ഇപ്പോൾ ഉയർത്തുന്നുവെന്ന ചോദ്യത്തിന് ക്രിമിനൽ കേസുകൾക്ക് സമയപരിധി ഇല്ലെന്നായിരുന്നു ഗവർണറുടെ മറുപടി.

അന്ന് കണ്ണൂരിൽ ഉപയോഗിച്ച സമ്മർദ്ദ തന്ത്രം ഇപ്പോഴും തനിക്കെതിരെ ഉപയോഗിക്കുന്നു. അതിനാലാണ് ഇപ്പോൾ വിഷയം ഉയർത്തുന്നത്. തന്റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ഇർഫാൻ ഹബീബ് തനിക്ക് നേരെ വരുമ്പോൾ അത് തന്നെ ആക്രമിക്കാനാണെന്ന് അനുമാനിച്ചുകൂടേ. ഇർഫാൻ ഹബീബ് എന്തിന് തനിക്ക് നേരെ നടന്നടുത്തു എന്നതാണ് ചോദ്യം. പ്രതിഷേധിക്കാനാണെങ്കിൽ വേദിയിലാണോ ചെയ്യേണ്ടത്. തന്നെ ബാധിച്ച വിഷയമെന്ന നിലയിലാണ് ഇതുവരെ താൻ നേരിട്ട് നടപടികൾ ആവശ്യപ്പെടാതിരുന്നത്. വേദിയിലിരിക്കുന്നവർക്ക് വേദി വിട്ടിറങ്ങണമെങ്കിൽ ഗവർണർ ആദ്യം വേദി വിടണം. അതാണ് സുരക്ഷാ പ്രോട്ടോക്കോളെന്നും ​ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

കണ്ണൂർ സർവകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തുവിട്ടു. ചാൻസിലർ പദവി ഒഴിയാമെന്ന് ​ഗവർണർ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി തന്റെ ജില്ലയാണെന്ന കാര്യം നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വി.സിയുടെ കാര്യത്തിൽ തീരുമാനമെടുത്തതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ തന്നിൽ സമ്മർദ്ദമുണ്ടായെന്നുമാണ് ​ഗവർണറുടെ ആരോപണം.

സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ രാജ്ഭവനിലെത്തി തന്നോട് സംസാരിച്ചു. ചാൻസിലർ ആയി തുടരാൻ തന്നോട് ആവശ്യപ്പെടുകയും ചെയ്തു. അതിന് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്നും അവർ അറിയിച്ചിരുന്നു. തുടർന്ന് ജനുവരിയിൽ മുഖ്യമന്ത്രി തനിക്ക് വീണ്ടും കത്തയച്ചു. സർവ്വകലാശാലകളുടെ സ്വയംഭരണാധികാരത്തെ ബാധിക്കുന്ന നീക്കങ്ങൾ ഉണ്ടാകില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു. സർക്കാരിന്റെയോ രാഷ്ട്രീയ ഇടപെടലോ ഉണ്ടാകില്ലെന്നും കത്തിൽ മുഖ്യമന്ത്രി സൂചിപ്പിക്കുകയുണ്ടായി. പക്ഷേ വീണ്ടും സർക്കാർ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും ​ഗവർണർ ആരോപിക്കുന്നു.

]]>
രാഷ്ട്രീയാ-പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കാൻ സിപിഐ നേതൃയോ​ഗങ്ങൾ ഇന്ന് https://malayalees.ch/cpi-state-leadership-meeting/ Sat, 10 Sep 2022 04:28:04 +0000 https://malayalees.ch/?p=67835 സംസ്ഥാന സമ്മേളനത്തിനുള്ള രാഷ്ട്രീയാ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും തയാറാക്കുന്നതിനുള്ള സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. ഇന്ന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതിയിലും നാളെയും മറ്റന്നാളുമായി ചേരുന്ന സംസ്ഥാന കൗണ്‍സിലിലും രാഷ്ട്രീയപ്രമേയത്തിന്‍റെ കരടും ചര്‍ച്ച ചെയ്യും.

പാര്‍ട്ടയില്‍ ജില്ലാ സമ്മേളനങ്ങളില്‍ പലയിടത്തും വിഭാഗീയത തലപൊക്കിയതിനാല്‍ ജാഗ്രതയോടെയാണ് സംസ്ഥാന നേതൃത്വം നീങ്ങുന്നത്. മലപ്പുറം, വയനാട് ജില്ലാ സമ്മേളനങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. വിഭാഗീയത മിക്ക ജില്ലകളിലും പ്രകടമായി നില്‍ക്കെയാണ് രാഷ്ട്രീയ –പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ തയാറാക്കാനായി നേതൃയോങ്ങള്‍ തുടങ്ങുന്നത്.

പതിവിന് വിപരീതമായി ജില്ലാ സമ്മേളനങ്ങളിലുണ്ടായ മത്സരം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഇടുക്കിയില്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച ഇ.എസ്.ബിജിമോളെ മത്സരിച്ച് പരാജയപ്പെടുത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി തയാറാക്കിയ രാഷ്ട്രീയ പ്രമേയത്തിന്റെ കരട് റിപ്പോര്‍ട്ടും ചര്‍ച്ചയും ഇന്ന് ആരംഭിക്കുന്ന നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്യും.

]]>
സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഇന്നറിയാം https://malayalees.ch/cpi-ernakulam-district-secretary/ Mon, 29 Aug 2022 04:31:52 +0000 https://malayalees.ch/?p=67230 സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ഇന്നറിയാം. 56 അംഗ കൗൺസിലിലേക്കുള്ള മത്സരം പൂർത്തിയായി. ഔദ്യോഗിക പക്ഷം അവതരിപ്പിച്ച 55 അംഗ പാനലെതിരെ 32 പേരാണ് മത്സരിച്ചത്. കൗൺസിൽ ഫലം വന്നയുടൻ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കും മത്സരം നടക്കും.

കാനം വിരുദ്ധ പക്ഷത്തിന് ആധിപത്യമുള്ള ജില്ലയിൽ കെ.എൻ സുഗതനാണ് ഔദ്യോഗിക സ്ഥാനാർഥി .കാനം പക്ഷക്കാരനായ കെ.കെ അഷറഫാണ് മത്സര രംഗത്തുള്ളത്. സമവായ നീക്കം പരാജയപ്പെട്ടതോടെയാണ് ജില്ലാ കൗൺസിലിലേക്ക് മത്സരം നടന്നത്.

നിലവിലെ ജില്ലാ സെക്രട്ടറിയായ പി. രാജു ഉൾപ്പെടുന്ന പക്ഷം 55 പേരുടെ പാനലാണ് അവതരിപ്പിച്ചത്. ഇതിനെതിരെ കാനം രാജേന്ദ്രനെ അനുകൂലിക്കുന്ന എതിർ പക്ഷം 32 പേരുടെ പാനലും അവതരിപ്പിച്ചു.

]]>
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് സിപിഐയുടെ പരിപൂര്‍ണ പിന്തുണയുണ്ടെന്ന് കാനം രാജേന്ദ്രന്‍ https://malayalees.ch/kanam-rajendran-says-cpi-has-full-support-for-silver-line-project/ Wed, 27 Apr 2022 08:28:13 +0000 https://malayalees.ch/?p=60804 സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് സിപിഐയുടെ പരിപൂര്‍ണ പിന്തുണയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. എക്‌സ്പ്രസ് ഹൈവേ സിപിഐ എതിര്‍ത്തിരുന്നുവെന്നത് ശരിയാണ് എന്നാല്‍ അതിവേഗ റെയില്‍പാത എന്ന ബദല്‍ മാര്‍ഗം സിപിഐ മുന്നോട്ട് വച്ചിരുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

പദ്ധതി നടപ്പാക്കിക്കില്ലെന്ന പ്രതിപക്ഷ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളെ അണിനിരത്തി സമരത്തെ നേരിടും. പൊലീസ് ഇടപെടല്‍ ഉണ്ടാകണമെന്ന് ആര്‍ക്കും ആഗ്രഹം ഉണ്ടാകില്ല. പക്ഷേ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നവരെ ഉമ്മ വച്ച ഏത് പൊലീസാണ് കേരളത്തിലുണ്ടായിരുന്നതെന്നും കാനം പരിഹസിച്ചു.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ വരുന്നവരെ നിയന്ത്രിക്കുകയെന്ന് പൊലീസിന്റെ ചുമതലയാണ്. അതിന് ചവിട്ടുകയും കാല് തല്ലിയൊടിക്കുകയും ഒന്നും വേണ്ട. അല്ലാതെ തന്നെ കഴിയും. അല്ലാതെ അവരെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച പൊലീസ് ഏതുകാലത്താണ് ഉണ്ടായിട്ടുള്ളതെന്നും കാനം ചോദിച്ചു.

]]>
‘ബ്ലാക് മെയില്‍ രാഷ്ട്രീയമാണെങ്കില്‍ അതിന് വഴങ്ങുന്നതെന്തിന്?’; വിമര്‍ശനം തുടര്‍ന്ന് ഗവര്‍ണര്‍ https://malayalees.ch/governor-reply-to-kanam-rajendran/ Sat, 19 Feb 2022 13:29:26 +0000 https://malayalees.ch/?p=57280 മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രമന്ത്രിമാര്‍ക്ക് പരമാവധി 11 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മാത്രമേ പതിവുള്ളൂവെന്നും എന്നാല്‍ കേരളത്തിലെ മന്ത്രിമാര്‍ക്ക് 20 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളൊക്കെയാണുള്ളതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തകരെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി നിയമിച്ച് അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനെതിരായ നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ഇത്തരത്തില്‍ സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് പണം കൊള്ളയടിക്കുകയാണ്. ഇത് ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് എതിരാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായാണ് ഭരണം നടക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് താനിവിടെയുള്ളത്. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോള്‍ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞാല്‍ തനിക്കൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഗവര്‍ണര്‍ മറുപടി പറഞ്ഞു. താന്‍ ബ്ലാക്‌മെയില്‍ രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ അതിന് വഴങ്ങുന്നതെന്തിന് എന്നാണ് ഗവര്‍ണര്‍ ചോദിച്ചത്. മുന്നണിയില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ അത് തന്റെ മേല്‍ തീര്‍ക്കരുതെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഇപ്പോള്‍ നടക്കുന്ന സംഭവവവികാസങ്ങളില്‍ തനിക്ക് യാതൊരു വിധത്തിലുള്ള മനപ്രയാസവുമില്ലെന്നും താന്‍ ആത്മവിശ്വാസത്തിലാണെന്നും ഗവര്‍ണര്‍ അറിയിച്ചു.

സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ വഴങ്ങാന്‍ പാടില്ലെന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. ഈ നിലപാട് സി പി ഐ ഇന്നലെത്തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രിസഭ പാസാക്കുന്ന നയപ്രഖ്യാപനം വായിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ രാജിവെച്ച് പോകേണ്ടിവരുമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നല്ല ആലങ്കാരികമായി ഈ പദവി തന്നെ വേണ്ട എന്ന നിലപാടാണ് സി പി ഐയ്ക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കാനം മറുപടി പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയമന വിഷയത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അത് എക്‌സിക്യൂട്ടീവിന്റെ അധികാരപത്തില്‍പ്പെട്ട കാര്യങ്ങളാണെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്ചയിലെ യാത്രയിലുള്‍പ്പെടെ ഗവര്‍ണര്‍ ചെലവാക്കിയ പണത്തിന്റെ കണക്ക് ഞങ്ങള്‍ ചോദിച്ചില്ലല്ലോ. വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചാല്‍ ഇതിന്റെ വിവരങ്ങള്‍ ലഭിക്കുമെന്നും കാനം പറഞ്ഞു.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുന്നുവെന്ന വിമര്‍ശനമാണ് ഇന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റുകയാണ്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. പൊതുജനങ്ങളുടെ പണമാണ് നഷ്ടമാകുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ എന്ന രീതിയെയാണ് താന്‍ ഏറ്റവുമധികം എതിര്‍ത്തത്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ജ്യോതിലാലിനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. തന്റെ നിലപാടുകൡ നിന്ന് പിന്നോട്ടുപോകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി ഡി സതീശനുനേരെ കടുത്ത ഭാഷയിലാണ് ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചത്. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം ഉമ്മന്‍ ചാണ്ടിയില്‍ നിന്നും രമേശ് ചെന്നിത്തലയില്‍ നിന്നുമെല്ലാം പഠിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ ബാലിശമായി പെരുമാറുന്നുവെന്ന് വിമര്‍ശനം ഉന്നയിച്ച മുന്‍ മന്ത്രി എ കെ ബാലനെതിരെ അതേ നാണയത്തില്‍ത്തന്നെ ഗവര്‍ണര്‍ തിരിച്ചടിച്ചു. മുന്‍മന്ത്രി ബാലിശമായി പെരുമാരുന്നുവെന്നാണ് ഗവര്‍ണര്‍ പ്രതികരിച്ചത്.

]]>
ഗവർണർപദവി ആഡംബരം; ഗവര്‍ണര്‍ മാന്യത ലംഘിച്ചു; കാനം https://malayalees.ch/governor-violates-decency-kanam/ Mon, 13 Dec 2021 08:21:59 +0000 https://malayalees.ch/?p=53902 ഗവർണർ പദവി അനാവശ്യ ആഡംബരമെന്നതാണ് സിപിഐ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമസഭാ പാസാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർക്ക് ചാൻസലർ പദവി നൽകിയത്. സ്ഥാനം ഭരണഘടനാ പദവി അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമശ്രദ്ധ നേടാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. രഹസ്യമാക്കേണ്ട കത്തിടപാടുകള്‍ ഗവര്‍ണര്‍ പരസ്യമാക്കി. ആശയവിനിമയങ്ങളിലെ മാന്യത ഗവര്‍ണര്‍ ലംഘിച്ചു എന്നും ഗവര്‍ണര്‍ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയെന്ന് പറയില്ലെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.

]]>
കാനത്തിനെതിരെ മന്ത്രി വി.എസ് സുനില്‍കുമാര്‍ https://malayalees.ch/minister-vs-sunilkumar-against-kanam/ Fri, 06 Nov 2020 04:57:46 +0000 https://malayalees.ch/?p=34565 സി.പി.ഐ കൌണ്‍സില്‍ കാനം രാജേന്ദ്രനെതിരെ മന്ത്രി വി.എസ് സുനില്‍കുമാര്‍. കൊല്ലത്ത് സുപാലിനെ മാത്രം സസ്പെന്‍റ് ചെയ്തത് തെറ്റെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ആര്‍ രാജേന്ദ്രന് താക്കീത് മാത്രമെന്ന കാനത്തിന്‍റെ സമീപനം ശരിയല്ല. അച്ചടക്ക നടപടി ഉചിതമായ സമയത്തല്ലെന്നും നടപടി റദ്ദാക്കണമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

ജില്ലാ കൌണ്‍സില്‍ യോഗത്തിനിടെ നേതാക്കാള്‍ പരസ്പരം വെല്ലുവിളി നടത്തിയ സംഭവത്തിലാണ് സി.പി.ഐയില്‍ അച്ചടക്ക നടപടിയുണ്ടായത്. സംസ്ഥാന കൌണ്‍സില്‍ അംഗം പി. സുപാലിനെ സസ്പെന്‍റ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഷന്‍. എന്നാല്‍ സംസ്ഥാന കൌണ്‍സില്‍ അംഗം ആര്‍. രാജേന്ദ്രനെ പാര്‍ട്ടി താക്കീത് ചെയ്യുകയായിരുന്നു.

]]>