Kamala Harris – malayalees.ch https://malayalees.ch Malayalam Online News Portal Wed, 25 May 2022 04:41:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kamala Harris – malayalees.ch https://malayalees.ch 32 32 ‘തോക്കുലോബിയെ തകര്‍ക്കും’; ടെക്‌സസ് സ്‌കൂളിലെ വെടിവയ്പ്പില്‍ നടുക്കമറിയിച്ച് ജോ ബൈഡന്‍ https://malayalees.ch/joe-biden-on-texas-shooting/ Wed, 25 May 2022 04:40:57 +0000 https://malayalees.ch/?p=62373 ടെക്‌സസിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 18 കുട്ടികളും ഒരു അധ്യാപികയും രണ്ട് സ്‌കൂള്‍ ജീവനക്കാരും കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തോക്ക് ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. വാര്‍ത്ത കേട്ട് താന്‍ തളര്‍ന്ന് പോയെന്നും ഇത് എല്ലാ നേതാക്കളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും ബൈഡന്‍ പറഞ്ഞു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും വെടിവയ്പ്പിനെ ശക്തമായി അപലപിച്ച് രംഗത്തെത്തി. സംഭവം ഹൃദയഭേദകമാണെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും കമല ഹാരിസ് പറഞ്ഞു. ഉവാള്‍ഡെയിലെ മനുഷ്യരുടെ വേദനയ്‌ക്കൊപ്പമാണ് വൈറ്റ് ഹൗസുമുള്ളതെന്നും അവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു.

ആക്രമത്തിന് പിന്നില്‍ 18 വയസുകാരനായ ആയുധധാരിയാണെന്നും ഇയാള്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കൊലയാളിയുടെ ഉദ്ദേശം ഇതുവരെ പൊലീസിന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ഉവാള്‍ഡെയിലെ റോബ് എലമെന്ററി സ്‌കൂളിലാണ് അപകടമുണ്ടായത്. 600ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഉവാള്‍ഡെ സ്വദേശി സാല്‍വഡോര്‍ റാമോസാണ് വെടിവെയ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. വെടിവയ്പില്‍ പരുക്കേറ്റവരെ പ്രദേശത്തെ രണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളെ ചികിത്സയ്ക്കായി സാന്‍ അന്റോണിയോയിലേക്ക് മാറ്റി.അതേസമയം വെടിവയ്പുണ്ടായതിനെത്തുടര്‍ന്ന് പ്രദേശത്തെ എല്ലാ കാമ്പസുകളും പൂട്ടിയിരിക്കുകയാണ്.

]]>
മോദിയുടെ യുഎസ് സന്ദർശനം; ജോ ബൈഡനുമായും കമല ഹാരിസുമായും ചർച്ച നടത്തും https://malayalees.ch/modi-us-visit-joe-biden-kamala-harris/ Thu, 23 Sep 2021 04:21:23 +0000 https://malayalees.ch/?p=49968 അമേരിക്കൻ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനുമായും വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായും ചർച്ച നടത്തും. ന്യൂയോർക്ക്, വാഷിംഗ്‌ടൺ എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഈ സന്ദർശനം ഉപകരിക്കുമെന്ന് കരുതുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. (Modi Biden Kamala Harris)

കൊവിഡുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നടത്തുന്ന ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് മോദിയുടെ ആദ്യ അജണ്ട. ജനുവരിയിൽ അധികാരത്തിലെത്തിയതിനു ശേഷം ബൈഡനും മോദിയും തമ്മിലുള്ള ആദ്യ മുഖാമുഖ കൂടിക്കാഴ്ചയാവും ഇത്. സെപ്തംബർ 24ന് ഇരുവരും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. തീവ്രവാദം, അഫ്ഗാനിസ്ഥാൻ പ്രശ്നം എന്നിവയൊക്കെ കൂടിക്കാഴ്ചയിൽ ചർച്ചയാവും.

വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തും. ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാവും ഇത്. ശാസ്ത്ര സാങ്കേതിക വിദ്യയിലെ പരസ്പര സഹകരണം ഈ കൂടിക്കാഴ്ചയിൽ ചർച്ചയാവും.

ബൈഡനൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവർ കൂടി പങ്കെടുക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിലും മോദി പങ്കെടുക്കും.

]]>
ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും https://malayalees.ch/swearing-in-of-joe-biden-and-kamala-harris/ Wed, 20 Jan 2021 04:41:13 +0000 https://malayalees.ch/?p=38879 അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പുള്ളതിനാല്‍ കനത്ത സുരക്ഷയിലാണ് വാഷിങ്ടണ്‍ ഡിസി. സത്യപ്രതിജ്ഞക്ക് മുന്‍പേ ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലേക്ക് പറക്കും.

അമേരിക്കയുടെ നാല്‍പ്പത്താറാമത് പ്രസിഡന്‍റായാണ് ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കുക. ഇന്ത്യൻ സമയം രാത്രി 9.30ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. വൈസ് പ്രസിഡന്‍റായി ഇന്ത്യന്‍ വംശജ കൂടിയായ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്യും.

പദവിയൊഴിയുന്ന പ്രസിഡന്‍റ് പങ്കെടുക്കുകയെന്നത് സത്യപ്രതിജ്ഞാ ചടങ്ങിലെ പതിവാണ്. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ ട്രംപ് രാവിലെ തന്നെ ഫ്ലോറിഡയിലേക്ക് പറക്കും. ഫ്ലോറിഡയിലെ പാം ബീച്ച് റിസോട്ടിലെ മാര്‍ എ ലാഗോയിലാവും ട്രംപിന്റെ ഇനിയുള്ള നാളുകള്‍. വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് ചടങ്ങിനെത്തും.

ലേഡി ഗാഗ, ജെന്നിഫര്‍ ലോപ്പസ് എന്നിവരും ചടങ്ങിനുണ്ടാകും. ജനുവരി ആറിന് കാപിറ്റല്‍ മന്ദിരത്തിലുണ്ടായ കലാപം പോലെ സത്യപ്രതിജ്ഞാ ദിനത്തിലും ആക്രമണം ഉണ്ടാകുമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി 25000 നാഷണൽ ഗാർഡ് അംഗങ്ങളെയാണ് വാഷിങ്ടൺ ഡിസിയിൽ നിയോഗിച്ചിട്ടുള്ളത്. ഇവരിൽ നിന്ന് വരെ ആക്രമണം ഉണ്ടാകാമെന്നാണ് എഫ്ബിഐ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതിനാല്‍ പഴുതടച്ച സുരക്ഷയാണ് വാഷിങ്ടനില്‍ ഒരുക്കിയിട്ടുള്ളത്.

]]>
രേഖകളില്ലാത്ത 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വം https://malayalees.ch/will-bring-bill-for-citizenship-of-11-million-undocumented-people/ Wed, 30 Dec 2020 03:58:19 +0000 https://malayalees.ch/?p=37699 മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ ജീവിക്കുന്ന 11 ദശലക്ഷം ജനങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ കൊണ്ടുവരുമെന്ന് യു.എസ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്ത കമല ഹാരിസ്. ബൈഡനുമൊത്ത് അമേരിക്കയെ കോവിഡിന്‍റെ പിടിയില്‍ നിന്നും രക്ഷിക്കുകയായിരിക്കും ആദ്യം താന്‍ മുന്‍ഗണന നല്‍കുന്നതെന്നും കമല ഹാരിസ് ട്വിറ്ററിലൂടെ പറഞ്ഞു.

ട്രംപ് ഭരണകൂടം നേരത്തെ പിന്‍വലിച്ച പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ യു.എസ് പങ്കാളിയാകുമെന്നും കമല ഉറപ്പ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഗോള പ്രതികരണത്തെ ശക്തിപ്പെടുത്തുന്നതിനാണ് 2015ൽ പാരീസ് കരാർ തയ്യാറാക്കിയത്. ഈ നൂറ്റാണ്ടിലെ ആഗോള താപനില 2സി യില്‍ താഴെ നിലനിര്‍ത്താനും താപനില വര്‍ദ്ദനവ് 1.5സി യായി പരിമിതപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടത്താനുമാണ് ലക്ഷ്യമിട്ടത്.

]]>
ടൈം മാഗസിന്റെ ‘പേഴ്‌സൺ ഓഫ് ദി ഇയർ’ ആയി ജോ ബൈഡനും കമല ഹാരിസും https://malayalees.ch/joe-biden-kamala-harris-named-time-person-of-the-year/ Fri, 11 Dec 2020 09:01:52 +0000 https://malayalees.ch/?p=36768 യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ടൈം മാഗസിന്റെ 2020ലെ ‘പേഴ്‌സൺ ഓഫ് ദി ഇയർ’ ആയി തെരഞ്ഞെടുക്കപ്പെട്ടു.

മൂന്ന് ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് ഡെമോക്രാറ്റിക് ജോഡിയെ തെരഞ്ഞെടുത്തത്. ഹെൽത്ത് കെയർ വര്‍ക്കര്‍ ആന്റോണി ഫൌച്ചിയെയും ‘റേഷ്യല്‍ ജസ്റ്റിസ് മൂവ്മെന്റി’നെയും ഡൊണാള്‍ഡ് ട്രംപിനെയും പിന്നിലാക്കിയാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

അമേരിക്കയുടെ മുഖം മാറ്റുന്നുവെന്ന തലക്കെട്ടോടുകൂടി ഇരുവരുടെയും ചിത്രമാണ് ടൈം മാഗസിന്റെ മുഖചിത്രം. 232നെതിരെ 306 ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ നേടിയാണ് ബൈഡന്‍ ട്രംപിനെ പരാജയപ്പെടുത്തിയത്. ഏകദേശം ഏഴ് ദശലക്ഷത്തോളം വോട്ടുകള്‍ അധികം നേടിയാണ് ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

]]>
കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ https://malayalees.ch/dmk-chief-mk-stalin-writes-to-kamala-harris-in-tamil/ Wed, 11 Nov 2020 04:33:45 +0000 https://malayalees.ch/?p=34843 നിയുക്ത അമേരിക്കൻ വൈസ് പ്രസിഡൻറ് കമലാ ഹാരിസിന് തമിഴിൽ കത്തയച്ച് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. തമിഴിൽ അഭിവാദ്യം ചെയ്ത് തുടങ്ങുന്ന കത്തിൽ കമലാ ഹാരിസിനെ തമിഴ് നാടുമായുള്ള ബന്ധം ഓർമിപ്പിക്കുകയും, പുതിയ നേട്ടത്തിൽ ആശംസകളറിയിക്കുകയും ചെയ്തു അദ്ദേഹം. കമലയുടെ അമ്മ ശ്യാമള ഗോപാലൻ ഹാരിസിന്റെ മാതൃഭാഷയായ തമിഴിൽ കത്തെഴുതുന്നത് അവർക്ക് കൂടുതൽ സന്തോഷം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. കത്തിന്റെ പകർപ്പ് സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

സാമൂഹിക സമത്വത്തിൽ വിശ്വസിക്കുന്ന തങ്ങളുടെ ദ്രാവിഡ മുന്നേറ്റങ്ങൾക്ക് കമല ഹാരിസിന്റെ വിജയം ആത്മവിശ്വാസം പകർന്നുവെന്നും, അമേരിക്കയെ നേട്ടങ്ങളിലെത്തിക്കുന്നതോടൊപ്പം തമിഴ് പാരമ്പര്യത്തെയും അവർ ഉയരങ്ങളിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. കമലയുടെ വരവിനായി തമിഴ്നാട് കാത്തിരിക്കുകയാണെന്നും അദ്ദേഹം കത്തിൽ കുറിച്ചു. തമിഴ്നാട് തിരുവാറൂർ ജില്ലയിലെ തുളസീന്ദ്രപുരം സ്വദേശിനിയാണ് കമലയുടെ അമ്മ ശ്യാമള ഗോപാലൻ ഹാരിസ്. ഞായറാഴ്ച്ച കമലയുടെ വിജയവാർത്ത വന്നതിൽ പിന്നെ വലിയ ആഘോഷങ്ങളാണ് ഈ പ്രദേശത്ത് അരങ്ങേറിയത്.

]]>
തുടർനീക്കങ്ങള്‍ സജീവമാക്കി ജോബൈഡന്‍ https://malayalees.ch/jobidan-activated-the-sequels/ Mon, 09 Nov 2020 04:44:14 +0000 https://malayalees.ch/?p=34729 അധികാരമുറപ്പിച്ചതോടെ തുടർനീക്കങ്ങള്‍ സജീവമാക്കി അമേരിക്കന്‍ നിയുക്ത പ്രസിഡന്‍റ് ജോബൈഡന്‍. നിയുക്ത വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായി ചേര്‍ന്ന് വെബ്സൈറ്റും, ട്വിറ്റര്‍ അക്കൌണ്ടും തുറന്നു. പുതിയ കോവിഡ് പ്രതിരോധ സംഘത്തിനും ബൈഡന്‍ രൂപം നല്‍കി. വിജയം പ്രഖ്യാപിച്ച ശേഷം ജോ ബൈഡന്‍ തന്‍റെ കര്‍ത്തവ്യങ്ങളിലേക്ക് കടന്നിരിക്കുന്നു.

അടുത്ത 73 ദിവസം പുതിയ ഭരണത്തിന്‍റെ അടിത്തറ സൃഷ്ടിക്കലാണെന്ന് പുതിയ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ബൈഡനും, കമല ഹാരിസും പ്രഖ്യാപിച്ചു. ആരോഗ്യം, സുരക്ഷ, സമൂഹത്തിന്‍റെ പൊതുസ്വഭാവം എന്നിവയില്‍ ഊന്നിക്കൊണ്ടാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍. കോവിഡ് പ്രതിരോധമാണ് മറ്റൊരു കടമ്പ.

ട്രംപ് ഭരണകൂടം കോവിഡ് പ്രതിരോധത്തില്‍ വരുത്തിയ വന്‍വീഴ്ചകളുടെ പശ്ചാത്തലത്തില്‍ പുതിയൊരു ടീമിനെയാണ് ബൈഡന്‍ ആദ്യം രൂപീകരിച്ചത്. പ്രമുഖ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗ്രൂപ്പിനെ ഈ ആഴ്ച തന്നെ പ്രവര്‍ത്തന സജ്ജരാക്കും. കോവിഡ് പ്രതിരോധമാണ് തന്‍റെ ആദ്യ പരിഗണനാവിഷയമെന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, ട്രംപ് അനൂകൂലികളുടെ പ്രതിഷേധം തുടരുകയാണ്. അമേരിക്കയെ വീണ്ടും മികച്ചതാക്കാന്‍ ട്രംപിനെ പിന്തുണക്കണമെന്നാണ് മുദ്രാവാക്യം. അതിനിടെ പരാജിതനായ ഡോണല്‍ഡ് ട്രംപിന്‍റെ ട്വിറ്റര്‍ അക്കൌണ്ടിന്‍റെ പ്രത്യേക സുരക്ഷ ജനുവരിയോടെ എടുത്തുകളയുമെന്ന് ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കി.

]]>
ഇന്ത്യ – അമേരിക്ക ബന്ധം ശക്തിപ്പെടുത്തിയതില്‍ ബൈഡന്‍റെ സംഭാവന അമൂല്യം: അഭിനന്ദനവുമായി മോദി https://malayalees.ch/modi-congratulates-joe-biden-and-kamala-harris/ Mon, 09 Nov 2020 04:28:21 +0000 https://malayalees.ch/?p=34699 അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ ഇന്ത്യ – അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ബൈഡന്‍റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി ട്വീറ്റില്‍ വ്യക്തമാക്കി. ഇന്ത്യ – യുഎസ് ബന്ധം ഉന്നതിയില്‍ എത്തിക്കാന്‍ വീണ്ടും യോജിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

കമല ഹാരിസിനും മോദി അഭിനന്ദനം അറിയിച്ചു. കമല ഹാരിസിന്റെ ഉജ്വല വിജയം ഇന്ത്യന്‍ – അമേരിക്കക്കാർക്ക് അഭിമാനമേകുന്നുവെന്നും മോദി പറഞ്ഞു. കമലയുടെ പിന്തുണയും നേതൃത്വവും ഇരു രാജ്യങ്ങളുടേയും ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മോദി പറഞ്ഞു.

‘അബ് കി ബാ‍ർ ട്രംപ് സ‍ർക്കാർ’ എന്ന് മോദി മുന്‍പ് പറയുകയുണ്ടായി. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അകലം പാലിക്കുക എന്ന ഇന്ത്യയുടെ വിദേശനയം മറികടന്നാണ് ട്രംപിനെ വീണ്ടും ജയിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയിലും ട്രംപ് ഇന്ത്യയില്‍ വന്നപ്പോഴും മോദിയും ട്രംപും പരസ്പരം പ്രശംസിച്ചിരുന്നു.

]]>
ബൈഡന്‍ ജയിച്ചാല്‍ കമ്യൂണിസ്റ്റ് കമല ഒരു മാസത്തിനുള്ളില്‍ പ്രസിഡന്‍റാകും: ട്രംപ് https://malayalees.ch/if-biden-wins-communist-kamala-will-be-president-in-a-month-says-trump/ Fri, 09 Oct 2020 05:19:09 +0000 https://malayalees.ch/?p=33027 ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ നവംബര്‍ 3ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ കമലാ ഹാരിസ് അമേരിക്കന്‍ പ്രസിഡന്‍റായി അധികാരത്തിലേറുമെന്ന് ഡോണള്‍ഡ് ട്രംപ്. കമലാ ഹാരിസ് സോഷ്യലിസ്റ്റല്ല, കമ്യൂണിസ്റ്റ് ആണെന്നാണ് ട്രംപ് പറയുന്നത്. ഡമോക്രാറ്റിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാണ് കമലാ ഹാരിസ്.

മൈക്ക് പെന്‍സും കമലാ ഹാരിസും തമ്മിലുള്ള തെരഞ്ഞെടുപ്പ് സംവാദത്തിന് പിന്നാലെയാണ് കമല ഹാരിസിനെതിരെ ആരോപണങ്ങളുമായി ട്രംപ് രംഗത്തെത്തിയത്. ട്രംപ് കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്ത രീതി, വംശവെറി, തൊഴില്‍ പ്രശ്നങ്ങള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം സംവാദത്തില്‍ ചൂടേറിയ വിഷയങ്ങളായിരുന്നു.

ബൈഡന്‍ ജയിച്ചാല്‍ കമ്യൂണിസ്റ്റ് കമല ഒരു മാസത്തിനുള്ളില്‍ പ്രസിഡന്‍റാകും: ട്രംപ്

“ഒരു കമ്മ്യൂണിസ്റ്റിനെ കിട്ടാന്‍ പോകുന്നു. ജോ ബൈഡന്‍ പ്രസിഡന്റായാല്‍ ആ സ്ഥാനത്ത് രണ്ട് മാസം പോലും തുടരില്ല. അതാണ് എന്റെ അഭിപ്രായം. ജോ രണ്ട് മാസത്തിനുള്ളില്‍ പുറത്തുപോകും,’ വൈസ് പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദത്തിനു ശേഷമുള്ള അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ജോ ബൈഡന്‍ ജയിച്ചാല്‍ പ്രസിഡന്‍രാവുക കമ്യൂണിസ്റ്റ് ആയ കമലയാണെന്നാണ് ട്രംപ് അഭിമുഖത്തിലുടനീളം പറഞ്ഞുകൊണ്ടിരുന്നത്.

‘അവര്‍ ഒരു കമ്മ്യൂണിസ്റ്റാണ് അല്ലാതെ സോഷ്യലിസ്റ്റല്ല. അവര്‍ ഒരു സോഷ്യലിസ്റ്റിനപ്പുറമാണ്. അവരുടെ കാഴ്ചപ്പാടുകള്‍ നോക്കൂ. അതിര്‍ത്തി തുറന്ന് കൊലയാളികളെയും ബലാത്സംഗികളെയും നമ്മുടെ രാജ്യത്തേക്ക് ഒഴുക്കി വിടാനാണ് അവര്‍ ആഗ്രഹിക്കുന്നത്”- ട്രംപ് ആരോപിച്ചു. മാധ്യമങ്ങളോടുള്ള അരിശവും ട്വീറ്റില്‍ ട്രംപ് പങ്കുവെച്ചു. ജോ ബൈഡന്‍, ഹാരിസ് എന്നിവരെപ്പോലെ ഒരു റിപ്പബ്ലിക്കന്‍ നുണ പറഞ്ഞിരുന്നുവെങ്കില്‍ ഇവിടെയുള്ള മാധ്യമങ്ങള്‍ അതിങ്ങനെയാകുമായിരുന്നില്ല രേഖപ്പെടുത്തുക. വ്യാജവാര്‍ത്തകള്‍ നല്ല പണിയെടുക്കുന്നുണ്ട് എന്നാണ് ട്രംപ് പറഞ്ഞത്.

വൈസ് പ്രസിഡന്‍റ് സംവാദം രണ്ട് വ്യക്തികള്‍ തമ്മിലായിരുന്നില്ല, രണ്ട് കാഴ്ചപ്പാടുകള്‍ തമ്മിലായിരുന്നുവെന്നും ട്രംപ് വിശദീകരിച്ചു. ജോ ബൈഡനും കമലാ ഹാരിസും നികുതി വര്‍ധനയാണ് ആവശ്യപ്പെടുന്നത്. അതിര്‍ത്തി തുറക്കണമെന്നും പൊലീസിനുള്ള വിഹിതം കുറയ്ക്കണമെന്നും പറയുന്നുവെന്നും ട്രംപ് ആരോപിച്ചു.

സംവാദത്തെ കുറിച്ച് മൈക്ക് പെന്‍സിന്‍രെ പ്രതികരണം ഇങ്ങനെ- സംവാദത്തില്‍ ആര് ജയിച്ചു എന്നതിനെ കുറിച്ച് കുറേ ടെലിവിഷന്‍ ചര്‍ച്ചകള്‍ നടന്നു. ബൈഡന്‍ – കമല അജണ്ടയെ ട്രംപ് രാജ്യത്തിന് വേണ്ടി ഇതുവരെ ചെയ്തതും ഇനി ചെയ്യാന്‍ പോകുന്നതുമായി താരതമ്യം ചെയ്താല്‍ ട്രംപ് ആണ് വിജയി.

കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് മടങ്ങിവരാനായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. കോവിഡിനെ നിസ്സാരവല്‍ക്കരിച്ച ട്രംപിന്‍റെ നടപടി അമേരിക്കയില്‍ വിമര്‍ശന വിധേയമായി. 2 ലക്ഷത്തിലധികം ആളുകള്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഇതിനകം മരിച്ചു. റോയിട്ടേഴ്സ് നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയത് 38 ശതമാനം ആളുകള്‍ മാത്രമാണ് ട്രംപിന്‍റെ കോവിഡ് കാലത്തെ നടപടികളെ പിന്തുണക്കുന്നത് എന്നാണ്. തനിക്ക് കോവിഡ് ബാധിച്ചപ്പോള്‍ നല്‍കിയ മരുന്നുകള്‍ അമേരിക്കക്കാര്‍ക്ക് സൌജന്യമായി നല്‍കുമെന്നാണ് ട്രെപിന്‍രെ പുതിയ പ്രഖ്യാപനം.

പരീക്ഷണാടിസ്ഥാനത്തിനുള്ള മരുന്നുകള്‍ ഉപയോഗിച്ചായിരുന്നു തന്‍റെ ചികിത്സ. മരുന്ന് എത്രമാത്രം ഫലപ്രദമാണെന്ന് സ്വയം മനസ്സിലാക്കാനായി. അതുകൊണ്ട് തന്നെ ഈ രോഗം ബാധിച്ചത് ദൈവത്തിന്‍റെ അനുഗ്രഹമായി കണക്കാക്കുന്നു. ഈ മരുന്ന് അമേരിക്കക്കാര്‍ക്ക് സൌജന്യമായി ലഭ്യമാക്കുമെന്നാണ് ഇന്നലെ ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.

]]>
ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി https://malayalees.ch/kamala-harris-democrats-pick-for-us-vice-presidential-candidate/ Wed, 12 Aug 2020 05:33:16 +0000 https://malayalees.ch/?p=30067 വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമാണ് കമലാ ഹാരിസ്

അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസ് മത്സരിക്കും. പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമാണ് കമലാ ഹാരിസ്.

നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബാനറിലാണ് കമലാ ഹാരിസ് മത്സരിക്കുക. ട്വിറ്ററിലാണ് ജോ ബൈഡന്‍ കമലാ ഹാരിസിന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

“ഞാൻ കമല ഹാരിസിനെ തിരഞ്ഞെടുത്തു. കമല നിർഭയയായ പോരാളിയും രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവർത്തകരിൽ ഒരാളുമാണ്” എന്നായിരുന്നു ബൈഡന്റെ ട്വിറ്റര്‍ കുറിപ്പ്. തീരുമാനത്തില്‍ കമലാ ഹാരിസ് സന്തോഷം പ്രകടിപ്പിച്ചു.

തീരുമാനത്തെ മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമ സ്വാഗതം ചെയ്തു. വൈസ് പ്രസിഡന്‍റാവാന്‍ കമലാ ഹാരിസ് എന്തുകൊണ്ടും യോഗ്യയാണെന്ന് മുന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍റണും പ്രതികരിച്ചു. അതേസമയം, നിലവിലെ പ്രസിഡന്‍റും ജോ ബൈഡന്‍റെ എതിര്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് തീരുമാനത്തെ പരിഹസിച്ച് രംഗത്തുവന്നു. കമലാ ഹാരിസ് മോശം വ്യക്തിയാണെന്നും ഇതിനാലാണ് ബൈഡന്‍ അവരെ തെരഞ്ഞെടുത്തതെന്നുമായിരുന്നു ട്രംപിന്‍റെ പ്രതികരണം. നിലവില്‍ കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററാണ് കമലാ ഹാരിസ്.

]]>