Kamal – malayalees.ch https://malayalees.ch Malayalam Online News Portal Wed, 13 Jan 2021 09:19:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kamal – malayalees.ch https://malayalees.ch 32 32 കത്തിലെ പരാമര്‍ശങ്ങള്‍ വിശാലമായ അര്‍ഥത്തിലാണ് കാണേണ്ടത്: ന്യായീകരിച്ച് കമല്‍ https://malayalees.ch/director-kamal-justifies-letter-to-government/ Wed, 13 Jan 2021 09:19:54 +0000 https://malayalees.ch/?p=38517 ചലച്ചിത്ര അക്കാദമിയിലെ ഇടത് അനുകൂലികളായ ജീവനക്കാരുടെ സ്ഥിരം നിയമനത്തിന് ശിപാർശ ചെയ്ത് അയച്ച കത്തിനെ ന്യായീകരിച്ച് ചെയർമാൻ കമൽ. ചിലർ അക്കാദമിയിൽ തുടർന്നും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. കത്തിലെ പരാമർശങ്ങൾ വിശാല അർത്ഥത്തിലാണ് കാണേണ്ടത്. ആഗസ്തിലാണ് കത്തയച്ചത്. ആ നിയമനം നടക്കില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നുവെന്നും കമൽ വ്യക്തമാക്കി.

താന്‍ കക്ഷിരാഷ്ട്രീയം എന്ന നിലയില്‍ അല്ല അത്തരത്തില്‍ ഒരു കത്ത് എഴുതിയതെന്നാണ് കമലിന്‍റെ വിശദീകരണം. നെഹ്റുവിന്‍റെ കാലത്തെ സംസ്കാരിക രംഗത്തെ ഇടതുസമീപനം എന്താണ് എന്ന് കോണ്‍ഗ്രസുകാര്‍ക്ക് തന്നെ അറിയാവുന്ന കാര്യമാണ്. അക്കാദമിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ചിലര്‍ അവിടെ തുടരുന്നത് നല്ലതാണെന്ന് തനിക്ക് തോന്നി. എന്നാല്‍ ഇക്കാര്യം പരിഗണനയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ അടഞ്ഞ അധ്യായമാണെന്നും കമല്‍ വ്യക്തമാക്കി.

താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. അങ്ങനെയൊരു ഉദ്ദേശം ഒരു കാലത്തും തനിക്കില്ലെന്നും കമല്‍ പറഞ്ഞു.

]]>
‘ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര അക്കാദമിയിൽ നിയമനം https://malayalees.ch/k-s-sabarinadhan-against-kamal/ Tue, 12 Jan 2021 13:13:35 +0000 https://malayalees.ch/?p=38465 ഒരുകൂട്ടം ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര അക്കാദമിയിൽ സ്ഥിരനിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശബരീനാഥന്‍ എം.എല്‍.എ.

‌ചലചിത്ര അക്കാദമയിലേക്ക് സ്ഥിരനിയമനത്തിനായി നല്‍കിയ ശുപാര്‍ശയില്‍ അഞ്ചാമത്തെ പോയ്ന്‍റായി കമല്‍ നല്‍കിയത് ചൂണ്ടികാണിച്ചാണ് വിമര്‍ശനം.

‘ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമായിരിക്കും’ എന്നാണ് ശുപാര്‍ശയിലുള്ളത്.

കമൽ എന്ന സംവിധായകനെ ഞാൻ ഇഷ്ടപെടുന്നു. എന്നാൽ കമൽ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര അക്കാദമിയിൽ സ്ഥിരനിയമനം നൽകിയിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണകർത്താക്കളെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡൽ സാംസ്കാരിക നായകർ കേരളത്തിന്‌ അപമാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

]]>
ചലച്ചിത്ര അക്കാദമിയെ സി.പി.എമ്മിന്‍റെ പോഷക സംഘടന ആക്കിയെന്ന് ചെന്നിത്തല https://malayalees.ch/kerala-film-academy-row/ Tue, 12 Jan 2021 09:26:29 +0000 https://malayalees.ch/?p=38449 ചലച്ചിത്ര അക്കാദമിയിലെ കരാറുകാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് അക്കാദമി ചെയർമാൻ കമൽ സാസ്കാരിക മന്ത്രി എകെ ബാലന് അയച്ച കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തു വിട്ടു. അക്കാദമിയുടെ ഇടത് സ്വഭാവം നിലനിർത്താൻ ഇടത് അനുഭാവം ഉള്ളവരെ സ്ഥിരപ്പെടുത്തുണമെന്ന് കത്തിൽ പറയുന്നു. എന്നാൽ ചെയർമാന്‍റെ ആവശ്യം മന്ത്രി എ.കെ ബാലൻ തള്ളിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ ഷാജി എച്ച്‌ പ്രോഗ്രാം മാനേജര്‍ റിജോയ്‌ കെ.ജെ പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.പി സജീഷ്‌ പ്രോഗ്രാം മാനേജര്‍ വിമല്‍ കുമാര്‍ വി.പി എന്നീ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന കത്തിലാണ് വിവാദ പരാമർശം.

ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ, പുരോഗമനമൂല്യങ്ങളിലുന്നിയ സാസ്‌കാരിക പ്രവര്‍ത്തനരംഗത്ത്‌ നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്‌ അക്കാദമിക്ക് ഗുണം ചെയ്യുമെന്നാണ് കത്തിൽ പറയുന്നത്. ഈ മാനദണ്ഡങ്ങളാണ് സംസ്ഥാനത്ത് നിയമനങ്ങൾക്ക് ആധാരമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാൽ ഇത്തരത്തിലല്ല നിയമനം നടത്തുന്നതെന്ന് എ.കെ ബാലൻ കത്തിന് മറുപടി നൽകിയതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രി ഇങ്ങനെ പറയുന്നുവെങ്കിലും കത്ത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് മന്ത്രിയുടെ കുറിപ്പ്.

]]>