Kamal Hassan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 01 Jul 2023 06:57:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kamal Hassan – malayalees.ch https://malayalees.ch 32 32 ‘ഇന്ത്യൻ 2 ദൃശ്യങ്ങൾ ഇഷ്ടപ്പെട്ടു’; ശങ്കറിന് ആഡംബരവാച്ച് സമ്മാനിച്ച് കമൽഹാസൻ https://malayalees.ch/kamal-haasan-gifted-a-luxury-watch-to-shankar/ Sat, 01 Jul 2023 06:57:36 +0000 https://malayalees.ch/?p=83633 ഇന്ത്യൻ 2 ചിത്രത്തിന്റെ പുതിയ അപ്‌ഡേഷൻ പുറത്തുവിട്ട് കമൽഹാസൻ.ചിത്രത്തിലെ രംഗങ്ങൾ കണ്ട് ഇഷ്ടപ്പെട്ട കമൽ സംവിധായകൻ ശങ്കറിന് ആഡംബരവാച്ച് സമ്മാനമായി നൽകി. പ്രധാന ഭാഗങ്ങൾ കണ്ടതിനു ശേഷം ഒരു കുറിപ്പും കമൽ ഹാസൻ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ കമൽഹാസൻ അഭിനയിക്കേണ്ട ഭാഗങ്ങൾ പൂർത്തീകരിച്ചതായിട്ടാണ് റിപ്പോർട്ട്.

ഇന്ത്യൻ 2 ൻറെ പ്രധാന ഭാഗങ്ങൾ ഇന്ന് കണ്ടു, ഷങ്കറിന് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഷങ്കറിൻറെ കലാജീവിതത്തിലെ ഏറ്റവും ഉയർന്ന കാലഘട്ടമാണിത്. കൂടുതൽ ഉയരങ്ങൾ ഇനിയും താണ്ടണം എന്നുമാണ് കമൽഹാസൻ ട്വീറ്റ് ചെയ്തത്.ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡ‍ായ പനെറായി ലുമിനോർ വാച്ചാണ് താരം ഷങ്കറിന് സമ്മാനിച്ചത്. ഈ വാച്ചിന്റെ പ്രാരംഭ വില തന്നെ 4 ലക്ഷത്തിനു മുകളിലാണ്. ഷങ്കറിന് ലഭിച്ച വാച്ചിന്റെ വില എട്ട് ലക്ഷത്തിന് മുകളിലാണെന്നാണ് റിപ്പോർട്ട്.’

]]>
‘കമല്‍ഹാസന്‍ ആറ് സിനിമാ പ്ലോട്ടുകള്‍ പറഞ്ഞു’; എന്‍റെ ബുക്കില്‍ എല്ലാം കുറിച്ചു; അല്‍ഫോണ്‍സ് പുത്രന്‍ https://malayalees.ch/kamal-haasan-told-six-movie-stories-alphonse-puthren/ Wed, 11 Jan 2023 04:23:52 +0000 https://malayalees.ch/?p=74297 കമല്‍ഹാസനെ ആദ്യമായി നേരിൽ കണ്ട അനുഭവം പങ്കുവച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. അദ്ദേഹത്തില്‍ നിന്നും അഞ്ച്, ആറ് സിനിമാ പ്ലോട്ടുകള്‍ കേള്‍ക്കാന്‍ സാധിച്ചു. ആദ്യ കാഴ്ചയില്‍ തന്നെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിയെന്നും അൽഫോൻസ് ട്വിറ്ററിൽ കുറിച്ചു. കമല്‍ഹാസനൊപ്പം എടുത്ത ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

”സിനിമയിലെ എവറസ്റ്റ് പര്‍വ്വതം ഉലക നായകന്‍ കമല്‍ ഹാസനെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ നേരില്‍ കണ്ടു. അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി. അദ്ദേഹത്തിന്‍റെ 5- 6 ചെറിയ സിനിമാ പ്ലോട്ടുകള്‍ കേട്ടു. 10 മിനിറ്റ് കൊണ്ട് എന്‍റെ ബുക്കില്‍ ഞാന്‍ കുറിച്ചു.

ഒരു മാസ്റ്റര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ അനുഭവങ്ങളാണ് പങ്കുവച്ചത്. പക്ഷേ ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ അദ്ദേഹം പറയുന്നത് എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്നു ഞാന്‍. അവിശ്വസനീയവും അതിശയകരവും മനോഹരവുമായ അനുഭവത്തിന് പ്രപഞ്ചത്തിന് നന്ദി. ഒപ്പം രാജ്കമല്‍ ഫിലിംസിലെ ശ്രീ. മഹേന്ദ്രനും ശ്രീ. ഡിസ്നിക്കും”, അല്‍ഫോന്‍സ് ട്വീറ്റ് ചെയ്തു.

]]>
വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന് കമല്‍ ഹാസന്‍; കയ്യടിച്ച് ശശി തരൂര്‍, വിലയിടരുതെന്ന് കങ്കണ https://malayalees.ch/house-wives-salary-row/ Wed, 06 Jan 2021 08:02:20 +0000 https://malayalees.ch/?p=38131 തമിഴ്നാട്ടില്‍ മക്കള്‍ നീതി മയ്യം അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന കമല്‍ ഹാസന്‍റെ പ്രഖ്യാപനത്തെ അനുകൂലിച്ച് ശശി തരൂര്‍ എംപിയും എതിര്‍ത്ത് നടി കങ്കണ റണാവത്തും. വീട്ടമ്മമാരുടെ സേവനത്തിന് വിലയിടരുതെന്നാണ് കങ്കണയുടെ പ്രതികരണം. വീട്ടമ്മമാരുടെ ജോലിയുടെ മൂല്യം എന്താണെന്ന് അറിയുന്നതിനാലാണ് കമലിന്‍റെ പ്രഖ്യാപനത്തെ അനുകൂലിക്കുന്നതെന്നാണ് ശശി തരൂരിന്‍റെ മറുപടി.

‘സ്നേഹം കൊണ്ടുള്ള ലൈംഗികതക്ക് വിലപേശരുത്. ഞങ്ങളുടെ കുഞ്ഞുങ്ങളെ നോക്കുന്നതിന് വിലയിടരുത്. ഞങ്ങളുടെ ചെറിയ രാജ്യത്ത് രാജ്ഞിമാരായി കഴിയാനുള്ള അവകാശത്തിന് വിലയിടരുത്. എല്ലാം വെറും കച്ചവടമായി കാണരുത്. പൂര്‍ണമായി നിങ്ങളുടെ പ്രണയിനിക്ക് കീഴടങ്ങുക. അവള്‍ക്ക് നിങ്ങളെ പൂര്‍ണമായി വേണം, സ്‌നേഹവും ബഹുമാനവും ശമ്പളവും മാത്രമല്ല’ – എന്നാണ് കങ്കണയുടെ ട്വീറ്റ്.

കങ്കണക്ക് ശശി തരൂര്‍ നല്‍കിയ മറുപടിയിങ്ങനെ- ‘ഒരു വീട്ടമ്മയുടെ ജീവിതം വിലമതിക്കാനാകാത്തതാണെന്ന കങ്കണയുടെ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാല്‍ ഇത് അതേക്കുറിച്ചല്ല. ശമ്പളം ലഭിക്കാതെ ചെയ്യുന്ന ആ ജോലിയുടെ മൂല്യം എന്താണെന്ന് അറിയുന്നതുകൊണ്ടാണ്. എല്ലാ സ്ത്രീകള്‍ക്കും അടിസ്ഥാന വേതനം ഉറപ്പുവരുത്തുന്നതിനാണ്. എല്ലാ ഇന്ത്യന്‍ സ്ത്രീകളും നിങ്ങളെപ്പോലെ ശാക്തീകരിക്കപ്പെടട്ടെ’.

സ്നേഹമില്ലാതെ, ബഹുമാനില്ലാതെ പണം നല്‍കിയാല്‍ മതിയോ എന്നാണ് കങ്കണയുടെ ചോദ്യം. അമ്മമാരെയും ഭാര്യമാരെയും വീട്ടുജോലിക്കാരായി കാണുന്നവര്‍ക്ക് ആവശ്യം മൂല്യബോധമാണെന്നും കങ്കണ ട്വീറ്റ് ചെയ്തു.

]]>
തമിഴ്നാട്ടിൽ മക്കൾ നീതി മയ്യം അധികാരത്തിൽ വന്നാൽ വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്ന് കമൽഹാസൻ https://malayalees.ch/kamal-haasan-promises-payment-to-women-for-work-at-home/ Tue, 22 Dec 2020 04:36:50 +0000 https://malayalees.ch/?p=37301 തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയ്യം അധികാരത്തില്‍ വന്നാൽ വീട്ടമ്മമാര്‍ക്ക് ശമ്പളം നൽകുമെന്ന് വ്യക്തമാക്കി കമൽഹാസൻ. വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ ചെയ്യുന്ന ജോലി ഇതുവരെ അംഗീകരിക്കപ്പെടുകയോ മൂല്യം കണക്കാക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ പ്രതിഫലം ഉറപ്പാക്കപ്പെടുന്നതോടെ അവരുടെ ജോലിക്ക് ആദരം ലഭിക്കുമെന്ന് കമൽഹാസൻ പറഞ്ഞു. കാഞ്ചീപുരത്തുവച്ച് നടന്ന ചടങ്ങിൽ പുറത്തിറക്കിയ വാ​ഗ്ദാനങ്ങൾ ഉൾപ്പെട്ട പത്രികയിലാണ് ഇക്കാര്യങ്ങളുള്ളത്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ എല്ലാ വീടുകളിലും അതിവേ​ഗ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും കമൽഹാസൻ പറഞ്ഞു. ഇന്റര്‍നെറ്റ് അടിസ്ഥാന മനുഷ്യാവകാശമായി മാറുന്നതോടെ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാകും. ഗ്രീന്‍ ചാനല്‍ സംവിധാനം നടപ്പാക്കുന്നതോടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ജനങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കും. പരാതികള്‍ പരിഹരിക്കാന്‍ അതിവേഗ സംവിധാനമുണ്ടാക്കുമെന്നും കമൽഹാസൻ പറയുന്നു.

സംസ്ഥാനത്തെ കര്‍ഷകരെ കൃഷി സംരംഭകരാക്കി മാറ്റും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ സമൃദ്ധി രേഖയിലെത്തിക്കും. അഴിമതി ഇല്ലാതാക്കിയാല്‍ സംസ്ഥാനം പുരോഗതിയിലേക്ക് കുതിക്കുമെന്ന് പറഞ്ഞ കമൽഹാസൻ ഡിഎംകെയുമായോ എഐഎഡിഎംകെയുമായോ കൈകോര്‍ക്കില്ലെന്നും വ്യക്തമാക്കി.

]]>