Kamal Haasan – malayalees.ch https://malayalees.ch Malayalam Online News Portal Tue, 07 Nov 2023 08:04:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kamal Haasan – malayalees.ch https://malayalees.ch 32 32 ‘കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നു’; പിണറായി വിജയൻ https://malayalees.ch/pinarayi-vijayan-birthday-wish-kamal-haasan/ Tue, 07 Nov 2023 08:04:22 +0000 https://malayalees.ch/?p=90713 നടൻ കമലഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകിയെന്നും ഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും നേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി നടന് ആശംസകൾ നേർന്നത്.(Pinarayi Vijayan Birthday wish Kamal Haasan)

മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണദ്ദേഹം. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകി. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

ആശംസാ കുറിപ്പിന്റെ പൂർണരൂപം.

അതുല്യനടനും പ്രിയ സുഹൃത്തുമായ കമൽ ഹാസനു ജന്മദിനാശംസകൾ. നടനെന്നതിനുപരി സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ് കമൽ ഹാസൻ. മതനിരപേക്ഷ, പുരോഗമനാശയങ്ങൾ മുറുകെപ്പിടിക്കുന്ന പൊതുപ്രവർത്തകൻ കൂടിയാണദ്ദേഹം. കലാമേഖലയിലെ സംഭാവനകൾക്കൊപ്പം ഈ സാമൂഹിക പ്രതിബദ്ധതയും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ വലിയ ഇടം നൽകി. കേരളത്തെ സ്വന്തം നാടെന്ന നിലയിൽ കാണുന്ന കമൽ നാം കൈവരിച്ച സാമൂഹിക പുരോഗതിയിൽ അഭിമാനം കൊള്ളുന്നു. പ്രിയ കമൽ ഹാസന് എല്ലാവിധ ഭാവുകങ്ങളും ആയുരാരോഗ്യ സൗഖ്യവും ഹൃദയപൂർവ്വം നേരുന്നു

]]>
കമൽ ഹാസന് കൊവിഡ് സ്ഥിരീകരിച്ചു https://malayalees.ch/kamal-haasan-tests-positive-covid/ Tue, 23 Nov 2021 04:25:49 +0000 https://malayalees.ch/?p=52906 നടനും ‘മക്കൾ നീതി മയ്യം’ പാർട്ടി സ്ഥാപകനുമായ കമൽ ഹാസന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കൻ സന്ദർശനത്തിനു ശേഷം തിരികെയെത്തിയ താരത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരത്തെ ഇപ്പോൾ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ കമൽ ഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

]]>
കമല്‍ഹാസന്‍റെ കാരവന്‍ തടഞ്ഞ് മിന്നല്‍ പരിശോധന https://malayalees.ch/election-flying-squad-searched-kamal-haasans-vehicle/ Tue, 23 Mar 2021 03:57:12 +0000 https://malayalees.ch/?p=41900 നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ സഞ്ചരിച്ചിരുന്ന കാരവന്‍ തടഞ്ഞ് പരിശോധന നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്ലയിങ് സ്‌ക്വാഡ്. തഞ്ചാവൂര്‍ അതിര്‍ത്തിയിലാണ് പരിശോധന നടന്നത്. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിനായി പോകുന്നതിനിടെ രാത്രി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്ലയിങ് സ്‌ക്വാഡ് വണ്ടി തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുകയായിരുന്നു.

കമലിനെ കാരവനില്‍ ഇരുത്തിയാണ് അധികൃതര്‍ പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല.

ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിലായി കമൽഹാസന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിനെതിരെ കമൽ രംഗത്തുവന്നിരുന്നു. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന റെയ്ഡുകള്‍ ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയമാണെന്നും റെയ്ഡുകളെ ഭയപ്പെടുന്നില്ലെന്നും തന്‍റെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താന്‍ പോകുന്നില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞിരുന്നു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങുകയാണ് കമൽ ഹാസൻ. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽനിന്നാണ് കമല്‍ മത്സരിക്കുന്നത്. പ്രദേശത്ത് വർഗീയ ധ്രുവീകരണം നടക്കുന്നുണ്ടെന്നും അതുകൊണ്ട് അതിനെതിരെ പേരാടണമെന്നും കമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ ഓഫ് സൗത്ത് എന്നറിയപ്പെടുന്ന നഗരത്തിന്‍റെ പ്രൗഢിയും പകിട്ടും നഷ്ടപ്പെടാതിരിക്കാൻ പ്രവർത്തിക്കുമെന്നും കമല്‍ വാഗ്ദാനം നല്‍കിയിരുന്നു.

മക്കൾ നീതിമയ്യം ട്രഷറർ അനിത ശേഖറിന്‍റെ തിരുപ്പൂർ ലക്ഷ്മിനഗർ, ബ്രിഡ്ജ്വേ കോളനി എന്നിവിടങ്ങളിലെ ‘അനിത ടെക്സ്കോട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ കമ്പനിയിലും വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.

]]>
ഫാന്‍ ബോയിയില്‍ നിന്നും സംവിധായകനിലേക്ക്; ലോകേഷ് കനകരാജ്-കമല്‍ ഹസന്‍ കൂട്ടുക്കെട്ടില്‍ സ്വപ്ന സിനിമ! https://malayalees.ch/lokesh-kanakraj-and-kamal-haasan-new-movie/ Thu, 17 Sep 2020 04:27:29 +0000 https://malayalees.ch/?p=31925 സിനിമയില്‍ ആരുടെയും സഹായിയായി പ്രവര്‍ത്തിക്കാത്ത തന്‍റെ ജീവിതം മാറ്റിമറിച്ചത് കമല്‍ ഹാസന്‍ ആണെന്ന് ലോകേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു

ലോകേഷ് കനകരാജ് എന്ന സംവിധായകന്‍റെ പിറവിക്ക് കാരണം കമല്‍ ഹസന്‍ ആണെന്ന് സംവിധായകന്‍ തന്നെ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സൂപ്പര്‍ ഹിറ്റ് സംവിധായകനും നായകനും ഒന്നിച്ചൊരു സ്വപ്ന സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. ‘Once upon a time There lived a Ghost’എന്ന ടാഗ് ലൈനില്‍ ‘എവനെണ്ട്രു നിനൈതായ്’ എന്ന പേരിലുള്ള സിനിമ ‘ആണ്ടവര്‍ക്ക് നന്ദി’ എന്ന് കുറിച്ചാണ് ലോകേഷ് കനകരാജ് പ്രഖ്യാപിച്ചത്. വിജയ് -വിജയ് സേതുപതി കൂട്ടുകെട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘മാസ്റ്റർ’ സിനിമക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രം നിര്‍മിക്കുക കമല്‍ ഹസന്‍ തന്നെയായിരിക്കും.

സിനിമയില്‍ ആരുടെയും സഹായിയായി പ്രവര്‍ത്തിക്കാത്ത തന്‍റെ ജീവിതം മാറ്റിമറിച്ചത് കമല്‍ ഹാസന്‍ ആണെന്ന് ലോകേഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.1988ല്‍ പുറത്തിറങ്ങിയ ‘സത്യ’ എന്ന സിനിമ തന്‍റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയതായും കമല്‍ ഹാസന്‍ നായകനായ ‘വിരുമാണ്ടി’ എന്ന ചിത്രമാണ് കൈദിക്ക് പിന്നിലെന്നും ലോകേഷ് വെളിപ്പെടുത്തിയിരുന്നു.

കാര്‍ത്തിക് സുബ്ബരാജ് നിര്‍മ്മിച്ച ആന്തോളജി ഫിലിമായ ‘അവിയലി’ലെ ‘കളം’ എന്ന ചിത്രത്തിലൂടെയാണ് ലോകേഷ് കനകരാജ് സംവിധായക പദവിയിലെത്തുന്നത്. 2017ല്‍ പുതുമുഖങ്ങളെ വെച്ച് പുറത്തിറക്കിയ ആദ്യ മുഴുനീള ചിത്രം മാനഗരം വലിയ പ്രേക്ഷക ശ്രദ്ധ നേടി. 2019ല്‍ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ‘കൈദി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് പുതിയ കമല്‍ ഹാസന്‍ ചിത്രം ഒരുങ്ങുന്നത്. കമല്‍ ഹാസന്റെ 232-ാം ചിത്രമാണ് ഇന്ന് പ്രഖ്യാപിച്ചത്. അനിരുന്ദ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. 2021ല്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകറുടെ ആലോചനം.

]]>