KALPANA CHAWLA – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Feb 2023 04:10:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KALPANA CHAWLA – malayalees.ch https://malayalees.ch 32 32 ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിത; കൽപനാ ചൗള ഓർമയായിട്ട് 20 വർഷം https://malayalees.ch/kalpana-chawla-death-anniversary/ Wed, 01 Feb 2023 04:10:27 +0000 https://malayalees.ch/?p=75427 ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപന ചൗള ഓർമയായിട്ട് 20 വർഷം. 2003 ഫെബ്രുവരി ഒന്നിലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിലാണ് കൽപന മരണമടഞ്ഞത്.

2003 ഫെബ്രുവരി ഒന്ന്. രാവിലെ ഒൻപത് മണിയോടെ നടുക്കുന്ന വാർത്തയെത്തി. എസ് ടി എസ് 107 കൊളംബിയ തകർന്നുവീണു . കൽപന ചൌളയുൾപ്പെടെ ഏഴ് പേരും അപകടത്തിൽ കൊല്ലപ്പെട്ടു. പതിനേഴ് ദിവസം നീണ്ടുനിന്ന യാത്രക്ക് ശേഷം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ മിനിട്ടുകൾ ബാക്കിയുള്ളപ്പോളാണ് ദുരന്തമെത്തിയത്. വാഹനത്തിന്റെ ഇന്ധനടാങ്കിനെ പൊതിഞ്ഞ പാളിയിൽ നിന്ന് ഒരു ചെറിയ കഷണം അടർന്നുതെറിച്ച് ഇടത്തേ ചിറകിൽ വന്നിടിച്ചതാണ് ദുരന്തത്തിന് കാരണമായത്. ചരിത്രം കുറിച്ച ബഹിരാകാശയാത്രയുടെ അവസാനം.

ആകാശകൗതുകങ്ങളോടുള്ള അടങ്ങാത്ത ആവേശമാണ് മറ്റാരും തിരഞ്ഞെടുക്കാത്ത വഴിയിലൂടെ സഞ്ചരിക്കാൻ കൽപനയെ പ്രേരിപ്പിച്ചത് .ഹരിയാനയിലെ കർണാലിൽ ജനിച്ച കല്പന ചൗള പഞ്ചാബ് എൻജിനീയറിങ് കോളജിൽ നിന്നാണ് ബിരുദം നേടിയത്. തുടർന്ന് കല്പന എൺപതുകളിൽ അമേരിക്കൻ പൗരത്വം നേടി. 1988ൽ കൊളറാഡോ സർവകലാശാലയിൽ നിന്ന് എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ പിഎച്ച്ഡി. 1994ലാണ് ബഹിരാകാശയാത്രികയ്ക്കുള്ള പരിശീലനം ലഭിച്ചത്. 1997ൽ അന്നത്തെ ഒരു കൊളംബിയ ദൗത്യത്തിൽ ആദ്യമായി ബഹിരാകാശ യാത്ര ചെയ്തു. അങ്ങനെ ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി.

കൽപന ചൗളയുടെ ബഹിരാകാശത്തേക്കുള്ള രണ്ടാമത്തെയും അവസാനത്തെയും യാത്ര എസ്ടിഎസ് 107ലായിരുന്നു. ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെ പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം. ബഹിരാകാശഗവേഷകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടത്തിയ പഠനമാണ്
ദുരന്തത്തിൽ കലാശിച്ചത്.

കൊളംബിയ ദുരന്തത്തിന് ശേഷം ഒട്ടേറെ മരണാനന്തര ബഹുമതികൾ കല്പനയെ തേടിയെത്തി. കല്പന ചൗളയോടുള്ള ആദരസൂചകമായി ഒരു ബഹിരാകാശ വാഹനത്തിന് നാസ അവരുടെ പേര് നൽകി. . ഒരിക്കൽ ചന്ദ്രനിൽ കാലുകുത്തണമെന്ന് കൽപന സ്വപ്നം കണ്ടിരുന്നു. എന്നാൽ നാൽപതാം വയസ്സിൽ കൊളംബിയ ദുരന്തത്തിൽ ആ ആകാശസ്വപ്നം പൊലിഞ്ഞു. കൽപനയുടെ വിയോഗത്തിന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ആ ശക്തിയും ധൈര്യം പുതുതലമുറക്ക് ഊർജം പകരുന്നു.

]]>
കൽപന ചൗളയുടെ സ്മരണയ്ക്കായി ബഹിരാകാശ വാഹനത്തിന് പേരിടാൻ അമേരിക്ക https://malayalees.ch/america-space-craft-named-after-kalpana-chawla/ Sat, 12 Sep 2020 04:30:58 +0000 https://malayalees.ch/?p=31700 പുതിയ ബഹിരാകാശ വാഹനത്തിന് കൽപന ചൗളയുടെ പേരിടാൻ അമേരിക്ക. രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേക്ക് അയക്കാനിരിക്കുന്ന വാഹനത്തിനായിരിക്കും പേര് നൽകുക. കൽപന ചൗള നൽകിയ സംഭാവനകൾക്ക് ബഹുമതിയായാണ് പേരിടൽ. ഇന്ത്യക്കാരിയായ ആദ്യത്തെ ബഹിരാകാശ യാത്രികയാണ് കൽപന.

എൻ ജി 14 ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന റോക്കറ്റിലായിരിക്കും പേടകം യാത്ര തിരിക്കുക. സെപ്റ്റംബർ 29ന് വെർജിനിയയിലെ വാലപ്‌സ് ഫ്‌ളൈറ്റ് ഫെസിലിറ്റിയിൽ നിന്നായിരിക്കും യാത്ര. രണ്ട് ദിവസത്തെ യാത്രക്ക് ശേഷം 3,629 കിലോഗ്രാം സാധനസാമഗ്രികളുമായി എൻ ജി14 സ്‌പേസ് സ്റ്റേഷനിലേക്കെത്തും.

എസ് എസ് കൽപന ചൗള എന്നാണ് വാഹനത്തിന് പേരിടുകയെന്നും മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശദൗത്യത്തിന് കൽപന നൽകിയ സംഭാവനകൾ എന്നെന്നും ഓർമിക്കപ്പെടുമെന്നും അമേരിക്കൻ ബഹിരാകാശപ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോർത്ത്‌റോപ് ഗ്രൂമാൻ അധികൃതർ പറഞ്ഞു. നാസയിൽ ചരിത്രം രേഖപ്പെടുത്തിയ ഇന്ത്യൻ വംശജയായ ആദ്യ ബഹിരാകാശ യാത്രികയായ കൽപന ചൗളയെ ബഹുമാനിക്കുന്നുവെന്നും കമ്പനി. കൊളംബിയ ബഹിരാകാശ പേടകത്തിൽ കൽപന നടത്തിയ പഠനം ബഹിരാകാശ യാത്രികന്റെ ആരോഗ്യത്തെയും സുരക്ഷയെയും സംബന്ധിക്കുന്ന കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയെന്നും കമ്പനി ട്വീറ്ററിൽ വ്യക്തമാക്കി.

2003ൽ ആണ് ബഹിരാകാശ യാത്രക്കിടെ കൽപന ചൗള മരണമടഞ്ഞത്. കൊളംബിയ സ്‌പേസ് ഷട്ടിലിലെ മടക്കയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ കൽപനയ്‌ക്കൊപ്പം ആറ് യാത്രികരും മരിച്ചിരുന്നു.

]]>