Kaloor – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Dec 2022 04:05:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kaloor – malayalees.ch https://malayalees.ch 32 32 കലൂരില്‍ പൊലീസുകാരെ ആക്രമിച്ച സംഭവം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി https://malayalees.ch/attack-on-policemen-in-kaloor-three-people-were-arrested/ Tue, 20 Dec 2022 04:05:03 +0000 https://malayalees.ch/?p=73089 കലൂരില്‍ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അരുണ്‍ ജോര്‍ജ്, ശരത്, റിവിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കലൂര്‍ സ്വദേശികളാണ്.

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് സമീപമാണ് പൊലീസുകാര്‍ക്ക് നേരേ ആക്രമണമുണ്ടായത്. സ്‌റ്റേഡിയം കവാടത്തിലെ ബിഗ് സ്‌ക്രീനില്‍ കളി കണ്ട് മടങ്ങിയവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമികവിവരം. കളി കണ്ട് മടങ്ങിയ ഇവര്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലിബിന്‍ എന്ന പൊലീസുകാരന്‍ ചോദ്യംചെയ്തു. ഇവരെ അവിടെനിന്ന് മാറ്റാനും ശ്രമിച്ചു. ഇതോടെയാണ് യുവാക്കള്‍ ആക്രമിച്ചത്.

അക്രമികള്‍ പൊലീസുകാരനെ കാലില്‍ പിടിച്ച് വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തടയാന്‍ ശ്രമിച്ച മറ്റൊരു പൊലീസുകാരനും മര്‍ദനമേറ്റു. പിന്നീട് കൂടുതല്‍ പൊലീസെത്തിയാണ് ഇവരെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടു പേർ ഒളിവിലാണ്. ഇവര്‍ മദ്യലഹരിയിലാണോയെന്നും സംശയമുണ്ട്.

]]>
എറണാകുളം കലൂരിൽ മതിൽ ഇടിഞ്ഞുവീണ് അപകടം https://malayalees.ch/wall-collapsed-kaloor/ Wed, 06 Oct 2021 09:15:07 +0000 https://malayalees.ch/?p=50565 എറണാകുളം കലൂരിൽ മതിൽ ഇടിഞ്ഞുവീണ് അപകടം. ഇന്ന് ഉച്ചയോടെയാണ് സംഭവം. രണ്ട് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഒരാളെ രക്ഷപ്പെടുത്തി.

കാന നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കാനയ്ക്ക് സമീപമുള്ള വീട്ടിലെ മതിലാണ് ഇടിഞ്ഞുവീണത്. ഉടൻ തന്നെ പൊലീസും അഗ്നിശമനസേനാ വിഭാഗവും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്.

]]>