KALOLSAVAM 2023 – malayalees.ch https://malayalees.ch Malayalam Online News Portal Tue, 03 Jan 2023 10:35:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png KALOLSAVAM 2023 – malayalees.ch https://malayalees.ch 32 32 കോട്ടയംകാരൻ ശ്യാംജിത്തിന് ഗുരുവും മേക്കപ്പ് ആർട്ടിസ്റ്റും അമ്മ തന്നെ https://malayalees.ch/shyamjith-kuchipudi-mother-teacher-makeup-artist/ Tue, 03 Jan 2023 10:34:18 +0000 https://malayalees.ch/?p=73841 ഭാരതത്തിന്റെ തനതു കലാരൂപമായ, ആന്ധ്ര പ്രദേശിൽ പിറവി കൊണ്ട കുച്ചിപ്പുടി 3 വയസ്സ് മുതൽ പഠിച്ചും സ്റ്റേജ് ഷോകൾ അവതരിപ്പിച്ചും വേറിട്ട് നിൽക്കുകയാണ് കോട്ടയം രാമപുരം, സെന്റ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ശ്യാംജിത്ത് സജീവ്. ശ്യാംജിത്തിൻ്റെ അമ്മയും മുത്തശ്ശിയും നൃത്താധ്യാപികമാരാണ്. നൃത്താധ്യാപികയായ അമ്മ സജിമോൾ സജീവ് ആണ് ശ്യാം ജിത്തിന്റെ ഗുരു. മകന്റെ മേക്കപ്പ് ആർട്ടിസ്റ്റും അമ്മ തന്നെ. രാമപുരത്ത് നൃത്ത സംഗീത വിദ്യാലയം നടത്തുകയാണ് സജിമോൾ.

2019ൽ കാസർഗോഡ്, കാഞ്ഞങ്ങാട് നടന്ന സംസ്ഥാന കലോത്സവത്തിൽ കുച്ചിപ്പുടിക്കും ഭരതനാട്യത്തിനും എ ഗ്രേഡ് നേടിയ മിടുക്കനാണ് ശ്യാംജിത്ത്. കലയെ നെഞ്ചോട് ചേർത്ത് നിർത്തുന്ന ശ്യാംരാജിന് എഞ്ചിനീയർ ആകണം എന്നാണ് ആഗ്രഹം. ഭാര്യയുടെയും മകന്റെയും കലാജീവിതത്തിന് എല്ലാ പിന്തുണയും നൽകി വാച്ച് മെക്കാനിക്കായ സജീവൻ വിഎസും കൂടെയുണ്ട്.

]]>
കലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട് ഒരുങ്ങിത്തുടങ്ങി https://malayalees.ch/state-school-kalolsavam-2023-logo/ Fri, 23 Dec 2022 09:20:46 +0000 https://malayalees.ch/?p=73307 61-ാം സ്കൂൾ കലോത്സവത്തിന് കോഴിക്കോട് ഒരുങ്ങിത്തുടങ്ങി. പ്രചരണ വീഡിയോ പ്രകാശനം മന്ത്രിമാരായ മുഹമ്മദ് റിയാസും അഹമ്മദ് ദേവര്‍ കോവിലും ചേര്‍ന്ന് നിര്‍വഹിച്ചു. കോഴിക്കോടിന്റെ കലാപൈതൃകത്തെ തൊട്ടുണര്‍ത്തുന്നവിധമാണ് കലോത്സവ പരിപാടികള്‍ സംഘാടക സമിതി ഒരുക്കുന്നത്. കലവറ നിറയ്ക്കലും ആരംഭിച്ചു കഴിഞ്ഞു 

പുതുവത്സരത്തെ കോഴിക്കോട് ഇക്കുറി വരവേല്‍ക്കുക ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തോടെയാണ്. ജനുവരി മൂന്നിനാണ് സംസ്ഥാന കലോത്സവത്തിന് തിരശീല ഉയരുന്നത്. എന്നാല്‍ ഇപ്പോഴേ ഒരുക്കങ്ങള്‍ സജീവമാണ്. പ്രചരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രമോ വീഡിയോ പ്രകാശന കര്‍മ്മം മന്ത്രിമാരായ മുഹമ്മദ് റിയാസും അഹമ്മദ് ദേവര്‍ കോവിലും ചേര്‍ന്ന് നിര്‍വഹിച്ചു.

ഭക്ഷണപ്രിയരുടെ നാട്ടിലേക്ക് വിരുന്നെത്തുന്ന കലാലോകത്തിന് വിരുന്നൊരുക്കാന്‍ കലവറയും തയ്യാറായി തുടങ്ങി. ഒന്നര ലക്ഷം പേര്‍ക്ക് ഭക്ഷണം ഒരുക്കുന്നത്. ഇക്കുറിയും പഴയിടം നമ്പൂതിരിക്കാണ് പാചക ചുമതല. ഇതിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചേനപ്പായസമാണ് ഇത്തവണത്തെ സ്‌പെഷല്‍.

സാഹിത്യനഗിരിയിലെത്തുന്ന വിശിഷ്ഠാതിഥികളെ അക്ഷരോപഹാരം നല്‍കി സ്വീകരിക്കും. 61 സാഹിത്യകാരന്‍മാര്‍ കയ്യൊപ്പിട്ടു നല്‍കിയ പുസ്തകമാണ് ഉപഹാരമായി നല്‍കുക. അക്ഷരോപഹാരത്തിലേക്കുള്ള ആദ്യപുസ്തകം എം.ടി.വാസുദേവന്‍ നായരില്‍ നിന്ന് മന്ത്രി കെ.രാജന്‍ ഏറ്റുവാങ്ങി.

]]>