Kalamassery – malayalees.ch https://malayalees.ch Malayalam Online News Portal Wed, 03 May 2023 04:33:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kalamassery – malayalees.ch https://malayalees.ch 32 32 കളമശ്ശേരിയിൽ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു https://malayalees.ch/kalamassery-accident-one-dead-html/ Wed, 03 May 2023 04:15:15 +0000 https://malayalees.ch/?p=80587 കളമശ്ശേരി പത്തടിപ്പാലത്ത് മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോറിക്ഷ ഡ്രൈവറായ ആലുവ മാറമ്പിള്ളി സ്വദേശി ഷമീർ അപകടത്തിൽ മരിച്ചു. 43 വയസായിരുന്നു.

ഇന്നലെ അർധരാത്രി 12 മണിയോടെയായിരുന്നു അപകടം.
മിനി ലോറി ഷമീർ സഞ്ചരിച്ച ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ലേറി ഡ്രൈവർ അലക്ഷ്യമായി വാഹനമോടിച്ചു, അമിതവേഗത ഉണ്ടായിരുന്നു എന്നാണ് പൊലീസ് അപകടത്തെ കുറിച്ച് പറഞ്ഞത്.

സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

]]>
കളമശ്ശേരിയിൽ ബീഫ് കഴിച്ചവർക്ക് ദേഹാസ്വസ്ഥത; ഒരു കുട്ടി ആശുപത്രിയിൽ https://malayalees.ch/those-who-ate-beef-in-kalamassery-became-ill/ Fri, 20 Jan 2023 04:12:04 +0000 https://malayalees.ch/?p=74726 കളമശ്ശേരിയിൽ ബീഫ് കഴിച്ചവർക്ക് ദേഹാസ്വസ്ഥത അനുഭവപ്പെട്ടുവെന്ന് പരാതി. അങ്കമാലി ഡി പോൾ കോളജിലെ വിദ്യാർത്ഥികളായ എട്ടു കുട്ടികൾക്കാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടത്. ഒരു കുട്ടിയെ കിന്റർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. പുറത്തു കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.

]]>
കളമശ്ശേരിയിൽ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; ഏതൊക്കെ ഹോട്ടലുകളിൽ വിതരണം ചെയ്തെന്ന രേഖകൾ ലഭിച്ചു https://malayalees.ch/kalamassery-meat-hotels-list/ Wed, 18 Jan 2023 10:07:38 +0000 https://malayalees.ch/?p=74648 കളമശ്ശേരിയിൽ 500 കിലോ പഴകി ഇറച്ചി പിടികൂടിയ സ്ഥാപനത്തിൽ നിന്ന് ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഇറച്ചി എത്തിച്ചത് എന്ന് രേഖകൾ ലഭിച്ചു. ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിവരം ലഭിച്ചത്. എറണാകുളത്തെ 30ലധികം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നതായി നഗരസഭ അധികൃതർ 24 നോട് പറഞ്ഞു. അതിനിടെ പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 33 പേർക്ക് ദേഹാസ്വാസ്ഥ്യം തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കളമശ്ശേരിയിലെ ഇറച്ചി സൂക്ഷിച്ചിരുന്ന വീട്ടിൽ നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകൾ ലഭിച്ചത്. ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഇറച്ചി എത്തിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. കണ്ടെടുത്ത രേഖകൾ വിശദമായി പരിശോധിക്കുകയാണ്. എറണാകുളത്തെ മുപ്പതിലധികം ഹോട്ടലുകളിലേക്ക് ഇറച്ചി എത്തിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ കണെത്തി എന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. വീഴ്ച വരുത്തിയ ഹോട്ടലുകൾക്ക് എതിരെ നടപടി ഉണ്ടാകും.

അതിനിടെ പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുഴിമന്തിയും ഷവർമയും കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ 33 പേരെ പറവൂർ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു ഭക്ഷ്യവിഷബാധയാണോ ഉണ്ടായതെന്ന് പരിശോധിക്കുന്നുണ്ട്. ഹോട്ടൽ അടച്ചുപൂട്ടാൻ അധികൃതർ നിർദ്ദേശം നൽകി.

]]>
കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം; കളമശേരിയില്‍ ബൈക്ക് യാത്രികന് പരുക്കേറ്റു https://malayalees.ch/man-injured-with-cable-in-kochi/ Mon, 09 Jan 2023 09:58:08 +0000 https://malayalees.ch/?p=74174 കൊച്ചിയില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി വീണ്ടും അപകടം. ഇരുചക്ര വാഹന യാത്രക്കാരന്റെ കഴുത്തിലാണ് കേബിള്‍ കുരുങ്ങി അപകടമുണ്ടായത്. കളമശേരി തേവയ്ക്കല്‍ മണലിമുക്ക് റോഡില്‍ പൊന്നാകുടം അമ്പലത്തിനടുത്തു വച്ചാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ അപകടമുണ്ടായത്. 

പരുക്കേറ്റ തേവയ്ക്കല്‍ അപ്പക്കുടത്ത് ശ്രീനിയെ(40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുമ്പോഴാണ് കേബിള്‍ മുഖത്തും കഴുത്തിലുമായി കുരുങ്ങി പരുക്കേറ്റത്. കേബിള്‍ വലിഞ്ഞ് സ്ട്രീറ്റ് ലൈറ്റ് തകര്‍ന്നു താഴെ വീണിരുന്നു.

തൃശൂരില്‍ തോരണം കുരുങ്ങി അഭിഭാഷകയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ ഹൈക്കോടതി മുന്‍പ് വിമര്‍ശനം ഉന്നയിച്ചിരുന്നു. കൊച്ചി നഗരത്തില്‍ മറ്റൊരു യാത്രക്കാരന് കഴുത്തില്‍ കേബിള്‍ കുരുങ്ങി പരുക്കേറ്റ സംഭവത്തെത്തുടര്‍ന്ന് പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചി നഗരത്തില്‍ നിന്നും വീണ്ടും ഇതേ രീതിയിലുള്ള അപകട വാര്‍ത്ത പുറത്തെത്തുന്നത്.

]]>
കളമശേരി നഗരസഭയില്‍ ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു https://malayalees.ch/adjournment-motion-failed-in-kalamasery-municipal-council/ Mon, 05 Dec 2022 11:07:24 +0000 https://malayalees.ch/?p=72357 കളമശേരി നഗരസഭയില്‍ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. വോട്ടെടുപ്പില്‍ നിന്ന് യുഡിഎഫ്-ബിജെപി അംഗങ്ങള്‍ വിട്ടുനിന്നു. 21 അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചു. 22 പേരുടെ പിന്തുണയാണ് അവിശ്വാസം പാസാകാന്‍ വേണ്ടത്. നഗരസഭയില്‍ ബിജെപി-യുഡിഎഫ് കൂട്ടുകെട്ടാണ് നടക്കുന്നതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ടി എ അസൈനാര്‍ ആരോപിച്ചു.

അവിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ യുഡിഎഫില്‍ നിന്നും ബിജെപിയില്‍ നിന്നും ഓരോ അംഗങ്ങളാണ് പങ്കെടുത്തത്. ചര്‍ച്ചയ്ക്ക് ശേഷം ഇരുകൂട്ടരും വോട്ടടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. നഗരസഭയില്‍ 42 കൗണ്‍സില്‍ അംഗങ്ങളാണുള്ളത്. ഇതില്‍ യുഡിഎഫ് വിമതനടക്കം എല്‍ഡിഎഫിന് 21 പേരുടെ പിന്തുണയുണ്ട്. യുഡിഎഫിന് നിലവില്‍ 20 കൗണ്‍സില്‍ അംഗങ്ങളാണ് ഉള്ളത്.

]]>
കളമശേരി ബസ് കത്തിക്കൽ കേസ്; മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് എൻഐഎ കോടതി https://malayalees.ch/kalamasserry-bus-blast-case-three-accused-gets-punishment/ Mon, 01 Aug 2022 08:34:13 +0000 https://malayalees.ch/?p=65721 കളമശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ച് എൻഐ എ കോടതി. തടിയന്‍റവിട നസീറിനും, സാബിർ ബുഹാരിക്കും ഏഴുവർഷം തടവും താജുദീന് ആറുവർഷം തടവുമാണ് വിധിച്ചത്.താജുദീന് ആറുവർഷം തടവ്.റിമാൻഡ് കാലാവധി ശിക്ഷാകാലാവധിയായി പരിഗണിക്കും.കുറ്റക്കാർക്ക് പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. തടിയന്‍റവിട നസീറിന് 1,75,000 രൂപയാണ് പിഴ. സാബിർ 1,75,000 രൂപയും താജുദ്ദീൻ 1,10,000 രൂപയുമാണ് പിഴ.

കളമശേരി ബസ് കത്തിക്കൽ കേസിൽ തടിയന്‍റവിട നസീർ അടക്കം മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിൽ പ്രതികളായ തടിയന്‍റവിട നസീ‍ർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവരെയാണ് കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി കണ്ടെത്തിയത്. കുറ്റം സമ്മതിക്കുന്നതായി മൂന്ന് പ്രതികളും അറിയിച്ചതോടെയാണ് വിസ്താരം പൂ‍ർത്തിയാക്കാതെ വിധി പ്രസ്താവിച്ചത്.

തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷന്‍റെ ബസ് 2005 സെപ്റ്റബർ 9 ന് തട്ടിക്കൊണ്ടുപോയി കളമശേരിയിൽ വെച്ച് കത്തിച്ചെന്നാണ് കേസ്. യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. 2010 ലാണ് അബ്ദുൾ നാസർ മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയടക്കം 13 പേരെ പ്രതികളാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഈ കേസിന്‍റെ വിസ്താരം പൂ‍ർത്തായാകും മിൻപേ തന്നെ തടിയന്‍റവിട നസീർ അടക്കമുളള മൂന്ന് പ്രതികൾ തങ്ങൾ കുറ്റമേൽക്കുന്നതായി കോടതിയെ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ വിധി.

]]>
കളമശേരിയിലെ മണ്ണിടിച്ചില്‍: സുരക്ഷാവീഴ്ച അന്വേഷിക്കാന്‍ ഇന്ന് എഡിഎമ്മിന്റെ പരിശോധന നടക്കും https://malayalees.ch/adm-probe-kalamassery-landslide/ Sat, 19 Mar 2022 04:20:45 +0000 https://malayalees.ch/?p=58783 കൊച്ചി കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര്‍ മരിച്ച സംഭവത്തില്‍ ഇന്ന് എഡിഎമ്മിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷാവീഴ്ചയുണ്ടായോ എന്നാണ് വിദഗ്ധസംഘം പരിശോധിക്കുന്നത്. അഞ്ച് ദിവസത്തിനകം സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അനധികൃതമായ മണല്‍ ഊറ്റലാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ ആക്ഷേപമുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുമെന്നാണ് വിവരം.

മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശമല്ല ഇതെന്നും അനധികൃതമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്തുനിന്ന് മണല്‍ ഊറ്റാനാണ് കമ്പനികള്‍ ശ്രമിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വലിയ കുഴികള്‍ അടുത്തടുത്തായി വരുന്നത് അപകടത്തിന് കാരണമായി. രക്ഷാപ്രവര്‍ത്തനം നടത്താന്‍ പോലും ഈ മേഖലയിലേക്ക് കടക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

പശ്ചിമ ബംഗാള്‍ സ്വദേശികളായ നാല് തൊഴിലാളികളാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട എല്ലാവരും ഇതര സംസ്ഥാനത്തൊഴിലാളികളാണ്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇലക്ട്രോണിക് സിറ്റിയില്‍ അപകടമുണ്ടായ സ്ഥലത്തെ നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.

]]>
തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുത്തു; വിദേശ വനിതയ്ക്ക് അയൽവാസിയുടെ ആക്രമണം https://malayalees.ch/kalamassery-neighbour-tried-to-attack-foreign-woman/ Tue, 21 Sep 2021 04:22:27 +0000 https://malayalees.ch/?p=49869 കൊച്ചി കളമശേരിയിൽ വിദേശ വനിതയ്ക്ക് നേരെ ആക്രമണമെന്ന് പരാതി. പരാതി നൽകിയത് എച്ച് എം ടി കോളനിക്ക് സമീപം മൂന്നുവർഷമായി സ്ഥിരതാമസമാക്കിയ മലേഷ്യൻ യുവതിയായ പൂജ തെരാഷാ സ്റ്റാൻസ്‌ലസാണ്. സമീപവാസി മരത്തടികൊണ്ട് അടിക്കാൻ വന്നെന്നും അസഭ്യം പറഞ്ഞെന്നും യുവതി പറഞ്ഞു.

തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുത്തതാണ് പ്രശ്‌നകാരണമെന്ന് പരാതിക്കാരി പറയുന്നു. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകിയത് ചോദ്യംചെയ്യുക മാത്രമാണ് ചെയ്‌തതെന്നാണ് അയൽവാസിയുടെ മറുപടി.

കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ, അനിമൽ വെൽഫെയർ ബോർഡ് തുടങ്ങിയവർക്കും പരാതി നൽകിയിട്ടുണ്ട്. ഇമെയിൽ അയച്ച പരാതി കളമശേരി സിഐയ്ക്കു ലഭിച്ചിട്ടില്ല. ഏതാനം വർഷം മുൻപ് കേരളത്തിൽ എത്തിയപ്പോൾ പരിചയപ്പെട്ട ഇറ്റാലിയൻ പൗരനുമായി കളമശേരിയിലെ എച്ച്എംടി കോളനിക്കു സമീപം വീടു വാങ്ങിയാണ് ഇവർ താമസിക്കുന്നത്.

നിലവിൽ പങ്കാളി നാട്ടിലേക്കു മടങ്ങിപ്പോയിട്ടുള്ളതിനാൽ ഒറ്റയ്ക്കാണു താമസിക്കുന്നത്. നായയാണു കൂട്ടിനുള്ളത് മൃഗസ്നേഹിയായതിനാൽ സമീപത്തുള്ള നായ്ക്കൾക്ക് തീറ്റ കൊടുക്കുന്ന പതിവുണ്ട്. കഴിഞ്ഞ ദിവസം നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതുകണ്ട്, അതിഷ്ടപ്പെടാതിരുന്ന സമീപവാസി ആക്രമിക്കുകയായിരുന്നു എന്നു പൂജ പറയുന്നു.

നായ്ക്കൾക്ക് തീറ്റകൊടുക്കുന്നതു കുറ്റകരമല്ലാത്തതിനാൽ പ്രദേശത്തെ തെരുവുനായ്ക്കൾക്കും സ്ത്രീയെന്ന നിലയിൽ തനിക്കും സംരക്ഷണം നൽകണം. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയാൻ നിയമപ്രകാരം അയാൾക്കതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അതിന് ഭക്ഷണം നൽകുന്നത് തന്റെ കുടുംബത്തെയും കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെയും ബാധിക്കുന്നുണ്ടെന്ന് അയൽവാസി ആരോപിച്ചു.

]]>
കളമശേരി മെഡിക്കല്‍ കോളേജ് കേസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത് https://malayalees.ch/kalamassery-medical-cllege-haris-death/ Fri, 27 Nov 2020 08:14:28 +0000 https://malayalees.ch/?p=35841 കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്. ആശുപത്രിയുടെ വീഴ്ച പൊലീസ് നിസാരവത്ക്കരിക്കുകയാണെന്ന് മരിച്ച ഹാരിസിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. ഹാരിസ് മരിച്ചതിൽ മെഡിക്കൽ കോളജിന് വീഴ്ചയില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍.

കോവിഡ് രോഗിയായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് കളമശേരി മെഡിക്കല്‍ കോളജിന്‍റെ വീഴ്ച കാരണമല്ലെന്നും ഇതുമായി ബനധപ്പെട്ട പരാതിയില്‍ തെളിവുകളില്ലെന്നും കാണിച്ച് പൊലീസ് രേഖാമൂലം ബന്ധുക്കള്‍ക്ക് അറിയിപ്പ് നല്‍കിയതോടെയാണ് പൊലീസിനെതിരെ പരസ്യ പ്രതികരണവുമായി കുടുംബം രംഗത്തെത്തിയത്.

കഴിഞ്ഞ ജൂലൈ 27നാണ് ഹാരിസ് മരിച്ചത്. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി നഴ്സിങ് ഓഫീസറുടെ ശബ്ദസന്ദേശവും ജൂനിയര്‍ ഡോകടര്‍‌ നജ്മ സലീമിന്റെ വെളിപപെടുതതലും ഉണ്ടാകുന്നതിന് മുമ്പേ തന്നെ കുടുംബം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. പിന്നീടാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഹാരിസിന്‍റെ ഭാര്യയുടെ മൊഴിയോ മറ്റ് ഡിജിറ്റ്ല്‍ തെളിവുകളോ പൊലീസ് ശേഖരിച്ചില്ലെന്ന് കുടുംബം പറയുന്നു.

]]>