Kalamassery Medical College – malayalees.ch https://malayalees.ch Malayalam Online News Portal Fri, 30 Dec 2022 04:13:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kalamassery Medical College – malayalees.ch https://malayalees.ch 32 32 കളമശേരി മെഡിക്കൽ കോളജിലെ ലിഫ്റ്റ് വിവാദം; അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് പുന:സ്ഥാപിച്ചു https://malayalees.ch/emergency-department-lift-of-kalamassery-medical-college-restored/ Fri, 30 Dec 2022 04:13:30 +0000 https://malayalees.ch/?p=73634 കളമശേരി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ 20 വർഷത്തിലേറെ പഴക്കം ഉണ്ടായിരുന്ന ലിഫ്റ്റിന് പകരം സ്ഥാപിച്ച ആധുനിക ലിഫ്റ്റ് പ്രവർത്തനസജ്ജമായി. ഈ ലിഫ്റ്റിനു 27 പേരെ വഹിക്കാനാകും. ഇതോടുകൂടി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകളുടെ എണ്ണം അഞ്ചായി

അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിന്റെ പണി ആരംഭിച്ചത് 2022 ഒക്‌ടോബർ 12 നാണ്. ലിഫ്റ്റിന്റെ പണി പൂർത്തീകരിച്ചതായി പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് കത്ത് നൽകിയത് ഡിസംബർ 23 നാണ്. അന്നു തന്നെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ലിഫ്റ്റ് പരിശോധിക്കാനുള്ള നിർദേശം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന് ഫോർവേഡ് ചെയ്തിരുന്നു.

മൂന്ന് മാസത്തിലേറെ വേണ്ടി വരുമായിരുന്ന പണികൾ മെഡിക്കൽ കോളജും പി.ഡബ്ല്യു.ഡിയും സംയുക്തമായി രണ്ടു മാസം കൊണ്ട് പൂർത്തീകരിച്ചു. നിത്യേന മെഡിക്കൽ കോളജ് അധികൃതരും പി.ഡബ്ല്യു.ഡി അധികൃതരും ഇതു സംബന്ധിച്ച് അവലോകനം നടത്തിയിരുന്നു.

പൊള്ളൽ വിഭാഗത്തിലേക്കുള്ള പ്രധാന കവാടമായ ഈ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചിട്ടും രോഗികൾക് പ്രയാസമാകാത്ത നിലയിൽ രോഗികളെ ഏറ്റെടുക്കുകയും, പൊള്ളൽ വിഭാഗം അടച്ചിടാതെ പതിനെട്ടോളം വരുന്ന പൊള്ളൽ രോഗികളെ ഈ കാലയളവിൽ ചികിത്സിക്കുവാനും കഴിഞ്ഞു.

ത്വരിത ഗതിയിൽ പുതിയ ലിഫ്റ്റ് സ്‌ഥാപിക്കുകയും, പുതിയ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറെറ്റിന്റെ അനുമതി മാത്രം ആവശ്യമായിരിക്കയും ചെയ്ത സന്ദർഭത്തിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് തകരാറാണ് എന്ന തരത്തിൽ വ്യാജ വാർത്ത നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് കളമശ്ശേരി മെഡിക്കൽ കോളജിനെ താറടിച്ചു കാണിക്കാൻ നടത്തിയ ശ്രമം നീചവും പ്രതിഷേധാർഹവുമാണ്.

ഈ ദുഷ്പ്രചാരണം വസ്തുത മനസിലാക്കി തള്ളിക്കളഞ്ഞ ഈ നാട്ടിലെ കളമശേരി മെഡിക്കൽ കോളജിനെ സ്നേഹിക്കുന്ന, ആശ്രയമായി കാണുന്ന ലക്ഷക്കണക്കിന് സാധാരണക്കാർക്കും, ഈ ലിഫ്റ്റ് സ്ഥാപിച്ച പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിനും കരാറുകാർക്കും പ്രവർത്തനാനുമതി തന്ന ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിനും സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും മെഡി. കോളജ് സൂപ്രണ്ട് പ്രസ്താവനയിലൂടെ അറിയിച്ചു.

]]>
കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് തകരാറില്‍; മൃതദേഹം താഴെയെത്തിച്ചത് സ്‌ട്രെച്ചറില്‍ ചുമന്ന് https://malayalees.ch/lift-malfunction-in-kalamasery-medical-college-dead-body-brought-down-through-stairs/ Fri, 23 Dec 2022 06:13:02 +0000 https://malayalees.ch/?p=73286 കളമശേരി മെഡിക്കല്‍ കോളജിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് മൃതദേഹം ചുമന്നിറക്കേണ്ടി വന്നു. കാലടി സ്വദേശിയായ സുകുമാരന്‍ എന്നയാളുടെ മൃതദേഹമാണ് മുകളിലെ നിലയില്‍ നിന്ന് താഴേക്ക് ചുമന്നിറക്കിയത്. കളമശേരി മെഡിക്കല്‍ കോളജില്‍ ലിഫ്റ്റ് തകരാര്‍ സ്ഥിരം സംഭവമാണെന്നാണ് രോഗികളുടേയും ബന്ധുക്കളുടേയും പരാതി. കിടപ്പുരോഗികള്‍ ഉള്‍പ്പെടെ വലയുകയാണ്. ലിഫ്റ്റിന്റെ തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ പറയുന്നു. 

തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ നോക്കിയ സുകുമാരനെ 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിലാണ് കളമശേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നത്. ഈ സമയത്തും ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായിരുന്നു. അത്യാഹിതവിഭാഗത്തിലേക്ക് മാറ്റേണ്ട രോഗികള്‍ ഉള്‍പ്പെടെയാണ് ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതോടെ വലയുന്നത്. സുകുമാരന്റെ ഒപ്പം ആശുപത്രിയില്‍ എത്തിയവരും ജീവനക്കാരും ചേര്‍ന്നാണ് മൃതദേഹം താഴേക്കിറക്കിയത്.

അത്യാഹിത വിഭാഗത്തില്‍ നിന്നും പൊള്ളലേറ്റവരെ പ്രവേശിപ്പിക്കുന്ന മൂന്നാമത്തെ നിലയിലേക്കും ഏറെ പ്രയാസപ്പെട്ടാണ് 80 ശതമാനത്തിലേറെ പൊള്ളലേറ്റ സുകുമാരനെ എത്തിച്ചത്. ചൊവ്വാഴ്ചയാണ് സുകുമാരന്‍ മരണപ്പെട്ടത്.

]]>
എറണാകുളം മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ അധ്യാപക സംഘടന https://malayalees.ch/teachers-union-opposes-ernakulam-medical-college-become-covid-hospital/ Thu, 22 Apr 2021 04:16:15 +0000 https://malayalees.ch/?p=43225 എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ ജീവനക്കാർ രംഗത്ത്. അധ്യാപക സംഘടനയാണ് നടപടിക്കെതിരെ രംഗത്തെത്തിയത്. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് നടപടിയെന്ന് അധ്യാപക സംഘടന ആരോപിച്ചു.പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടുമെന്നും ടീച്ചേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. മെഡിക്കൽ കോളജിൽ കൊവിഡ് ഇതര രോഗികളെ ചികിത്സിക്കാൻ സംവിധാനം വേണമെന്നും അധ്യാപക സംഘടന ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയാക്കിയതിനെതിരെ നേരത്തേയും ജീവനക്കാർ രംഗത്തെത്തിയിരുന്നു.

]]>
കളമശേരി മെഡിക്കല്‍ കോളേജ് കേസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത് https://malayalees.ch/kalamassery-medical-cllege-haris-death/ Fri, 27 Nov 2020 08:14:28 +0000 https://malayalees.ch/?p=35841 കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്. ആശുപത്രിയുടെ വീഴ്ച പൊലീസ് നിസാരവത്ക്കരിക്കുകയാണെന്ന് മരിച്ച ഹാരിസിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. ഹാരിസ് മരിച്ചതിൽ മെഡിക്കൽ കോളജിന് വീഴ്ചയില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍.

കോവിഡ് രോഗിയായിരുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് കളമശേരി മെഡിക്കല്‍ കോളജിന്‍റെ വീഴ്ച കാരണമല്ലെന്നും ഇതുമായി ബനധപ്പെട്ട പരാതിയില്‍ തെളിവുകളില്ലെന്നും കാണിച്ച് പൊലീസ് രേഖാമൂലം ബന്ധുക്കള്‍ക്ക് അറിയിപ്പ് നല്‍കിയതോടെയാണ് പൊലീസിനെതിരെ പരസ്യ പ്രതികരണവുമായി കുടുംബം രംഗത്തെത്തിയത്.

കഴിഞ്ഞ ജൂലൈ 27നാണ് ഹാരിസ് മരിച്ചത്. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി നഴ്സിങ് ഓഫീസറുടെ ശബ്ദസന്ദേശവും ജൂനിയര്‍ ഡോകടര്‍‌ നജ്മ സലീമിന്റെ വെളിപപെടുതതലും ഉണ്ടാകുന്നതിന് മുമ്പേ തന്നെ കുടുംബം മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. പിന്നീടാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഹാരിസിന്‍റെ ഭാര്യയുടെ മൊഴിയോ മറ്റ് ഡിജിറ്റ്ല്‍ തെളിവുകളോ പൊലീസ് ശേഖരിച്ചില്ലെന്ന് കുടുംബം പറയുന്നു.

]]>
‘ആരോഗ്യപ്രവർത്തകരെ കരിവാരി തേക്കാൻ മനഃപൂർവശ്രമം; ഡോ. നജ്മ ചെയ്യുന്നത് ജനം വിലയിരുത്തട്ടെ https://malayalees.ch/k-k-shailaja-reaction-on-kalamassery-medical-college-issue/ Sat, 24 Oct 2020 08:31:53 +0000 https://malayalees.ch/?p=33821 കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആരോഗ്യ പ്രവർത്തകരെ കരിവാരി തേക്കാനുള്ള മനഃപൂർവ ശ്രമം നടക്കുന്നുണ്ട്.തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷം രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ആരോഗ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.

കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് പരിചരണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോപണം ഉന്നയിച്ച ഡോകടർ നജ്മ ചെയ്യുന്നതിലെ തെറ്റും ശരിയും താൻ പറയുന്നില്ല. നജ്മ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾ വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും സ്ഥലത്ത് ഉണ്ടായ ചെറിയ പിഴവിനെ വക്രീകരിച്ച് കാട്ടാൻ ശ്രമം നടക്കുന്നുണ്ട്.എന്നാൽ ഇതുകൊണ്ടൊന്നും ആരോഗ്യ വകുപ്പിനെ ക്ഷീണിപ്പിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

കാസർഗോഡ് ടാറ്റാ ആശുപത്രിയിൽ ഉടൻ നിയമനങ്ങൾ നടത്തും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിക്ക് നിരാഹാരം കിടക്കാനുള്ള അവകാശമുണ്ടെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

]]>
കളമശ്ശേരി മെഡിക്കല്‍ കോളജ്; ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി https://malayalees.ch/pinarayi-vijayan-reply-to-kalamassery-medical-college-issue/ Fri, 23 Oct 2020 04:57:29 +0000 https://malayalees.ch/?p=33743 കളമശേരി മെഡിക്കല്‍ കോളജിനെതിരെയുള്ള ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും ഏറ്റെടുക്കാനും ചിലര്‍ സന്നദ്ധമാകുന്നു എന്നത് നിര്‍ഭാഗ്യകരമാണ്, സർവ്വീസിൽ ഉള്ളവർ വ്യത്യസ്ത പ്രചാരണം നടത്തുന്നു, എല്ലാം തകിടം മറിഞ്ഞിരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനായുള്ള പ്രചാരണം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അതേസമയംസംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍ഗോഡ് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

]]>
ഡോ. നജ്മ ഒറ്റയ്ക്കല്ല, മലയാളികൾ ഒറ്റക്കെട്ടായി ഒപ്പമുണ്ടാവുമെന്ന് എം. കെ മുനീര്‍ https://malayalees.ch/m-k-muneer-fb-post-about-kalamassery-medical-college-issue/ Thu, 22 Oct 2020 08:38:41 +0000 https://malayalees.ch/?p=33713 യുപിയിൽ കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ചപ്പോൾ ഓക്സിജൻ സിലിണ്ടർ വാങ്ങി നൽകിയ ഡോക്ടർ കഫീൽഖാനെ ഭരണകൂടഭീകരത എങ്ങനെ നേരിട്ടു എന്ന് നാം കണ്ടതാണ്. ഡോ. നജ്മയും ഭീകരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്നും മുനീര്‍

കളമശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സയിലെ പിഴവ് പുറത്തറിയാന്‍ ഇടയായ നഴ്‍സിംഗ് ഓഫീസര്‍ക്കെതിരെയും, കോളേജിലെ അനീതികള്‍ വിളിച്ചു പറയാന്‍ തയ്യാറായ യുവ ഡോക്ടര്‍ നജ്മ സലീമിനും എതിരായ സര്‍ക്കാര്‍ നടപടിക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയും പ്രതിപക്ഷ ഉപനേതാവും ലീഗ് നേതാവുമായ എം. കെ മുനീര്‍. കേരളത്തില്‍ അടുത്തകാലത്ത് ആരോഗ്യരംഗത്തുണ്ടായ എല്ലാ പിഴവുകളും പരാമര്‍ശിച്ചിട്ടാണ് മുനീറിന്‍റെ വിമര്‍ശനം. ഫേസ്‍ബുക്ക് പേജിലൂടെയാണ് മുനീര്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്.

മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത യുവ ഡോക്ടർ നജ്മ സലിം അനീതികൾ ഉറക്കെ വിളിച്ചു പറഞ്ഞില്ലായിരുന്നെങ്കിൽ നഴ്സിംഗ് ഓഫീസറിന്‍റെ സസ്പെൻഷനിലൂടെ എല്ലാം അവസാനിപ്പിക്കുമായിരുന്നു. പ്രാണവായു കിട്ടാതെ യുപിയിൽ കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ചപ്പോൾ അവിടെ സ്വന്തം പണം മുടക്കി ഓക്സിജൻ സിലിണ്ടർ വാങ്ങി നൽകിയ ഡോക്ടർ കഫീൽ ഖാനെ ഭരണകൂട ഭീകരത എങ്ങനെ നേരിട്ടു എന്ന് നാം കണ്ടതാണ്. ഡോ. നജ്മയും ഭീകരമായ സൈബർ ആക്രമണമാണ് ഇപ്പോൾ നേരിടുന്നത്. ഡോ. നജ്മ ഒറ്റയ്ക്കല്ല, മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മലയാളികൾ ഒറ്റക്കെട്ടായി ഡോ. നജ്മക്കൊപ്പമുണ്ടാവും; ഡോക്ടർ നജ്മയുടെ കണ്ണുനീരിനു ഒപ്പമുണ്ടാവുമെന്ന് പറഞ്ഞാണ് മുനീര്‍ കുറിപ്പ് അവസാനിച്ചിപ്പിരിക്കുന്നത്.

എം. കെ മുനീറിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റ് വായിക്കാം

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലെ അനാസ്ഥ മൂലം രോഗി മരിച്ച സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കരുത് എന്ന് സഹപ്രവർത്തകർക്ക് നിർദേശം നൽകിയ നഴ്സിംഗ് ഓഫീസറെ സസ്പെൻഡ് ചെയ്തു. കുറ്റക്കാരായവരെ കണ്ടെത്താനും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനുമല്ല ബന്ധപ്പെട്ടവർ ശ്രമിച്ചത്.

തിരുവനന്തപുരത്ത് രോഗിയെ പുഴുവരിച്ചതിന് അതുമായി യാതൊരു ബന്ധവുമില്ലാത്ത ജീവനക്കാരെ സസ്പെൻഡ് ചെയ്തതും നാം കണ്ടതാണ്. ചികിത്സ നിഷേധിച്ചതിന്റെ പേരിൽ ഇരട്ടക്കുട്ടികൾ മരിച്ചതും കോവിഡ് ചികിത്സയ്ക്കായി പോകുംവഴി ആംബുലൻസിൽ പീഡനം നേരിട്ട് പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ചതും രോഗി മരിച്ചിട്ട് ബന്ധുക്കളെ അറിയിക്കാതെ ദിവസങ്ങളോളം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതും ഒക്കെ വീഴ്ചകളാണ്.

തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നവരുടെ വായടപ്പിക്കുന്ന സമീപനമാണ് സർക്കാരിന്റേത്. കോവിഡിന്റെ തുടക്കം മുതൽ വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ ‘ഈ മഹാമാരി കാലത്ത് ഇങ്ങനെയൊക്കെ പറയാമോ’എന്നതായിരുന്നു പ്രചരണം.

മനസ്സാക്ഷി മരിച്ചിട്ടില്ലാത്ത യുവ ഡോക്ടർ നജ്മ സലിം അനീതികൾ ഉറക്കെ വിളിച്ചു പറഞ്ഞില്ലായിരുന്നെങ്കിൽ നഴ്സിംഗ് ഓഫീസറിന്റെ സസ്പെൻഷനിലൂടെ എല്ലാം അവസാനിപ്പിക്കുമായിരുന്നു.

പ്രാണവായു കിട്ടാതെ യുപിയിൽ കുഞ്ഞുങ്ങൾ പിടഞ്ഞു മരിച്ചപ്പോൾ അവിടെ സ്വന്തം പണം മുടക്കി ഓക്സിജൻ സിലിണ്ടർ വാങ്ങി നൽകിയ ഡോക്ടർ കഫീൽ ഖാനെ ഭരണകൂടഭീകരത എങ്ങനെ നേരിട്ടു എന്ന് നാം കണ്ടതാണ്. ഡോ. നജ്മയും ഭീകരമായ സൈബർ ആക്രമണമാണ് ഇപ്പോൾ നേരിടുന്നത്.

ഡോ. നജ്മ ഒറ്റയ്ക്കല്ല, മനുഷ്യത്വം മരിച്ചിട്ടില്ലാത്ത മലയാളികൾ ഒറ്റക്കെട്ടായി ഡോ. നജ്മക്കൊപ്പമുണ്ടാവും; ഡോക്ടർ നജ്മയുടെ കണ്ണുനീരിനു ഒപ്പമുണ്ടാവും.

]]>
കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതൻ മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടങ്ങി https://malayalees.ch/police-investigation-on-covid-patient-death-inmedical-college/ Wed, 21 Oct 2020 04:30:38 +0000 https://malayalees.ch/?p=33619 കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ബാധിതൻ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഹാരിസിന്റെ മരണ സമയത്തെ ആശുപത്രിയിലെ ഡ്യൂട്ടി ഷിഫ്റ്റ് പൊലീസ് ആവശ്യപ്പെട്ടു. ആശുപത്രിയിലെ ഡോക്ടേഴ്‌സിന്റേയും ഇതര ജീവനക്കാരുടേയും മൊഴിയെടുക്കും.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശി ഹാരിസാണ് ആശുപത്രി ജീവനക്കാരുടെ ചികിത്സാ വീഴ്ചയെ തുടർന്ന് മരണപ്പെട്ടത്. ഓക്‌സിജൻ ലഭിക്കാതെയാണ് രോഗി മരിച്ചതെന്ന് നഴ്‌സിംഗ് ഓഫീസർ വെളിപ്പെടുത്തുന്ന ശബ്ദു സന്ദേശം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മെഡിക്കൽ കോളജിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും നഴ്‌സിംഗ് ഓഫീസർ വെളിപ്പെടുത്തിയിരുന്നു. ശബ്ദു സന്ദേശം പുറത്തുവന്നതിന് പിന്നാലെ നഴ്‌സിംഗ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

]]>
ഹാരിസിന്‍റെ മരണം; നഴ്സിങ് ഓഫീസറുടെ വാദം ശരിവെച്ച ഡോ. നജ്മക്കെതിരെ നടപടിയുണ്ടാകും https://malayalees.ch/kalamassery-medical-college-action-will-be-taken-against-najma/ Tue, 20 Oct 2020 13:16:41 +0000 https://malayalees.ch/?p=33606 അനാവശ്യ പ്രചാരണങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിനെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് മെഡിക്കല്‍ കോളജ് പ്രിൻസിപ്പൽ. ‌ഡോ.നജ്മയും നഴ്സിങ്ങ് ഓഫീസറും ഉന്നയിച്ച ആരോപണങ്ങള്‍ ഇവിടെ നടന്നിട്ടില്ല. നജ്മയ്ക്കെതിരെ നടപടി ഉണ്ടാകും. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് ഹാരിസിന്‍റെ മരണ കാരണമെന്നും മെഡിക്കല്‍ കോളജിന്‍റെ വിശദീകരണം.

നജ്മ ആശുപത്രി അധികൃതരെ ഈ വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല. പുറത്തു വന്ന ശബ്ദരേഖ നൽകിയ നഴ്സ് ഐ.സി.യു വിഭാഗത്തിൽ പ്രവര്‍ത്തിക്കുന്നവരല്ല. ഇവർ കോവിഡ് ചികിത്സാ സംഘത്തിന്‍റെ ഭാഗവുമല്ല. ഇവർ ആശുപത്രിയിൽ എത്തിയത് ഈ അടുത്ത് മാത്രമാണ്. നജ്മയും നഴ്സിങ്ങ് ഓഫീസറും ഉന്നയിക്കുന്ന കാര്യങ്ങൾ ഇവിടെ നടന്നിട്ടില്ല. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് ഹാരിസിന്‍റെ മരണ കാരണം. ആരോപണം ഉന്നയിച്ച ഡോക്ടറുടേത് താൽക്കാലിക സേവനം മാത്രമെന്നും കളമശേരി മെഡിക്കൽ കോളജ് അധികൃതര്‍ പറഞ്ഞു.

അനാവശ്യ പ്രചാരണം സ്ഥാപനത്തെ തകർക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ്. മനുഷ്യ സാധ്യമായ എല്ലാ ചികിത്സയും മരിച്ച ഹാരിസിന് നൽകിയിരുന്നു. ഹാരിസ് ആശുപത്രിയില്‍ എത്തിയത് ഗുരുതരാവസ്ഥയിലാണ്. കോവിഡ് ന്യൂമോണിയ ഉണ്ടായിരുന്നു. വെന്‍റിലേറ്റര്‍ ട്യൂബ് മാറികിടന്നതല്ല മരണകാരണം. സാധ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി.

]]>