Kalabhavan Mani – malayalees.ch https://malayalees.ch Malayalam Online News Portal Mon, 06 Mar 2023 04:33:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kalabhavan Mani – malayalees.ch https://malayalees.ch 32 32 ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട് സിനിമയിലും; പ്രിയനടൻ കലാഭവൻ മണിയുടെ വേർപാടിന് ഏഴാണ്ട് https://malayalees.ch/kalabhavan-mani-7th-death-anniversary/ Mon, 06 Mar 2023 04:32:59 +0000 https://malayalees.ch/?p=77439 മലയാളിയുടെ പ്രിയപ്പെട്ട നടൻ കലാഭവൻ മണിയുടെ വേർപാടിന് ഏഴാണ്ട്. ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയിൽ ജീവിച്ചു. കലാഭവൻ മണിയെ ഓർക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല. ( kalabhavan mani 7th death anniversary )

നാടൻപാട്ടിനെ ഇത്രയേറെ ജനപ്രിയമാക്കിയ മറ്റൊരു കലാകാരൻ ഉണ്ടാകില്ല. വിസ്മൃതിയിലാണ്ടുപോയ നാടൻപാട്ടുകൾ പലതും മണിയുടെ ശബ്ദത്തിൽ പുതുതലമുറകേട്ടു, ആസ്വദിച്ചു, ഏറ്റുപാടി. മണി എന്നുമൊരു ആഘോഷമായിരുന്നു മലയാളികൾക്ക്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി , മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട് സിനിമയിലെത്തിയ മണി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് താരമായി മാറിയത്.

കൊച്ചിൻ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ സിനിമയിലെത്തി. അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറും സല്ലാപത്തിലെ കഥാപാത്രവും മണിയെ ശ്രദ്ധേയനാക്കി. ഹാസ്യതാരമായി തുടങ്ങിയ മണി മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം തകർത്തഭിനയിച്ചു. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്നീ ചിത്രങ്ങളിലൂടെ ഹാസ്യം മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് മണി തെളിയിച്ചു. തമിഴ്, തെലുങ്ക്, കന്നടഭാഷകളിലും മണിയുടെ അസാമാന്യപ്രകടനം പ്രേക്ഷകർ കണ്ടു. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ വളരെ കുറവായിരുന്നു. ചുരുക്കത്തിൽ സിനിമയിൽ ഓൾ റൗണ്ടറായിരുന്നു കലാഭവൻ മണി.

സിനിമയിൽ തിരക്കേറിയപ്പോഴും നാടും നാട്ടുകാരും നാടൻപാട്ടുമായിരുന്നു മണിയുടെ ജീവൻ. ഏതുതിരക്കിലും മണ്ണിന്റെ മണമുള്ള പാട്ടുകളുമായി മണിയെത്തി.
ചിലപ്പോൾ ചിരിച്ചും മറ്റുചിലപ്പോൾ കണ്ണുനിറഞ്ഞും നമ്മൾ മണിയെ ഓർക്കുന്നു. മണ്ണിന്റെ മണമുള്ള പാട്ടുകളിലൂടെ ആ സാന്നിധ്യം നമ്മളറിയുന്നു.

]]>
മാഞ്ഞു പോയെങ്കിലും മലയാളി ഒരിക്കലും മറക്കാത്ത ‘മണിനാദം’ https://malayalees.ch/remembering-kalabhavan-mani-on-his-5th-death-anniversary/ Sat, 06 Mar 2021 08:19:18 +0000 https://malayalees.ch/?p=41155 ലോകം ഉള്ളിടത്തോളം കാലം ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ മലയാളിക്ക് നല്‍കിക്കൊണ്ടായിരുന്നു കലാഭവന്‍ മണി എന്ന കലാകാരന്‍ വിട പറഞ്ഞത്. വിട പറഞ്ഞിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അന്ന് തൊട്ടിന്നുവരെ ഒരു ദിവസം പോലും പാട്ടിലൂടെയോ സിനിമകളിലൂടെയോ മണിയെ കാണാത്ത മലയാളികളുണ്ടാവില്ല.

മണിയുടെ ജീവിതത്തെക്കുറിച്ച് മലയാളിക്ക് പ്രത്യേകിച്ച് പറഞ്ഞുതരേണ്ട ആവശ്യമില്ല. ഒരു സിനിമാക്കഥ പോലെ ഭൂരിഭാഗം പേര്‍ക്കും മനഃപാഠമാണ് ആ ജീവിതം. മിമിക്രിയിലൂടെ വെള്ളിത്തിരയിലെത്തിയ മണി പതിയെ പതിയെ സിനിമയെ കീഴടക്കുകയായിരുന്നു. ഹാസ്യനടനായും വില്ലനായും സ്വഭാവ നടനായും നായകനായുമായെല്ലാം മണി വെള്ളിവെളിച്ചത്തില്‍ നിറഞ്ഞാടിക്കൊണ്ടിരുന്നു. നാടന്‍ പാട്ടുകള്‍ക്ക് മലയാള സിനിമയില്‍ ജനപ്രിയ സ്ഥാനം നല്‍കിയത് മണിയുടെ പാട്ടുകളിലൂടെയാണെന്ന് പറയാം. കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കൾ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌.

മലയാളം കൂടാതെ തമിഴിലും തെലുങ്കിലുമെല്ലാം മണി തന്‍റെ സാന്നിധ്യം ഉറപ്പിച്ചു. വില്ലന്‍ വേഷങ്ങളാണ് അവതരിപ്പിച്ചതെങ്കിലും മിമിക്രി കാട്ടുന്ന വില്ലനെ തമിഴര്‍ക്ക് നന്നേ ബോധിച്ചിരുന്നു. ജെമിനി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് മണിക്ക് ലഭിച്ചു. അന്ധനായി വേഷമിട്ട വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരവും(പ്രത്യേക ജൂറി പുരസ്കാരം) നേടി.

സിനിമാരംഗത്ത് സജീവമായി നില്‍ക്കുമ്പോള്‍ 2016 മാർച്ച് 6-ന് അപ്രതീക്ഷിതമായിട്ടായിരുന്നു മണിയുടെ മരണം. കരൾ രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കേ ആയിരുന്നു അന്ത്യം. മലയാളി ഞെട്ടലോടെയായിരുന്നു മണിയുടെ മരണവാര്‍ത്ത കേട്ടത്. ജനം ഒഴുകിയെത്തി മണിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. മലയാളികളുടെ മനസില്‍ മണി ഇന്നും മരിച്ചിട്ടില്ല. അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെയും മനസ് നിറച്ച പാട്ടുകളിലൂടെയും മണി ഇന്നും ജീവിക്കുന്നു.

]]>