Kakkanad – malayalees.ch https://malayalees.ch Malayalam Online News Portal Thu, 09 Sep 2021 09:08:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kakkanad – malayalees.ch https://malayalees.ch 32 32 കാക്കനാട് ലഹരിക്കടത്ത് കേസ് : സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ ഇ.ഡിയും എക്സൈസ് ക്രൈംബ്രാഞ്ചും https://malayalees.ch/enforcement-directorate-kakkanad-drugs/ Thu, 09 Sep 2021 09:08:38 +0000 https://malayalees.ch/?p=49335 കാക്കനാട് ലഹരിക്കടത്ത് കേസില്‍ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റും എക്സൈസ് ക്രൈംബ്രാഞ്ചും. പിടികൂടിയ മയക്കുമരുന്ന് സംഘടിപ്പിക്കാന്‍ 12 കോടി രൂപ സമാഹരിച്ച സംഭവത്തിലാണ് അന്വേഷണം.

കാക്കനാട് ലഹരിക്കടത്ത് കേസില്‍ വലിയ തുക നിക്ഷേപമായി വന്നിട്ടുണ്ടാകാമെന്നാണ് ഇഡി വിലയിരുത്തല്‍. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വാങ്ങാന്‍ നിക്ഷേപമിറക്കിയ കൂടുതല്‍ പേര്‍ ഉണ്ടാകാമെന്നും എന്നാല്‍
ഇവരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കുന്നു. സംഭവത്തില്‍
എക്സൈസ് ക്രൈംബ്രാഞ്ചില്‍ നിന്നും വിവരം ശേഖരിച്ച ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി. കേസില്‍ ആറാം പ്രതി തൊയ്ബ അവിലാദിൻ്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചവരെ എക്സൈസ് ക്രൈംബ്രാഞ്ചും ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് 20 പേർക്ക് കൂടി നോട്ടീസയച്ചു.

അതേസമയം പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വനം വകുപ്പ് നീക്കം തുടങ്ങി. പ്രതികളില്‍ നിന്നും കലമാന്‍ കൊമ്പ് കണ്ടെത്തിയ സംഭവത്തിലാണ് നടപടി. അറസ്റ്റിന് കാക്കനാട് ജെഎഫ്എം കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. നിലവില്‍ ഈ കേസ് അന്വേഷിച്ചിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍ സ്ഥലം മാറി പോയിരുന്നു. ഇന്ന് പുതിയ ഉദ്യോഗസ്ഥന്‍ ചുമതലയേറ്റ ശേഷം നാളെ അറസ്റ്റ് രേഖപ്പെടുത്തും.

]]>
കാക്കനാട് എംഡിഎംഎ പിടികൂടിയ കേസ്; കൂടുതല്‍ പേര്‍ക്ക് നോട്ടിസ് https://malayalees.ch/more-get-notice-kakkanad-mdma-case/ Tue, 31 Aug 2021 12:49:30 +0000 https://malayalees.ch/?p=48874 കാക്കനാട് എംഡിഎംഎ പിടികൂടിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് നോട്ടിസ് അയച്ച് എക്‌സൈസ് ക്രൈംബ്രാഞ്ച്. വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ റിസോര്‍ട്ട് നടത്തുന്നവര്‍ക്കടക്കം 12 പേര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

കാക്കനാട് എംഡിഎംഎ പിടികൂടിയ കേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണ്. വയനാട്, ഇടുക്കി എന്നിവിടങ്ങളിലെ റിസോര്‍ട്ട് ഉടമകളെ അടക്കം ചോദ്യംചെയ്യാന്‍ എക്‌സൈസ് തീരുമാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 12 പേര്‍ക്കാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 2,3 തീയതികളില്‍ ഹാജരാകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നതും. നിലവില്‍ എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.

കേസില്‍ പിടിയിലായ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇവരെ ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും. എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത
തയ്മ്പയെ കസ്റ്റഡിയില്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കും. തയ്മ്പയെ ചോദ്യം ചെയ്യുന്നതോടെ കേരളത്തിലേക്ക് എംഡിഎം എത്തിക്കുന്ന കൂടുതല്‍ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

]]>
കാക്കനാട് ലഹരി മരുന്ന് കേസ് : അഞ്ച് പ്രതികളെയും എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു https://malayalees.ch/kochi-mdma-case-five-accused-were-remanded/ Sat, 28 Aug 2021 04:27:21 +0000 https://malayalees.ch/?p=48730 കൊച്ചി എംഡിഎംഎ കേസിലെ അഞ്ച് പ്രതികളെയും എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതികൾക്ക് അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പ്രതികളെ ചെന്നൈ, പോണ്ടിച്ചേരി, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകണമെന്ന് അന്വേഷണ സ൦ഘ൦ ആവശ്യപ്പെടുകയായിരുന്നു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്തണമെന്നും എക്‌സൈസ്.

കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനിൽ അഞ്ചംഗ സംഘം പിടിയിലായത്. പ്രതികളുടെ കാറിലും താമസ സ്ഥലത്തും രണ്ട് തവണയായി നടത്തിയ റെയ്ഡിലും ഒരു കിലോയിലേറെ എംഡിഎഎയും കണ്ടെത്തിയിരുന്നു. പിടികൂടിയ മയക്കുമരുന്ന് ചെന്നൈയിൽ നിന്നാണ് എത്തിച്ചതെന്ന് പ്രതികൾ മൊഴിയും നൽകി.

]]>
കാക്കനാട് ലഹരിക്കടത്ത് പ്രതികളുടെ കൈയിൽ മാൻ കൊമ്പ് കണ്ടെടുത്ത സംഭവം വനംവകുപ്പ് അന്വേഷിക്കും https://malayalees.ch/kakkanad-drugs-case-excise-will-investigate/ Wed, 25 Aug 2021 13:09:57 +0000 https://malayalees.ch/?p=48593 കാക്കനാട് ലഹരിക്കടത്ത് പ്രതികളുടെ കൈയിൽ മാൻ കൊമ്പ് കണ്ടെടുത്ത സംഭവത്തിൽ വനംവകുപ്പ് അന്വേഷിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥർ എക്‌സൈസ് ഓഫീസിലെത്തി. പ്രതികളിൽ മാൻകൊമ്പ് കണ്ടെടുത്ത സംഭവം മഹസറിൽ രേഖപ്പെടുത്തിയിരുന്നില്ല.

കേസ് അട്ടിമറിയിയുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം പൂർത്തിയായി.അട്ടിമറിയിൽ ഉദ്യോഗസ്ഥ വീഴ്ച്ചയാണ് പരിശോധിക്കുന്നതെന്ന് എക്‌സൈസ് അഡിഷണൽ കമ്മീഷണർ അബ്ദുൾ റഷീദ് അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും വിവരം ശേഖരിച്ചു. റിപ്പോർട്ട് ഉടൻ കൈമാറും.

അതേസമയം കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. റിപ്പോർട്ട് വന്ന ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി.

കഴിഞ്ഞ 19 -ാം തിയതി പുലർച്ചെയാണ് മാരകലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവതിയടക്കമുള്ള പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അലക്കാനിട്ട തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു ബാഗിൽ നിന്ന് ഒരു കിലോയിലധികം രൂപയുടെ എം.ഡി.എം.എ. കൂടി പിടിച്ചു.

എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്ത ജില്ലയിലെ എക്സൈസ് എൻറഫോഴ്സ്മെ‍ൻറ് ആൻഡ് ആൻറി നർക്കോട്ടിക് വിഭാഗം മഹസറിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ഒരു വഴിപോക്കൻ നൽകിയ വിവരമനുസരിച്ചാണ് പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ഒരു കിലോ എം‍‍ഡിഎംഎ അടങ്ങിയ ബാഗ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നും മഹസറിൽ രേഖപ്പെടുത്തി. ബാഗ് കണ്ടെടുത്തതിൽ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു.

സംഭവത്തിൽ പ്രതികൾ കോടികളുടെ ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ട്വൻറിഫോറിനോട് പറഞ്ഞിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകും. കേരളത്തിൽ ലഹരി വിൽക്കുന്ന മുഖ്യ സംഘങ്ങളിൽ ഒരു കൂട്ടമാണ് ഇപ്പോൾ വലയിൽ ആയിരിക്കുന്നത്.

]]>
കാക്കനാട് ലഹരിമരുന്ന് സംഭവം; പ്രതികൾ കോടികളുടെ ലഹരിമരുന്ന് കടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ https://malayalees.ch/kakkanad-drugs-team-have-foriegn-connections/ Fri, 20 Aug 2021 13:21:44 +0000 https://malayalees.ch/?p=48416 കാക്കനാട് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതികൾ കോടികളുടെ ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ട്വന്‍റിഫോറിനോട്. കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകും.വലയിൽ ആയിരിക്കുന്നത് കേരളത്തിൽ ലഹരി വിൽക്കുന്ന മുഖ്യ സംഘങ്ങളിൽ ഒരു കൂട്ടം

കാക്കനാട് ലഹരിമരുന്ന് കേസിലെ പ്രതികൾ കോടിക്കണക്കിനു രൂപയുടെ ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം വ്യക്തമാകുന്നത്. ഇന്നലെ മാത്രം 11 കോടി രൂപയുടെ എംഡിഎംഎ പിടികൂടിയിരുന്നു. ഇപ്പോൾ വലയിൽ ആയിരിക്കുന്നത് സംസ്ഥാനത്ത് ലഹരി മരുന്ന് എത്തിക്കുന്ന സംഘങ്ങളിൽ പ്രധാനികൾ ആണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടർ N ശങ്കർ പറഞ്ഞു.

പ്രതികളുടെ പക്കൽ നിന്നും ലഭിച്ച ഡയറിയിലെ വിവരങ്ങൾ പരിശോധിക്കുകയാണ് എക്സൈസും, കസ്റ്റംസും. ഇതിൽ പ്രതികൾ ലഹരി വിൽപന നടത്തുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങളും ഉണ്ട്. ഇവരെയും പിടികൂടാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചു.

]]>
കാക്കനാട് കരുണാലയത്തില്‍ 27 അന്തേവാസികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് കോവിഡ് https://malayalees.ch/kakkanad-karunalayam-covid-cluster/ Thu, 23 Jul 2020 12:52:10 +0000 https://malayalees.ch/?p=28983 കരുണാലയത്തിന്‍റെ ഒരു നില ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്‍റ് സെന്‍ററാക്കി മാറ്റി രോഗബാധിതര്‍ക്ക് ഇവിടെ തന്നെ ചികിത്സ ആരംഭിച്ചിട്ടുണ്ട്

കാക്കനാട് കരുണാലയത്തില്‍ 27 അന്തേവാസികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാക്കനാട് കരുണാലയത്തിലാണ് ഇന്ന് കൂടുതല്‍ പേരുടെ പരിശോധന ഫലം പൊസിറ്റീവായത്. 26 അന്തേവാസികളുള്‍പ്പെടെ 30 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കന്യാസ്ത്രീകളും ജോലിക്കാരും അന്തേവാസികളും ഉള്‍പ്പടെ 141 പേരാണ് ഇവിടെ താമസിക്കുന്നത്. 51 പേരുടെ പരിശോധന ഫലങ്ങളാണ് നിലവില്‍ ലഭിച്ചത്. അംഗപരിമിതരും കിടപ്പുരോഗികളും പ്രായം ചെന്നവരുമടക്കമുള്ളവരാണ് കരുണാലയത്തില്‍ അന്തേവാസികളായിട്ടുള്ളത്. കരുണാലയത്തിന്‍റെ ഒരു നില ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്‍റ് സെന്‍ററാക്കി മാറ്റി രോഗബാധിതര്‍ക്ക് ഇവിടെ തന്നെ ചികിത്സ ആരംഭിച്ചിട്ടുണ്ട്.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ഈ മാസം 15 ന് വൈപ്പിന്‍ കുഴുപ്പിള്ളി എസ് ഡി കോണ്‍വെന്‍റിലെ സിസ്റ്റര്‍ ക്ലെയര്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ജൂലൈ 17 നാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇവരുമായുള്ള സമ്പര്‍ക്കമാണ് കന്യാസ്ത്രീ മഠങ്ങളിലേക്ക് കോവിഡ് രോഗബാധയെത്തിയത്.

]]>