kakkanad flat murder – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Aug 2022 07:51:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kakkanad flat murder – malayalees.ch https://malayalees.ch 32 32 കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം; അര്‍ഷാദിനെ എട്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു https://malayalees.ch/arshad-remanded-for-police-custody-in-kakkanad-flat-murder/ Sat, 20 Aug 2022 07:51:24 +0000 https://malayalees.ch/?p=66763 കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകക്കേസില്‍ പ്രതി അര്‍ഷാദിനെ 8 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാക്കനാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഇന്നലെ പുലര്‍ച്ചെയോടെയാണ് അര്‍ഷാദിനെ കാസര്‍ഗോഡ് ജയിലില്‍ നിന്നും കൊച്ചിയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യത്തെ തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിനായി ഓഗസ്റ്റ് 27 വരെ അര്‍ഷാദിനെ കസ്റ്റഡിയില്‍ വിട്ടത്. വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊലപാതക കാരണം വ്യക്തമാകും. മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പൊലീസ് നിഗമനം. കൊലക്കുപയോഗിച്ചു എന്ന് കരുതുന്ന കത്തിയും പൊലീസ് കണ്ടെത്തിരുന്നു.

ചോരക്കറ കണ്ടെത്തിയ ആയുധത്തില്‍ നിന്നും വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അര്‍ഷാദിന്റെ വിരലടയാളവുമായി ഇതിന് സാമ്യമുണ്ടോയെന്ന് കണ്ടെത്തിയാല്‍ കേസിലെ നിര്‍ണായ തെളിവായി ആയുധം മാറും. കേരളം വിടാനുള്ള ശ്രമത്തിനിടെ ബുധനാഴ്ചയാണ് അര്‍ഷാദ് മഞ്ചേശ്വരത്ത് നിന്നും പിടിയിലായത്.

]]>
കാക്കനാട് കൊലപാതകം ചെയ്തത് അർഷാദ് ഒറ്റയ്ക്ക്; നിഗമനത്തിൽ പൊലീസ് https://malayalees.ch/arshad-killed-sajeev-alone/ Thu, 18 Aug 2022 04:17:55 +0000 https://malayalees.ch/?p=66578 കാക്കനാട് കൊലപാതകം ചെയ്തത് അർഷാദ് ഒറ്റയ്‌ക്കെന്ന് പൊലീസ് നിഗമനം. സജീവ് കൃഷ്ണനെ കൊലപ്പെടുത്തിയത് താൻ ഒറ്റയ്ക്കാണെന്ന് അർഷാദ് പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. സാഹചര്യ തെളിവുകൾ അടക്കം അർഷാദിന്റെ പങ്ക് മാത്രമാണ് വെളിപ്പെടുത്തുന്നതെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് പൊലീസ്.

കൊലപാതക വിവരം പുറത്ത് വന്നതോടെയാണ് കൊല്ലപ്പെട്ട സജീവിനൊപ്പം ഫ്‌ളാറ്റിലുണ്ടായിരുന്ന അർഷാദിനെ കാണാതാകുന്നത്. ഇന്നലെ ഉച്ചക്ക് അർഷാദിന്റെ ഫോണും കൈക്കലാക്കിയ സജീവിന്റെ ഫോണും സ്വീച്ച് ഓഫായി. കോഴിക്കോട് തേഞ്ഞിപ്പലത്താണ് അവസാന ടവർ ലോക്കേഷൻ. സുഹൃത്തുകളുടെയും ബന്ധുകളുടെയും വീട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും അർഷാദിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് സംസ്ഥാനം വിടാനുള്ള ശ്രമത്തിനിനിടെ മഞ്ചേശ്വരം റെയിവേ സ്റ്റേഷന് സമീപത്ത് നിന്നുമാണ് അർഷാദിനെയും സുഹൃത്തിനെയും പിടികൂടിയത്.

കൊലപാതകം വിവരം പുറത്ത് വന്നതോടെ പ്രധാന പ്രതി അർഷാദ് കൊച്ചിയിൽ നിന്നും രക്ഷപ്പെട്ടിരുന്നു. കോഴിക്കോട് എത്തിയെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും പ്രതിയെ പിടികൂടുന്നത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി അശ്വന്തിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരുടെ പക്കൽ നിന്നും 5 ഗ്രാം എംഡി എം എ യും, ഒരു കിലോ കഞ്ചാവും കണ്ടെത്തി. രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു. ലഹരി മരുന്ന് ഇടപാടിനെ സംബന്ധിച്ച തർക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് സംശയിക്കുന്നു.

]]>