Kadakampally Surendran – malayalees.ch https://malayalees.ch Malayalam Online News Portal Thu, 18 Mar 2021 08:29:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Kadakampally Surendran – malayalees.ch https://malayalees.ch 32 32 ശബരിമല വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി കടകംപള്ളി സുരേന്ദ്രൻ https://malayalees.ch/kadakampally-not-react-on-sabarimala-issue-to-media/ Thu, 18 Mar 2021 08:28:52 +0000 https://malayalees.ch/?p=41716 ശബരിമല വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രധാന ചർച്ചാ വിഷയം സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണെന്ന് മന്ത്രി പറഞ്ഞു.

ശബരിമല സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോടാണ് മന്ത്രി ഒഴിഞ്ഞുമാറിയത്. വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. വികസന പ്രവർത്തനങ്ങളും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളുമാണ് പ്രധാന ചർച്ച വിഷയങ്ങളെന്നും മന്ത്രി പറഞ്ഞു.

ശോഭാ സുരേന്ദ്രൻ ശക്തയായ എതിരാളിയാണെന്ന് പറയുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ആരംഭിച്ചിട്ടേ ഉള്ളൂ. ഒരു ഘട്ടം കഴിഞ്ഞേ ഇതേപ്പറ്റി പ്രതികരിക്കാൻ സാധിക്കൂ. ആരെങ്കിലും തമ്മിൽ ബാന്ധവമുണ്ടോ എന്ന് ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

]]>
തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ്-ബിജെപി ധാരണയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ https://malayalees.ch/minister-kadakampally-surendran-said-that-there-is-a-udf-bjp-agreement-news/ Wed, 09 Dec 2020 04:54:19 +0000 https://malayalees.ch/?p=36612 തിരുവനന്തപുരം കോർപ്പറേഷനിൽ 20ലധികം വാർഡുകളിൽ യു.ഡി.എഫ് -ബി.ജെ.പി ധാരണയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴക്കൂട്ടത്തുള്ള വാർഡുകളിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ നേരിട്ടാണ് യു.ഡി.എഫുമായി അവിശുദ്ധ കൂട്ടുണ്ടാക്കിയത്, ഈ നീക്കങ്ങൾ എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും ആരാകും പ്രതിപക്ഷമെന്ന് പറയാനാകില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ തന്നെയായിരുന്നു തിരുവനന്തപുരത്തെ പോളിങ്. 69.76 ശതമാനം പോളിങ്ങാണ് തലസ്ഥാനത്ത്​ രേഖപ്പെടുത്തിയത്​.

അതേസമയം തദ്ദേശതെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. 5 ജില്ലകളിലാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾക്ക് ഇനിയുള്ള മണിക്കൂറുകൾ നിശബ്ദ പ്രചാരണത്തിന്‍റേതാണ്.

എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടർമാർ. 98 ട്രാൻസ്ജെന്‍റേഴ്സും 265 പ്രവാസി ഭാരതീയരും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്.

]]>
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫിന് കോവിഡ് https://malayalees.ch/kadakampally-surendran-staff-effected-covid-19-news/ Tue, 21 Jul 2020 12:55:54 +0000 https://malayalees.ch/?p=28835 കോവിഡ് സ്ഥിരീകരിച്ച പേഴ്‌സണല്‍ സ്റ്റാഫ് ഒരു മാസമായി ക്വാറന്റീനിലായിരുന്നു. തലസ്ഥാനത്ത് ലോക്ഡൗണായതിനാല്‍ ഇദ്ദേഹത്തിന് തിരിച്ചെത്താനുമായിരുന്നില്ല.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ക്കോട് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബന്ധുവിനെ ഇദ്ദേഹം സന്ദർശിച്ചിരുന്നു. ഇതാകാം രോഗം ബാധിക്കാൻ കാരണമെന്നാണ് സൂചന. കോവിഡ് സ്ഥിരീകരിച്ച പേഴ്‌സണല്‍ സ്റ്റാഫ് ഒരു മാസമായി ക്വാറന്റീനിലായിരുന്നു. തലസ്ഥാനത്ത് ലോക്ഡൗണായതിനാല്‍ ഇദ്ദേഹത്തിന് തിരിച്ചെത്താനുമായിരുന്നില്ല. അതിനാല്‍ മന്ത്രിയും മറ്റു അംഗങ്ങളും ക്വാറന്റീനില്‍ പോകേണ്ടതില്ലെന്നാണ് അറിയുന്നത്.

]]>