kabul – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Sep 2021 13:08:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png kabul – malayalees.ch https://malayalees.ch 32 32 ’20 വർഷം മുൻപുള്ളവരല്ല ഞങ്ങൾ’; കാബൂൾ തെരുവിൽ പ്രതിഷേധവുമായി സ്ത്രീകൾ https://malayalees.ch/women-kabul-march-for-their-rights/ Sat, 04 Sep 2021 13:08:39 +0000 https://malayalees.ch/?p=49088 താലിബാനെതിരെ പ്രതിഷേധവുമായി സ്ത്രീകൾ തെരുവിൽ. കാബൂളിലെ തെരുവിലാണ് സമത്വവും നീതിയും ജനാധിപത്യവും ആവശ്യപ്പെട്ട് സ്ത്രീകൾ പ്രതിഷേധിച്ചത്. 20 വർഷം മുൻപുണ്ടായിരുന്ന ആളുകളല്ല തങ്ങളെന്ന മുദ്രാവാക്യവുമാണ് അവർ തെരുവിലിറങ്ങിയത്. താലിബാൻ അധികാരത്തിലേറിയതിനു ശേഷം പല തവണ പലയിടങ്ങളിലായി സ്ത്രീകൾ പ്രതിഷേധിച്ചിരുന്നു. (Women Kabul march rights)

അതേസമയം, താലിബാൻ നടത്തിയ വിജയാഘോഷത്തിൽ കൊല്ലപ്പെട്ടത് നിരവധി ആളുകളെന്ന് റിപ്പോർട്ട്. കാബൂളിൽ താലിബാൻ വെടിയുതിർത്ത് വിജയാഘോഷം നടത്തുന്നതിനിടെ കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അഫ്ഗാൻ വാർത്താ ഏജൻസി അസ്‌വാകയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാനെ കീഴടക്കി പഞ്ജ്ഷീർ താഴ്‌വര കീഴടക്കിയതിനു പിന്നാലെയായിരുന്നു താലിബാൻ്റെ വിജയാഘോഷം. ഇതിൻ്റെ വെടിയൊച്ചകൾ കാബൂളിലെങ്ങും മുഴങ്ങിക്കേട്ടിരുന്നു. അപകടത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം നങ്കർഹർ പ്രവിശ്യയിൽ കുറഞ്ഞത് 17 പേർക്ക് അപകടം സംഭവിച്ചിട്ടുണ്ട്. എത്ര പേർ കൊല്ലപ്പെട്ടുവെന്നോ എത്ര പേർക്ക് പരുക്കേറ്റുവെന്നോ ഉള്ള കൃത്യമായ കണക്കുകൾ ലഭ്യമല്ല.

അതേസമയം, പഞ്ജ്ഷീർ താഴ്‌വര കീഴടക്കി എന്ന വാർത്ത വ്യാജമാണെന്ന് നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാൻ അറിയിച്ചു.

നേരത്തെ, താലിബാനുമായുള്ള സഹകരണം ആപത്തെന്ന് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിരുന്നു. രാജ്യത്തെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് താലിബാൻ സഹായം നൽകുന്നുണ്ടെന്ന് ഏജൻസികൾ മുന്നറിയിപ്പ് നൽകി. കശ്മീർ ഭീകരവാദികളെ ഉൾപ്പെടെ താലിബാൻ സഹായിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. പാകിസ്താനാണ് താലിബാനെ വഴിവിട്ട് സഹായിക്കുന്നതെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.

അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷണശേഖരം ഈ മാസം അവസാനത്തോടെ തീരുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. കൂടുതൽ ഭക്ഷണം ശേഖരിക്കാൻ 20 കോടി യു.എസ്. ഡോളർ അടിയന്തരമായി ആവശ്യമാണെന്ന് യു.എൻ. വ്യക്തമാക്കി. സെപ്റ്റംബർ അവസാനത്തോടെ ഐക്യരഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷണ ശേഖരം തീരും. പതിനായിരങ്ങളുടെ പട്ടിണി അകറ്റാനായി ഭക്ഷണം സമാഹരിക്കാൻ അടിയന്തര സഹായം വേണമെന്നും അതിനായി ലോക രാജ്യങ്ങൾ മുന്നോട്ട് വരണമെന്നും അഫ്ഗാനിസ്ഥാനിലെ യു.എൻ. പ്രതിനിധി റാമിസ് അലാകബറോവ് അറിയിച്ചു.

]]>
കാബൂളിൽ അമേരിക്കൻ ഡ്രോൺ ആക്രമണം ; 9 മരണം https://malayalees.ch/kabul-american-drone-attack/ Mon, 30 Aug 2021 04:16:05 +0000 https://malayalees.ch/?p=48777 കാബൂളിലെ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ 9 മരണം. മരിച്ചവരിൽ സാധാരണക്കാരാണ് കൂടുതലുമെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം പുറത്ത് വന്നു. രണ്ട് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. ഇവർ മൂന്ന് പേരും ഒരു കുടുംബത്തിലേതാണെന്നാണ് റിപ്പോർട്ട്.

ഇന്നലെയായിരുന്നു അമേരിക്കയുടെ ആക്രമണം. ആക്രമണം നടത്താനായി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന ചാവേറുകളുടെ വാഹനത്തിന് നേരെയാണ് യുഎസ് ഡ്രോൺ ആക്രമണം നടത്തിയത്. കാബൂൾ വിമാനത്താവളത്തിൽ നടത്തിയത് സ്വയം പ്രതിരോധ നീക്കമാണെന്നാണ് അമേരിക്കയുടെ വിശദീകരണം. അഫ്​ഗാനിസ്താനിൽ രണ്ട് ദിവസത്തിനിടെ അമേരിക്ക നടത്തുന്ന രണ്ടാമത്തെ വ്യോമാക്രമണമാണ് ഇത്.

അതേസമയം, കാബൂൾ സ്ഫോടനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സ്ഫോടനം നടന്നത് ജനവാസ മേഖലയിലാണെന്നും ഒരു കുട്ടി കൊല്ലപ്പെട്ടുവെന്നും കാബൂൾ പൊലീസ് അറിയിച്ചു.

ഇന്നലെ വൈകീട്ടോടെയാണ് അഫ്‌ഘാനിസ്താനിലെ കാബൂളിൽ വീണ്ടും സ്ഫോടനം നടന്നത്. ഇതിന് പിന്നാലെയായിരുന്നു അമേരിക്കയുടെ പ്രത്യാക്രമണം. വിമാനത്തവളത്തിന് പുറത്ത് സ്ഫോടന ശക്തമായ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖാജി ബാഗ്‌റയിലെ ഗുലൈയിൽ ജനവാസ മേഖലയിൽ റോക്കറ്റ് പതിച്ചാണ് ചാവേറുകൾ സ്ഫോടനം ഉണ്ടാക്കിയത്.

കാബൂളിൽ വീണ്ടുമൊരു ആക്രമണ സാധ്യതയുണ്ട് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സ്ഫോടനം നടക്കുന്നത്. 36 മണിക്കൂറിനുള്ളിൽ ആക്രമണത്തിന് സാധ്യത ഉണ്ടെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത്. ആക്രമണം നേരിടാൻ അമേരിക്കൻ സൈന്യത്തിന് ബൈഡൻ നിർദേശം നൽകിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നിരുന്നു. മരിച്ചവരില്‍ 97 അഫ്ഗാനിസ്താന്‍ സ്വദേശികളും 19 അമേരിക്കന്‍ പട്ടാളക്കാരും ഉള്‍പ്പെടുന്നു. ഇരുന്നൂറോളം പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരുക്കേറ്റത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജന്‍സികളും അക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ, ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചിരുന്നു.

കാബൂളില്‍ നിന്ന് സൈനികേതര വിഭാഗത്തെ ഒഴിപ്പിക്കുന്ന നടപടി തീവ്രമാക്കിയിട്ടുണ്ട്. ഐഎസ് ആക്രമണം നടന്നതോടെ സൈനികരെ ഒഴിപ്പിക്കുന്ന നടപടി ഓസ്‌ട്രേലിയ നിര്‍ത്തിവച്ചിരുന്നു.

]]>
കാബൂളിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ ഓഗസ്റ്റ് 31 ന് മുൻപ് പൂർത്തിയാക്കുമെന്ന് ഇന്ത്യ; അഫ്ഗാൻ വിഷയത്തിൽ സർവ കക്ഷിയോഗം നാളെ https://malayalees.ch/kabul-indian-evacuation/ Wed, 25 Aug 2021 04:12:28 +0000 https://malayalees.ch/?p=48562 കാബൂളിൽ നിന്നുള്ള ഒഴിപ്പിയ്ക്കൽ നടപടികൾ ഓഗസ്റ്റ് 31 ന് മുൻപ് പൂർത്തിയാക്കാൻ തിരുമാനിച്ച് ഇന്ത്യ. അഫ്ഗാനിൽ ഉള്ള ഇന്ത്യക്കാരോട് എത്രയും വേഗം മടകയാത്രയ്ക്ക് തയ്യാറാകാൻ നിർദേശിച്ചു. അഫ്ഗാനിൽ ഇന്ത്യ നടത്തുന്ന രക്ഷാ പ്രപർത്തനങ്ങൾ തുടരുകയാണ്. പ്രതിദിനം രണ്ട് വിമാനങ്ങളാണ് കാബൂളിൽ നിന്ന് ഡൽഹിയിൽ എത്തുന്നത്. ഈ മാസം 31 ന് മുൻപ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാനാണ് ഇപ്പോഴത്തെ ഇന്ത്യയുടെ ശ്രമം. ഇതിന് തുടർച്ച എന്ന രീതിയിലാണ് നാളത്തെ സർവ കക്ഷിയോഗം. അഫ്ഗാൻ നയം പ്രഖ്യാപിക്കുന്നതിന് മുൻപ് വ്യത്യസ്ത വിഷയങ്ങളിൽ നയപരമായ തിരുമാനം കേന്ദ്ര സർക്കാരിന് കൈകൊള്ളെണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം വിദേശകാര്യമന്ത്രാലയം നാളെ പ്രതിക്ഷിയ്ക്കുന്നുണ്ട്. അഫ്ഗാനിലെ ഇന്ത്യൻ നിക്ഷേപങ്ങളുടെ ഭാവി അടക്കമുള്ള വിഷയങ്ങളിലാണ് പ്രതിപക്ഷ പാർട്ടികൾ നിലപാട് വ്യക്തമാക്കുക.

ഇതുവരെയുള്ള ഒഴിപ്പിയ്ക്കൽ നടപടികളുടെ പുരോഗതി കേന്ദ്രസർക്കാർ പ്രതിപക്ഷ പാർട്ടികളെ അറിയിക്കും. യോഗത്തിന് ശേഷമാകും അഫ്ഗാൻ നയത്തിന്റെ കരട് തയ്യാറാക്കാനുള്ള ചർച്ചകളിലെയ്ക്ക് കേന്ദ്രം കടക്കുന്നത്. അഫ്ഗാൻ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാടിമർ പുച്ചിനുമായ് പ്രധാനമന്ത്രി നരേന്ദ്ര മഓദി നിർണ്ണായക ചർച്ച നടത്തി. നിലവിലുള്ള അഫ്ഗാന്റെ സാഹചര്യം താലിബാന്റെ മനുഷ്യാവകാശ ലംഘനങ്ങൾ അടക്കം ചർച്ചാ വിഷയമായി.

]]>
അഫ്ഗാൻ: വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങി രക്ഷപെടാൻ ശ്രമിച്ച രണ്ട് പേർ വീണു മരിച്ചു https://malayalees.ch/kabul-2-fall-to-death/ Mon, 16 Aug 2021 13:35:47 +0000 https://malayalees.ch/?p=48193 അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കിയതോടെ ഏത് വിധേനെയും അഫ്ഗാനിൽ നിന്ന് പുറത്ത് കടക്കൻ ശ്രമിക്കുകയാണ് വലിയൊരു വിഭാഗം ജനങ്ങൾ. പ്രാണന് വേണ്ടി പലായനം ചെയ്യുന്നവരുടെ നിലവിളിയും ഓട്ടവും മാത്രമാണ് എങ്ങും. കാബൂൾ വിമാനത്താവളത്തിൽ ഇരച്ചുകയറിയ ജനങ്ങൾ മുന്നിൽ കണ്ട വിമാനങ്ങളിലെല്ലാം എങ്ങനെങ്കിലും കയറിപ്പറ്റാൻ ശ്രമിക്കുന്ന ജനങ്ങളുടെ ദൃശ്യനാണ് ഇതിനകം സമൂഹ മാധ്യമങ്ങളിൽ പ്രചാരം നേടി കഴിഞ്ഞു. അതിനിടെയാണ് വിമാനത്തിന്റെ ചക്രത്തിൽ ശരീരം ബന്ധിച്ച് രക്ഷപെടാൻ ശ്രമിച്ച രണ്ട് പേർ താഴെ വീഴുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങി രക്ഷപെടാൻ ശ്രമിച്ചവരാണ് ദാരുണമായി മരിച്ചത്. തെഹ്​റാൻ ടൈംസാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​.

കാബൂളിൽ നിന്നും വിമാനം പറന്നുയർന്നയുടൻ രണ്ട്​ പേർ വീഴുന്നതാണ്​ വിഡിയോയിലുള്ളത്​. വിമാനത്തിൻറെ ചക്രത്തോട്​ ചേർത്ത്​ ശരീരം കയർ കൊണ്ട്​ ബന്ധിപ്പിച്ചാണ് ഇവർ അഫ്​ഗാൻ വിടാൻ ശ്രമിച്ചത്​. എന്നാൽ, ഈ ശ്രമം വിഫലമാവുകയായിരുന്നു. താലിബാൻ അഫ്​ഗാനിസ്​താനിൽ അധികാരം പിടിച്ചതോടെ നിരവധി പേരാണ്​ രാജ്യം വിടാനുള്ള ശ്രമം നടത്തുന്നത്.

]]>
കാബൂൾ വിമാനത്താവളം അടച്ചു; എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി https://malayalees.ch/kabul-airport-closed/ Mon, 16 Aug 2021 08:39:33 +0000 https://malayalees.ch/?p=48184 കാബൂൾ വിമാനത്താവളം അടച്ചു. തുടർന്ന് എയർ ഇന്ത്യ ഇന്ന് നടത്താനിരുന്ന സർവീസുകൾ റദ്ദാക്കി. കാബൂളിലേക്ക് ഉള്ള എല്ലാ വാണിജ്യ സർവീസുകളും റദ്ദാക്കി. (kabul airport closed)

കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനായി നേരത്തെ അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തരമായി എയർ ഇന്ത്യ വിമാനം പുറപ്പെടാൻ തീരുമാനമായിരുന്നു. ഡൽഹിയിൽ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടാനാണ് പുനഃക്രമീകരിച്ചിരുന്നത്. രണ്ട് വിമാനങ്ങള്‍ കൂടി തയാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ നിർദേശവും നല്‍കിയിരുന്നു. കാബൂൾ-ഡൽഹി അടിയന്തര യാത്രയ്ക്ക് തയാറെടുത്തിരിക്കാൻ ജീവനക്കാർക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ
കാബൂൾ വിമാനത്താവളം അടച്ചതോടെ അവിടെ കുടുങ്ങിയ ഇന്ത്യക്കാർക്ക് തിരികെയെത്താനുള്ള മാർ​ഗവും അടഞ്ഞു.

അതേസമയം രാജ്യം വിടാൻ എത്തിയവരുടെ തിക്കും തിരക്കും കാരണം കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ് ഉണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായും വാർത്തകളുണ്ട്. കാബൂൾ നഗരം താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകൾ കൂട്ടമായെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്.

തിക്കും തിരക്കും നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെയ്‌ക്കുകയായിരുന്നു. തുടർന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവൻ സർവ്വീസുകളും നിർത്തിവെച്ചു. എന്നാൽ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. കാനഡയും അമേരിക്കയും ഹെലികോപ്ടർ മാർഗമാണ് എംബസ്സി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.

ഇന്നലെ രാവിലെയോടെ താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്​ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്റഫ് ​ഗനി രാജ്യം വിട്ടെന്ന വാർത്ത പുറത്ത് വന്നത്.

ഇന്ന് അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക താലിബാൻ നീക്കി. പകരം താലിബാൻ പതാക സ്ഥാപിച്ചു. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ച അന്തമിഘട്ടത്തിലാണ്. അഫ്​ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. ഭരണത്തിന് മൂന്നം​ഗ താത്കാലിക സമിതിയെ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അം​ഗവുമുണ്ട്. മുൻ പ്രധാനമന്ത്രി ​ഗുൽബുദീൻ ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.

]]>
കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്പ്; നിരവധി പേർ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ https://malayalees.ch/kabul-airport-firing/ Mon, 16 Aug 2021 08:37:27 +0000 https://malayalees.ch/?p=48181 കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്പ്. നിരവധി പേർ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമീദ് കർസായ് രാജ്യാന്തര വിമാനത്താവളത്തിൽ വെടുവയ്പ്പ് തുടരുന്നെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. (kabul airport firing)

രാജ്യം വിടാൻ എത്തിയവരുടെ തിക്കും തിരക്കനെയും തുടർന്നാണ് കാബൂൾ വിമാനത്താവളത്തിൽ വെടിവെയ്പ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. കാബൂൾ നഗരം താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകൾ കൂട്ടമായെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. തിക്കും തിരക്കും നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവയ്‌ക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

തുടർന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവൻ സർവ്വീസുകളും നിർത്തിവെച്ചു. എന്നാൽ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. കാനഡയും അമേരിക്കയും ഹെലികോപ്ടർ മാർഗമാണ് എംബസ്സി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.

ഇന്നലെ രാവിലെയോടെ താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്​ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്റഫ് ​ഗനി രാജ്യം വിട്ടെന്ന വാർത്ത പുറത്ത് വന്നത്.

ഇന്ന് അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക താലിബാൻ നീക്കി. പകരം താലിബാൻ പതാക സ്ഥാപിച്ചു. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ച അന്തമിഘട്ടത്തിലാണ്. അഫ്​ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. ഭരണത്തിന് മൂന്നം​ഗ താത്കാലിക സമിതിയെ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അം​ഗവുമുണ്ട്. മുൻ പ്രധാനമന്ത്രി ​ഗുൽബുദീൻ ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.

]]>