k vidya – malayalees.ch https://malayalees.ch Malayalam Online News Portal Sat, 01 Jul 2023 06:39:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png k vidya – malayalees.ch https://malayalees.ch 32 32 വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങൾ; ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ https://malayalees.ch/police-told-court-not-to-grant-bail-to-k-vidya/ Sat, 01 Jul 2023 06:38:27 +0000 https://malayalees.ch/?p=83598 കരിന്തളം ഗവൺമെന്റ് കോളജ് വ്യാജരേഖ കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ വിദ്യക്ക് ജാമ്യം നൽകരുത് പൊലീസ്. പൊലീസ് വീണ്ടും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടക്കുന്നു. കേസ് വീണ്ടും കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി.

വിദ്യയുടെ കേസ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ കോടതി വിശദമായ വാദം കേൾക്കും. പോലീസ് സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. കേസിൽ വിദ്യക്ക് കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കരിന്തളം ഗവ. കോളജിൽ നിയമനം ലഭിക്കാൻ ആസൂത്രിതമായി വ്യാജ രേഖ ചമച്ചുവെന്ന വിദ്യയുടെ മൊഴി അടിസ്ഥാനമാക്കിയായിരിക്കും പ്രോസിക്യൂഷന്റെ വാദം. അതേസമയം വ്യാജ രേഖ നിർമിക്കാൻ വിദ്യക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നത് പൊലീസിന്റെ അന്വേഷണ പരിധിയിലില്ല. മൊബൈൽ ഫോണിൽ സ്വന്തമായി വ്യാജ രേഖ നിർമിച്ചുവെന്ന വിദ്യയുടെ മൊഴി വിശ്വാസത്തിലെടുത്താണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

]]>
വ്യാജരേഖ കേസ്; കെ വിദ്യ ഇന്ന് ഹോസ്ദുർഗ്‌ കോടതിയിൽ ഹാജരാകും https://malayalees.ch/k-vidya-will-appear-in-hozdurg-court-today/ Fri, 30 Jun 2023 04:57:34 +0000 https://malayalees.ch/?p=83536 വ്യാജരേഖ കേസിൽ കെ വിദ്യ ഇന്ന് ഹോസ്ദുർഗ്‌ കോടതിയിൽ ഹാജരാകും. കേസിൽ കെ വിദ്യയ്ക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഫോണിൽ സ്വന്തമായി വ്യാജരേഖ നിർമ്മിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. നീലേശ്വരം പൊലീസെടുത്ത കേസിൽ വിദ്യയ്ക്ക് കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം കെ.വിദ്യ കരിന്തളം കോളജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയത് ഗെസ്റ്റ് അധ്യാപക അഭിമുഖത്തിൽ ഒപ്പം പങ്കെടുത്ത, തന്റെ സീനിയർ കൂടിയായ ഉദ്യോഗാർഥിയെ മറികടക്കാൻ. 2021ൽ കാസർഗോട് ഉദുമ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന ഗെസ്റ്റ് അധ്യാപക അഭിമുഖത്തിൽ വിദ്യയെ പിന്തള്ളി മാതമംഗലം സ്വദേശിനി നിയമനം നേടിയിരുന്നു.

]]>
കെ. വിദ്യയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും https://malayalees.ch/k-vidyas-bail-plea-will-be-heard-today/ Sat, 24 Jun 2023 04:14:12 +0000 https://malayalees.ch/?p=83226 വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. വിദ്യയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. ഉച്ചയോടെ വിദ്യയെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

അഗളി പൊലീസ് കെ. വിദ്യയെ കസ്റ്റഡിയിൽ വാങ്ങിയിട്ട് രണ്ട് ദിവസമായി. തെളിവെടുപ്പിനായി എങ്ങോട്ടും കൊണ്ടുപോയിട്ടില്ല. വിദ്യയെ ഇന്ന് അട്ടപ്പാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കണം. അഗളി പൊലീസ് കസ്റ്റഡി കാലാവധി നീട്ടിചോദിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.

അതിനിടെ കരിന്തളം കോളജിൽ വ്യാജരേഖ സമർപ്പിച്ച് ജോലി നേടിയ സംഭവത്തിൽ വിദ്യയെ അറസ്റ്റ്‌ ചെയ്യണമെന്ന് നീലേശ്വരം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹർ ജി പരിഗണിച്ചാൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിൽ നൽകാനും സാധ്യതയുണ്ട്. വ്യാജരേഖയുടെ അസ്സല്‍ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

അതേസമയം വിദ്യയുടെ ഫോണിൽ വ്യാജരേഖ ഉണ്ടാകുമെന്നും ഇത് ഡിലീറ്റ് ചെയ്തതാണെന്നുമുള്ള സംശയമാണ് പൊലീസിനുള്ളത്. ഇത് കണ്ടെത്താനായി സൈബർ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. ഫോണിൽനിന്ന് ഡിലീറ്റ് ചെയ്ത ഇ-മെയിലുകളും ഫോട്ടോകളും തിരികെ ലഭിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇന്നലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

]]>