K V Thomas – malayalees.ch https://malayalees.ch Malayalam Online News Portal Wed, 11 May 2022 07:55:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png K V Thomas – malayalees.ch https://malayalees.ch 32 32 തൃക്കാക്കരയിൽ തിളങ്ങി നിൽക്കുന്നത് യുഡിഎഫാണ്; കെ വി തോമസ്‌ പാർട്ടിയിൽ ഇല്ലെന്ന് ബെന്നി ബെഹന്നാൻ എം.പി https://malayalees.ch/benny-behnnan-against-k-v-thomas/ Wed, 11 May 2022 07:55:01 +0000 https://malayalees.ch/?p=61684 തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ ബെന്നി ബെഹന്നാൻ എം.പി. കെ വി തോമസ്‌ കോൺഗ്രസ് പാർട്ടിയിൽ ഇല്ലെന്ന് ബെന്നി ബെഹന്നാൻ. നിലവിൽ എഐസിസി അംഗമല്ലെന്ന് അദ്ദേഹം വ്യകതമാക്കി. എഐസിസിയുടെ കാലാവധി കഴിഞ്ഞു. പുതിയ ആളുകളെ തെരഞ്ഞെടുക്കാൻ പോകുന്നതേയുള്ളു. സാങ്കേതികമായി തോമസ് മാഷോ ഞാനോ എഐസിസി മെമ്പർ അല്ല.

ഇപ്പോൾ അദ്ദേഹം എടുത്തിരിക്കുന്ന നിലപാടിനെ പറ്റി കൂടുതലൊന്നും പറയാനില്ല. വർഷങ്ങളായിട്ട് പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോകാനുള്ള ഗൂഢാലോചനയാണ് നടത്തിയത്.അതിനൊരു അവസാനം വന്നു. ഇതൊരു അടഞ്ഞ അധ്യായമായി ഞങ്ങൾ കാണും. തൃക്കാക്കരയിൽ തിളങ്ങി നിൽക്കുന്നത് യുഡിഎഫാണ്. മാഷിന് ഇവിടെ വോട്ടില്ല. അദ്ദേഹത്തിന്റെ കുടുംബത്തിനും വോട്ടില്ല. അദ്ദേഹത്തെ ഈ നിലയിൽ എത്തിച്ച കോൺഗ്രസ് പാർട്ടിയോടാണ് ആത്മ വഞ്ചന നടത്തിയത്. സഭയ്ക്ക് അവരുടേതായ പാരമ്പര്യമുണ്ട്, അവരുടേതായ വീക്ഷണമുണ്ട് അതൊന്നും ഒരു വ്യക്തിക്ക് സ്വാധിനീക്കാനാവില്ലെന്നും ബെന്നി ബെഹന്നാൻ എം.പി വ്യകത്മാക്കി.

എന്നാൽ തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാൽ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ട്. നടപടി എടുത്ത ശേഷം എഐസിസിയെ അറിയിച്ചാൽ മതിയെന്നും കെസി വേണുഗോപാൽ വിശദീകരിച്ചു.

]]>
വാഗ്‌ദാനം കൊടുത്ത് സ്വീകരിക്കേണ്ട ആളല്ല കെ വി തോമസ്; ഇനിയും ആരെങ്കിലും ഉണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നെന്ന് ഇ പി ജയരാജൻ https://malayalees.ch/ep-jayarajan-supports-kv-thomas/ Wed, 11 May 2022 07:49:30 +0000 https://malayalees.ch/?p=61676 തൃക്കാക്കരയിൽ കെ വി തോമസ് വരുന്നത്ത് സന്തോഷകരമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്‍. അദ്ദേഹത്തെ ഒരുക്കലും ചെറുതായി കാണാൻ പാടില്ല. അദ്ദേഹം ഇന്ത്യയിലെ തന്നെ ഉന്നതനായ നേതാവാണ്. അദ്ദേഹത്തിന് പോലും കോൺഗ്രസിനെ രക്ഷിക്കാനായില്ലെന്ന് ഇ പി ജയരാജൻ വ്യകത്മാക്കി.

അദ്ദേഹത്തിന്റെ രാഷ്ട്രീയം നിശ്ചയിക്കാൻ അദ്ദേഹത്തിന് തന്നെ കഴിവും പ്രാപ്‌തിയുമുണ്ട്. കെ വി തോമസ് വാഗ്‌ദാനം കൊടുത്ത് സ്വീകരിക്കേണ്ട ആളല്ല. ഇനിയും ആരെങ്കിലും ഉണ്ടെങ്കിലും അവരെയും ഞങ്ങൾ പാർട്ടിയിലേക്ക് സ്വീകരിക്കും. ഞങ്ങൾ കോൺഗ്രസ് നയങ്ങളെ ഇപ്പോഴും എതിർക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പരാജയ ഭീതിയുള്ളവര്‍ ഏത് വൃത്തികെട്ട വേഷവും കെട്ടുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി. അതിന്റെ ഭാഗമായാണ് യു ഡി എഫ് അപര സ്ഥാനാര്‍ത്ഥിയെ തേടി നടക്കുന്നത്. വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകൂടാന്‍ മടിയില്ലാത്തവരാണ് യു ഡി എഫെന്നും മതേതരത്വം ആഗ്രഹിക്കുന്നവര്‍ ഇടതുപക്ഷത്തോടൊപ്പമാണെന്നും ഇ പി ജയരാജന്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

കൂടാതെ കെ.വി തോമസിൻ്റെ തീരുമാനം ആവേശം പകരുന്നതെന്ന് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ്.വികസനത്തിനൊപ്പം എല്ലാവരും ഒരുമിച്ച് നിൽക്കുന്നതിൻ്റെ ഭാഗമാണ് മാഷിൻ്റെ നിലപാട് പ്രഖ്യാപനമെന്ന് ജോ ജോസഫ് പറഞ്ഞു. ഇടതുപക്ഷം ശരിയുടെ പക്ഷമെന്ന് കൂടുതൽ തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
കെ.വി.തോമസ് കോണ്‍ഗ്രസിലില്ല; പുറത്താക്കേണ്ടി വന്നാല്‍ പുറത്താക്കുമെന്ന് കെ.സുധാകരന്‍ https://malayalees.ch/kv-thomas-not-in-congress-k-sudhakaran-says-he-will-be-expelled-if-he-has-to-be-expelled/ Wed, 11 May 2022 04:38:45 +0000 https://malayalees.ch/?p=61644 കെ.വി.തോമസ് സാങ്കേതികമായി പാര്‍ട്ടിക്കകത്തല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വന്നാല്‍ പുറത്താക്കുമെന്നും ട്വന്റിഫോറിനോട് മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാള്‍ എവിടെ പോയാലും പ്രശ്‌നമില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമെന്ന് പ്രഖ്യാപിച്ചാല്‍ തുടര്‍ നടപടിയുറപ്പെന്നും കെ.സുധാകരന്‍ പറഞ്ഞു.

കെ.വി.തോമസിന്റെ കാര്യം കഴിഞ്ഞ കഥയാണ്. അതിനി ആവര്‍ത്തിക്കാന്‍ താല്‍പര്യമില്ല. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും താല്‍പര്യമില്ല. അദ്ദേഹം ഇടതുമുന്നണിയിലേക്ക് പോകുമോ പോകാതിരിക്കുകയോ ചെയ്യട്ടെ അതുകൊണ്ട് കോണ്‍ഗ്രസിന് എന്തു പ്രശ്‌നമാണുള്ളത്. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാണ് എവിടെ പോയാലും എന്തു പ്രശ്‌നമാണുള്ളതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.

സാങ്കേതികമായി മാത്രം കെ.വി.തോമസ് പാര്‍ട്ടിക്ക് പുറത്തല്ല. എന്നാല്‍, സാങ്കേതികമായി പാര്‍ട്ടിക്ക് അകത്തുമല്ല. തൃക്കാക്കര നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ കെ.വി.തോമസിന് ഒരു പ്രസക്തിയുമില്ല. അതുകൊണ്ട് തന്നെ അദ്ദേഹം എന്തു ചെയ്താലും തങ്ങള്‍ക്ക് പരാതിയില്ല. എവിടെ പോയാലും പ്രശ്‌നവുമില്ല. ഏത് മുന്നണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാലും ഒരു പ്രശ്‌നവുമില്ല. കെ.വി.തോമസ് എന്ന വിഷയത്തില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല. അദ്ദേഹത്തെ നാറ്റാനോ നന്നാക്കാനോ ഞങ്ങളില്ല. അങ്ങോടുള്ള കാര്യങ്ങള്‍ നോക്കി മറ്റ് തീരുമാനങ്ങള്‍ വരും. ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയില്ല എന്ന് മാത്രമേയുള്ളുവെന്ന കെ.സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വന്നാല്‍ പാര്‍ട്ടയില്‍ നിന്ന് പുറത്താക്കും. പക്ഷേ അദ്ദേഹം എഐസിസി മെമ്പര്‍ ആയതുകൊണ്ട് ആ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ ഹൈക്കമാന്‍ഡിനോട് തങ്ങള്‍ കെ.വി.തോമസിനെ പുറത്താക്കുന്ന കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുമുന്നണിക്ക് വേണ്ടി അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ എന്തു നടപടി വേണമെന്ന കാര്യം ആലോചിക്കും. തെരഞ്ഞെടുപ്പില്‍ ഒരു ചെറി സ്വാധീനം പോലും ചെലുത്താന്‍ കെ.വി.തോമസിന് കഴിയില്ല. എല്‍ഡിഎഫിനൊപ്പമെന്ന കെ.വി.തോമസിന്റെ തോന്നിച്ച ഇപ്പോഴത്തെ തോന്നിച്ചയാണ്. മുന്‍പ് തോന്നിയിട്ടില്ല, കോണ്‍ഗ്രസിന്റെ എംപിയും കോണ്‍ഗ്രസിന്റെ മന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ ആയിരുന്നപ്പോള്‍ സിപിഐഎമ്മിന്റെ വികസനത്തോട് അദ്ദേഹത്തിന് പ്രേമമുണ്ടായിട്ടില്ല. ഇപ്പോഴുണ്ടായത് പുതിയ പ്രേമമാണ്. അതാണ് ഇവിടെ പ്രശ്‌നം. ആ പ്രേമത്തെയാണ് തങ്ങള്‍ എതിര്‍ത്തത്. എന്നാല്‍ അപ്പോഴും ഇപ്പോഴും ആ പ്രേമം ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അത് അദ്ദേഹം കൊണ്ടു നടക്കട്ടെ. അത് അദ്ദേഹത്തിന്റെ താല്‍പര്യമെന്നും കെ.സുധാകരന്‍ പരിഹസിച്ചു.

നിലവില്‍ നടപടി ആവശ്യപ്പെട്ട് കെപിസിസി ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഇന്നത്തെ പ്രഖ്യാപനത്തിന് ശേഷം അതുസംബന്ധിച്ച കാര്യം ആലോചിക്കും. തൃക്കാക്കരയില്‍ ഒരു ത്രികോണ മത്സരത്തിനും സാധ്യതയില്ല. തൃക്കാക്കരയില്‍ ഒരു ബിജെപി സിപിഐഎം ധാരണ ഉണ്ടായികൂടായ്കയില്ല. ബിജെപിക്ക് വേണ്ടത് കോണ്‍ഗ്രസ് വിമുക്ത ഭാരതമാണ്. അതുകൊണ്ട് കേരളത്തില്‍ സിപിഐഎം അധികാരത്തില്‍ വരുന്നതില്‍ അവര്‍ക്ക് തര്‍ക്കമില്ല. കേരളത്തില്‍ കോണ്‍ഗ്രസ് വരാതിരിക്കുന്നതിന് ഏത് ധാരണയ്ക്കും നരേന്ദ്ര മോദിയും അമിത് ഷായും പോകുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

]]>
കേരളത്തിലെ കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവമെന്ന് കെ.വി.തോമസ് https://malayalees.ch/kv-thomas-says-congress-in-kerala-is-dictatorial/ Fri, 06 May 2022 04:19:21 +0000 https://malayalees.ch/?p=61336 കേരളത്തിലെ കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് കെ.വി.തോമസ്. തൃക്കാക്കരയില്‍ പിന്തുണ ആര്‍ക്കെന്നത് ഈ മാസം 10ന് പ്രഖ്യാപിക്കും. തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങാന്‍ യുഡിഎഫ് ക്ഷണിച്ചിട്ടില്ലെന്നും കെ.വി.തോമസ് പറഞ്ഞു .

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ.വി.തോമസ് പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതുവരെ അങ്ങനെ കണ്‍വെന്‍ഷനെ സംബന്ധിച്ച് ഒരു ക്ഷണവും ലഭിച്ചിട്ടില്ല. ക്ഷണം വരുമ്പോള്‍ അതിനെക്കുറിച്ചുള്ള നിലപാട് പ്രഖ്യാപിക്കുമെന്നും കെ.വി.തോമസ് വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിന്റെ ജനാധിപത്യം എവിടെ പോയി. അത് തകരുകയാണ്, ദേശീയതലത്തിലും സംസ്ഥാന തലത്തിലും. ഏകാധിപത്യത്തിലേക്കാണ് കോണ്‍ഗ്രസ് പോകുന്നത്. 10-ാം തീയതി ഈ തെരഞ്ഞെടുപ്പില്‍ താന്‍ എടുക്കുന്ന നിലപാട് വ്യക്തമായി പറയുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഉമയെ നേരിട്ട് കാണാന്‍ അങ്ങോട് ചെല്ലാമെന്ന് പറഞ്ഞു. അന്ന് അത് പറയാമെന്ന് ഉമ പറഞ്ഞിട്ട് ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് പോയിട്ടില്ല. പിന്നെ ഈ തെരഞ്ഞെടുപ്പിനെ കുറിച്ച് പാര്‍ട്ടി തന്നോട് പറഞ്ഞിട്ടില്ല. എഐസിസി അംഗമായിരുന്നിട്ട് പോലും തന്നോട് പാര്‍ട്ടി ഈ തെരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന ഒരു കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നില്ലെന്നും കെ.വി.തോമസ് കുറ്റപ്പെടുത്തുന്നു.

എല്‍ഡിഎഫിനായി കെ.വി.തോമസ് പ്രചാരണത്തിനിറങ്ങിയാല്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പറഞ്ഞു. കെ.വി.തോമസ് അത്രവലിയ ശ്രദ്ധാകേന്ദ്രമല്ല. പാര്‍ട്ടി അച്ചടക്കം ലംഘിച്ചാല്‍ നടപടിയുണ്ടാകും. ഈ തെരഞ്ഞടുപ്പിന്റെ മുഖത്ത് കെ.വി.തോമസ് ഒരു വിഷയമല്ല. ഒരു ചര്‍ച്ചാ വിഷയവുമല്ല ശ്രദ്ധാകേന്ദ്രവുമല്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

നല്ല പരിചയ സമ്പന്നരാണ് അച്ചടക്ക സമിതിയിലുള്ളത്. എന്ത് വേണമെന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. നമുക്ക് അതിനകത്ത് ഇടപെടാനുള്ള അവകാശമില്ല. ആകെ പറയാന്‍ കഴിയുക ഇവിടെ അച്ചടക്കം നടന്നിരിക്കുന്നുവെന്ന കാര്യം മാത്രമാണ്. ബാക്കി അച്ചടക്ക നടപടികള്‍ സ്വീകരിക്കേണ്ടത് ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്നാണ്. ഞങ്ങള്‍ പൂര്‍ണ വിശ്വാസം ഹൈക്കമാന്‍ഡില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആവശ്യത്തിനും സാഹചര്യത്തിനും അനുസരിച്ചത് യുക്തിസഹജമായ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കുമെന്നതില്‍ തര്‍ക്കമില്ലെന്നും കെ.സുധാകരന്‍ ട്വിന്റിഫോറിനോട് പറഞ്ഞു.

]]>
കെ.വി.തോമസ് എല്‍ഡിഎഫിന് വേണ്ടി തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങും പി.സി.ചാക്കോ https://malayalees.ch/pc-chacko-will-campaign-for-kv-thomas-ldf-in-thrikkakara/ Thu, 05 May 2022 07:52:41 +0000 https://malayalees.ch/?p=61304 തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി.തോമസ് എല്‍ഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് എന്‍പിസി അധ്യക്ഷന്‍ പി.സി.ചാക്കോ. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസ് എല്‍ഡിഎഫി നു വേണ്ടി പ്രചരണത്തിനിറങ്ങും. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം.

]]>
കെ വി തോമസിന് എഐസിസി നോട്ടിസ് https://malayalees.ch/aicc-notice-to-kv-thomas/ Mon, 11 Apr 2022 10:02:33 +0000 https://malayalees.ch/?p=59892 കെ വി തോമസിന് കാരണം കാണിക്കൽ നോട്ടിസ് നൽകി ഹൈക്കമാൻഡ്. പാർട്ടി വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനാണ് നടപടി. കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നൽകിയ പരാതിയിലാണ് ഹൈക്കമാൻഡിന്റെ നടപടി. കെ വി തോമസ് ഒരാഴ്‌ചയ്‌ക്കകം മറുപടി നൽകണമെന്ന് എഐസിസി അച്ചടക്ക സമിതി ആവശ്യപ്പെട്ടു. കെ വി തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് താരിഖ് അൻവർ അറിയിച്ചു.

ഇതിനിടെ കെ വി തോമസ് കോൺഗ്രസിനെ ഒറ്റിക്കൊടുത്തെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു. കെ വി തോമസിന് അജണ്ടയുണ്ടെന്നും ഇടതുപക്ഷവുമായി വർഷങ്ങളായി കെ വി തോമസിന് ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അച്ചടക്ക സമിതി കെ വി തോമസിനെതിരെ സ്വീകരിക്കുന്ന നടപടി അംഗീകരിക്കും. കെ വി തോമസിന്റെ സാമ്പത്തിക സ്രോതസിൽ സംശയമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.

തന്നെ കോണ്‍ഗ്രസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാന്‍ കഴിയില്ലെന്ന് കെവി തോമസ് വിവാദങ്ങളോട് പ്രതികരിച്ചിരുന്നു. ഓട് പൊളിച്ചുവന്ന ആളല്ല താന്‍. അവസാന ശ്വാസംവരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നേതൃത്വം ഭീഷണിപ്പെടുത്തിയതിനാലാണ് സെമിനാറിൽ പങ്കെടുക്കരുതെന്ന നിർദേശം ലംഘിക്കേണ്ടി വന്നതെന്ന് കെ.വിതോമസ് പറഞ്ഞിരുന്നു. താൻ ഇപ്പോഴും കോൺഗ്രസുകാരനാണ്. സിപിഎം പാർട്ടി കോൺ​ഗ്രസിൽ അല്ല അവർ സംഘടിപ്പിച്ച ദേശീയ സെമിനാറിലാണ് താൻ പങ്കെടുത്തത്. ഈ വിഷയത്തിൽ തന്നെ ഒരു കമ്മ്യൂണിറ്റിയുടെ ഭാ​ഗമായി കണ്ട് വിമർശിക്കുന്ന അവസ്ഥയുണ്ടായിഎന്നും അദ്ദേഹം പറഞ്ഞു.

]]>
കെ.വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായി; പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല: സീതാറാം യെച്ചൂരി https://malayalees.ch/sitaram-yechury-about-k-v-thomas/ Sat, 09 Apr 2022 05:21:45 +0000 https://malayalees.ch/?p=59808 സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. മതേതര ഐക്യത്തിൽ സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ഇന്ത്യയെ സംരക്ഷിക്കണമെന്നുള്ളവർ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാ‍ർട്ടി കോൺഗ്രസ് സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമൊപ്പമാണ് കെ വി തോമസ് വേദി പങ്കിടുക. ‘കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം’ എന്ന വിഷയത്തിലാണ് സിപിഐഎം പാ‍ർട്ടി കോൺഗ്രസ് സെമിനാർ.

ഇന്നലെ കെ വി തോമസിന് കണ്ണൂർ വിമാനത്താവളത്തിൽ സിപിഐഎം വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാർട്ടി പ്രവർത്തകരും കെ വി തോമസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. എം വി ജയരാജൻ ചുവന്ന ഷാൾ അണിയിച്ച് കെ വി തോമസിനെ സ്വീകരിച്ചു. തനിക്ക് പറയാനുള്ളതെല്ലാം പാർട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ താൻ പറയുമെന്ന് കെ വി തോമസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

]]>
സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിയോട് അനുമതി തേടി, കത്ത് നേതൃത്വത്തിന്റെ പരിഗണനയിൽ; കെ വി തോമസ് https://malayalees.ch/k-v-thomas-on-cpim-seminar/ Mon, 04 Apr 2022 07:28:53 +0000 https://malayalees.ch/?p=59529 സി പി ഐ എം സെമിനാറിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിയോട് അനുമതി തേടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. കത്ത് നേതൃത്വത്തിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു. ഒൻപതാം തിയതി വരെ സമയമുണ്ട്. തീരുമാനം ഹൈക്കമാൻഡ് നിലപാട് അറിഞ്ഞ ശേഷമെന്ന് കെ വി തോമസ് പ്രതികരിച്ചു.

പങ്കെടുക്കണമോയെന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷയാണ് തീരുമാനമെടുക്കേണ്ടത്. കണ്ണൂരിൽ നടക്കുന്നത് ദേശീയ സമ്മേളനമാണ്. ദേശീയ തലത്തിൽ പാർട്ടികൾ തമ്മിൽ ഐക്യം നിലനിൽക്കുന്നുണ്ട്. എന്നാൽ സംസ്ഥാന തലത്തിൽ അങ്ങനെയല്ല. രണ്ട് ചേരികളിലായി നിൽക്കുകയാണെന്നും അങ്ങനെ നിൽകുമ്പോൾ ഏറ്റുമുട്ടലുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അത് മനസിലാക്കുന്ന ഒരാളാണ് താനെന്ന് കെ വി തോമസ് വ്യക്തമാക്കി.

ശശി തരൂരിനെയും കെ വി തോമസിനെയുമാണ് സെമിനാറുകളിലേക്ക് സിപിഐഎം ക്ഷണിച്ചിരുന്നത്. കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ പോര് നിലനിൽക്കുന്നതിനാൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് കെ.പി.സി.സി വിലയിരുത്തൽ.

വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്നാണ് കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ പറഞ്ഞിരുന്നു. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ സെമിനാറിൽ പങ്കെടുക്കട്ടെ, സിപിഐഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.

]]>
‘ചാരക്കേസിൽ കെ. കരുണാകരനെ ബലിയാടാക്കി; നിരപരാധിത്വം തെളിയും’: കെ. വി തോമസ് https://malayalees.ch/k-v-thomas-support-k-karunakaran-on-isro-spay-case/ Fri, 16 Apr 2021 12:24:18 +0000 https://malayalees.ch/?p=43009 ഐഎസ്ആർഒ ചാരക്കേസിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകാരനെ ബലിയാടാക്കുകയായിരുന്നുവെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.വി തോമസ്. കെ കരുണാകാരൻ നിരപരാധിയാണെന്ന് തെളിയും. അദ്ദേഹത്തിന് നിതി ലഭിച്ചില്ല. അദ്ദേഹത്തെ കുടുക്കാൻ പലരും ശ്രമിച്ചിരുന്നുവെന്നും കെ.വി തോമസ് കൊച്ചിയിൽ പറഞ്ഞു. ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രിംകോടതിയുടെ നിർണായക വിധി പുറത്തുവന്നതിന് പിന്നാലെയാണ് കെ. വി തോമസിന്റെ വെളിപ്പെടുത്തൽ. കരുണാകരനെ ചിലർ മനഃപൂർവം കുടുക്കുകയായിരുന്നുവെന്നാണ് കെ. വി തോമസ് വ്യക്തമാക്കിയിരിക്കുന്നത്. രമൺ ശ്രീവാസ്തവയെ കരുണാകരൻ സസ്‌പെൻഡ് ചെയ്തത് ദുഃഖത്തോടെയായിരുന്നുവെന്നും കെ. വി തോമസ് കൂട്ടിച്ചേർത്തു.

]]>