K. Surendran – malayalees.ch https://malayalees.ch Malayalam Online News Portal Mon, 21 Jun 2021 12:32:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png K. Surendran – malayalees.ch https://malayalees.ch 32 32 കെ.സുരേന്ദ്രൻ കോഴ നൽകിയെന്ന കേസ് ; ക്രൈംബ്രാഞ്ച് സംഘം പ്രസീത അഴീക്കോടിന്റെ മൊഴി രേഖപ്പെടുത്തുന്നു https://malayalees.ch/praseetha-azhikode-k-surendran/ Mon, 21 Jun 2021 12:32:46 +0000 https://malayalees.ch/?p=45831 എൻഡിഎ സ്ഥാനാർഥിയാകാൻ  സി.കെ.ജാനുവിന് കെ.സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ ക്രൈംബ്രാഞ്ച് സംഘം പ്രസീത അഴീക്കോടിന്റെ മൊഴി രേഖപ്പെടുത്തുന്നു. കണ്ണൂർ അഴീക്കോടുള്ള പ്രസീതയുടെ വീട്ടിലെത്തിയാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആർ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുക്കുന്നത്.

സി.കെ.ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ട്രഷററാണ് പ്രസീത. കെ.സുരേന്ദ്രൻ പത്ത് ലക്ഷം രൂപ ജാനുവിന് നൽകിയെന്ന് ആരോപിച്ചുകൊണ്ട് സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണം പ്രസീത പുറത്ത് വിട്ടിരുന്നു. ഈ കേസിലെ പരാതിക്കാരനായ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസിന്റെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം, നവാസ് കൽപറ്റ കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി നിർദേശ പ്രകാരമാണ് ബത്തേരി പൊലീസ് കെ.സുരേന്ദ്രനെതിരെയും സി.കെ.ജാനുവിനെതിരെയും കേസെടുത്തത്.

]]>
ശോഭ പാർട്ടി വിടില്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍‌ മുന്നില്‍ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രന്‍ https://malayalees.ch/local-body-elections-will-be-led-by-shobha-says-k-surendran/ Thu, 12 Nov 2020 04:22:31 +0000 https://malayalees.ch/?p=34933 ബിജെപി സംസ്ഥാന നേതൃത്വത്തിലെ തർക്കത്തിൽ അനുനയ നീക്കവുമായി കെ. സുരേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ മുന്നിൽ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു. ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണ്. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

]]>