k suredndran – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 11:16:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png k suredndran – malayalees.ch https://malayalees.ch 32 32 കർഷക മരണങ്ങൾക്ക് ഉത്തരവാദി പിണറായി സർക്കാർ; കെ. സുരേന്ദ്രൻ https://malayalees.ch/pinarayi-vijayan-is-responsible-for-farmer-deaths-k-surendran/ Mon, 27 Nov 2023 11:16:42 +0000 https://malayalees.ch/?p=91856 തുടർച്ചയായി കർഷകർ ആത്മഹത്യ ചെയ്യുകയാണെന്നും കർഷക മരണത്തിന് ഉത്തരവാദി പിണറായി സർക്കാരാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്ര സർക്കാർ നൽകുന്ന കോടിക്കണക്കിന് രൂപയുടെ കേന്ദ്രവിഹിതം കേരളം വിതരണം ചെയ്യുന്നില്ലെന്ന ​ഗുരുതര ആക്ഷേപമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഉന്നയിക്കുന്നത്. നവ കേരള സദസ്സ് കണ്ണൂരിൽ പൂർത്തിയാക്കി രണ്ടു ദിവസം കഴിയുന്നതിനു മുൻപ് ആണ് ഇത്. നവകേരള നുണ സദസ്സ് ആണ് സിഎം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂർ ജില്ലയിലെ കണിച്ചാറിൽ കടബാധ്യതയെ തുടർന്ന് ക്ഷീര കർഷകൻ ഇന്ന് ജീവനൊടുക്കിയിരുന്നു. കൊളക്കാട് സ്വദേശി ആൽബർട്ടിനെ(68) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറ‍ഞ്ഞു. ഈ മാസം 18ന് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. ദീർഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ്‌ ആയിരുന്നു ആൽബർട്ട്.

ജീവനൊടുക്കിയ കർഷകന് കേരള ബാങ്കിൽ നിന്ന് ലഭിച്ച മേൽനടപടി നോട്ടീസിന്റെ പകർപ്പ് 24ന് ലഭിച്ചു. ജപ്തി നടപടി ഒഴിവാക്കാൻ 28നകം തുക തിരിച്ചടയ്ക്കാനായിരുന്നു നോട്ടീസ്. ബാധ്യത തുക 2,02040 രൂപയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് കടബാധ്യതയെ തുടർന്ന് ആലപ്പുഴ തകഴി സ്വദേശി പ്രസാദ് ആത്മഹത്യ ചെയ്തിരുന്നു. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു ആത്മഹത്യ. കിസാൻ സംഘ് ജില്ലാ പ്രസിഡന്റായിരുന്നു പ്രസാദ്. കൃഷി ആവശ്യത്തിന് വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആർഎസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനംനൊന്ത പ്രസാദ് ആത്മഹത്യ ചെയ്യുകയായിരുന്നു.

]]>
കെഎസ്എഫ്ഇ ശാഖകളിലെ ചിട്ടികളിൽ സിപിഐഎം തട്ടിപ്പ് നടത്തുന്നു; ആരോപണവുമായി കെ സുരേന്ദ്രൻ https://malayalees.ch/cpim-fraud-in-chittis-at-ksfe-branches-k-surendran/ Sat, 14 Oct 2023 10:21:52 +0000 https://malayalees.ch/?p=89469
കെഎസ്എഫ്ഇയുടെ ശാഖകളിലെ ചിട്ടികളുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ റെയ്ഡിൽ എ കെ ബാലന്റെ പ്രതികരണം ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിലെല്ലാം അന്വേഷണം വേണമെന്നും എല്ലായിടത്തും സിപിഐഎം ഇടപെട്ട് തട്ടിപ്പ് നടത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് തട്ടിപ്പ് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂരിൽ സത്യം പുറത്ത് വന്നു. എ സി മൊയ്തീനേക്കാൾ വലിയവർ കേസിൽ ഇനി കുടുങ്ങും.പാർട്ടിയിലെ ഉന്നത നേതാക്കന്മാരിലേക്ക് അന്വേഷണം നീങ്ങും. കെഎസ്എഫ്ഇയുടെ ശാഖകളിലെ ചിട്ടികളുമായി ബന്ധപ്പെട്ട് ഇടതുപക്ഷ നേതാവ് എ.കെ ബാലൻ നേരത്തേ ത്രതികരിച്ചിരുന്നു. കെഎസ്എഫ്ഇ പൊള്ള ചിട്ടിയുടെ കാര്യത്തിൽ പറഞ്ഞത് മുൻമ്പുള്ള കാര്യമാണെന്നും നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ പൊള്ള ചിട്ടി കണ്ടെത്തിയിട്ടില്ലെന്നും എ.കെ ബാലൻ വ്യക്തമാക്കി. എങ്കിലും ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകാനാണ് താൻ ഇക്കാര്യങ്ങൾ പറഞ്ഞത്. ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും എ.കെ ബാലൻ പ്രതികരിച്ചു.

വിജിലൻസ്​ റെയ്​ഡ്​ നടത്തിയ 36 ശാഖകളിലും കെ.എസ്​.എഫ്​.ഇ ഇന്റേണൽ ഓഡിറ്റിങ്​ നടത്തിയിരുന്നു. ഇതിൽ വലിയ വീഴ്​ചകളൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന്​ കെ.എസ്​.എഫ്​.ഇ ചെയർമാൻ പീലപ്പോസ്​ തോമസ്​ അറിയിച്ചു. ട്രഷറി ഡെപ്പോസിറ്റ്​ കൊടുക്കാതെ ഒരു ചിട്ടിപോലും ആരംഭിച്ചിട്ടില്ല. ചിട്ടിയുടെ ലേല തീയതിക്ക്​ മു​മ്പ്​ പണമടച്ചവരെ മാത്രമേ ലേലത്തിൽ പ​ങ്കെടുപ്പിച്ചിട്ടുള്ളൂ.

മൂന്ന്​ ഉപഭോക്​താക്കൾ 50 മാസത്തെ ചിട്ടിയിൽ ഇടക്കുവെച്ച്​ പണമടക്കുന്നതിൽ വീഴ്​ച വരു​ത്തിയതിനെ കുറിച്ചായിരുന്നു കാസർകോ​ട്ടെ​ ബ്രാഞ്ചിൽ​ വിജിലൻസ്​ അന്വേഷിച്ചത്.​ വീഴ്​ച വരുത്തിയവർ പണമടക്കാതെ എങ്ങനെയാണ്​ മറ്റുള്ളവർക്ക്​ പണം നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. തുടർന്ന്​ ചിട്ടിയുടെ നടത്തിപ്പ്​ രീതികൾ വിജിലൻസിനെ ബ്രാഞ്ച്​ മാനേജർ വിവരിച്ചുകൊടുത്തുവെന്നും ചെയർമാൻ വ്യക്തമാക്കുന്നു.

]]>