k-sudhakaran-says-action-will-be-taken-against-congress-workers-who-criticize-the-gandhi-family-r8mkw5 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Mar 2022 10:45:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png k-sudhakaran-says-action-will-be-taken-against-congress-workers-who-criticize-the-gandhi-family-r8mkw5 – malayalees.ch https://malayalees.ch 32 32 കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് കെ സുധാകരൻ https://malayalees.ch/k-sudhakaran-says-action-will-be-taken-against-congress-workers-who-criticize-the-gandhi-family-r8mkw5/ Sat, 12 Mar 2022 10:45:14 +0000 https://malayalees.ch/?p=58485 തിരുവനന്തപുരം: സോണിയാ ഗാന്ധി (Sonia Gandhi), രാഹുല്‍ ഗാന്ധി (Rahul Gandhi), പ്രിയങ്കാ ഗാന്ധി (Priyanka Gandhi), കെ.സി.വേണുഗോപാല്‍ എന്നിവരെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്ന കോൺഗ്രസ് (Congress) പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ (K Sudhakaran). സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കെപിസിസി നിരീക്ഷിച്ച് വരികയാണെന്ന് സുധാകരൻ പറഞ്ഞു.

സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും കെ.സി.വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണ്. പരാജയ കാരണം ചിലരുടെ ചുമലില്‍ മാത്രം കെട്ടിവെയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

]]>