k-sudhakaran – malayalees.ch https://malayalees.ch Malayalam Online News Portal Mon, 17 Jan 2022 04:12:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png k-sudhakaran – malayalees.ch https://malayalees.ch 32 32 അധികാരം നിലനിര്‍ത്തുന്നതിനായി കോടിയേരിയും സി പിഐഎമ്മും കൊടിയ വിഷം തുപ്പുകയാണ്; വിമര്‍ശനവുമായി കെ സുധാകരന്‍ https://malayalees.ch/k-sudhakaran-against-kodiyeri-balakrishnan/ Mon, 17 Jan 2022 04:12:04 +0000 https://malayalees.ch/?p=55586 അധികാരം നിലനിര്‍ത്തുന്നതിനായി കോടിയേരിയും സി പിഐഎമ്മും കൊടിയ വിഷം തുപ്പുകയാണെന്ന് കെ പിസിസി പ്രസ്ഡന്റ് കെ സുധാകരന്‍. കോടിയേരിയുടെ വാ തുന്നിക്കെട്ടാന്‍ സിപിഐഎം ദേശീയ നേതൃത്വം തയ്യാറാവണം. ഈ ജീര്‍ണിച്ച രാഷ്ട്രീയ ശൈലിയില്‍ നിന്നും സിപിഐഎം മാറണമെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധാകരന്‍ കോടിയേരിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

സിപിഐഎമ്മിനെ പോലെ ന്യൂനപക്ഷ വിരുദ്ധതയും ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഒക്കെ തലച്ചോറില്‍ പേറുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഈ രാജ്യത്ത് ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കുമൊക്കെ അസ്തിത്വമുണ്ടാക്കിക്കൊടുത്ത് ജാതിമത വ്യത്യാസമില്ലാതെ അവരുടെയെല്ലാം ഹൃദയവികാരമായി മാറിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കോടിയേരി ഇപ്പോള്‍ പറയുന്നു കോണ്‍ഗ്രസ് മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന്. ശരിക്കും സിപിഎമ്മിന് എത്ര നിലപാടുണ്ടെന്നും സുധാകരന്‍ ചോദിച്ചു.

കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

വര്‍ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാന്‍ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണം. യുഡിഎഫ് ജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രി വരുമെന്നും അതുകൊണ്ട് ഹിന്ദു മുഖ്യമന്ത്രി വരാന്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നുമുള്ള നഗ്‌നമായ വര്‍ഗ്ഗീയത തിരഞ്ഞെടുപ്പുകാലത്ത് ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ പ്രചരിപ്പിച്ച് വോട്ട് പിടിച്ച പാര്‍ട്ടിയാണ് സിപിഎം. അതേ സി പി എമ്മിന്റെ നേതാവ് കോടിയേരി ഇപ്പോള്‍ പറയുന്നു കോണ്‍ഗ്രസ് മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന്! ശരിക്കും നിങ്ങള്‍ക്ക് എത്ര നിലപാടുണ്ട്?

സിപിഎമ്മിനെ പോലെ ന്യൂനപക്ഷ വിരുദ്ധതയും ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഒക്കെ തലച്ചോറില്‍ പേറുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഈ രാജ്യത്ത് ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കുമൊക്കെ അസ്തിത്വമുണ്ടാക്കിക്കൊടുത്ത് ജാതിമത വ്യത്യാസമില്ലാതെ അവരുടെയെല്ലാം ഹൃദയവികാരമായി മാറിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. യജമാനന്‍ അമേരിക്കയ്ക്ക് പോയതിന്റെ ആശ്വാസത്തില്‍ പറഞ്ഞു പോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ല. ആര്‍എസ്എസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവര്‍ക്കെതിരെ കേസുകള്‍ എടുത്ത് മുന്നോട്ട് പോകുന്ന തീവ്രഹിന്ദുത്വ വാദികളുടെ കളിപ്പാവ ആയ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിലിരുന്നാണ് സിപിഎം കോണ്‍ഗ്രസിനെ പോലൊരു മതനിരപേക്ഷ പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നത്. അധികാരം നിലനിര്‍ത്താനായി സമൂഹത്തില്‍ വര്‍ഗ്ഗീയ വിഷം തുപ്പുന്ന ജീര്‍ണ്ണിച്ച രാഷ്ട്രീയ ശൈലിയില്‍ നിന്നും കോടിയേരിയും സിപിഎമ്മും ഉടനടി പിന്‍മാറണം.

]]>
കോൺഗ്രസ് കുടുംബമാണ് ധീരജിന്റേത് ആ കുടുംബത്തെ തള്ളിപറയാനില്ല; കെ. സുധാകരൻ https://malayalees.ch/kpcc-president-k-sudhakaran-press-conference/ Sat, 15 Jan 2022 08:20:06 +0000 https://malayalees.ch/?p=55556 ഇടുക്കിയിലെ എസ്എഫ്ഐ പ്രവര്‍ത്തകൻ ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണ്,ആ കുടുംബത്തെ തള്ളിപറയാനില്ലെന്ന് കെ. സുധാകരൻ. മരണത്തില്‍ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമെന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. തന്നെ പ്രതിക്കൂട്ടിൽ നിർത്താനുള്ള സിപിഐഎം ശ്രമം അമ്പരപ്പിക്കുന്നതെന്ന് കെ സുധാകരൻ പറഞ്ഞു.

കല്ലും ഇരുമ്പുമല്ല തന്റെ മനസ്. ധീരജിന്റെ മരണത്തിലെ ദുഃഖം മനസിലാക്കാനുള്ള വിവേകം തനിക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് കുടുംബമാണ് ധീരജിന്റേത് ആ കുടുംബത്തെ തള്ളിപറയാനില്ല. ധീരജിന്റെ വീട്ടില്‍ പോകണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ ഭവിഷ്യത്ത് ഓർത്താണ് പിന്തിരിയുന്നത്. സിപിഐഎം അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് കൊല്ലപ്പെട്ട ധീരജ്.

ധീരജിന് ശവകുടീരം കെട്ടിപ്പൊക്കി സിപിഐഎം ആഘോഷിക്കുകയായിരുന്നു. തിരുവാതിര കളിച്ചു. അക്രമം കൊണ്ട് കാമ്പസുകളിൽ പിടിച്ചുനില്‍ക്കുന്ന സംഘടനയാണ് എസ്എഫ്ഐ.

ഇടുക്കി എന്‍ജി. കോളജില്‍ കെ.എസ്.യുക്കാര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടു. നിഖില്‍ പൈലിയെ എസ്എഫ്ഐക്കാര്‍ പിന്തുടര്‍ന്ന് വളഞ്ഞ് ആക്രമിച്ചു. കെഎസ്‌യുക്കാര്‍ ആരെയും ആക്രമിക്കാന്‍ അങ്ങോട്ടു പോയിട്ടില്ല. കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നത് എന്തുകൊണ്ട്, പൊലീസുകാര്‍ക്കു പോലും എസ്എഫ്ഐക്കാര്‍ ശല്യക്കാരായിരുന്നുവെന്നത് സത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
‘സിപിഐഎമ്മിന് ഓന്തിന്‍റെ സ്വഭാവം, വിമർശിക്കാൻ എന്ത് തറവാടിത്തമാണുള്ളത്’: കെ. സുധാകരൻ https://malayalees.ch/k-sudhakaran-on-cpim-2/ Mon, 10 Jan 2022 07:55:45 +0000 https://malayalees.ch/?p=55280 കാലത്തിന് അനുസരിച്ച് നിറം മാറുന്ന ഓന്തിന്‍റെ സ്വഭാവമാണ് സിപിഐഎമ്മിനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഐഎമ്മിന് രാഷ്ട്രീയ സ്ഥിരതയില്ല. ബിജെപിയെ നേരിടാൻ ശക്തിയില്ലാത്തത് സിപിഐഎമ്മിനാണ്. കോൺഗ്രസ് ശക്തരാണെന്നും കോടിയേരിയുടെ ഉപദേശം വേണ്ടെന്നും കെപിസിസി അധ്യക്ഷന്‍.

ഇന്ത്യയിൽ ഉടനീളം വർഗീയതയെ എതിർക്കാൻ 10 കമ്മ്യൂണിസ്റ്റുകാർ മതിയാവില്ല. കേരളം പോലെ ഒരു ചെറിയ തുരുത്തിൽ മാത്രമാണ് സിപിഐഎം ഉള്ളത്. ഇവിടെ വർഗീയതയെ പുണരുകയാണ് ഇവർ ചെയ്യുന്നത്. പിണറായി വിജയനെതിരെയുള്ള കേസുകൾ മുങ്ങിപോകുന്നത് ബിജെപി സിപിഐഎം അവിശുദ്ധ ബന്ധത്തിന് തെളിവാണ്. മുഖ്യമന്ത്രി ബിജെപിയുടെ വോട്ട് വാങ്ങിയാണ് എം.എൽ.എയായത്. മറിച്ചാണെങ്കിൽ തെളിയിക്കാമെന്നും അദ്ദേഹം വെല്ലുവിച്ചു.

കെ റെയിൽ നടപ്പിലാക്കാൻ അനുവദിക്കില്ലന്നും കെ.സുധാകരൻ ആവർത്തിച്ചു. സ്വന്തം ധാർഷ്ട്യത്തിന് അനുസരിച്ചു കാര്യങ്ങൾ തീരുമാനിക്കാൻ കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ല. സമരത്തിന്റെ മൂർച്ച വരും നാളുകളിൽ വർധിക്കും. കെ റെയിൽ നടപ്പിലാക്കരുതെന്നത് ജനതയുടെ ആവശ്യമാണ്. ജന വികാരം പദ്ധതിക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
രാഷ്ട്രീയ കൊലപാതകങ്ങൾ; ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്; കെ സുധാകരൻ https://malayalees.ch/alapuzha-political-murders-t-k-sudhakaran-against-pinarayi-vijayan/ Mon, 20 Dec 2021 13:15:10 +0000 https://malayalees.ch/?p=54334 ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കെ സുധാകരൻ. ആദ്യ കൊലപാതകം കഴിഞ്ഞപ്പോൾ തിരിച്ചടി ഉറപ്പായിരുന്നു. എന്നാൽ ഇത് തിരിച്ചറിയാൻ പൊലീസിനായില്ല. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദിയെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

എസ്ഡിപിഐ നേതാവ് കൊല്ലപ്പെട്ടതിന് ശേഷം സുരക്ഷ ശക്തമാക്കിയില്ല. ബിജെപി സർവകക്ഷിയോഗം ബഹിഷ്കരിക്കുമെന്ന് പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. മുഖ്യമന്ത്രിയുടെ താത്പര്യം കെ റെയിലിലാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. ബിജെപിയുമായും എസ്ഡിപിഐയുമായും കൂട്ടുകൂടിയവരാണ് സിപിഐഎം.

സർക്കാരാണ് ഇപ്പോഴത്തെ കൊലപാതകങ്ങൾക്ക് ഉത്തരവാദിയെന്നും കെ സുധാകരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

]]>
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകണം; കെ. സുധാകരൻ https://malayalees.ch/hajjkannur-airport-too-needs-permission-k-sudhakaran/ Sat, 11 Dec 2021 04:22:18 +0000 https://malayalees.ch/?p=53855 കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് കെ. സുധാകരൻ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. 80 ശതമാനം ഹജ്ജ് തീർത്ഥാടകരും ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിന് അനുമതിയില്ല. കൊവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവണയും പുനഃസ്ഥാപിച്ചിട്ടില്ല. നിലവിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മാത്രമാണ് അനുമതിയുള്ളത്.

മലബാറിൽ നിന്ന് കുടക്, ലക്ഷദ്വീപ്, പുതുശ്ശേരി, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ദീർഘയാത്ര ചെയ്തുവേണം കൊച്ചിയിലെത്താൻ. തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ 95000 ചതുരശ്ര അടി ടെർമിനലുകള്ള കണ്ണൂർ വിമാനത്താവളത്തിലുള്ള 3050 മീറ്റർ റൺവേ വലിയ വിമാനങ്ങൾക്ക് അനുയോജ്യമാണ്. തീർത്ഥാടകരുടെ സൗകര്യം പ്രമാണിച്ച് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടകർക്ക് അനുമതി നൽകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

]]>
അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യം; കെ സുധാകരന്‍ എംപി https://malayalees.ch/congress-strength-does-not-fade-when-oppressed-k-sudhakaran-mp/ Thu, 25 Nov 2021 13:23:39 +0000 https://malayalees.ch/?p=53056 ആലുവയിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ സിഐ സുധീറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസിന്റെ പോരാട്ടം ജലപീരങ്കിയിലും ഗ്രനേഡിലും ലാത്തിചാര്‍ജിലും ഒലിച്ച് പോകില്ലെന്നും സുധാകരന്‍ പറഞ്ഞു.

സിഐയ്ക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന് പിന്നലെ ഇയാളെ പൊലീസ് ആസ്ഥാനത്ത് നിയമനം നല്കി സര്‍ക്കാര്‍ ആദരിക്കുകയാണു ചെയ്തത്. ആരോപണവിധേയരെ കുടിയിരുത്താനുള്ള സ്ഥലമാണോ പൊലീസ് ആസ്ഥാനമെന്ന് അദ്ദേഹം ചോദിച്ചു. സേനയിലെ ഇത്തരം പുഴുക്കുത്തുകളെ രാഷ്ട്രീയ പരിഗണനവെച്ച് മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഇവരെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രി നല്‍കുന്ന സന്ദേശം സിപിഎം സത്രീപക്ഷത്തല്ലെന്നു തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.

ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരും ഭരണസംവിധാനവുമെന്ന് ഓരോ സംഭവും തെളിയിക്കുന്നു. ഈ വര്‍ഷം 11,124 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. പിണറായി സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

]]>
കൃത്രിമ രേഖകളുണ്ടാക്കി അനുപമയുടെ കുഞ്ഞിനെ നാട് കടത്തിയത് സംസ്ഥാനത്തെ ഭരണവർഗം https://malayalees.ch/k-sudhakaran-wants-immediate-arrest-of-shijukhan-for-human-trafficking/ Thu, 25 Nov 2021 04:23:09 +0000 https://malayalees.ch/?p=53014 ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ കേസ് ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. അഴിമതിയും, സ്വജന പക്ഷപാതവും കൊടികുത്തി വാഴുന്ന സംസ്ഥാനത്തെ ഭരണസംവിധാനം. അവരാണ് കൃത്രിമ രേഖകളുണ്ടാക്കി, ദത്തുമായി ബന്ധപ്പെട്ട നിബന്ധനകൾ കാറ്റിൽ പറത്തി അനുപമയുടെ കുഞ്ഞിനെ നാടു കടത്തിയതെന്ന് കെ.സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ദത്തുമായി ബന്ധപ്പെട്ട നിബന്ധനകൾ കാറ്റിൽ പറത്തി കൃത്രിമ രേഖകളുണ്ടാക്കി അനുപമയുടെ കുഞ്ഞിനെ നാടു കടത്തിയത് സംസ്ഥാനത്തെ ഭരണവര്‍ഗമാണെന്നും മറ്റൊരു കുഞ്ഞിനെ ലഭിക്കുമായിരുന്ന ആന്ധ്രാ ദമ്പതികൾക്ക് ആ അവസരം ഇല്ലാതാക്കിയത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജന്മം നൽകിയ കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനുവേണ്ടി വലിയൊരു പോരാട്ടം തന്നെ നടത്തേണ്ടിവന്നു അമ്മയായ അനുപമയ്ക്ക്. രാജ്യത്തെ നിയമ വ്യവസ്ഥയിൽ വിശ്വസിച്ചുകൊണ്ട് നിയമാനുസൃതമായി കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികൾക്ക് തങ്ങൾ വളർത്തിയ കുഞ്ഞിനെയും നഷ്ടമായി. ഇതിനെല്ലാം ആരാണ് ഉത്തരവാദി? ഒറ്റ ഉത്തരമേയുള്ളൂ, അഴിമതിയും, സ്വജന പക്ഷപാതവും കൊടികുത്തി വാഴുന്ന സംസ്ഥാനത്തെ ഭരണസംവിധാനം. അവരാണ് കൃത്രിമ രേഖകളുണ്ടാക്കി, ദത്തുമായി ബന്ധപ്പെട്ട നിബന്ധനകൾ കാറ്റിൽ പറത്തി അനുപമയുടെ കുഞ്ഞിനെ നാടു കടത്തിയത്. മറ്റൊരു കുഞ്ഞിനെ ലഭിക്കുമായിരുന്ന ആന്ധ്രാ ദമ്പതികൾക്ക് ആ അവസരം ഇല്ലാതാക്കിയതും ഈ നെറി കെട്ട ഭരണവർഗമാണ്.

https://www.facebook.com/ksudhakaraninc/photos/a.560739660674964/4587186551363568/?type=3

ആൺകുഞ്ഞു പെൺകുട്ടി ആയതിൽ തുടങ്ങി നിരവധി ക്രമക്കേടുകളാണ് ശിശു ക്ഷേമ സമിതി ഇക്കാര്യത്തിൽ നടത്തിയിട്ടുള്ളത്. പാർട്ടിയുടെ ഉന്നത നേതാവായിരുന്ന വ്യക്തിയുടെ ‘കുടുംബ മഹിമ’ സംരക്ഷിക്കുന്നതിനു വേണ്ടി ഏറ്റവും അധാർമികമായ പ്രവർത്തികൾ ഏറ്റെടുത്തു നടപ്പിലാക്കിയത് ശിശുക്ഷേമ സമിതിയും അതിന്റെ തലപ്പത്തിരിക്കുന്ന ഷിജുഖാനുമാണ്. കുഞ്ഞിനുവേണ്ടി ശ്രീമതി ടീച്ചറുൾപ്പെടെയുള്ള നേതാക്കളെ വളരെ മുമ്പേ തന്നെ കണ്ട് ആവശ്യപ്പെട്ടിട്ടും ദത്തു നടപടികളുമായി മുന്നോട്ടു പോവുകയാണ് ഈ ക്രിമിനൽ സംഘങ്ങൾ ചെയ്തത്. മനുഷ്യക്കടത്തെന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്.

പാർട്ടിയുടെ സജീവ പ്രവർത്തകയായിരുന്ന അനുപമയ്ക്കെതിരെ ഇന്ന് പാർട്ടി നടത്തുന്ന സൈബർ അധിക്ഷേപങ്ങൾ ഏറ്റവും ഹീനമായ രീതിയിലുള്ളതാണ്, പുരോഗമന പ്രസ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുകയും ഒപ്പം സദാചാര പോലീസിംഗ് നടത്തുകയും ചെയ്യുന്ന വൃത്തികെട്ട രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം. ഒരുകാലത്ത് കൂടെ നിന്നവരെപോലും സിപിഎം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പൊതുസമൂഹം വിലയിരുത്തണം. അമ്മമാരുടെ കണ്ണീര് സിപിഎമ്മിന് പുത്തരിയല്ല. അതു കൊണ്ട് തന്നെ ഒരു കുഞ്ഞിൻ്റെ പേരിൽ ഹൃദയം തകർന്ന രണ്ടമ്മമാരുടെ മനോവികാരം സിപിഎമ്മിനോ അണികൾക്കോ മനസ്സിലാകില്ല. ഇതിനു മുമ്പും ശിശുക്ഷേമ സമിതിയിൽ ഇതുപോലുള്ള നിയമവിരുദ്ധ സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നതിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്‌. കുട്ടിക്കടത്തുകാരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടു വരണം. ഈ അധോലോകത്തിന്റെ തലവനായ ഷിജു ഖാനെതിരെ കേസ് എടുക്കാനും, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനും കോൺഗ്രസ്‌ ശക്തമായി ആവശ്യപ്പെടുന്നു’.

]]>
വെള്ളാപ്പള്ളി-സുധാകരൻ കൂടിക്കാഴ്ച്ച; സൗഹൃദ സന്ദർശനമെന്ന് കെ.സുധാകരൻ https://malayalees.ch/k-sudhakaran-had-a-meeting-with-vellapally-nadesan/ Sat, 18 Sep 2021 09:15:01 +0000 https://malayalees.ch/?p=49780 എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കൂടിക്കാഴ്ച്ച നടത്തി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം എല്‍ഡിഎഫിനെ പരസ്യമായി പിന്തുണക്കുകയും കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശക്കുന്ന നടപടിയാണ് വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.

പതിനഞ്ച് മിനുറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു. സൗഹൃദസന്ദര്‍ശനം മാത്രമാണെന്നാണ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സുധാകരന്‍ പ്രതികരിച്ചത്.

]]>