K. S. Sabarinathan – malayalees.ch https://malayalees.ch Malayalam Online News Portal Mon, 15 Feb 2021 04:16:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png K. S. Sabarinathan – malayalees.ch https://malayalees.ch 32 32 ഉദ്യോഗാര്‍ഥികളുടെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തു; ഷാഫി പറമ്പിലും ശബരീനാഥനും നിരാഹാരം തുടങ്ങി https://malayalees.ch/youth-congress-to-protest-for-psc-rank-holders/ Mon, 15 Feb 2021 04:16:47 +0000 https://malayalees.ch/?p=40177 സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ഥികളുടെ സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തു. ഷാഫി പറമ്പിലും കെ എസ് ശബരീനാഥനും നിരാഹാരം തുടങ്ങി. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഈ മാസം 22 മുതൽ നിരാഹാര സമരത്തിലേക്ക് കടക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.

നാളെ മന്ത്രിസഭാ യോഗം ചേരാനിരിക്കെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം ഏറ്റെടുത്തതായി പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. സമരം ഏറ്റെടുത്തതായി പ്രഖ്യാപിച്ച് ഷാഫി പറമ്പിലും കെ എസ് ശബരിനാഥനും നിരാഹാരം തുടങ്ങി. ശയന പ്രദക്ഷിണം നടത്തിയായിരുന്നു എൽ.ജി.എസ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനും പ്രതീകാത്മകമായി ആത്മഹത്യ ചെയ്ത് പ്രതിഷേധം നടത്തി.

]]>
അച്ഛനിരുന്ന സ്പീക്കർ കസേരയിൽ ശബരിനാഥൻ; ഓർമ്മകൾ പങ്കുവെച്ചു കുറിപ്പ് https://malayalees.ch/sabarinathan-in-speaker-seat/ Wed, 13 Jan 2021 09:14:32 +0000 https://malayalees.ch/?p=38511 അച്ഛൻ സ്പീക്കറായി ഇരുന്ന കസേരയിൽ നിയമസഭ നിയന്ത്രിച്ചു കെ.എസ് ശബരിനാഥൻ എം.എൽ.എ. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭ നിയന്ത്രിക്കുന്ന പാനലിലെ അംഗമായ ശബരിനാഥൻ ഇന്നലെയാണ് സഭ നിയന്ത്രിച്ചത്. നിയമസഭാ മുൻ സ്പീക്കറായ ജി. കാർത്തികേയന്റെ മകനായ ശബരിനാഥൻ അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹം പ്രതിനിധാനം ചെയ്ത അരുവിക്കരയിൽ നിന്ന് തന്നെയാണ് സഭാംഗമായത്.

അച്ഛൻ ഏറെക്കാലം സ്പീക്കറായി ഇരുന്ന കസേരയിൽ ഇരുന്നപ്പോൾ ഒരുപാടു ഓർമ്മകൾ ഓടിയെത്തിയെത്തിയെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.”ഒരു ചെറിയ സമയത്തേക്ക് ആണെങ്കിലും അച്ഛൻ ഇരുന്ന കസേരയിൽ ഇന്ന് ഇരുന്നപ്പോൾ മനസ്സിലേക്ക് ഒരുപിടി ഓർമ്മകൾ ഓടിയെത്തി. സ്പീക്കർ പദവിയുടെ പ്രാധാന്യത്തെക്കുറിച്ചും ഔന്നിത്യത്തെക്കുറിച്ചും അച്ഛൻ പറഞ്ഞ വാക്കുകൾ എത്ര ശരിയാണെന്ന് ഇന്നത്തെ ദിവസം മനസ്സിലാക്കാൻ കഴിഞ്ഞു.” – അദ്ദേഹം എഴുതി.

]]>