K S Sabarinadhan mla – malayalees.ch https://malayalees.ch Malayalam Online News Portal Tue, 19 Jul 2022 08:24:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png K S Sabarinadhan mla – malayalees.ch https://malayalees.ch 32 32 ‘കേരളം ഭരിക്കുന്നത് ഒരു ഭീരു, നാണംകെട്ട ഏർപ്പാടിനെ നിയമപരമായി നേരിടും’; ഷാഫി പറമ്പിൽ https://malayalees.ch/shafi-parampil-on-pinarayi-vijayan/ Tue, 19 Jul 2022 08:24:47 +0000 https://malayalees.ch/?p=65072 കെ.എസ് ശബരിനാഥൻ്റെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. കേരളം ഭരിക്കുന്നത് ഭീരുവായ മുഖ്യമന്ത്രിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിമർശിച്ചു. പ്രതിഷേധങ്ങളെ നേരിടാൻ മുഖ്യമന്ത്രിക്ക് കെൽപില്ല. പിണറായി വിജയൻ്റെ നാണംകെട്ട ഏർപ്പാടിനെ നിയമപരമായി നേരിടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

വിമാന പ്രതിഷേധ കേസിൽ അറസ്റ്റിലായ മുൻ എംഎൽഎയെ സന്ദർശിക്കാൻ ശംഖുമുഖം എസിപി ഓഫീസിൽ എത്തിയതായിരുന്നു ഷാഫി. ശബരിനാഥൻ്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെയും പൊലീസിൻ്റെയും ഭീരുത്വമാണ് തെളിയിക്കുന്നത്. കരിങ്കോടി പ്രതിഷേധം നടത്താൻ പറയുന്നത് എങ്ങനെ വധശ്രമമാകും?സംഭവത്തെ രാഷ്ട്രീയമായി നേരിടാൻ യൂത്ത് കോൺഗ്രസിന് അറിയാം. ഇത് കൊണ്ടൊന്നും രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കില്ലെന്നും ഷാഫി പറഞ്ഞു.

കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ പൊലീസ് വ്യാജരേഖ ഉണ്ടാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസിൻ്റെയും സർക്കാരിൻ്റെയും ഒരു ഔദാര്യം യൂത്ത് കോൺഗ്രസിന് വേണ്ട. ഇതിനെ നിയമപരമായി നേരിടാൻ കോൺഗ്രസിന് അറിയാമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

]]>