K RAJAN – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Oct 2022 04:07:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png K RAJAN – malayalees.ch https://malayalees.ch 32 32 വടക്കഞ്ചേരി അപകടം ; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.രാജൻ https://malayalees.ch/k-rajan-about-vadakkencherry-bus-accident/ Thu, 06 Oct 2022 04:07:28 +0000 https://malayalees.ch/?p=69112 പാലക്കാട് അപകടവുമായി ബന്ധപ്പെട്ട് കൃത്യമായ ഏകോപനം നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. മന്ത്രിതല ഏകോപനം പാലക്കാട്, തൃശൂര്‍ കേന്ദ്രീകരിച്ച് മന്ത്രിമാരായ എംബി രാജേഷും കെ രാധാകൃഷ്ണനും നിര്‍വഹിച്ച് വരികയാണ്. ജില്ലാകളക്ടര്‍മാരെ ഏകോപിപ്പിച്ച് തിരുവനന്തപുരത്ത് നിന്ന് വകുപ്പുതല ഏകോപനം നടത്തുന്നുണ്ട്. പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോർട്ടം നടപടികള്‍ക്ക് വേഗം വര്‍ധിപ്പിക്കാന്‍ ക‍ഴിയുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.

വടക്കഞ്ചേരി ബസ് അപകടത്തിൽ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. ഡ്രൈവർമാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്‌സ്പീരിയൻസ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണമെന്ന് മന്ത്രി പ്രതികരിച്ചു. വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങൾ ആർടിഒ ഓഫീസിൽ കൈമാറാൻ ശ്രദ്ധിക്കണം.

അതേസമയം പാലക്കാട് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് ഒമ്പത് പേരെന്ന് മന്ത്രിമാരായ കെ രാധാകൃഷ്ണനും എംബി രാജേഷും പ്രതികരിച്ചു.അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്നവരുടെ പരുക്ക് ഗുരുതരമല്ല. കെഎസ്ആർടിസി ബസിലുണ്ടായിരുന്നവരുടെ പരുക്കാണ് കുറേക്കൂടി ഗുരുതരമെന്നും മന്ത്രിമാർ അറിയിച്ചു.

]]>
ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ https://malayalees.ch/government-reclaim-encroached-land-including-harrison-company/ Fri, 16 Jul 2021 04:18:54 +0000 https://malayalees.ch/?p=46853 ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തെ സിവില്‍ കോടതികളില്‍ ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. എല്ലാ കേസുകളും അതാത് ജില്ലാ കളക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. 49 കേസുകളാണ് ഫയല്‍ ചെയ്യുക.

നടപടി വേഗത്തിലാക്കാന്‍ ജില്ലാ നിയമ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പലയാളുകളും തെറ്റായ വിവരങ്ങളാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗം ജില്ലയിലെ നിയമ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ളൊരു പ്രയത്‌നം ഇതില്‍ നടത്തണമെന്ന് തീരുമാനിച്ചു. 2019ല്‍ തന്നെ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയതാണ്. അധിക കാലവര്‍ഷ കെടുതിയും തെരഞ്ഞെടുപ്പും കാരണം നടപ്പാക്കാന്‍ താമസം വന്നുവെന്നും വിശദീകരണം.

അതേസമയം പട്ടയഭൂമിയിലെ മരംമുറിക്കല്‍ സംബന്ധിച്ച നിയമ നിര്‍മാണം ഉടനെന്നും മന്ത്രി പറഞ്ഞു. നിയമ നിര്‍മാണം സമഗ്ര പരിശോധനയ്ക്ക് ശേഷം മാത്രമാണ്. സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണ്. നിയമനിര്‍മാണം അനിശ്ചിതമായി നീളില്ലെന്നും മന്ത്രി. കൂടിയാലോചനകള്‍ നടത്തും. രണ്ട് മൂന്ന് വകുപ്പ് വകുപ്പുകള്‍ കൂടിച്ചേര്‍ന്ന വിഷയം ആയതുകൊണ്ട് കൂട്ടായ തീരുമാനം എടുത്ത് നിയമ വകുപ്പിന്റെ പരിരക്ഷയോടെയെ നടപ്പിലാക്കാന്‍ കഴിയൂവെന്നും മന്ത്രി.

]]>