k rajan minister – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 Jan 2023 10:01:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png k rajan minister – malayalees.ch https://malayalees.ch 32 32 സഫിയ അജിത്ത് സ്മാരക അവാർഡ് മന്ത്രി കെ രാജന് https://malayalees.ch/safia-ajith-memorial-award-to-minister-k-rajan/ Tue, 24 Jan 2023 10:01:41 +0000 https://malayalees.ch/?p=74956 ദമ്മാം നവയുഗം സാംസ്ക്കാരിക വേദിയുടെ സഫിയ അജിത്ത് അവാർഡിന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ തെരഞ്ഞെടുത്തു. രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ രാജനെ നവയുഗം കേന്ദ്ര കമ്മിറ്റി അവാർഡിനായി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് സാംസ്ക്കാരിക വേദി അറിയിച്ചു.

ജനുവരി 27 ന് ദമ്മാമില്‍ നടക്കുന്ന നവയുഗസന്ധ്യ മെഗാ പ്രോഗ്രാമിൻ്റെ പൊതുചടങ്ങില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും. സിപിഐ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗവും ഹൗസിങ് ബോർഡ് ചെയർമാനുമായ പി.പി സുനീർ അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം.എ വാഹിദ് കാര്യറയും അറിയിച്ചു.

]]>
വനത്തിനുള്ളില്‍ സ്‌ഫോടക വസ്തു ശേഖരിക്കാന്‍ ലൈസന്‍സ്; റിപ്പോര്‍ട്ട് തേടി റവന്യുമന്ത്രി https://malayalees.ch/license-to-collect-explosive-material-in-forest/ Sat, 30 Jul 2022 07:52:50 +0000 https://malayalees.ch/?p=65650 വനത്തിനുള്ളില്‍ സ്‌ഫോടക വസ്തു ശേഖരിക്കാന്‍ ലൈസന്‍സ് നല്‍കിയതില്‍ റവന്യുമന്ത്രി കെ.രാജന്‍ എറണാകുളം ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി. വനനിയമങ്ങളും ലൈസന്‍സ് നടപടികളും അട്ടിമറിച്ച് കാടിനുള്ളില്‍ സ്‌ഫോടക വസ്തു ശേഖരിക്കാനാണ് ലൈസന്‍സ് നല്‍കിയത്.

വനത്താല്‍ ചുറ്റപ്പെട്ട 15 ഏക്കര്‍ ഭൂമിയില്‍ 15000 ടണ്‍ സ്‌ഫോടക വസ്തു സൂക്ഷിക്കാന്‍ അനുമതി നല്‍കിയത് വനംവകുപ്പ് ഇതുവരെ അറിഞ്ഞിട്ടില്ല. രണ്ട് കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിച്ച് വേണം ഈ ഗോഡൗണിലെത്താന്‍.

മേക്കേപ്പാല ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധിയില്‍ കോട്ടപ്പാല ഫോറസ്റ്റ് റിസര്‍വിനുള്ളില്‍ 15 ഏക്കര്‍ പട്ടയഭൂമിയ്ക്കാണ് സ്‌ഫോടക വസ്തു ശേഖരിയ്ക്കാന്‍ ലൈസന്‍സ് നല്‍കിയത്. കാടിനുള്ളിലേക്കുള്ള റോഡ് വാണിജ്യാവശ്യങ്ങള്‍ക്കുപയോഗിക്കാനാകില്ല മാത്രമല്ല വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശത്ത് ലൈസന്‍സ് നല്‍കാനുമാകില്ല. എന്നിട്ടും റവന്യു വകുപ്പ് ലൈസന്‍സ് നല്‍കിയെന്ന ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് റവന്യുമന്ത്രിയുടെ ഇടപെടല്‍.

വില്ലേജ് ഓഫിസിലോ പഞ്ചായത്തിലോ ഈ ലൈസന്‍സ് സംബന്ധിച്ച് ഒരു വിവരമില്ല. മാരക പ്രഹര ശേഷിയുള്ള 4 മെഗസിന്‍ സ്‌ഫോടക വസ്തു ശേഖരിയ്ക്കാനാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ലൈസന്‍സ് വാങ്ങിയ പ്രദേശത്ത് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാത്തതിലും ദുരൂഹതയുണ്ട്.

]]>
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും; അടിയന്തരഘട്ടങ്ങളിൽ നാല് ലക്ഷം പേർക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി https://malayalees.ch/heavy-rain-will-continue-for-5-days-too-k-rajan/ Sat, 16 Jul 2022 12:50:56 +0000 https://malayalees.ch/?p=64962 സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. അപകടകരമായ മരങ്ങൾ മുറിക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. നിലവില്‍ നാല് എൻ ഡിആർ എഫ് ടീമുകൾ കേരളിഞ്ഞിലുണ്ടെന്നും അടിയന്തര ഘട്ടങ്ങളിൽ നാല് ലക്ഷം പേർക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കാറ്റ് പ്രവചനാതീതമാണ്. ഉൾമേഖലയിലെ കാറ്റ് പുതിയ പ്രതിഭാസമാണെന്നും ഗസ്റ്റിനാഡോ ചുഴലിക്കാറ്റാണ് ഇതിന് കാരണമെന്നും കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് 23 ക്യാമ്പുകൾ തുറന്നുവെന്നും കെ രാജന്‍ അറിയിച്ചു. കേരളത്തിൽ 14 ഡാമുകൾ തുറന്നുവെന്നും റവന്യൂ മന്ത്രി അറിയിച്ചു.

നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മൂഴിയാർ തുറക്കാൻ അനുമതി കിട്ടിയിട്ടുണ്ട്. നഷ്ടപരിഹാരം പെട്ടെന്ന് നൽകാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും 25000 രൂപ വില്ലേജ് ഓഫീസർമാർക്ക് ദുരന്ത നിവാരണത്തിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച ഹൈക്കോടതിയുടെ വിമർശനം സൂഷ്മമായി പരിശോധിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു. ആർക്കും ഒരു ബുദ്ധിമുട്ടില്ലാതെ പ്രശ്നം വേഗത്തിൽ പരിഹരിക്കും. 85 പേരുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. ചിലരുടെ കാര്യത്തിൽ ഭൂമി കിട്ടാത്ത പ്രശ്നം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

]]>