k rail seminar – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 Apr 2022 10:05:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png k rail seminar – malayalees.ch https://malayalees.ch 32 32 ‘കല്ലിടല്‍ നിര്‍ബന്ധമല്ല, ജിപിഎസ് മതി’; സംവാദ വേദിയില്‍ സുബോധ് ജെയിന്‍ https://malayalees.ch/stoning-is-not-mandatory-gps-is-enough-subodh-jain/ Thu, 28 Apr 2022 10:04:57 +0000 https://malayalees.ch/?p=60904 സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനത്തിന് കല്ലിടല്‍ നിര്‍ബന്ധമല്ലെന്ന് മുന്‍ റെയില്‍വേ ബോര്‍ഡ് അംഗം സുബോധ് ജെയിന്‍ കെ റെയില്‍ സംവാദത്തില്‍. സാമൂഹികാഘാത പഠനത്തിന് ജിപിഎസ് അലൈന്‍മെന്റ് മതിയാകുമെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ജിപിഎസ് ഉപയോഗിച്ച് പ്രദേശങ്ങള്‍ മാര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സംവാദ വേദിയില്‍ സുബോധ് ജെയിന്‍ വിശദീകരിച്ചു.

വീടുകളില്‍ കയറി കുറ്റിസ്ഥാപിക്കുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നില്ലെന്ന് വേദിയില്‍ കെ റെയിലിന് അനുകൂലമായി സംസാരിച്ച ചേംബര്‍ ഓഫ് കൊമേഴ്‌സ് ചുമതലയുള്ള രഘുചന്ദ്രന്‍ നായരും വ്യക്തമാക്കി. വിവാദങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങള്‍ക്കുമിടെ ഇന്നും അതിരടയാള കല്ലുകള്‍ വിവിധയിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിക്കുന്ന പശ്ചാത്തലത്തിലായിരുന്നു വിദഗ്ധരുടെ പ്രതികരണം. വരുംദിവസങ്ങളില്‍ ഇത് പ്രതിപക്ഷം കല്ലിടലിനെ പ്രതിരോധിക്കാനുള്ള ആയുധമായി ഉപയോഗിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

സില്‍വര്‍ലൈന്‍ ഭാവിയില്‍ ഫീഡര്‍ ലൈനായി മാറുമെന്ന് സുബോധ് ജെയിന്‍ പറഞ്ഞു. ഭാവിയിലേക്ക് കൂടി കണക്കാക്കേണ്ട പദ്ധതിയാണിതെന്നും സുബോധ് ജെയിന്‍ പറഞ്ഞു. സില്‍വര്‍ലൈനിന് വേണ്ടിയെടുക്കുന്ന വായ്പയില്‍ ആശങ്കവേണ്ടെന്നും കേരളം തിരിച്ചടവിന് പ്രാപ്തിയുള്ള സംസ്ഥാനമാണെന്നും സുബോധ് ജെയിന്‍ പറഞ്ഞു. ഭാവിയിലേക്കുള്ള പദ്ധതിയാണ് സില്‍വര്‍ലൈനെന്നും സുബോധ് ജെയിന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, സില്‍വര്‍ലൈനിന് പകരം പാതയിരട്ടിപ്പിക്കലും, റെയില്‍വേ വികസനവുമാണ് വേണ്ടതെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു. കേരളത്തോടുള്ള റെയില്‍വേയുടെ അവഗണനയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആര്‍വിജി മേനോന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സംഘടിപ്പിച്ച സില്‍വര്‍ലൈന്‍ സംവാദത്തിലായിരുന്നു ആര്‍വിജി മേനോന്റെ പരാമര്‍ശം. റെയില്‍ വികസനം നടക്കാത്തത് ഇച്ഛാശക്തി ഇല്ലാത്തതിനാലാണെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു.

]]>
‘ഒരു ജനശതാബ്ദിയോ രാജധാനിയോ മതിയാകില്ല’; കേരളത്തിലെ ഗതാഗത സംവിധാനങ്ങള്‍ക്ക് ഇനിയും വേഗത വേണമെന്ന് കുഞ്ചെറിയ പി ഐസക്ക് https://malayalees.ch/kuncheria-p-issac-in-silverline-seminar/ Thu, 28 Apr 2022 08:41:26 +0000 https://malayalees.ch/?p=60877 കേരളത്തിലെ ഗതാഗതവികസനത്തിന് ഉത്തമ പദ്ധതിയാണ് സില്‍വര്‍ലൈനെന്ന് കേരളത്തിലെ സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കുഞ്ചെറിയ പി ഐസക്ക് സില്‍വര്‍ലൈന്‍ സംവാദത്തില്‍. വേഗത്തില്‍ യാത്ര ചെയ്യാനുള്ള ഒരു സംവിധാനം കേരളത്തിന് അത്യാവശ്യമാണ്. ഗതാഗത വികസന വിഷയത്തില്‍ കേരളം ഏറെ പിന്നിലാണ്. ഒരു ജനശതാബ്ദിയോ രാജധാനിയോ മാത്രം കൊണ്ട് വികസനം സാധ്യമാക്കാനാകില്ലെന്നും കെ റെയിലിന് അനുകൂലമായി കുഞ്ചെറിയ പി ഐസക്ക് പറഞ്ഞു.

കേരളത്തിന്റെ ഗതാഗതരംഗം വികസിക്കുന്നതിലൂടെ സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാകും. എക്‌സ്പ്രസ് ഹൈവേയുടെ അവസ്ഥ ഇനിയും കേരളത്തിലുണ്ടാകരുത്. മികച്ച ഗതാഗത സൗകര്യം ഒരുക്കിയാല്‍ എല്ലാ രംഗത്തും കുതിച്ചുചാട്ടമുണ്ടാകും. 40 കിലോമീറ്റര്‍ വേഗതയില്‍ പോയാല്‍ മതിയോ എന്ന് ചിന്തിക്കേണ്ടതുണ്ട്. കെ റെയിലിനൊപ്പം റോഡുകളും വികസിക്കുന്നതോടെ ഗതാഗതസംവിധാനം മെച്ചപ്പെടുമെന്നും അത് കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ലൈന്‍ ഭാവിയില്‍ ഫീഡര്‍ ലൈനായി മാറുമെന്ന് മുന്‍ റെയില്‍വേ ബോര്‍ഡ് അംഗം സുബോധ് ജെയിന്‍ പറഞ്ഞു. ഭാവിയിലേക്ക് കൂടി കണക്കാക്കേണ്ട പദ്ധതിയാണിതെന്നും സുബോധ് ജെയിന്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ സംവാദത്തില്‍ സംസാരിക്കവെയായിരുന്നു സുബോധ് ജെയിന്റെ പരാമര്‍ശം.

സില്‍വര്‍ലൈനിന് വേണ്ടിയെടുക്കുന്ന വായ്പയില്‍ ആശങ്കവേണ്ടെന്നും കേരളം തിരിച്ചടവിന് പ്രാപ്തിയുള്ള സംസ്ഥാനമാണെന്നും സുബോധ് ജെയിന്‍ പറഞ്ഞു. ഭാവിയിലേക്കുള്ള പദ്ധതിയാണ് സില്‍വര്‍ലൈനെന്നും സുബോധ് ജെയിന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, സില്‍വര്‍ലൈനിന് പകരം പാതയിരട്ടിപ്പിക്കലും, റെയില്‍വേ വികസനവുമാണ് വേണ്ടതെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു. കേരളത്തോടുള്ള റെയില്‍വേയുടെ അവഗണനയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ആര്‍വിജി മേനോന്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സംഘടിപ്പിച്ച സില്‍വര്‍ലൈന്‍ സംവാദത്തിലായിരുന്നു ആര്‍വിജി മേനോന്റെ പരാമര്‍ശം. റെയില്‍ വികസനം നടക്കാത്തത് ഇച്ഛാശക്തി ഇല്ലാത്തതിനാലാണെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു.

]]>
വിവാദങ്ങള്‍ക്കിടയില്‍ കെ റെയില്‍ സെമിനാര്‍ നാളെ https://malayalees.ch/amidst-controversy-k-rail-seminar-tomorrow/ Wed, 27 Apr 2022 04:37:50 +0000 https://malayalees.ch/?p=60775 വിവാദങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ കെ റെയില്‍ സംഘടിപ്പിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദം നാളെ. പാനലില്‍ നിന്ന് നേരത്തെ നിശ്ചയിച്ചവരെ കെ റെയില്‍ വെട്ടിയപ്പോള്‍, മറ്റു രണ്ടു പേര്‍ സ്വയം പിന്മാറുകയും ചെയ്തു. വിമര്‍ശനങ്ങള്‍ തല്ലിക്കെടുത്താന്‍ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത സംവാദം സര്‍ക്കാരിന് മേലുണ്ടാക്കിയ തലവേദന ചെറുതല്ല

വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന പേരിലാണ് കെ റെയില്‍ സംവാദം സംഘടിപ്പിക്കുന്നത്. നിഷ്പക്ഷ ചര്‍ച്ചക്ക് വേദിയൊരുക്കുന്നു എന്നായിരുന്നു കെ റെയിലിന്റെ അവകാശവാദം. എന്നാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നതാണ് ഇപ്പൊ കെ റെയിലിന്റെയും സര്‍ക്കാരിന്റെയും സ്ഥിതി. വിമര്‍ശകരില്‍ പ്രധാനിയായ ജോസഫ് സി മാത്യുവിനെ പാനലില്‍ നിന്ന് ഒഴിവാക്കിയതോടെ സംവാദം വിവാദമായി. ചര്‍ച്ച നടത്തേണ്ടത് കെ റെയില്‍ അല്ല, സര്‍ക്കാരാണെന്ന നിലപാട് അലോക് വര്‍മയും കൈക്കൊണ്ടതോടെ അവസാന മണിക്കൂറില്‍ അനിശ്ചിതത്വമായി. എന്നാല്‍ പ്രതിഷേധങ്ങള്‍ മറികടന്നു പദ്ധതിയുമായി മുന്നോട്ട് പോകുന്ന കെ റെയില്‍, സംവാദത്തിന്റെ കാര്യത്തിലും
വിമര്‍ശനങ്ങള്‍ മുഖവിലക്ക് എടുക്കാതെ മുന്നോട്ട് തന്നെ. നാളെ രാവിലെ 11 ന് തിരുവനന്തപുരത്താണ് സംവാദം. അനുകൂലിക്കുന്നവരുടെ പാനലില്‍ മൂന്നു പേരുണ്ട്. എന്നാല്‍, ആര്‍.വി.ജി.മേനോന്‍ മാത്രമാണ് എതിര്‍ക്കുന്നവരുടെ പാനലില്‍ ഉള്ളത്. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള തട്ടിക്കൂട്ട് സംവാദം, വെറും പ്രഹസനമാണെന്ന വിമര്‍ശനം പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്. സംവാദം കഴിഞ്ഞാലും സര്‍ക്കാരും കെ റെയിലും മറുപടി പറയേണ്ട ചോദ്യങ്ങള്‍ അതേപടി ശേഷിക്കുമെന്നതില്‍ സംശയമില്ല. വിരമിച്ച റെയില്‍വേ ബോര്‍ഡ് മെമ്പര്‍ സുബോധ് കുമാര്‍ ജയിന്‍, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വി.സി.ഡോ.കുഞ്ചെറിയ പി.ഐസക്, എസ്.എന്‍.രഘു ചന്ദ്രന്‍ നായര്‍, ഡോ.ആര്‍.വി.ജി.മേനോന്‍ എന്നിവരാണ് സംവാദത്തില്‍ പങ്കെടുക്കുക.

]]>