k-rail – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Feb 2022 13:20:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png k-rail – malayalees.ch https://malayalees.ch 32 32 ‘ജനങ്ങള്‍ എത്ര സര്‍വേകള്‍ ഇങ്ങനെ സഹിക്കണം?’; കെ-റെയിലില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം https://malayalees.ch/k-rail-hc-critisism/ Mon, 07 Feb 2022 13:20:22 +0000 https://malayalees.ch/?p=56617 സില്‍വര്‍ ലൈനില്‍ സര്‍‌ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. ഇപ്പോൾ നടക്കുന്ന സർവേയുടെ ഉദ്ദേശ്യം മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. സർവേ നിയമപ്രകാരമാണോ എന്നതാണ് ആശങ്ക. ഡിപിആറിന് മുമ്പ് ശരിയായ സർവേ നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നു. ജനങ്ങള്‍ എത്ര സര്‍വേകള്‍ ഇങ്ങനെ സഹിക്കണമെന്നും കോടതി ചോദിച്ചു.

നടപടികളുടെ കാര്യത്തിൽ സർക്കാർ ഇപ്പോഴും കോടതിയെ ഇരുട്ടിൽ നിർത്തുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. നിയമപരമല്ലാത്ത സർവ്വേ നിർത്തി വയ്ക്കാനാണ് കോടതി നിർദേശം നൽകിയതെന്നും ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹിക ആഘാത പഠനം നടത്താനാണ് സർവ്വേ എന്ന് എവിടെ ആണ് നോട്ടിഫിക്കേഷനിൽ പറയുന്നതെന്ന് ചോദിച്ച കോടതി സർക്കാരിന് സർവ്വേ നടത്താൻ അധികാരം ഉണ്ടെന്നും, അധികാരം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ എന്നും ചോദിച്ചു.

]]>
കെ-റെയിൽ പദ്ധതി പരിശോധിച്ച കേന്ദ്രത്തിന്റെ പച്ചക്കൊടി എവിടെ?; തത്വത്തിൽ അംഗീകാരം ലഭിച്ചെന്ന് പറഞ്ഞ് സർക്കാർ കബളിപ്പിച്ചെന്ന് കെ സുധാകരൻ https://malayalees.ch/k-sudhakaran-on-silver-line/ Thu, 03 Feb 2022 08:17:16 +0000 https://malayalees.ch/?p=56442 സിൽവർ ലൈൻ പദ്ധതിയ്ക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചെന്ന് പറഞ്ഞ് സർക്കാർ കബളിപ്പിച്ചെന്ന് കെപിസി സി അധ്യക്ഷൻ കെ സുധാകരൻ. കെ റെയിൽ പദ്ധതി പരിശോധിച്ച കേന്ദ്രത്തിന്റെ പച്ചക്കൊടി എവിടെയെന്ന് അദ്ദേഹം ചോദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ ഇതിന് മറുപടി നൽകണം. ഇക്കാര്യത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് നിലപാട് വ്യക്തമാണ്. പദ്ധതിക്ക് കോൺഗ്രസ് എതിരല്ല ഗുണകരമെന്ന് ബോധ്യപ്പെടുത്താനാണ് പറയുന്നതെന്നും കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്‌തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിൽവർ ലൈൻ പദ്ധതിക്ക് കോൺഗ്രസ് എതിരല്ല. എന്നാൽ പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തണം. ജനങ്ങളുടെ ആശങ്ക മാറ്റണം. വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കേരളത്തിന് കഴിയില്ലെന്നും വലിയ പദ്ധതി കൊണ്ട് വരുമ്പോൾ വിശദമായ ഡി.പി.ആർ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ-റെയിൽ പദ്ധതി നാടിന് ഗുണകരമാണെന്ന് സർക്കാർ ബോധ്യപ്പെടുത്തിയാൽ പിന്തുണയ്ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞിരുന്നു . സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു കെ സുധാകരന്റെ പ്രതികരണം. ഇതുവരെ ചെയ്തതെല്ലാം നിയമ വിരുമാണെന്ന് സമ്മതിക്കാൻ സർക്കാർ തയാറാകണമെന്നും സർക്കാർ ജനങ്ങളോട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതുപോലെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചത് കിരാതമായ നടപടിയാണെന്ന് സുധാകരൻ വിമർശിച്ചിരുന്നു.

അതേസമയം സിൽവർ ലൈൻ വിഷയം രാജ്യസഭയിൽ ഉന്നയിച്ച് സിപിഐഎം. എളമരം കരീമാണ് വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്.എന്നാൽ സർക്കാരിന്റെ സ്വപ്‍നപദ്ധതിയായ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ ലൈനിന് തത്കാലം അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അറിയിച്ചിരുന്നു. .

യു ഡി എഫിന്റെ എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. കേരളം നല്‍കിയ ഡി പി ആര്‍ പൂര്‍ണമല്ല, പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സില്‍വര്‍ ലൈനിന് കേന്ദ്രം അംഗീകാരം നിഷേധിച്ചത്. കെ റെയില്‍ ആണ് സിൽവർ ലൈൻ നടപ്പാക്കുന്നത്.

]]>
കെ-റെയിൽ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വിശദീകരണ യോഗം, പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം https://malayalees.ch/k-rail-project-cm-pinarayi-vijayan-explanatory-meeting/ Tue, 04 Jan 2022 04:05:55 +0000 https://malayalees.ch/?p=54965 സിൽവർ ലൈന് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പൗരപ്രമുഖരെ കാണും. രാഷ്ട്രീയ സംഘടന പ്രതിനിധികൾ, സാങ്കേതിക വിദഗ്‌ധർ,പൗര പ്രമുഖർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളും പരാതികളും മുഖ്യമന്ത്രി നേരിട്ട് കേൾക്കും. എന്നാൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

വിവിധ ജില്ലകളിലെ പ്രമുഖരുമായി ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. അതിന് പുറമെയാണ്എം പിമാർ എംഎൽഎമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, മാധ്യമ സ്ഥാപനങ്ങളുടെ മേധാവികൾ, സാങ്കേതിക വിദഗ്ധർ എന്നിവരേ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചത്.

സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കേരള റെയില്‍ ഡെവലപ്മന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് പദ്ധതിയുടെ നിര്‍മ്മാണം നടത്തുക. നിര്‍മ്മാണങ്ങളും വിശദീകരിക്കാനും വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനും ആശങ്കകള്‍ ദുരീകരിക്കുന്നതിനുമാണ് വിശദീകരണ യോഗം ചേരുന്നത്. മന്ത്രിമാര്‍ പങ്കെടുക്കുന്ന ജില്ലാതല പരിപാടികളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.

]]>
കെ-റെയിൽ പദ്ധതിക്കെതിരെ യു ഡി എഫ്; കോട്ടയത്ത് ഇന്ന് പ്രതിഷേധ ജാഥ https://malayalees.ch/udf-opposes-k-rail-project/ Sat, 18 Dec 2021 03:58:44 +0000 https://malayalees.ch/?p=54226 കെ റെയിൽ പദ്ധതിക്കെതിരെ കോട്ടയത്ത് ഇന്ന് യു ഡി എഫ് പ്രതിഷേധ ജാഥ. തിരുനക്കര മൈതാനത്തുനിന്ന് തുടങ്ങുന്ന ജാഥ ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. ഇതിനോടകം തന്നെ കോട്ടയത്ത് വിവിധയിടങ്ങളിൽ കെ റെയിലിനെതിരെ ജനകീയ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. പ്രതിഷേധം കൂടുതൽ ശക്തമാക്കി സർക്കാരിനെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യത്തിലാണ് പ്രതിപക്ഷം.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. പാത കടന്നു പോകുന്ന 10 ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലും ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തും.

സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ഉദ്ഘാടനം ചെയ്യും.

]]>
കെ.റെയിൽ പദ്ധതി കേരളത്തിന് ഗുണകരമല്ല; ഇ.ശ്രീധരൻ https://malayalees.ch/k-rail-project-is-not-good-for-the-kerala-e-sreedharan/ Thu, 16 Dec 2021 08:53:16 +0000 https://malayalees.ch/?p=54142 സിൽവർ ലൈൻ പദ്ധതി കേരളത്തിന് ഗുണകരമാകില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതി നടപ്പാക്കിയാൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന് ഇ.ശ്രീധരൻ പറഞ്ഞു. പദ്ധതി ആസൂത്രണത്തിൽ ഗുരുതര പിഴവുകൾ, അത് നിശ്ചിത സമയത്ത് പൂർത്തിയാക്കാനാകില്ല. ഇപ്പോഴുള്ള പദ്ധതി പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പദ്ധതി ആവശ്യമാണ് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷേ ശരിയായി പഠനം നടത്തി, അതിന് വേണ്ടമുഴുവൻ പണം കണ്ടെത്തി, പ്രാപ്തരായ ആളുകളുടെ മേൽനോട്ടത്തിൽ മാത്രമേ പദ്ധതി നടത്താവൂ. സാങ്കേതികപരമായ എല്ലാ വശങ്ങളും പരിശോധിച്ച്, പരിസ്ഥിതിക്കും അന്തരീക്ഷത്തിനും പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ പദ്ധതി നടത്താവൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും എന്നെ സമീപിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതും തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിരോധമാണ് ഇതിന് പിന്നിലെന്നും ഇ.ശ്രീധരൻ പറഞ്ഞു. രാഷ്ട്രീയത്തിൽ സജീവമാകാൻ ഇല്ല. പാലക്കാട്ടെ തെരെഞ്ഞെടുപ്പ് വീഴ്ചയിൽ പലതും പഠിക്കാനായെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

]]>
കെ റയിലിന് അനുകൂലമെന്ന വാദം തെറ്റ്; ശശി തരൂർ https://malayalees.ch/shashi-tharoor-on-k-rail/ Wed, 15 Dec 2021 04:16:53 +0000 https://malayalees.ch/?p=54039 സില്‍വര്‍ലൈനിനെതിരായ യുഡിഎഫ് എം.പിമാരുടെ നിവേദനത്തിൽ ഒപ്പ് വെയ്ക്കാത്തതിൽ വിശദീകരണവുമായി ശശി തരൂർ എം പി. വിശദമായി പഠിക്കാതെ സില്‍വര്‍ ലൈനിനെ എതിർക്കാനില്ലെന്ന് തരൂർ അറിയിച്ചു. പദ്ധതിയെ കുറിച്ച് മനസ്സിലാക്കാന്‍ കൂടുതൽ സമയം വേണമെന്നാണ് തൻ്റെ നിലപാട്. നിവേദനത്തില്‍ ഒപ്പിടാത്തതിനാല്‍ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വ്യാഖ്യാനം തെറ്റാണ്. സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും തരൂർ ഫെയ്സ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം കാസർഗോഡ് സെമി ഹൈ സ്പീഡ് റെയിൽ (സിൽവർ ലൈൻ) പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ് എം പി മാർ ഒപ്പ് വെച്ച നിവേദനത്തിൽ ഞാൻ ഒപ്പ് വെച്ചിട്ടില്ല എന്നത് പല ഊഹാപോഹങ്ങൾക്കും വഴിവെച്ചിട്ടുണ്ട് എന്നത് മലയാളം വാർത്താ മാധ്യമ സുഹൃത്തുക്കൾ മുഖേന അറിയാൻ കഴിഞ്ഞു.

ഈ പദ്ധതി സംബന്ധിച്ച് കൃത്യമായി പഠിക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ചും അതിന്റെ സങ്കീർണമായ വിവിധ വശങ്ങൾ മൂലം സംസ്ഥാനത്തിനും ജനങ്ങൾക്കും എന്ത് നേട്ടം എന്ത് നഷ്ടം എന്നതിനെക്കുറിച്ചു പഠിക്കാൻ സമയം വേണമെന്നുമുള്ള അഭിപ്രായം ഞാൻ നേരത്തെ പറഞ്ഞിരുന്നു. അതു കൊണ്ടു തന്നെ ഈ നിവേദനത്തിൽ ഒപ്പ് വെച്ചില്ല എന്നത് കൊണ്ട് കെ റെയിൽ പദ്ധതിക്ക് ഞാൻ നിലവിൽ അനുകൂലമാണ് എന്നതല്ല അർത്ഥം. മറിച്ച് ഈ പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാൻ സമയം വേണമെന്നാണ്.

എന്റെ സുഹൃത്തുക്കളായ എം പി മാർ ഒപ്പ് വെച്ച നിവേദനത്തിൽ നിന്ന് (ഇതിന് മുൻപ് ഞാൻ അത് കണ്ടിട്ടില്ലായിരുന്നു) വ്യക്തമാകുന്നത് ഈ പദ്ധതിയെക്കുറിച്ചുള്ള വളരെ പ്രസക്തമായ ചില ചോദ്യങ്ങൾക്ക് മറുപടി ലഭിക്കേണ്ടതുണ്ട് എന്നതാണ്. പ്രത്യേകിച്ചും ഇതിന്റെ സാമൂഹ്യ പ്രശ്നങ്ങൾ (തദ്ദേശവാസികളെ ബാധിക്കുന്നവ), പരിസ്ഥിതി പ്രശ്നങ്ങൾ (പ്രത്യേകിച്ചും പരിസ്ഥിതി ലോലപ്രദേശങ്ങളിലെ ആഘാതം), അത് പോലെ തന്നെ ഈ പദ്ധതി വരുത്തി വെക്കുന്ന സാമ്പത്തിക ബാധ്യത (പ്രത്യേകിച്ചും ഈ പദ്ധതിയുടെ ഫണ്ടിങ്ങ്, ഈ പദ്ധതി അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ബാധ്യത, യാത്രയുടെ ചിലവ്), തുടങ്ങിയവ.

ഇതെല്ലാം കൂടുതൽ പഠനവും, കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്നങ്ങളാണ്. അത് കൊണ്ട് തന്നെ ഞാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത് ഈ വിഷയം കൃത്യമായും പഠിക്കാനും, ചർച്ച ചെയ്യാനും ഒരു ഫോറം രൂപീകരിക്കേണ്ടതുണ്ട് എന്നതാണ്. പ്രസ്തുത ഫോറത്തിൽ സർക്കാർ പ്രതിനിധികളോടൊപ്പം, സാങ്കേതികരംഗത്തും അതെ പോലെ അഡ്മിനിട്രേറ്റിവ് രംഗത്തുമുള്ള കെ റെയിൽ പദ്ധതിയുടെ വിദഗ്ധരും, ജനപ്രതിനിധികളും, പദ്ധതി ബാധിക്കുന്നവരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി ഓരോരുത്തരും ഉന്നയിക്കുന്ന പ്രശ്നങ്ങൾ ഒരു തുറന്ന പഠനത്തിനും കൂടിയാലോചനക്കും ചര്ച്ചക്കും വിധേയമാക്കിയ ശേഷം മാത്രമേ മുന്നോട്ട് പോകാൻ പാടുള്ളൂ. അത്തരമൊരു പ്രക്രിയയിലൂടെ മാത്രമേ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. മാത്രവുമല്ല അതിലൂടെ നമുക്ക് ഈ സങ്കീർണ്ണവും, അതേ സമയം പ്രധാനപ്പെട്ടതുമായ വികസന പദ്ധതിയുടെ കാര്യത്തിൽ കൃത്യമായ ഒരു തീരുമാനത്തിലെത്താൻ കഴിയുകയും ചെയ്യും.

]]>
കെ റെയില്‍ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവിടണം; ഉമ്മന്‍ ചാണ്ടി https://malayalees.ch/oommen-chandy-on-k-rail/ Tue, 14 Dec 2021 12:17:08 +0000 https://malayalees.ch/?p=54004 കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്‍) സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യാജ ഡി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. പദ്ധതിക്കെതിരെ ഉയര്‍ന്ന ജനരോഷം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

ഡി.പി.ആര്‍ രഹസ്യരേഖയാക്കി വെച്ചിരിക്കുന്നത് ദുരൂഹതകള്‍ പുറത്തുവരുമെന്ന് ഭയന്നാണ്. ഡി.എം.ആര്‍.സി നേരത്തെ തയാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്ട് കോപ്പിയടിച്ചതാണ്. 80% മണ്ണിട്ട് നികത്തിയ പാതയിലൂടെ കെ റെയില്‍ ഓടിക്കുമെന്നാണ് സർക്കാർ പറയുന്നത്. പ്രളയ, ഭൂകമ്പ സാധ്യതകളും ഭൂഘടന, നീരൊഴുക്ക് തുടങ്ങിയ ഘടകങ്ങളുമൊന്നും ഡി.പി.ആറിലില്ലെന്നും അദ്ദേഹം ആരോപിച്ചു.

സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. മൂന്നു പ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തിന് വ്യാജ ഡി.പി.ആറിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ താങ്ങാനാവില്ല. 124,000 കോടി രൂപ മുടക്കി നടപ്പാക്കുന്ന പദ്ധതി മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയേക്കാള്‍ ചെലവറേയതാണ്. പദ്ധതി ഉരുക്കുമുഷ്ടി ഉപയോഗിച്ച് നടപ്പാക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

]]>
കെ റെയിലിനെതിരെ യു.ഡി.എഫ് പ്രതിഷേധം 18ന് https://malayalees.ch/udf-protests-against-k-rail/ Tue, 14 Dec 2021 12:15:45 +0000 https://malayalees.ch/?p=54001 കെ-റെയില്‍ പദ്ധതിക്കെതിരെ (സില്‍വര്‍ലൈന്‍) യു.ഡി.എഫ് പ്രതിഷേധം ഡിസംബര്‍ 18ന്‌. സെക്രട്ടേറിയറ്റിന് മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു.

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. ജനകീയ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കളക്ടറേറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കോട്ടയം കളക്ടറേറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോഴിക്കോട് പി.കെ കുഞ്ഞാലിക്കുട്ടിയും ഉദ്ഘാടനം നിർവഹിക്കും.

]]>